STORYMIRROR

നാഗവല്ലി ⚔️

Romance Crime Thriller

4  

നാഗവല്ലി ⚔️

Romance Crime Thriller

നിണം - 4

നിണം - 4

5 mins
337

പ്രിൻസിപ്പൽ ജെസ്സി തോമസ്... അവർ തന്റെ സ്വർണനിറത്തിലുള്ള കണ്ണടക്കുള്ളിലൂടെ വിക്ടറിനെ തുറിച്ചു നോക്കി...

അവർ അൽപ സമയമായി ഒന്നും സംസാരിക്കുന്നില്ല.... വിക്ടർ ക്ഷമ കെട്ട് നിന്നു. അനുവാദം പോലും ചോദിക്കാതെയാണ് കൃഷ്ണദേവ് അങ്ങോട്ട് കയറി വന്നത്. അവൻ വന്ന പാടെ വിക്ടറിനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.


"ഇനിയെങ്കിലും ഒന്ന് പറയാവോ എന്തിനാ എന്നെ വിളിച്ചത് എന്ന്??" വിക്ടർ ചോദിച്ചു.

"വിക്ടർ... നീ എന്റെ മുന്നിൽ പൊട്ടൻ കളിക്കണ്ട... നിനക്ക് അറിയാം എന്തിനാ ഞാൻ വിളിപ്പിച്ചത് എന്ന്...," ജെസ്സി പറഞ്ഞു.

"ഞാൻ എങ്ങനെ അറിയാനാ??എനിക്ക് വല്ല... എന്താ പറയാ, അതിന് ത്രികാലജ്ഞാനമോ... അങ്ങനെ എന്തെങ്കിലും ഉണ്ടോ??" വിക്ടർ ചോദിച്ചു.

"നിനക്ക് ഇല്ലായിരിക്കാം... പക്ഷെ എനിക്ക് ഉണ്ട്... മൂന്നാമതൊരു കണ്ണ്,"കൃഷ്ണദേവ് പറഞ്ഞു.

വിക്ടറിന് ചിരിയാണ് വന്നത്... അങ്ങനെ എങ്കിൽ ഞാൻ ഒന്ന് കാണട്ടെ നിന്റെ കണ്ണ് എന്ന മട്ടിൽ വിക്ടർ നിന്നു.

"വിക്ടർ... ആരോക്കെയോ കൃഷ്ണദേവിന്റെ മുറിയിലെ സാധങ്ങൾ നശിപ്പിച്ചു.... വിലപ്പെട്ട പലതും അവന് നഷ്ടപ്പെട്ടു," ജെസ്സിയെ മുഴുവൻ പറഞ്ഞു തീർക്കാൻ വിക്ടർ അനുവദിച്ചില്ല...

"ആരൊക്കെയോ...?? ആരാന്ന് ഉറപ്പില്ല എങ്കിൽ ഞാൻ എങ്ങനെ ഇവിടെ വന്നു?? എന്താ നിനക്ക് എന്നെ സംശയം ഉണ്ടോ??" വിക്ടർ കൃഷ്ണദേവിനെ നോക്കി...

"ഇല്ല... ഒട്ടും ഇല്ല... കാരണം എനിക്ക് അറിയാം സത്യം എന്തെന്ന്,"കൃഷ്ണദേവ് പറഞ്ഞു.

"പക്ഷെ ഞാൻ..."വിക്ടർ എന്തെങ്കിലും പറയും മുൻപ് കൃഷ്ണദേവ് തന്റെ ഫോൺ അവന് നീട്ടി...

"ഞാൻ എന്തിനാ നിന്നെ സംശയിക്കുന്നത്?? നീ ആണെന്നതിന് തെളിവ് ഉള്ളപ്പോൾ,"കൃഷ്ണദേവ് പറഞ്ഞു.

വിക്ടർ അവന്റെ മുറിയിൽ പോയതും അവന്റെ സാധനങ്ങൾ നശിപ്പിച്ചതുമായ എല്ലാ കാര്യങ്ങളും കൃഷ്ണദേവ് മുൻപ് പറഞ്ഞ അവന്റെ മൂന്നാമത്തെ കണ്ണ് പകർത്തിയിരുന്നു പക്ഷെ ആ ക്ലിപ്പിൽ വിക്ടറിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

"ഇത് എങ്ങനെ?? നീ മുറിയിൽ ക്യാമറ വച്ചിരുന്നോ??"വിക്ടർ ചോദിച്ചു.

"ഞാൻ ഇല്ലാത്തപ്പോൾ എന്റെ മുറിയിൽ നടക്കുന്നത് എന്താണെന്ന് ഞാൻ അറിയണ്ടേ? എന്റെ നേരെ ഒരു ചെറുവിരൽ അനങ്ങിയാൽ ഞാൻ അറിയും...,"കൃഷ്ണദേവ് പറഞ്ഞു.

"വിക്ടർ... ഇനി എന്താണ് നിനക്ക് പറയാൻ ഉള്ളത്??"ജെസ്സി ചോദിച്ചു.

അപ്പോഴേക്കും ജോസഫ് ഓടി പിണഞ്ഞെത്തി.

"ഹാ... വന്നല്ലോ... എന്താ കാണാത്തത് എന്ന് ഓർത്തിരിക്കുവായിരുന്നു... ഇനി ഇവന്റെ പേരിൽ ഒരു ചെറിയ പരാതി വന്നാൽ പോലും ഞാൻ ഡിസ്മിസൽ എഴുതി കൊടുക്കും എന്ന് പറഞ്ഞിരുന്നു," ജെസ്സി അത് പറഞ്ഞപ്പോൾ കൃഷ്ണദേവിന്റ മുഖത്ത് ഉണ്ടായ വെളിച്ചം വിക്ടറിനെ ശരിക്കും അമ്പരപ്പിച്ചു...

"ഇതിന്റെ കൂടെ റാഗിംഗ് കൂടി ആയാലോ??"കൃഷ്ണദേവ് ചോദിച്ചു.

"ആര് ആരെ ആണ് റാഗ് ചെയ്തത്?? സത്യം പറഞ്ഞാൽ നീ അല്ലെ എന്നെ..." വിക്ടർ പറഞ്ഞു വന്നത് മണ്ടത്തരമാണെന്ന് മനസ്സിലായപ്പോൾ പെട്ടന്ന് തന്നെ മിച്ചമുള്ളത് വിഴുങ്ങി.

"ഇത്തവണത്തെ കായികമത്സരങ്ങൾ എല്ലാം അടുത്തു... അക്കാദമിക്സിൽ കൃഷ്ണദേവ് നമുക്ക് എങ്ങനെ ആണോ അങ്ങനെ തന്നെയാണ് സ്പോർട്സിൽ വിക്ടർ...," ജോസഫ് പറഞ്ഞു.

"സർ... നിങ്ങൾ ഒരു മികച്ച സ്പോർട്സ്മാൻ ആണ്... നല്ലൊരു പരിശീലനകനും മികച്ച ഒരു അദ്ധ്യാപകനുമാണ്... പക്ഷെ നിങ്ങളുടെ ഈ ആത്മാർത്ഥതയൊന്നും ശിഷ്യന്മാർക്ക് ഇല്ലെങ്കിൽ എന്തിന് സമയം പാഴാക്കണം?? വിക്ടർ ഒരാൾക്ക് പകരം നമ്മൾ പത്തു പേരെ ഇറക്കണം എങ്കിൽ ഇറക്കണം...," ജെസ്സി പറഞ്ഞു.

"ഇവനെ ഇവിടെ നിന്നും പുറത്താക്കാതിരിക്കാൻ ഇതാണ് കാരണം എങ്കിൽ ഇത്തവണ ഞാൻ മത്സരിക്കും...,"കൃഷ്ണദേവ് പറഞ്ഞു. വിക്ടർ ചിരിച്ചു...

"നീയോ?? എന്നേക്കാൾ കഴിവുള്ള ഒത്തിരി പേരെ എനിക്ക് അറിയാം... എനിക്ക് അത് ഒരു പ്രശ്നം ഒന്നും അല്ല... പക്ഷെ പുസ്തകം മാത്രം തിന്നു ജീവിക്കുന്ന നീ എങ്ങനെ എനിക്ക് പകരം ആവും??" വിക്ടർ ചോദിച്ചു.

"എനിക്ക് പുസ്തകം തിന്നുവൊന്നും വേണ്ട... ഒരു പുസ്തകം ഒരു വട്ടം വായിച്ചാൽ മതി... ഞാൻ അത് മറക്കില്ല... എന്റെ കരുത്ത് എന്താണെന്ന് അറിയില്ലെങ്കിൽ എന്നെ അളക്കരുത്... നിന്റെ മുന്നിൽ ഞാൻ തോൽക്കില്ല,"കൃഷ്ണദേവ് വിക്ടറിന്റെ മുഖത്തോട് അടുത്ത് നിന്നു പറഞ്ഞു...

"എങ്കിൽ അത് തെളിയിക്ക് നീ ആദ്യം,"വിക്ടർ ഒട്ടും പതറാതെ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു...

അദ്ധ്യാപകർ രണ്ടും അവരുടെ മുഖത്തെ ശത്രുത കണ്ടു പതറി നിന്നു...


നാല്


വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ ഉടൻ മായ പുറത്തേക്ക് നടന്നു... ആദ്യം അവൾക്ക് പോവേണ്ടിയിരുന്നത് ശുചിമുറിയിലേക്ക് ആയിരുന്നു... അവിടെ ആരും ഉണ്ടായിരുന്നില്ല... ബാത്‌റൂമിൽ കയറിയതിനു ശേഷം പെട്ടന്ന് ആയിരുന്നു കറന്റ്‌ പോയത്... മുറി മുഴുവൻ പെട്ടന്ന് ഇരുട്ട് നിറഞ്ഞു... അവൾ വേഗം ആവശ്യം കഴിച്ചു പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു... പക്ഷെ അത് പുറത്തു നിന്നും പൂട്ടിയിരുന്നു... അവൾ അത് വലിച്ചു തുറക്കാൻ ശ്രമം നടത്തി എങ്കിലും നടന്നില്ല...


"ആരെങ്കിലും ഉണ്ടോ അപ്പുറത്ത്??"മായ വിളിച്ചു ചോദിച്ചു.

ആരുടെയൊക്കെയോ കാൽപെരുമാറ്റം അവൾക്ക് കേൾക്കാമായിരുന്നു...

"ഹലോ... ആരാ അവിടെ ഉള്ളത്??"

അവൾ പിന്നെയും ചോദിച്ചു പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല... പെട്ടന്ന് വെളിച്ചം വന്നു... ഇത്തവണ അവൾ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അത് എളുപ്പം തുറന്നു... അവളുടെ ശ്വാസം നേരെ വീണു... ചുറ്റും ആരും ഉണ്ടായിരുന്നില്ല. എല്ലാം വെറും സ്വപ്നം ആയിരുന്നോ എന്ന് അവൾ സംശയിച്ചു...

പുറത്തു നിന്നും അവൾ മാസ്ക് അഴിച്ചു... തന്റെ വികൃതമായ മുഖം അവളെ പിന്നെയും ഓർമ്മകളിലേക്ക് നയിച്ചു... പക്ഷെ അവൾ പെട്ടന്ന് തന്നെ വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നു... മുഖം ഒന്ന് കഴുകി... കണ്ണാടിയിൽ വീണ ജലകണികകളിൽ മറ്റു ചില രൂപങ്ങൾ തെളിഞ്ഞു...


"ഹോ... ഇത്രയും സുന്ദരമായ നിന്റെ മുഖമാണോ നീ മാസ്ക് വച്ചു മറക്കുന്നത്??"ആ ശബ്ദം കേട്ട ഉടൻ അവൾ തന്റെ മുഖം പിന്നെയും മറച്ചു... നീനയും മറ്റു ചില സുഹൃത്തുക്കളുമായിരുന്നു അത്... അവൾ അവർക്ക് മുന്നിൽ തല താഴ്ത്തി നിന്നു.

"എന്തൊരു വിനയം... എന്തൊരു അഭിനയം?? എല്ലാം മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി മാത്രം... അല്ലേടി," നീന ചോദിച്ചു

അവൾ ഒന്നും മിണ്ടിയില്ല...

"നീ എന്താ മിണ്ടാത്തെ?? ഹേ?? നീ എന്ത് വേണമെങ്കിലും ആയിക്കോ... ആരുടെ ശ്രദ്ധ വേണമെങ്കിലും പിടിച്ചു പറ്റിക്കോ... എന്റെ വിക്ടറിനെ മാത്രം ഒഴുവാക്കിയെക്ക്," നീന പറഞ്ഞു.

"വിക്ടർ എന്നല്ല... ഈ കോളേജിലെ ആരും ഇവളുടെ ഈ മോന്ത കണ്ടാൽ പിന്നെ അടുത്ത് പോലും വരില്ല... കാണുമ്പോൾ തന്നെ എനിക്ക് അറപ്പ് തോന്നുന്നു," നീനയുടെ സുഹൃത്ത് ഹിമ പറഞ്ഞു.

"അതൊന്നും എനിക്ക് പ്രശ്നം അല്ല... പക്ഷെ വിക്ടർ... അവനോട് അടുക്കരുത്... ഹിമ പറഞ്ഞത് പോലെ ഒന്നും അല്ല... അവന് നിന്റെ മുഖം ഒന്നും ചിലപ്പോൾ ഒരു വിഷയം ആയിരിക്കില്ല... അത്ര നല്ലതാ അവൻ," നീന പറഞ്ഞപ്പോൾ ഹിമക്ക് ദേഷ്യം വന്നു...

"പ്രേമം മൂത്ത് കണ്ണ് മഞ്ഞളിച്ചിരിക്കാ നിന്റെ..." ഹിമ പറഞ്ഞു.

"ആവാം... ഞാൻ ഒന്ന് കൂടി പറയാം... എന്റെ വഴിയിൽ വന്നേക്കരുത്... നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ മുഖം ഉണ്ടല്ലോ... പിന്നെ നിനക്ക് ഒളിക്കേണ്ടി വരില്ല..."നീന പറഞ്ഞു.

"നിങ്ങൾ പറയുന്ന ആളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല," മായ പറഞ്ഞു.

"അപ്പോൾ നിന്റെ വായിൽ നാക്കുണ്ട്... അല്ലേടി," ഹിമ മായയുടെ തലമുടിയിൽ പിടിച്ചു വലിച്ചു...


"ഹെയ്... എന്താ ഇത്???" പുറകിൽ നിന്നും വന്ന ശബ്ദം ജീനയുടേത് ആയിരുന്നു.

"ഹിമ... വിട്ടേക്ക്... ജീന ആണത്," നീന പറഞ്ഞു.

ഹിമക്ക് തൃപ്തി ആയിട്ടില്ലായിരുന്നു എങ്കിലും നീന പറഞ്ഞപ്പോൾ അവൾ പിടിവിട്ടു...

"ഒന്നും ഇല്ല ജീന... ഞങ്ങൾ ചുമ്മാ... ചെറിയ റാഗിംഗ്... അത്രേയുള്ളൂ," നീന പറഞ്ഞു.

ജീന മായയെ നോക്കി... അവളുടെ മുടി എല്ലാം അലങ്കോലമായിരുന്നു... കണ്ണുകൾ നിറഞ്ഞിരുന്നു... ജീനക്ക് അവരെ എതിർക്കാൻ കഴിയില്ലായിരുന്നു. കാരണം അവർ അവളെക്കാൾ സീനിയർ ആണ്... വിക്ടറിന്റെ സുഹൃത്തുക്കളും... എങ്കിലും അവർ മായയെ ഭീഷണിപ്പെടുത്തുന്നത് ജീനക്ക് ഒട്ടും സഹിച്ചില്ല.

"ഇത് തോന്നിവാസം ആണ്... ഇച്ചായന്റെ കൂട്ടുകാരി ആയോണ്ട് ഞാൻ ഒന്നും പറയുന്നുമില്ല... പരാതിപെടുന്നുമില്ല... പക്ഷെ ഇനി അവളെ ഉപദ്രവിക്കരുത്..." ജീന പറഞ്ഞപ്പോൾ ഹിമയുടെ ദേഷ്യം ഇരട്ടിച്ചു.

"നീ ആരാടി ഞങ്ങളെ ചോദ്യം ചെയ്യാൻ?? ഞാൻ നിന്റെ സീനിയർ ആണ്... അതോർത്തോ!" ഹിമ പറഞ്ഞു.

"ഓർമ ഉണ്ട്... പക്ഷെ ഇതെന്റെ ചേട്ടന്റെ കാതിൽ എത്തിയാൽ അത് കൂടുതൽ കുഴപ്പം ആവില്ലേ??" ജീന നീനയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"നിന്റെ ചേട്ടൻ അറിഞ്ഞാൽ എനിക്ക് എന്താ??"ഹിമ ചോദിച്ചു.

"ഹിമാ... വേണ്ട... നിന്റെ ചേട്ടന് വേണ്ടി തന്നെയാണ് ഞാൻ ഇതൊക്കെ കാണിച്ചു കൂട്ടിയത്... വിക്ടർ... അവൻ ഇതൊന്നും അറിയണ്ട," നീന അത്രയും പറഞ്ഞു അവിടെ നിന്നും നടന്നു...

പിന്നാലെ ഭൂമി ഇളക്കി മറിച്ചു കൊണ്ട് ഹിമയും.


ജീന വേഗം മായയുടെ അടുത്തേക്ക് ചെന്നു.

"ഓക്കേ അല്ലെ??" അവൾ ചോദിച്ചു.

മായ മൂളി... ജീനക്ക് മായയുടെ കണ്ണുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു... എങ്കിലും വളരെ അടുത്തറിയുന്ന ആരോ ആണെന്നൊരു തോന്നൽ...

"നമ്മൾ തമ്മിൽ മുൻപ് പരിചയം ഉണ്ടോ??" ജീന ചോദിച്ചപ്പോൾ മായയുടെ മിഴികൾ രണ്ടും നിറഞ്ഞു തുളുമ്പി...

"എനിക്ക് എന്തോ വല്ലാത്ത ശ്വാസം മുട്ടൽ പോലെ... നമുക്ക് പുറത്തേക്ക് പോകാം," ജീന പറഞ്ഞു. മായ തലയാട്ടി.

"ഈ കോലത്തിൽ ആണോ വരുന്നേ...? ആ മുടി ഒതുക്കി വാ," ജീന പറഞ്ഞു.

മായ അവളുടെ മുടിയിഴകൾ കൈ കൊണ്ട് പതിച്ചു വച്ചു...

"എന്റെ കയ്യിൽ ചീപ്പ് ഉണ്ട്," ജീന തന്റെ ബാഗിൽ നിന്നും ഒരു ചീപ്പ് എടുത്തു... അവൾ തന്നെ മായക്ക് അവളുടെ മുടി വൃത്തിയിൽ ചീകി ഒതുക്കി കൊടുത്തു...

"ഇതൊന്നും ഞാൻ ചെയ്യുന്നത് അല്ല... എന്നെക്കൊണ്ട് ആരോ ചെയ്യിക്കും പോലെ," ജീന തന്റെ മനസ്സിൽ പറഞ്ഞു.

"ഇയാളുടെ ഹൃദയം എന്താ ഇങ്ങനെ മിഡിക്കുന്നെ?? ഈ അകലത്തിലും എനിക്ക് അത് വ്യക്തമായി കേൾക്കാം," മായ ജീനയെ നോക്കി പറഞ്ഞു.

ജീന നോക്കിയത് അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു... എവിടെയോ താൻ അത് കണ്ടിട്ടുള്ള പോലെ... ആ മാസ്കിന് അപ്പുറം ആരായിരിക്കും അത് എന്ന് അവൾ ഓർത്തു.

"ആണല്ലെ... എനിക്കും അറിയില്ല... ഇത് താൻ വച്ചോ... ഞാൻ... ഞാൻ പോവാണ്," അവൾ ചീപ്പ് മായക്ക് കൊടുത്തു അവിടെ നിന്നും ഇറങ്ങി പോന്നു...


ജീന വല്ലാതെ കിതക്കുന്നുണ്ടായിരുന്നു... താങ്ങാവുന്നതിലും ഏറെ സമ്മർദ്ദം അവൾ അനുഭവിക്കുന്ന പോലെ... കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞുപോയി... അവൾ അടുത്ത് കണ്ട ഒരു ബെഞ്ചിൽ തളർച്ചയോടെ ഇരുന്നു... ബാഗിൽ നിന്നും ഫോൺ തപ്പി തിരഞ്ഞെടുത്തു വിക്ടറിന്റെ നമ്പറിലേക്ക് വിളിച്ചു... പക്ഷെ മറു തലക്കൽ അവന്റെ ശബ്ദം ഉയർന്നപ്പോഴേക്കും അവൾ ഇരിപ്പിടത്തു നിന്നും നിലത്തേക്ക് കുഴഞ്ഞു വീണു...

"ജീന... ജീനാ... ഹലോ??? ജീനാ??" ഫോണിൽ നിന്നും വിക്ടറിന്റെ ശബ്ദം അവളുടെ കാതിൽ എത്തിയിരുന്നു എങ്കിലും മറുപടി പറയാൻ അവൾക്ക് കഴിഞ്ഞില്ല...


തുടരും...


Rate this content
Log in

Similar malayalam story from Romance