Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 10)

അമർ (Part 10)

4 mins
415


അപ്പോഴേക്കും റോയ്സിന്റ കയ്യിലിരുന്ന മൊബൈലിൽ ഉന്നത പോലീസുദ്യോഗസ്ഥന്റെ കോൾ എത്തി. അവനത് എടുത്തു;

“സർ, എന്തെങ്കിലും വിവരം ആർക്കെങ്കിലും കിട്ടിയോ...

ഞങ്ങൾക്കാണേൽ ഒരു സമാധാനവുമില്ല, എന്തുചെയ്യാനാ,,”

കോൾ അറ്റന്റ് ചെയ്തയുടൻ അവനിങ്ങനെ ചോദിച്ചു.

“സ്കൂൾ ബസിലാ മോൻ വരുന്നത്.

പക്ഷെ അവൻ ബസിൽ കയറുംമുൻപ് മിക്കവാറും കടയിലോ മറ്റോ സ്വീറ്റ്സും മറ്റും വാങ്ങിക്കാൻ പോകാറുണ്ട്.”

   തന്റെ ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് മറുപടിയായി അവനിങ്ങനെ ധൃതിയിൽ പറഞ്ഞു.

“അതെ. ഇന്ന് പോയിട്ട് സമയം ഒരുപാടായിട്ടും കാണാതെവന്ന് ഡ്രൈവർ ഉൾപ്പെടെ തിരക്കിയപ്പോഴാ അറിയുന്നത്...”

   ധൃതിയിലെത്തിയ വാചകങ്ങൾക്കിങ്ങനെ, ധൃതിയിൽത്തന്നെ റോയ്സ് മറുപടി നൽകി. രംഗത്തിന് സാക്ഷിയായി കരയാറായ മുഖവുമായി നിൽക്കാനേ ആ നിമിഷം റീനയ്ക്ക് സാധിക്കുമായിരുന്നുള്ളൂ.

“നമ്മള് തീരുമാനിച്ചപ്രകാരം അവൻ ചാർജ് എടുത്താലുടൻ ഇവിടുന്ന് തട്ടാം എന്നതല്ലേ...”

   കുറച്ചുനിമിഷങ്ങളെടുത്ത് കാര്യമായ എന്തോ പറഞ്ഞുതുടങ്ങിയ ഉദ്യോഗസ്ഥനോടായി റോയ്സ് ഇങ്ങനെ മറുപടി തുടങ്ങി.

“അവനെ പോയി വിളിക്കുക എന്നുവെച്ചാൽ...”

 അടുത്തതായിവന്ന വാചകങ്ങൾക്ക് മറുപടിയെന്നവിധം അവനിങ്ങനെ ചേർത്തു;

“അതല്ല... അതൊക്കെ എനിക്കറിയാം. ഞാൻ എന്റെ അവസ്ഥവെച്ച് പറഞ്ഞതാ.”

   സംശയത്തിൽകലർന്നുവന്ന വാചകങ്ങൾക്ക് ധൃതിയിൽത്തന്നെ, വിഷമഭാവത്തിൽനിന്നും മുക്തനാകാതെ റോയ്സിങ്ങനെ മറുപടി നൽകി. റീന ഈ രംഗം പഴയപടി വീക്ഷിച്ചുകൊണ്ടേയിരുന്നു. പിന്നീടായി ധൃതിയിൽ തന്റെ ചെവിയിലേക്കെത്തിയ ചില വാചകങ്ങൾക്ക് മറുപടിയായി ‘ശരി’ എന്നതിനപ്പുറം പറയുവാനാകാതെ റോയ്സ് കോൾ കട്ട്‌ ചെയ്തു. ‘എന്താ’ എന്ന ചോദ്യഭാവത്തിൽ റീന നിന്നു, തന്റെ ഭർത്താവിനെ നോക്കി.

“എടീ അവരെല്ലാം മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. വിഷയം ലീക്കായാൽ ബുദ്ധിമുട്ട് നമുക്ക് മാത്രമാ.”

   ഇങ്ങനെ, നെറ്റിചുളിച്ച് വിഷമം മറച്ച് തുടങ്ങിയ റോയ്സ് ഒന്നുനിർത്തി ജോലിക്കാരെ അറിയാതെ മാനിച്ചുപോയി തുടർന്നു;

“നമ്മുടെ സ്വന്തം വഴിയിലും നടക്കുന്നുണ്ടല്ലോ... പക്ഷെ, ഇയാളൊരു ഓപ്ഷൻ കൂടി പറഞ്ഞത്,,”

ഒന്നുനിർത്തി ചായ്ഞ്ഞിരുന്നുപോയശേഷം അവൻ തുടർന്നു;

“ആ മറ്റവൻ ഇന്ന് ചാർജെടുത്തിട്ടുണ്ട്. അവനെയും വിളിച്ചോണ്ട് ആവശ്യംപോലെ ചെയ്യാൻ...”

   അവളുടെ മുഖത്തുനിന്നും, മുഖമെടുത്തശേഷമാണ് റോയ്സ് ഈ വാചകങ്ങൾ പറഞ്ഞത്. രണ്ടുമൂന്നുനിമിഷങ്ങൾ ഇരുവരും നിശബ്ദരായി, രംഗത്തിൽ മുങ്ങിനിൽക്കെത്തന്നെ.

“എന്നാ ഒന്ന്‌ വേഗം വാ, സ്റ്റേഷനിലേക്ക് പോകാം.”

   ധൃതിയിലുള്ള റീനയുടെ ഈ അലർച്ചചേർന്ന വാചകങ്ങൾ അവനെയൊന്ന് ഞെട്ടിച്ചെന്നുപറയാം. അവൻ അതേപടി നെറ്റിചുളിച്ചുപോയി എഴുന്നേറ്റു. തന്റെ പതിവ് വെളുത്ത വസ്ത്രത്തിൽ.

“മോനെ കാണാതായിട്ട് മണിക്കൂറുകളായി.

നമ്മുടെ മോൻ നമ്മുടെ ആവശ്യമല്ലേ...”

അവൾ തുടർന്ന്, ഉടനടി കരച്ചിൽ ആരംഭിച്ചെന്നവിധം പറഞ്ഞു.

   ഇത്രയുമായതോടെ അമാന്തിച്ചില്ല, റീനയേയുംകൂട്ടി അടുത്തനിമിഷത്തിൽത്തന്നെ റോയ്സ് പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി വണ്ടിയെടുത്ത് പാഞ്ഞു.

“എടീ, നമുക്ക് പിടിയുള്ളവരും അടുപ്പമുള്ളവരും എല്ലാം അന്വേഷിക്കുന്നുണ്ട്.

എന്തിന്... എല്ലാവരും ഉണ്ടല്ലോ... നീ പേടിക്കാതെ.”

   പജീറോ പായിക്കുന്നതിനിടയിൽ, കരച്ചിൽ തുടരുന്ന റീനയെ ഒരുനിമിഷം നോക്കിയശേഷം റോയ്സ് ഇങ്ങനെ പറഞ്ഞു. മറുപടി ശ്രദ്ധിക്കാതെ, ഹോണടിച്ച് തടസ്സങ്ങളെ ഒതുക്കി റോയ്സ് പായിച്ച വാഹനം സ്റ്റേഷനിലേക്ക് കയറി നിർത്തപ്പെട്ടു. കാണുന്നവർ ശ്രദ്ദിക്കത്തക്കവിധം ഇരുവരും ഒരുപോലെ വാഹനത്തിൽനിന്നും ചാടിയിറങ്ങി സ്റ്റേഷനകത്തേക്ക് കുതിച്ചുചെന്നു. കോൺസ്റ്റബിൾ പ്രവീൺ ആയിരുന്നു അവരെ ആദ്യം സമീപിച്ചത്.

“എന്താ... എന്താ സർ...”

   കൈയ്യിൽ ഏതോ ഫയൽ പിടിച്ചുള്ള അവന്റെയീ വാചകത്തിന് മറുപടിയായി ദേഷ്യംകൂട്ടി ഭാവിക്കേണ്ടിവന്ന റോയ്സ് ഉച്ചത്തിൽ പറഞ്ഞു;

“ആ മയിരൻ എവിടെയാടാ...”

ഒന്നറച്ചശേഷം രംഗം ഉൾക്കൊണ്ട് അവൻ മറുപടി നൽകി;

“സി. ഐ. പുറത്തേക്ക് എന്തോ ആവശ്യത്തിന് പോയതാ. ഉടനെ എത്തും.”

   അടുത്തനിമിഷം മറുപടിയെന്നവിധം അമറിന്റെ ടേബിളിലെ വിസിറ്റേഴ്സിനുള്ള ഒരു ചെയർ റോയ്സ് ശരവേഗത്തിൽ ചവിട്ടിത്തെറിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ഏവരുമൊന്നുകൂടി സ്തബ്ദരായ മട്ടായി. ചുറ്റുമൊന്ന് വീക്ഷിച്ചശേഷം ഉടനെതന്നെ റീന പറഞ്ഞു;

“അവനിവിടെ വന്ന്, അവനേം വിളിച്ചോണ്ട് പോയാ മതി നമുക്ക്...”

   ആകെമൊത്തത്തിൽ പരിസരം മറക്കേണ്ടിവന്നകണക്കെയായിരുന്നു ഇരുവരും, എന്ത്‌ -എങ്ങനെ ചെയ്യണമെന്ന് പറ്റാത്ത അവസ്ഥ! അവരോടു ഇരിക്കാൻ പറയണമെന്ന് പോലീസുകാരികൾക്കും പ്രവീണിനും ഉണ്ടായിരുന്നു. പക്ഷെ അവർക്കതിന് മുതിരുവാനുള്ള ധൈര്യം രംഗം ചോർത്തിയെടുത്തിരുന്നു. പോലീസുകാരും മറ്റും ഇവർക്കും ഇരുവർക്കുമനുസൃതമായി സാവധാനം ചലിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ഫോണിൽ വരുന്ന കോളുകൾക്കും മറ്റും റോയ്സും റീനയും പലഭാവങ്ങൾ വിഷമത്തിൽ ചാലിച്ച് മറുപടി നൽകിക്കൊണ്ടിരുന്നു.

   അധികം സമയമായില്ല, പോലീസ് ബൊലേറോയിൽ സ്റ്റേഷനിലേക്ക് അമർ പാഞ്ഞെത്തിനിന്നു. ചാടിക്കേറി സ്റ്റേഷനകത്തെത്തിയ അമർ കാണുന്നത് റോയ്‌സിനെയും റീനയെയുമാണ്, വല്ലാത്ത അവസ്ഥയിൽ നിലകൊള്ളുന്ന. അവൻ അവർക്കുമുന്നിലൊന്ന് നിന്നു. ഒരു പോര് കഴിഞ്ഞെത്തിയെന്ന വിധമുള്ള അമറിന്റെ ഭാവവും ശരീരഭാഷയും പക്ഷെ ആ സമയം ആർക്കും ശ്രദ്ധിക്കുവാൻ സാധിച്ചില്ല.

“ഏത് മറ്റേടത്ത് പോയി കിടക്കുവായിരുന്നെടാ...”

   അമറിന്റെ മുഖത്തുനോക്കി ദാർഷ്ട്യംകലർത്തി എന്നാൽ രംഗത്തിൽ മുങ്ങി റോയ്സ് പറഞ്ഞു. മറുപടിയായി അവരെ മറികടന്ന് തന്റെ ചെയറിനടുത്തെത്തിയ ശേഷം, അടുത്തേക്കുവന്ന പ്രവീണിനെ മാനിച്ചശേഷം അമർ പറഞ്ഞു;

“ഞാൻ ലീവിലായിരുന്നു. ഇവിടെ ആകെ താറുമാറായിക്കിടക്കുവാ...”

അടുത്തനിമിഷം മറ്റൊരു ഭാവംപേറി റോയ്സ് പറഞ്ഞു;

“മുകളീന്ന് ഉത്തരവുണ്ട് എന്റെ കൈയിൽ... നിന്നെയുംകൊണ്ട് പോകുവാനുള്ളത്!”

   അവനിത് പറഞ്ഞുതീർന്നില്ല, സ്റ്റേഷനിലെ ടെലിഫോൺ ശബ്ദിച്ചു. അമർ അത് അറ്റന്റ് ചെയ്തു, തന്റെ ടേബിളിൽനിന്നും.

“ക്രൈംറേറ്റ് കുറച്ച് ഏൽപ്പിച്ച ജോലി ചെയ്തതിന് അഭിനന്ദനവും സ്ഥലംമാറ്റമാണെന്ന് പറഞ്ഞിട്ട് ഇപ്പോളിതെന്താ സർ...”

   ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് മറുപടിയായി അമറിങ്ങനെ ഒരു പ്രത്യേകഭാവത്തിൽ മന്ദഹാസത്തോടെ, റോയ്‌സിനെയും മറ്റും നോക്കി ഇങ്ങനെ മറുപടി നൽകി. പിന്നീട് വന്നവയ്ക്കുശേഷം ഗൗരവംഭാവിച്ച് ‘ഓക്കെ’ പറഞ്ഞ് അവൻ ഫോൺ പഴയപടി വെച്ചു.

“എന്റെ കൊച്ചിനെ കാണാതെ പോയിരിക്കുവാ... നീ കളിക്കുവാണോടാ...”

   കോളിന്റെ സന്ദേശം തിരിച്ചറിഞ്ഞെന്നവിധം അടുത്തനിമിഷം അമറിനോട് റോയ്സ് അലറി. അമറുടനെ പരാതി രേഖപ്പെടുത്തുന്ന ബുക്കെടുത്ത് തനിക്കും റോയ്സിനും നടുവിലുള്ള, തന്റെ ടേബിളിൽ ശബ്ദം കേൾക്കുംവിധം ഇട്ടുകൊടുത്തശേഷം, റോയ്‌സിനെ നോക്കി നിൽപ്പായി. അമറിനെ തന്റെ സാഹചര്യത്തിൽനിന്നുതന്നെ വീക്ഷിച്ചുകൊണ്ടിരുന്ന റീന ഉടനെ ഉച്ചത്തിൽ കരച്ചിലടക്കി ചുറ്റും മാറി- മാറി തിരിഞ്ഞ് പൊതുവായി പറഞ്ഞു;

“നിങ്ങൾക്കറിയാമോ, എന്റെ മോനെ ഇന്ന് വൈകുന്നേരം മുതൽ കാണാനില്ല. എന്റെ മോനെ എനിക്ക് കിട്ടിയേ പറ്റൂ...”

   പോലീസുകാരും, വനിതകൾ ഉൾപ്പെടെ പ്രവീണും ഇതുകേട്ട് ഒന്നയഞ്ഞുപോയിപ്പോയി. അമർ ഭാവഭേദമന്യേ, തന്നെ നോക്കിനിൽക്കുന്ന റോയ്സിനുനേർക്ക് നിൽപ്പായിരുന്നു.

“എന്റെ മോനാ അവൻ... അറിയാമോ... അവനെ അങ്ങനെയൊന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല!”

   ഇങ്ങനെകൂടി, കുറച്ചുകൂടി ആഴത്തിൽ റീന കൂട്ടിച്ചേർത്തപ്പോഴേക്കും റോയ്സ് അനക്കംകൂടാതെ, പഴയപടി നിൽക്കെ പറഞ്ഞു -ശബ്ദം താഴ്ത്തി;

“മുതലെടുക്കല്ലേ നീ...”

   അപ്പോഴേക്കും പ്രവീൺ അയഞ്ഞമാതിരി അമറിനെ നോക്കിയിരുന്നു. അടുത്തനിമിഷം അമർ പ്രവീണിനോടായി വേഗത്തിൽ പറഞ്ഞു;

“വണ്ടിയെടുക്ക്... നമ്മുടെ നാലുപേരെക്കൂടി വിളിച്ചോ...”

   ഇത്രയും പറഞ്ഞശേഷം അവരിരുവരെയും സ്വാഗതം ചെയ്‌തെന്നവിധം അമർ നടന്ന് പുറത്തേക്കിറങ്ങി നിന്നു. അപ്പോഴേക്കും പ്രവീൺ തന്റെ കർത്തവ്യം തുടങ്ങിയിരുന്നു. കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുവാനെന്നവിധം മുന്നിലായി റോയ്സിനും റീനയ്ക്കുമൊപ്പം അമറും പ്രവീണും കയറി പജീറോയിൽ. പിറകെ ബൊലേറോയിൽ നിശ്ചയിച്ചുറപ്പിച്ച പോലീസുകാരും. ഇരുവാഹനങ്ങളും രാത്രിയുടെ യാമങ്ങൾ വകവെയ്ക്കാതെ വഴിവിളക്കുകളെ സാക്ഷിയാക്കി പതിവിജനതയെ കീറിമുറിച്ച് പുറപ്പെട്ടു.

******

   റോറിനെ കാണാതായിട്ട് മൂന്ന് പകലുകൾ കഴിഞ്ഞിരിക്കുകയാണ്. റോയ്സിന്റെ ബന്ധംവെച്ച് പോലീസ് മേധാവികളും ഭരണകർത്താക്കളും മറ്റും ആത്മാർത്ഥമായിത്തന്നെയെന്ന് പറയാം അന്വേഷണം നടത്തിവരുന്നു. അതുപോലെ, കൈയ്യൂക്കിനായി ഉപയോഗിക്കുന്ന വിവിധ ആളുകളുടെ വഴിക്കുള്ള തിരച്ചിലും നടക്കുന്നുണ്ട്. ഒപ്പം റോയ്സ്, സി. ഐ. അമറിന്റെ നേതൃത്വത്തിലെ അന്വേഷണത്തിനും തിരച്ചിലിനും ഒപ്പംനിന്ന് സാക്ഷ്യംവഹിച്ചു ഭൂരിഭാഗവും. ഇത്രയും ഇതിനൊപ്പവുമൊക്കെ കാര്യങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും റോറിനെപ്പറ്റി യാതൊരറിവോ തെളിവോ ആർക്കുമിതുവരെ പുറത്തെടുക്കുവാനായില്ല. എങ്കിലും പൂർണ്ണമായും ഈ വിഷയം പരസ്യമാകാതെ നിലകൊണ്ടുപോരുകയാണ്.

   കരഞ്ഞും വിഷമിച്ചും തളർന്നവശയെപ്പോലെ ഉച്ചതിരിഞ്ഞൊരു സമയം തങ്ങളുടെ ബെഡ്‌റൂമിലെ തുറന്നിട്ടിരിക്കുന്ന വിൻഡോയിൽ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയാണ് റീന. ചെറുതായി വിതുമ്പിപ്പോകുന്നുമുണ്ട് അവൾ. റോയ്സാകട്ടെ മുഷിഞ്ഞ തന്റെ, പാതി വസ്ത്രധാരണത്തിൽ ബെഡ്ഡിൽ മലർന്ന് കണ്ണുകളടച്ച് കിടക്കുകയാണ് കാൽമുട്ടുകൾ താഴേക്കായി പുറത്തേക്കിട്ട്.

“നിങ്ങളുടെ അറിവില്ലാതെ ഒരാൾക്കും ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല...”

   വളരെ സാവധാനം, എന്നാൽ തന്റെ പഴയപടിയുള്ള നിൽപ്പ് തുടരവേ റീന പറഞ്ഞുതുടങ്ങിപ്പോയി. ഇതു കേട്ടെന്നവിധം തന്റെ കണ്ണുകൾ മെല്ലെ ഒരുമിച്ച് തുറന്നു റോയ്സ്.

“അപ്പോൾ... മോനെ... എന്തെങ്കിലും ചെയ്യണമെങ്കിൽ അത്... അത്... ആരായിരിക്കും...”

   പഴയപടിതന്നെ, തുടർച്ചയായി അവളിങ്ങനെ വാചകങ്ങൾ മുന്നോട്ടുവെച്ചു. താനായിരിക്കുന്ന അവസ്ഥയിൽത്തന്നെ അവൻ ഒരുനിമിഷത്തേക്കൊന്ന് സ്തബ്ദനായിപ്പോയി.

“നമ്മുടെ മോനെ കാണാതായതിന്റെ പേരില്... ഒരുകൂസലും കാണിക്കാത്ത ഒരാളേയുള്ളൂ, ഒരാളെയേ ഞാൻ കണ്ടുള്ളൂ...”

   വർദ്ധിച്ചുവന്ന വിഷമം തൊണ്ടയിലമർത്തിക്കളഞ്ഞാണ് പഴയപടിതന്നെ റീന ഇങ്ങനെകൂടി തുടർന്നുപറഞ്ഞത്. റോയ്സ് മെല്ലെ എഴുന്നേറ്റു.

(തുടരും......)



Rate this content
Log in

Similar malayalam story from Drama