ജന്മങ്ങൾ
ജന്മങ്ങൾ


ചെറുപ്പം തൊട്ടേ ഞാൻ വിശപ്പ് സഹിച്ചാണ് വളർന്നത്. ഒരിക്കലും ഓർക്കാൻ ഇഷ്ടമല്ലാത്ത ഒരു കാലം. എന്നാൽ എല്ലാ ദു:ഖങ്ങളും തരണം ചെയ്ത ഒരു കാലഘട്ടം ആയിരുന്നു അത്. പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്.
പൂരം നാളിലാണ് എന്റെ ജനനം. ആ സമയത്തെ അവസ്ഥ ... എന്റെ മാതാപിതാക്കൾക്ക് അതിലൊന്നും വിശ്വാസം ഇല്ലായിരുന്നു. അതായിരുന്നു അവരുടെ അന്നത്തെ അവസ്ഥ. അന്നം പോലും കിട്ടാത്തവർക്ക് എന്ത് വിശ്വാസം ??? ഞങ്ങളുടെ താമസം പുറം പോക്ക് ഭൂമിയിൽ ആയിരുന്നു. ജോലി ചെയ്യുന്നവർ അവരവർക്ക് കിട്ടുന്ന വരുമാനം കൊണ്ട് ടെൻറുണ്ടാക്കി അതിൽ കഴിയുന്നു. അവശരായവർ നിലത്തുമാണ് കിടന്നിരുന്നത്. എന്റെ അച്ഛനും അമ്മയും അവശരായതിനാൽ ഞങ്ങൾ നിലത്താണ് കിടന്നിരുന്നത്. കൂടെ ഉള്ളവരുടെ ദയയിൽ ഇടയ്ക്ക് ഭക്ഷണം കിട്ടും. അല്ലെങ്കിൽ ആരെങ്കിലും ബാക്കി വരുന്ന ഭക്ഷണം കളയുന്നതായിരിയ്ക്കും ഭക്ഷണം.
ദാരിദ്രൃത്തിന്റെ കാഠിന്യം എന്നെ ഞാനല്ലാതാക്കി. ഞാനെന്തും ചെയ്യാൻ തയ്യാറായി. ഒരു ദിവസം വിശപ്പ് സഹിക്കാൻ വയ്യാതായപ്പോൾ ആരുമില്ലാത്ത സമയം കടയിൽ നിന്നും ഞാൻ ദോശ എടുത്തു കഴിച്ചു. അതു കണ്ടു കൊണ്ടു കടയുടമ കയറി വന്നു. അയാൾ അലറി. എന്നെ ഉപദ്രവിച്ചു. ഭക്ഷണം പോലും തരാതെ അവിടെത്തെ ജോലി മുഴുവൻ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. ഞാൻ തളർന്നു. എങ്ങനെയോ വീട്ടിൽ എത്തി... എനിക്ക് അയാളോട് അടക്കാനാവാത്ത പകയും ദേഷൃവും തോന്നി. അങ്ങനെ ഞാൻ തീരുമാനിച്ചു. അയാളെ കൊലപ്പെടുത്തുക. അതിനു തക്കം നോക്കി ഞാൻ നടന്നു.
അങ്ങനെ അവസരം കിട്ടി. ഞാനതു ചെയ്തു. അയാളെ കൊലപ്പെടുത്തി. എന്നെ പോലീസ് അറസ്റ്റു ചെയ്ത് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ജയിൽ വാസം ഏറെ കഠിനമായിരുന്നു. അനുഭവം ഏറെ ആയിരുന്നുവെങ്കിലും കൃത്യമായി ആഹാരം കിട്ടി. അതു തന്നെ ഏറെ ആശ്വാസം ആയി. പക്ഷേ കൂടെ ഉണ്ടായിരുന്ന കുറ്റവാളികളുടെ പെരുമാറ്റം എന്നെ ഏറെ വേദനിപ്പിച്ചു.
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ സമയം എന്നെ ഒരാൾ കാണാൻ വന്നു. പഴയ പോലെ വീണ്ടും കഷ്ടപാടു നിറഞ്ഞ ജീവിതം ച
ിന്തിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ അയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു, "നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്തു തരണം."
ഒന്നും മനസ്സിലാവാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു. അയാൾ തുടർന്നു. "ഒരാളുടെ കൈ നീ വെട്ടണം."
ആദൃം ഞാൻ ഒന്ന് മടിച്ചു എങ്കിലും പിന്നീട് ആ ദൗത്യം ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് നീങ്ങി. അഞ്ചുലക്ഷം രൂപ അയാൾ പ്രതിഫലം ആയി എനിക്ക് തന്നു. പ്രതിഫലമായി പണം കിട്ടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു കാരൃം തീരുമാനിച്ചു, എങ്ങനെ എങ്കിലും പണം ഉണ്ടാക്കിയാൽ മതി എന്ന്.
അതു മാത്രം ആയി പിന്നീട് എന്റെ ചിന്ത. ഞാൻ എന്തും ചെയ്യാൻ തയ്യാറായി. പിന്നീട് പല ക്രൂരകൃതൃങ്ങളും ചെയ്തു. അങ്ങനെ ഞാനൊരു ഗുണ്ടയായി സമൂഹത്തിൽ അറിയപ്പെട്ടു. പലരും എന്നെ അന്വേഷിച്ചു വരാൻ തുടങ്ങി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കള്ളപ്പണത്തിന്റെയും സ്വർണ കടത്തിന്റെ കൂടി ഏർപ്പാട് തുടങ്ങി. അങ്ങനെ ഞാനൊരു കോടീശ്വരനായി മാറി. അങ്ങനെ ഞാൻ അധോലോകന്മാരുമായി സുഹൃത് ബന്ധം തുടങ്ങി. അങ്ങനെ ഞാനും ഒരു ലോകമറിയുന്ന അധോലോക കുറ്റവാളി ആയി മാറി.
പോലീസ് എനിയ്ക്കായി വലവീശാൻ തുടങ്ങി. ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവർക്ക് സർക്കാർ ഒരു വലിയ തുക വാഗ്ദാനം ചെയ്തു. ഒടുവിൽ ഞാൻ പോലീസ് പിടിയിലായി.(അയാൾ ജയിൽ വാസത്തിനിടയിൽ സ്വന്തം ജീവിതകഥ ഡയറിയിൽ കുറിച്ചിട്ടു).
നാളെ രാവിലെ 3 മണിയ്ക്ക് എന്നെ തൂക്കിലേറ്റും. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഈ കാലത്തിനിടയിൽ ദരിദ്രനായ ഞാൻ ഒരു കോടീശ്വരനായി മാറിയ എന്റെ ജീവിതകഥ. മറ്റുള്ളവരുടെ ജീവൻ എടുക്കുമ്പോഴെല്ലാം ഞാൻ പണം ഉണ്ടാക്കാനുള്ള തിടുക്കത്തിൽ മാത്രം ആയിരുന്നു. മനസ്സിൽ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല. പണകൊതിയിൽ ഞാൻ എന്നെ തന്നെ മറന്നു. ഇന്നു ഞാൻ വെറും ശൂനൃൻ. എന്തെല്ലാം നേടി? പക്ഷേ ഇന്നോ?? എനിക്കെല്ലാം നഷ്ടമായി. ഈ അവസാന നിമിഷത്തിൽ എല്ലാവരോടുമായി എനിക്കൊന്നേ പറയാനുളളു.
"നിങ്ങൾ പണത്തിലോ ലഹരിയിലോ ഒന്നിലും തന്നെ അടിമയാകാതിരിക്കുക."