Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

നാഗവല്ലി ⚔️

Romance Crime Thriller


4.5  

നാഗവല്ലി ⚔️

Romance Crime Thriller


നിണം -1

നിണം -1

6 mins 262 6 mins 262

നിറഞ്ഞു നിന്ന അന്ധകാരത്തിന്മേൽ ഒരു കൊറൽ വീണ പോലെ ആയിരുന്നു വിണ്ണിൽ നിന്നും നിലാരശ്മികൾ പന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾക്കിടയിലൂടെ ഭൂമിയിലേക്ക് പതിഞ്ഞിരുന്നത്... കോരിതരിപ്പിക്കുന്ന കോടമഞ്ഞിൻ കുളിർ ദേഹമാകെ പടർന്നു പിടിച്ചു.


ഡിസംബർ മാസമായതിനാൽ തണുപ്പ് വളരെ കൂടുതൽ ആണ്... സിറ്റിയിൽ നിന്നും ഉള്ളിലോട്ടു മാറി മുള്ളു ചെടികളും വള്ളിപടർപ്പും നിറഞ്ഞ ആ ഇടുങ്ങിയ ഇടവഴി ചെന്നെത്തുന്നത് ഒരു കുന്നിൻ ചെരുവിലാണ്... വണ്ടി പോകാത്ത പാതയായതിനാൽ ദൂരം ഒത്തിരി നടക്കണം...


നടന്നു തളർന്നു കുന്നിൻ ചെറുവിലെ പുൽമെത്തയിൽ മാനം നോക്കി പുലരുവോളം കിടക്കണം... ഇരുൾ മറ നീങ്ങി സൂര്യകിരണങ്ങൾ മുഖത്തു ചുടേകുമ്പോൾ ആ കൊടും തണുപ്പിൽ വല്ലാത്ത ഒരു സുഖമാണ്... ആരും വരാത്ത കുന്നിൻചെരുവ്... ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയില്ല അവന്... അവൻ ആരെയും കണ്ടിട്ടില്ല. ഒരിക്കൽ എങ്ങനെയോ നടന്നു വന്നു പെട്ടതാണ് ഇവിടെ. ഇപ്പോൾ ആ വരവ് സ്ഥിരമാണ്...


ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്റ്റലിൽ പോകാൻ താല്പര്യം ഇല്ലെങ്കിൽ ആരും കാണാതെ അവൻ ഇവിടെ വരാറുണ്ട്... രാത്രിയിൽ ഒത്തിരി നേരം ഇവിടെ കിടക്കാറുണ്ട്... അവൻ പോലും അറിയാതെ ഉറങ്ങിപ്പോയിട്ടുണ്ട്... അവിടെ അവനൊരു ചങ്ങാതിയും ഉണ്ട്...


"കിങ്!" അവൻ ഉറക്കെ വിളിച്ചു.


പൊന്തക്കാട്ടിൽ എവിടെയോ എന്തോ ഒന്ന് മുരണ്ടു... അതൊരു കൂറ്റൻ നായ ആയിരുന്നു... തിളങ്ങുന്ന കണ്ണുകളും കൂർത്ത പല്ലുകളുമുള്ള പടുകൂറ്റൻ നായ... അത് ഓടി വന്നവന്റെ മുന്നിൽ കിതപ്പോടെ നിന്നു. അവൻ കൈയിൽ പിടിച്ചിരുന്ന കവർ അതിന് നേരെ നീട്ടി... കിങ്ങിനെ പരിചയപ്പെട്ടതിൽ പിന്നെ എന്നും അവൻ അതിനു ഭക്ഷണം കരുതുമായിരുന്നു. പക്ഷെ എന്തോ ഇന്ന് അവൻ ഒന്നും കഴിച്ചില്ല...


"എന്തുപറ്റി നിനക്ക് വിശപ്പ് ഇല്ലേ??" അവൻ ചോദിച്ചു. കിങ് അവന്റെ കാലിനടിയിൽ കിടന്നു...


സമയം ഏറെ വൈകിയാണ് അവൻ ഒന്ന് കണ്ണടച്ചത്... പതിവിന് വിപരീതമായി നായകളുടെ കടിപിടി ശബ്ദവും കുരയും അവന്റെ ഉറക്കം കെടുത്തി. കണ്ണ് തുറന്നു നോക്കിയപ്പോൾ കിങ് അടുത്തില്ല. അവൻ ചുറ്റിലും നോക്കി... ഒരുകൂട്ടം പട്ടികൾ കുറച്ചകലെ എന്തോ വലിച്ചു കീറുന്നു.


"എന്താ ഈ നായകൾക്ക്?? എല്ലാം കൂടി ഇതിപ്പോ എവിടെ നിന്നും വന്നു??" അവൻ പതുക്കെ എഴുന്നേറ്റു...


പട്ടികൾ മാത്രമല്ലായിരുന്നു... ഒരു കറുത്ത രൂപം... അതൊരു മനുഷ്യൻ തന്നെയാണോ എന്ന് അവൻ സംശയിച്ചു. അയാൾ എന്തോ അവക്ക് എറിഞ്ഞു കൊടുക്കുന്നു. കയ്യിൽ കറുത്ത കയ്യുറകൾ... അതിൽ നിന്നും എന്തോ ഇറ്റി വീഴുന്നുണ്ട്. കാലിലെ കറുത്ത ബൂട്ടും നീളൻ റൈൻകോട്ടും. അവൻ അയാളെ സൂക്ഷിച്ചു നോക്കി.


അതിനിടയിൽ രണ്ട് നായകൾ കടിപിടി കൂടി അവന്റെ മുന്നിലേക്ക് വന്നു. അവ കടിച്ചു പറിക്കുന്ന മാംസകഷ്ണങ്ങളിൽ അപ്പോഴും രക്തം ഒലിച്ചിറങ്ങിയിരുന്നു... അവനൊന്നും മനസ്സിലായില്ല... അവനു അതെല്ലാം വിചിത്രമായി തോന്നി... അവൻ വീണ്ടും അയാളെ നോക്കി... പക്ഷെ അയാൾ അപ്രത്യക്ഷമായിരിക്കുന്നു... അവൻ ഒരുനിമിഷം ശരിക്കും ഞെട്ടി... ചുറ്റിലും നോക്കി... നെറ്റിയിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങ്ങിരിയിരുന്നു.


പെട്ടന്ന് ആരോ ഇരുട്ടിൽ ഓടി മറയുന്നത് അവൻ കണ്ടു. അവൻ ഒന്നും ആലോചിക്കാൻ നിന്നില്ല... അയാളുടെ പിറകെ ഓടി... പക്ഷെ അയാൾ അപ്പോഴേക്കും ഇരുട്ടിൽ മറഞ്ഞിരുന്നു... അവൻ ഓടി തളർന്നിരുന്നു... വാച്ചിൽ സമയം മൂന്ന് കഴിഞ്ഞു. അവൻ തളർച്ചയോടെ ആ മരച്ചുവട്ടിൽ ഇരുന്നു..


പുറത്തേക്ക് ഉള്ള വഴിയിലേക്ക് തെരുവ് വെളിച്ചം വീണു കിടന്നു. തിരിച്ചു പോണോ വേണ്ടയോ എന്നായിരുന്നു അവൻ ചിന്തിച്ചത്. "മതി.... തിരിച്ചു പോവാം " അവൻ തീരുമാനിച്ചു. അവൻ നെറ്റിയിലെ വിയർപ്പ് തുടച്ചു. പക്ഷെ കൈകളിൽ പതിഞ്ഞത് രക്തക്കറയായിരുന്നു. നെറ്റിയിൽ പിന്നെയും എന്തോ വീഴുന്ന പോലെ. അവൻ പെട്ടന്ന് മുകളിലേക്കു നോക്കി. മരത്തിന്റെ മുകളിൽ അവനെ നോക്കിയിരിക്കുന്ന രണ്ട് കണ്ണുകൾ... അയാളുടെ കയ്യുറകളിൽ നിന്നുമാണ് അത് മുഖത്തു വീണത്.


"ഏയ്യ്?? ആരാ നീ??" അവൻ ഉറക്കെ ചോദിച്ചു. പക്ഷെ ഉത്തരം പറയാൻ നിൽക്കാതെ അയാൾ നിഷ്പ്രയാസം മരത്തിൽ നിന്നും താഴേക്കു ചാടി. അവൻ പകച്ചു നിന്നു പോയി. അയാൾ അവന്റെ മുന്നിലൂടെ മിന്നൽ വേഗത്തിൽ ഓടി മറഞ്ഞപ്പോൾ പിന്തുടരാനുള്ള ഊർജം അവനില്ലായിരുന്നു...


നേരെയുള്ള വഴിയിലൂടെ പോകാതെ ആ ഇടിഞ്ഞ മതിൽ ചാടിയാണ് അയാൾ പോയത്.

" ഇയാൾക്ക് എന്താ പ്രാന്ത് ഉണ്ടോ??അയാൾ എന്താണ് ആ നായകൾക്ക് ഇട്ട് കൊടുത്തത്??" അവൻ ഓർത്തു.

സത്യമറിയാൻ ഉള്ള ജിജ്ഞാസയും അയാളോട് തോന്നിയ കൗതുകവും സഹിക്കാൻ കഴിയാതെ അവൻ മതിലിനടുത്തെക്ക് വച്ചു പിടിപ്പിച്ചു.


മതിലിനു മുകളിൽ കയറിയപ്പോഴേക്കും അവിടം ശൂന്യമായിരുന്നു...

"ആരായിരിക്കും അത്??" അവൻ ഓർത്തു.

നിലത്തേക്ക് ചാടാൻ വേണ്ടി കുതിക്കവേ കാതിൽ എത്തിയ താക്കീത് പോലും മറന്ന് അവൻ എടുത്തു ചാടി...


ഉറങ്ങാൻ കിടന്നപ്പോൾ തന്റെ ചെരുപ്പ് കുന്നിൻചേരുവിൽ അഴിച്ചിട്ടത് അപ്പോൾ ആണ് അവൻ ഓർത്തത്. കാലിൽ തറഞ്ഞു കയറിയ ചില്ലുകളിൽ നിന്നും ചുടുരക്തം ഒഴുകി... കയ്യിലും പോറലുകൾ വീണിരുന്നു... വീണിടത്തു നിന്നും എഴുന്നേൽക്കാൻ കഴിയാതെ അവൻ മണ്ണിൽ കിടന്നുരുണ്ടു...


=====  നിണം  =====


ഒന്ന്


നാളുകൾക്ക് മുൻപ്... കാട്ടു മുള്ളും വള്ളിപടർപ്പും നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ മരണവെപ്രാളത്തോടെ അവൾ ഓടി...

കീറിയ വസ്ത്രത്തിനുള്ളിൽ നിന്നും കിനിയുന്ന രക്തമോ നഗ്നപാദങ്ങളിൽ തറച്ചു കയറിയ മുള്ളുകളോ കൂറ്റൻ കല്ലുകളോ ഒന്നും അവൾ അറിഞ്ഞതെയില്ല.... ഭയം അവളുടെ വേദനകളെയെല്ലാം മരവിപ്പിച്ചിരുന്നു... പ്രാണൻ മാത്രമേ അവൾക്ക് യാചിക്കാൻ ഉണ്ടായിരുന്നുള്ളൂ...


പുറകിലെ കാലടികൾ ഉച്ചത്തിൽ ആയി... ഒരു പറ്റം കൂറ്റൻ നായകൾ ആയിരുന്നു അവൾക്ക് പിറകിൽ... അവയുടെ മുഖത്തെ വെറിയും കണ്ണിലെ തിളക്കവും കൂറ്റൻ പല്ലുകളും അതിഭയാനകം ആയിരുന്നു... പല്ലിലും നഖത്തിലും രക്തക്കറ ഉണ്ടായിരുന്നു... ഏറെ നേരമായി ഈ പോരാട്ടം തുടങ്ങിയിട്ട്... അവൾ ശരിക്കും തളർന്നു... കാലുകൾ പതറി. കണ്ണുകൾ അടഞ്ഞു... ഇരുട്ട് മാത്രമായിരുന്നു അവൾക്ക് മുന്നിൽ... അവൾ ആ മരത്തിൽ ചാരി നിന്നു... കിതപ്പോടെ തിരിഞ്ഞു നോക്കി...


ആ നായകൾ കുരച്ചുകൊണ്ട് പുറകെ തന്നെ ഉണ്ടായിരുന്നു... അവൾ തിരിഞ്ഞ നിമിഷം അവ എല്ലാം കൂടി അവളുടെ ദേഹത്തേക്ക് ചാടി വീണു...


" അമ്മേ..." അവൾ അലറി വിളിച്ചു...

"അമ്മേ... അമ്മേ..." അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു... കിതപ്പോടെ ചുറ്റിലും നോക്കി... പെട്ടന്ന് ക്ലോക്കിൽ മണി ഏഴു മുഴങ്ങി. അവൾ ഞെട്ടാലോടെ ക്ലോക്കിലേക്ക് നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... കൈകളിൽ നഖം കൊണ്ട പാടുകളും... സൂര്യകിരണങ്ങൾ അവളുടെ മുഖത്തു കുത്തിക്കൊണ്ടിരുന്നു. അവൾ മുഖത്തു കൈ വച്ചു കണ്ണുകൾ അടച്ചു ഒരുനിമിഷം ഇരുന്നു... പിന്നീട് പുതപ്പ് മാറ്റി അവൾ എഴുന്നേറ്റു...


അവളുടെ മുഖം സൂര്യപ്രകാശത്തിൽ തിളങ്ങി... അവളുടെ നീളൻ കണ്ണുകൾ താമരയിതൾ പോലെ മനോഹരമായിരുന്നു... കവിൾ മൃദുലവും കോമളവുമായിരുന്നു... പിങ്ക് നിറത്തിൽ മനോഹരമായ ചുണ്ടുകളിൽ അപ്പോഴും നനവ് കിനിഞ്ഞിരുന്നു... അവളുടെ തോളോളം വീണു കിടക്കുന്ന നീളം കുറഞ്ഞ, എന്നാൽ മനോഹരവും കനവുമുള്ള കേശം ഗോതമ്പ് നിറമുള്ള കഴുത്തിൽ മുത്തമിട്ടുകൊണ്ടിരുന്നു... പക്ഷെ...


അവൾ എഴുന്നേറ്റു കണ്ണാടിക്ക് മുന്നിൽ നിന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു ഒരു നെടുവീർപ്പോടെ കവിളിൽ കൈ വച്ചു... അവളുടെ വലതു കവിൾ വശം അത്ര മനോഹരമായിരുന്നില്ല... കവിളിലെ പൊള്ളിയ പാടുകളിൽ തൊലി വലിഞ്ഞു മുറുകി നിന്നു... അത് കഴുത്തു വരെ വികൃതമായി കിടന്നു...


ശരീരം വേദനിക്കുന്നില്ല എങ്കിലും അവളുടെ ഉള്ളു പൊള്ളുന്ന പോലെ അവൾക്ക് തോന്നി...


"മായേ... ഇങ്ങു വന്നേ മോളെ," മുറിക്കു പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം അവളെ തേടിയെത്തി...

അവൾ ഉടൻ മേശ വലിപ്പിൽ നിന്നും ഒരു മാസ്ക് എടുത്തു മുഖത്തു അണിഞ്ഞു... ശേഷം കണ്ണാടിയിലേക്ക് നോക്കി നെടുവീർപ്പോടെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു...


"ഇന്നല്ലേ മോളെ ക്ലാസ്സ്‌ തുടങ്ങുന്നേ?? " സാരിയുടെ ഞെറിവ് ഒതുക്കിക്കൊണ്ട് അവർ ചോദിച്ചു.

" അതെ ആന്റി... " അവൾ തല കുനിച്ചിരുന്നു.

" നീ ആരെയാ ഈ പേടിക്കുന്നെ?? ധൈര്യമായിട്ട് പോയിട്ട് വാ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതി... ബാക്കി ഞാൻ നോക്കിക്കോളാം," അവർ പറഞ്ഞു.

"മ്മ്..." അവൾ മൂളി...

അവൾ അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു...

"ഞാൻ പെറ്റില്ല എന്നെയുള്ളൂ... നീ എനിക്ക് എന്റെ സ്വന്തം മോൾ തന്നെയാ... നിന്റെ മനസ്സ് വേദനിക്കുന്നത് എനിക്ക് സഹിക്കില്ല... പിന്നെ മറ്റുള്ളവരെക്കുറിച്ചൊന്നും മോൾ ആലോചിക്കേണ്ട.... കേട്ടല്ലോ?" അവർ പറഞ്ഞു.

" ഹ്മ്മ്... " അവൾ തലയാട്ടി...


" സുലോ..." പുറത്തു നിന്നും മറ്റൊരു സ്ത്രീ ശബ്ദം.

"കിട്ടിയോടി??" അവർ അങ്ങോട്ട് നടന്നു.

"ദാ... ഇപ്പോൾ വന്നേയുള്ളു," ആ സ്ത്രീ കുറെ മുല്ലപ്പൂ അവർക്ക് നീട്ടി...

"ഇന്ന് ഏത് ഹോട്ടലിലേക്കാ??"

"മിണ്ടാതെ നിൽക്ക്... കൊച്ചിനെ കണ്ടില്ലേ?" സുലോചന പറഞ്ഞു.

"ഓ... അവൾക്ക് എല്ലാം അറിയുന്നത് അല്ലെ...? ഞാൻ പോണ്... " അവർ യാത്ര പറഞ്ഞു പോവുമ്പോൾ അവളെ നോക്കി ചിരിച്ചു.

"ശ്ശോ... ഇത് ആകെ ചതഞ്ഞല്ലോ... ആ രമയെ പറഞ്ഞയച്ചപ്പോളെ ഞാൻ വിചാരിച്ചതാ," സുലോചന മുല്ലപ്പൂ അവൾക്ക് നീട്ടി പറഞ്ഞു. അവൾ അത് അവരുടെ തലയിൽ ചൂടിച്ചുകൊണ്ട് പറഞ്ഞു...

"പപ്പടം പൊടിച്ചു തിന്നാൻ ഉള്ളതല്ലേ... "

"ഓ... പക്ഷെ എല്ലാർക്കും പൊട്ടാത്ത പപ്പടം തന്നെ വേണ്ടേ...? അതിനാടി കാണാൻ ചന്തം," അവർ പറഞ്ഞപ്പോൾ അവൾക്ക് മിണ്ടിയില്ല.

"ഞാൻ പോവാണേ... മോൾ നല്ല കുട്ടിയായി പോയിട്ട് വാട്ടോ," അവർ പറഞ്ഞു.

അവൾ പിന്നെയും മൂളി...


"വിക്കി... ഞാൻ ക്ലാസ്സിലോട്ട് പോവാണെ... എഴുന്നേറ്റ് ക്ലാസ്സിൽ പോ," ജീന തിടുക്കത്തിൽ കോണിപ്പടി കയറിക്കൊണ്ട് പറഞ്ഞു...

ഫോണിന്റെ മറു തലക്കൽ വിക്ടറിന്റെ പരുക്കൻ ശബ്ദം ഉയർന്നു.

"ആ... മാതാശ്രീ വേഗം ചെല്ലാൻ നോക്ക്... " 

അവൾ ഫോൺ കട്ടാക്കി ക്ലാസ്സിലേക്ക് ഓടിക്കയറി...


അധ്യപിക ഷീല സാരി തലപ്പും മുന്നിലോട്ട് കുത്തി നടന്നു വരുന്നുണ്ടായിരുന്നു. അവർ ക്ലാസിൽ കയറി ആദ്യം നോക്കിയത് ഒഴിഞ്ഞു കിടന്നിരുന്ന ആ ബെഞ്ചിലേക്ക് ആയിരുന്നു...

" ചെറുക്കൻ ഇന്നില്ലേ?? " അവർ ഓർത്തു...

അപ്പോൾ അവരുടെ മുഖത്ത് ഒരു തിളക്കം ഉണ്ടായിരുന്നു...

"എങ്ങനെ ഉണ്ടായിരുന്നു വെക്കേഷൻ? " ഷീല ചോദിച്ചു.


അപ്പോൾ ആയിരുന്നു ക്ലാസ്സിലേക്ക് ഒരുത്തൻ കയറി വന്നത്... കട്ടി പുരികവും കൂർത്ത നോട്ടവും താഴിട്ട് പൂട്ടിയ ചുണ്ടുകളുമുള്ള ക്ലാസ്സിലെ ഒറ്റയാൻ. ആരെയും അടുപ്പിക്കാത്ത, ആരും അടുപ്പിക്കാത്ത ക്ലാസ്സിലെ വന്യജീവി... കാണാൻ ഒത്തിരി നല്ലതാണ്... നീളൻ മുടിയും വെള്ളാരം കണ്ണുകളും ആരോഗ്യമുള്ള ശരീരവും... കൂടാതെ ക്ലാസ്സിലെ മികച്ച വിദ്യാർത്ഥിയും.... അല്ല... അവൻ ശരിക്കും ഒരു ബുദ്ധിജീവി ആയിരുന്നു. ഭൂമിയിലെ എല്ലാകാര്യങ്ങളെക്കുറിച്ചും അവന് ബോധമുണ്ട്... കണക്കിലും കമ്പ്യൂട്ടറിലുമാണ് കൂടുതൽ താല്പര്യം. അവന്റെ തലക്ക് പകരം വക്കാൻ ഇനി ഒരാൾ ജനിക്കണം എന്നാണ് അദ്ധ്യാപർ പോലും പറയാറ്... അതിന്റെ എല്ലാ അഹങ്കാരവും അവനുണ്ട് താനും...


" ഹാ... കൃഷ്ണദേവ്... വാ... " ഷീല അത് പറയും മുൻപ് അവൻ തന്റെ ഇരിപ്പിടത്തിൽ അമർന്നിരുന്നു...

അവർ അത് കാര്യമാക്കിയില്ല... അവൻ എന്ത് ചെയ്താലും ആരും ഗൗനിക്കില്ല. കാരണം ആ വിദ്യാലയത്തിനു അവനെ വേണമായിരുന്നു... ഇത്രയും മിടുക്കനായ ഒരു വിദ്യാർത്ഥിയെ ആരെങ്കിലും വിട്ട് കളയുമോ??


ഷീല തന്റെ ക്ലാസ്സ്‌ തുടർന്നു. അവനാകട്ടെ ഡെസ്കിൽ തല വച്ചു കിടന്നു.

"ഇതാണ് അവസാന ഉത്തരം. എന്തെങ്കിലും സംശയം ഉണ്ടോ??" കയ്യിലെ ചോക്ക് പൊടി തട്ടി കളഞ്ഞു കൊണ്ട് ഷീല ചോദിച്ചു. ക്ലാസ്സിലെ അവസാന ബെഞ്ചിൽ നിന്നും കണ്ണട വച്ചൊരു പയ്യൻ കൈ ഉയർത്തി. അത് കണ്ട പാടെ ഷീല വിറയ്ക്കാൻ തുടങ്ങി.


"ഇവൻ ഇത്രയും സമയം ഉറക്കം ആയിരുന്നല്ലോ?" അവർ ഓർത്തു.

"എന്ത് പറ്റി?? ഞാൻ പിന്നെയും ഉത്തരം തെറ്റിച്ചോ??" അദ്ധ്യാപിക ചോദിച്ചു.

"ഉത്തരം ശരിയാണ്. പക്ഷെ ചെയ്തത് തെറ്റ് ആണ്. കാണാതെ പഠിക്കുന്നതിന്റെ കുഴപ്പം ആണ്," ഒരു കൂസലും കൂടാതെ തന്റെ ഇരുപ്പിടത്തിൽ അമർന്നിരുന്നു കൊണ്ട് അവൻ പറഞ്ഞു.


അവന്റെ നോട്ടവും ചുണ്ടിലെ പുച്ഛം കലർന്ന ചിരിയും അവരെ ശരിക്കും തളർത്തി. അവർ തന്റെ പുസ്തകത്തിൽ നിന്നും ആ ചോദ്യം വെപ്രാളത്തോടെ തപ്പി. അപ്പോഴേക്കും പുറത്തു ബെൽ മുഴങ്ങിയിരുന്നു. അവൻ ഇരുപ്പിൽ നിന്നും എഴുന്നേറ്റു നിലത്തു പൊടിഞ്ഞു കിടന്നിരുന്ന കളർ ചോക്കുകളിൽ ഒരു കഷ്ണമെടുത്തു ബോർഡിൽ ചെറിയ ഒരു മിനുക്കപണി ചെയ്തു.

അപ്പോഴായിരുന്നു ഉത്തരം പൂർണമായത്. അത് ശരിയാണെന്ന് ഷീലക്കും ബോധ്യമായി.


"സോറി ഞാൻ അത് വിട്ട് പോയി," ഷീല പറഞ്ഞു.

"ബിറ്റ് വച്ചു പാസായ ഡിഗ്രിയും കൊണ്ട് ക്ലാസ്സ്‌ എടുക്കാൻ വന്നാൽ ഇതേ ഉണ്ടാവൂ... അറിയുന്ന കാര്യമേ പറഞ്ഞു കൊടുക്കാൻ കഴിയൂ," കൃഷ്ണദേവ് അതും പറഞ്ഞു പുറത്തേക്ക് നടന്നു.

കൃഷ്ണദേവ് പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ വിക്ടർ അതുവഴി വന്നു... ക്ലാസ്സിലെ അവന്റെ കലാപരിപാടി കണ്ടു നിന്നതായിരുന്നു വിക്ടർ... വിക്ടറിനെ അവൻ കണ്ടു എങ്കിലും ഗൗനിക്കാതെ നടന്നു പോയി...


അപ്പോൾ തന്നെ അവനിട്ടൊന്ന് പൊട്ടിക്കാൻ വിക്ടറിന്റെ കൈ തരിച്ചതാണ്... അപ്പോൾ ആയിരുന്നു ഫോൺ ശബ്ദമുണ്ടാക്കിയത്... അവന്റെ സുഹൃത്ത് മനേഷിന്റെ സന്ദേശം ആയിരുന്നു അത്... അത് കണ്ടപ്പോൾ അവന്റെ ചിന്ത ഒരുനിമിഷം സ്തംഭിച്ചുപോയി...


തുടരും...


Rate this content
Log in

More malayalam story from നാഗവല്ലി ⚔️

Similar malayalam story from Romance