അമ്മ
അമ്മ


എത്ര നന്ദിയേകണമെന്നറിയില്ല അമ്മേ
നിൻ മകളായി പിറന്നതാണു എൻ ഭാഗ്യം
എനിക്കു വേദനിക്കുമോ എന്നു ഓർത്തു
വേദനിക്കുന്ന നിൻ മനസ്സ് ആർക്കുണ്ടാവും
പുഞ്ചിരി തൂകി എന്നെ പുലർച്ചെ വിളിക്കും
പുന്നാര ഉമ്മകൾ തന്നെന്നെ നോക്കും
ഉച്ചക്ക് ഊണ് വായിൽ തരുമ്പോൾ
ഊണിനേക്കാൾ സ്വാദാണ് അതിന്
വീട്ടിലെ എല്ലാം അറിഞ്ഞവൾ നീയേ
വീടിനെ ലോകമായി നിനച്ചവൾ നീയേ
എത്ര വളർന്നാലും അമ്മേ ഞാൻ
എന്നും നിൻ പുന്നാര മകൾ തന്നെ ...