STORYMIRROR

Binu R

Abstract Classics

3  

Binu R

Abstract Classics

അകലെ

അകലെ

1 min
236

പറന്നുയർന്നു പോകുന്നൂ ഞാൻ

അകലെക്കെങ്ങോ  പഞ്ചമംപാടും

പന്തീരാണ്ടുകാലങ്ങളിൽ

ഈ ജീവിതത്തോണി 

തുഴഞ്ഞതിൻ ശേഷമേ, 

ആരോരുമേ കൂട്ടില്ലാതെ പോയ്‌ പോകുന്നൂ…


പറഞ്ഞവരെല്ലാം ഓർത്തോർത്തു

പറഞ്ഞോണ്ടിരിപ്പൂ 

ജനിക്കുന്നതെല്ലാം തനിച്ചല്ലോ,

ജന്മം തീർന്നു മരിക്കുമ്പോഴും. 

പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു,

ജനിക്കുമ്പോൾ കരയുന്നു,

മരിക്കുമ്പോൾ കരയിച്ചുകൊണ്ടേ.


പലരും മരിച്ചുകഴിഞ്ഞപ്പോൾ

പലരും ചിത്രമെടുപ്പാൻ മത്സരം 

പലരും മരിച്ചുകഴിഞ്ഞു കരച്ചിലിന്റെ

നെറുകയിൽ പലരും കഞ്ഞിവിളമ്പുന്നു...

പലരും മരിച്ചുകഴിഞ്ഞു സംസ്കാരം

തീരുമ്പോൾ തന്നെ 

പലരും അന്യദേശത്തേക്കു പറപറക്കുന്നു

തിക്കിത്തിരക്കോടെ..


പലരും മരിച്ചുകഴിഞ്ഞു അന്ത്യയാത്രയിൽ 

പലരും വിപ്ലവക്കലി മുഴക്കാറുണ്ട്.

പലരും മരിച്ചുകഴിഞ്ഞു വീട്ടിൽ

പലരും രാമായണം വായിക്കാറുണ്ട്.

പലരും മരിച്ചുകഴിഞ്ഞു

ദർശനത്തിനുവയ്ക്കുമ്പോൾ

പലരും എഴുതിയവരികൾ ഉറക്കെ

ചൊല്ലാറുണ്ട്.


എങ്കിലും,അകലേക്കു ഞാൻ പറന്നുപോയപ്പോൾ

അതൊന്നും കാണാനും

കേൾക്കാനും എനിക്കായില്ല

വിഷ്ണുലോകത്തേക്കെന്നെ ഉടലോടെ

കൊണ്ടുപോകവേ,

സ്വന്തവും ബന്ധവും കൂട്ടുകാരും

പരിചയക്കാരും കാട്ടിക്കൂട്ടിയതൊന്നും

ഞാൻ കണ്ടതേയില്ല, കേട്ടതേയില്ല..


Rate this content
Log in

Similar malayalam poem from Abstract