നാരായണൻ കുട്ടി മാഷ് 1
നാരായണൻ കുട്ടി മാഷ് 1


നാരായണൻ കുട്ടി മാഷ് അയാളുടെ ഭാര്യ വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അയാളുടെ വീട്ടിലേക്ക് ഒരാൾ വന്നത്, നാരായണൻകുട്ടിക്ക് അയാൾ തീർത്തും അപരിചിതൻ ആയിരുന്നു. എന്നാലും അയാൾ ,അയാളെ സ്വീകരിച്ച് അകത്തേക്ക് ഇരുത്തി, "ചായ കൊടുത്തു".പിന്നീട് അയാൾ പറയാൻ തുടങ്ങി ,ഈ വരുന്ന മുപ്പതാം തീയതി ,"എന്റെ മോന്റെ കല്യാണം ആണ്" എല്ലാവരും വരണം. അപ്പോഴാണ് മാഷ് ചോദിക്കുന്നത്,
എനിക്ക് നിങ്ങളെ തീർത്തും, മനസിലായില്ല -എന്നിട്ട് ഇപ്പോഴാണൊ പറയുന്നത്.പറഞ്ഞാൽ വകേലെ ഒരു അമ്മാവൻ ആവും,
അത്എല്ലാം പോട്ടെ, "മക്കൾ എന്ത് ചെയ്യുന്നു" അവർ പഠിക്കുന്നു, ശെരി -പിന്നെ എന്താ .അങ്ങിനെ കുറച്ചു നേരം അവർ അങ്ങനെ കൊച്ചു വർത്തമാനം പറഞ്ഞു നിന്നു, അങ്ങിനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ,,അയാൾ പറ
ഞ്ഞു നേരം പോയത് അറിഞ്ഞില്ല ശരി ഞാൻ ഇറങ്ങട്ടെ. അയാൾ ഇറങ്ങിയതും," മാഷും കുടുംബവും അവിടെ നിന്നും ഇറങ്ങി പോവുന്ന വഴിക്ക്ആണ് മാഷ് അയലത്തെ ദിവാകരനെ കണ്ടെത്ത് .അയാളെ കണ്ടപ്പോൾ മാഷ് പറഞ്ഞു, ദിവാകരാ വീട്ടിലെ തെങ കായ്ച്ചു ,"രണ്ടു തേങ്ങ ഇടണം "പൈസ അപ്പുറത്ത് വീട്ടിലെ സരസ്വതിന്റെ കൈയിൽ നിന്ന് വാങ്ങിച്ചൊ -ശരി എന്നാൽ .അങ്ങനെ മാഷും കുടുംബവും നടന്ന നീങ്ങി, അങ്ങനെ ബസ് സ്റ്റാൻഡിൽ എത്തി ബസ് വന്നു അവർ അതിൽ കേറി. ബസ് യാത്ര ചെയ്യുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്, മാഷ് പറഞ്ഞു .ഇത് കേട്ട് മാഷിന്റെ ഭാര്യ ഒന്ന് പുഞ്ചിരിച്ചു ,അങ്ങനെ ബസ്സിൽ കയറി മാഷ് മുൻ സീറ്റിൽ തന്നെ ഇരുന്നു .പിന്നെ ഒരു ഉറക്കം ആണ്, മാഷ് സ്വപ്നത്തിൽ എന്താണ് നെയ്ത കൂട്ടുന്നത് എന്ന് മാഷിനേ അറിയു.