Neeraj K

Inspirational

3  

Neeraj K

Inspirational

വിശപ്പ് (ഭാഗം രണ്ട്)

വിശപ്പ് (ഭാഗം രണ്ട്)

2 mins
302


ഞാനും എന്റെ അമ്മയും ചേരിയിൽ ആയിരുന്നു താമസം.സ്വന്തമായി ഒരു കുടിലുപോലും ഇല്ലായിരുന്നു.ചേരിയിലെ തിണ്ണയിൽ ആയിരുന്നു ഞങ്ങൾ കിടന്നിരുന്നത്.അമ്മ രാവിലെ കൂലി വേലയ്ക്കു പോകും. ഞാൻ അവിടെ ഉള്ള കുട്ടികൾക്കൊപ്പം കളിച്ചു നടക്കും.എന്തൊക്കെ ആണെങ്കിലും അമ്മ ഉച്ചയ്ക്ക് ഭക്ഷണം കൊണ്ട് തരും.ആ ഭക്ഷണം ഞങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ചു ഇരുന്നു കഴിക്കും ശേഷം അമ്മ തിരികെ ജോലിക്ക് പോകും.അങ്ങനെ ഇരിക്കെ എനിക്ക് സ്കൂളിൽ പോകാൻ പ്രായം ആയി അമ്മ എന്നെ ഒരു സർക്കാർ സ്കൂളിൽ ചേർത്തു സ്കൂൾ വളരെ ദൂരെയായിരുന്നു അതിനാൽ ബസ്സിൽ പോകേണ്ട ദൂരം ഉണ്ടായിരുന്നു.കുറച്ചു ദിവസം അമ്മ കൊണ്ട് പോയി ആക്കി.പിന്നെ ബസ്സിൽ ആയിരുന്നു യാത്ര. പക്ഷേ ബസ്സിൽ പോയി വരാൻ ഉള്ള കാശ് എന്റെ അമ്മയുടെ കൂലിയിൽ നിന്ന് തികഞ്ഞില്ല അതുകൊണ്ട് തന്നെ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാനും കൂടി വേണ്ടി ഞാൻ അമ്മ തരുന്ന കാശ് ചെലവാക്കാതെ നടന്നു പോവാൻ തുടങ്ങി അതിൽ കുറച്ച് കാശ് കൊണ്ട് എന്തെങ്കിലും ഒന്ന് കഴിക്കാൻ വാങ്ങിക്കും ബാക്കി എല്ലാം അമ്മക്ക് കൊടുക്കും. അങ്ങനെ ആ കാശ് വെച്ച് പിറ്റേ ദിവസം അമ്മ തള്ളി നീക്കുന്നു എന്തുനീക്കാൻ ചേരിയിൽ ഒരു തിണ്ണയിൽ കിടക്കുന്ന ഞങ്ങൾക്ക് എന്ത് പക്ഷേ എന്തൊക്കെ പറഞ്ഞാലും സ്കൂളിൽ എല്ലാവരും എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. സ്കൂളിൽ മതം എന്നൊ ജാതി എന്നൊ പണക്കാരൻ എന്നൊ പാവപ്പെട്ടവൻ എന്നൊ ഇല്ലായിരുന്നു എല്ലാവരും തുല്യർ അങ്ങനെ ഞാൻ കൂട്ടുകാരുടെ പുസ്തകം നോക്കി പഠിച്ചു ഇതിന്റെ ഇടയിൽ ഞങ്ങൾ ഒരു കുടിൽ വച്ചു പക്ഷേ ഞങ്ങൾക്ക് കറണ്ട് കിട്ടിയില്ല അതുകൊണ്ട് തന്നെ പഠിക്കാൻ വലിയ ബുദ്ധിമുട്ട് അങ്ങനെ ഓരോ ദിവസം കഴിയും തോറും ബുദ്ധിമുട്ട് ഏറി പിന്നീട് ഒരു തെരുവു വിളക്കിന്റെ ചുവടെ ആയി പഠിത്തം അങ്ങനെ എന്റെ പത്താം ക്ലാസ് പരീക്ഷ റിസൾട്ട് വന്നു മുഴുവൻ എ പ്ളസ് അതിനാൽ ഫീസ് ഇല്ലായിരുന്നു പതിനൊന്നും പന്ത്രണ്ടും പഠിക്കുമ്പോൾ പന്ത്രണ്ടാം ക്ലാസ് ഞാൻ ഡിസ്റ്റിങ്ഷനോടെ പാസായി. അതിനു ശേഷം ഞാൻ കോളേജിൽ പോയി പൊളിറ്റിക്സ് പാഠൃ വിഷയം ആയി എടുത്തു. അങ്ങനെ ബിരുദം കരസ്ഥമാക്കി ഒടുവിൽ ഞാൻ ഐ.എ.എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന. അങ്ങനെ ഒടുവിൽ വെറും ചേരിയിലെ ഒരു തിണ്ണയിൽ കിടന്നിരുന്ന ഞാൻ ഇന്ന് ഒരു കളക്ടർ ആയി. ഞങ്ങൾക്ക് ഇന്ന് നല്ല ഒരു വീട് ഉണ്ട് കഴിക്കാൻ ആഹാരവും മാറാൻ വസ്ത്രവും ധാരാളം ഉണ്ട്. എനിക്ക് വിശപ്പിന്റെ വില അറിയാവുന്നത് കൊണ്ട് ഇന്ന് ഈ ജില്ലയിൽ വിശപ്പ് ഞാൻ അറിഞ്ഞത് അത്രയും ആരും അറിഞ്ഞിട്ടില്ല അഥവാ ഇന്ന് ഈ ജില്ലയിൽ ദാരിദ്ര്യം എത്രയോ താഴെ ആയി. വിശപ്പ് അത് എല്ലാവർക്കും ഒരേ പോലെ ആണ് എന്ന് ഓർക്കുക എന്നും പറഞ്ഞു കൊണ്ട് ഞാൻ ഈ പ്രസംഗം അവസാനിപ്പിച്ചു മടങ്ങുന്നു 


Rate this content
Log in

Similar malayalam story from Inspirational