STORYMIRROR

Prasanth Narayanan

Action Crime Thriller

4  

Prasanth Narayanan

Action Crime Thriller

മർഡർ @ കോവിഡ് 19 (അവസാന ഭാഗം)

മർഡർ @ കോവിഡ് 19 (അവസാന ഭാഗം)

9 mins
365

"സോഫിയ, ദിസ് ഈ അഞ്ജലി ... നമ്മുടെ പുതിയ റിസപ്ഷനിസ്റ്റും അടുത്ത പ്രോജക്റ്റിൻ്റെ ടീം ലീഡറും ആണ്. മെയ്ക്ക് ആൻ അപ്പോയിന്റ്മെൻറ് ഓർഡർ."


സോഫിയ മാഡത്തിനെ അന്നാണ് അഞ്ജലി ആദ്യമായി കണ്ടത്... ഒരു പരിചയമുള്ള മുഖം സോഫിയയിൽ അഞ്ജലി കണ്ടു. മുബെയിലും

ചെന്നൈയിലും ആയുള്ള സോഫ്റ്റ് വെയർ കമ്പനി ജീവിതത്തിനിടയിൽ നിരവധി പേരെ കണ്ടിട്ടുള്ളതും പരിചയപ്പെട്ടിട്ടുള്ളതുമാണ്. പരിചയം ഉള്ള ആളാണെങ്കിൽ ഒരു പക്ഷേ തന്നെ തിരിച്ചറിഞ്ഞേനേ... അതു കൊണ്ട് കൂടുതൽ ചിന്തിക്കാതെ തന്നെ അന്ന് ജോലിക്ക് കയറി. രവി ഇൻഫൊടെക്ക് ഒരു ചെറിയ സ്ഥാപനം ആണെന്നാണ് അഞ്ജലി ആദ്യം കരുതിയത് ... പക്ഷേ തെറ്റിപ്പോയി. കുറഞ്ഞ സമയത്തിൽ അമ്പതോളം വിജയിച്ച സോഫ്റ്റ് വെയറും ആപ്പുകളും അതിൻ്റെ പേറ്റെൻ്റും ഉള്ള സ്ഥാപനം... താൻ മുമ്പ് വർക്ക് ചെയ്ത കമ്പനികളിൽ പോലും ഉണ്ടായിരുന്നില്ല. ഒരു ആയിരം കോടി ആസ്തിയുള്ള ഏക ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം അഞ്ജലിയെ അത്ഭുതപ്പെടുത്തി.


ജോലിക്ക് വേണ്ട വേഗതയും മറ്റ് കമ്പിനികളുമായി ഉള്ള കിട മത്സരങ്ങളെക്കാൾ രവി മേനോന് വേണ്ടിയിരുന്നത് പുതിയ ആശയങ്ങൾ മാത്രം ആയിരുന്നു.  


ഏപ്രിൽ മാസം പകുതി ആകുമ്പോഴേക്ക് തന്നെ തൻ്റെ കഴിവിൽ രവിമേനോൻസാറും മറ്റുള്ളവരും തൃപ്തരായിരുന്നു എന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അഞ്ജലി എന്ന റിസപ്ഷനിസ്റ്റിന് വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ടീം ലീഡർ അഞ്ജലി ചെറുപ്പമായിട്ടും സോഫ്റ്റ് വെയർ മേഖലയിൽ പ്രാവീണ്യമുണ്ടായിട്ടും പ്രായമുള്ള രവി മേനോൻ്റെ ഒപ്പം എത്താൻ പാട് പെട്ടു. അത്രയും മികച്ചതായിരുന്നു അദ്ദേഹത്തിൻ്റെ ബിസിനസ്സ് ആശയങ്ങൾ... പുതിയതായി എന്ത് കാര്യം രവി മേനോൻ സർ അവതരിപ്പിച്ചാലും അവസാനിപ്പിക്കുന്നത് തന്നിൽ ആയിരിക്കും.


"ഡു യു ഹാവ് എനി സജഷൻസ് അഞ്ജലി?"


മറ്റുള്ളവർ പറയാൻ മടിക്കുന്നിടത്ത് തൻ്റെടത്തോടെ സ്വന്തം കാഴ്ചപ്പാടുകൾ പറയാൻ തന്നെ പഠിപ്പിച്ചത് അച്ഛനായിരുന്നു.


"അത് ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ?" വിയോജിപ്പുകൾ ഉണ്ടെങ്കിൽ അദ്ദേഹം ചിരിച്ച് കൊണ്ട് പറയും.


വീടിനടുത്തുള്ള ജോലി, അച്ഛനെ നോക്കാൻ സമയം... ചെന്നൈയിൽ തനിക്ക് ലഭിച്ചിരുന്ന അതേ ശമ്പളം ... മാർച്ച് അവസാനം ജോലിക്ക് കയറി മെയ് പാതി വരെ സുഖമമായിരുന്നു എല്ലാം...


സോഫിയ മാഡം എല്ലാവരോടും നല്ല രീതിയിൽ ഇടപെട്ടിരുന്നു. ഒരു കമ്പനി ഉടമയുടെ ഭാര്യയെക്കാൾ ഒരു സെക്രട്ടറിയുടെ ചുമതലയും അവർ നന്നായി ചെയ്തിരുന്നു. പക്ഷെ എല്ലാം തൻ്റെ പിറന്നാൾ ദിവസത്തിൽ മാറി മറഞ്ഞു.


പുതിയതായി വന്ന ആൾ ആയതു കൊണ്ടും മറ്റുള്ളവരുമായി പരിചയം ആയി വരുന്നതേ ഉണ്ടായിരുന്നത് കൊണ്ടും പിറന്നാൾ കാര്യം ആരോടും പറഞ്ഞിരുന്നില്ല... വൈകിട്ട് എല്ലാവരും മീറ്റിങ്ങിൽ ആയിരുന്നു. റിസപ്ഷനിൽ ഒരു ചെറിയ പണി മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. ഇൻ്റെർ കോമിൽ വന്ന കാൾ രവിമേനോൻസാറിൻ്റെതാണ് എന്ന് അറിഞ്ഞ് കൊണ്ടാണ് എടുത്തത്.


"അഞ്ജലി, ഇത് നിൻ്റെ അടുത്ത് നിന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല... ഇവിടെ വരൂ."


മനസ്സിൽ ഒരു മിന്നൽ... വിറച്ച കാലുകളോടെയാണ് താൻ അന്ന് കോൺഫ്രൻസ് റൂമിൻ്റ വാതിൽ തുറന്നത്. മുന്നിൽ പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം പിന്നെ കുറെ വർണ്ണക്കാഴ്ചകൾ. 


"ഹാപ്പി ബർത്ത് ഡേ ടു യൂ..." എല്ലാവരുടേയും കോറസ്സ് പാടൽ കേൾക്കുമ്പോഴും മനസ്സ് സ്വസ്ഥമായിരുന്നില്ല.


" എൻ്റെ ഓഫീസിൻ ഒരു ബർത്ത് ഡേ ആപ്പ് ഉണ്ട് അഞ്ജലി... എനിക്ക് വേണ്ടപ്പെട്ടവരുടെ വിശേഷ ദിവസങ്ങൾ അത് കൃത്യമായി അറിയിക്കും." രവി മേനോൻ സർ ചിരിച്ച് കൊണ്ട് പറഞ്ഞു. കേക്ക് മുറിക്കലും ഭക്ഷണവുമായി ഒരു ചെറിയ ആഘോഷം അന്ന് ഉണ്ടായി. മടങ്ങുമ്പോൾ ഒരു വലിയ കേക്ക് തനിക്ക് സമ്മാനിച്ച് അദ്ദേഹം പറഞ്ഞു, "ഇത് അച്ഛനും അമ്മക്കും കൊടുക്കുക... അവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയുക. ഒറ്റ മോളുടെ പ്രാരാബ്ദങ്ങൾ എനിക്ക് മനസ്സിലാകും," ചിരിക്കുമ്പോഴും അന്ന് തൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.


അന്ന് വൈകിട്ട് ഓഫീസിൽ നടന്ന പിറന്നാൾ ആലോഷത്തിൻ്റെ ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത് കൂട്ടുകാരുടെ കമൻ്റുകൾക്ക് മറുപടി കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ്, മുബെയിൽ തൻ്റെ പരിചയത്തിൽ ഉള്ള ആനന്ദ് വിളിച്ചത് "പാപ്പി ബി ഡെ, അഞ്ജലി."

"താങ്ക്സ് ആനന്ദ്, പറയൂ എന്താണ് മുബൈ വിശേഷങ്ങൾ?"

"അഞ്ജലി, നിൻ്റെ അടുത്ത് നിൽക്കുന്ന മഞ്ഞ സാരി ധരിച്ച സത്രീ... സോഫിയ ആണോ"

" അതെ... നിനക്കവരെ അറിയാമോ?"

" ഷി ഈസ് എ ബിച്ച്... ശ്രദ്ധിച്ചോളൂ." ആനന്ദിൽ നിന്ന് അങ്ങനെ ഒരു മറുപടി അഞ്ജലി പ്രതീക്ഷിച്ചില്ല.


" അവൾ അവിടെ എന്തായാണ് ജോലി ചെയ്യുന്നത്?" ആനന്ദിൻ്റെ സ്വരത്തിന് മര്യാദ കുറവായിരുന്നു.

" സെക്രട്ടറി... സത്യത്തിൻ അവർ ഇപ്പോൾ രവി മേനോൻ സാറിൻ്റെ ഭാര്യയാണ്." ഒരു വലിയ ചിരി ആനന്ദിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി.

" നിൻ്റെ കമ്പനി കുറച്ച് ദിവസത്തിനുള്ളിൽ അവർ വിഴുങ്ങും നോക്കിക്കോ... ഷി ഈസ് വെരി ആക്റ്റീവ് ഇൻ ഡാർക്ക് വെബ്." കേട്ടത് മനസ്സിലാക്കാൻ അഞ്ജലി സമയമെടുത്തു.


 ഡാർക്ക് വെബ് എന്നത് സോഫ്റ്റ് വെയർ മേഖലയിൽ ഉള്ള എല്ലാവർക്കും അറിയുന്ന ഒന്നാണ്. സോഷ്യൽ മീഡിയ നിയമങ്ങൾ പാലിക്കാത്ത വേൾഡ് വൈഡ് വെബ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത കമ്പ്യൂട്ടർ മേഖലയാണ് ഡാർക്ക് വെബ്. വ്യക്തി സ്ഥലം എന്നിവ വ്യക്തമാക്കാത്ത സോഫ്റ്റ് വെയറുകൾ ആണവ. തീവ്രവാദികളുടെ ഇടയിലും പ്രോണോ ഗ്രാഫിക്ക് സൈറ്റുകളിലും ഇത് സജീവമാണ്. കരാറുകൾ ചോർത്തുക, ബ്ലാക്ക് മാർക്കറ്റിൽ വിൽപ്പന നടത്തുക എന്നിവ ഒക്കെയാണ് ഡാർക്ക് വെബിൽ നടക്കാറ. മുബൈ പോലെയുള്ള സ്ഥലത്ത് ഉണ്ടാകുന്ന നമുക്കറിയാത്ത പല പ്രശ്നങ്ങളും ഡാർക്ക് വെബിലെ കുടിപ്പകയുടെ ഭാഗമായാണ് ഉണ്ടാകാറ്. എല്ലാ സോഫ്റ്റ് വെയർ കമ്പനികളും അറിഞ്ഞും അറിയാതേയും ഇതിൻ്റെ ഭാഗമാകാറുണ്ട്. ആനന്ദ് പറഞ്ഞ കാര്യങ്ങളെ കുറിച്ചറിയാൻ കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും വിളിക്കേണ്ടി വന്നു.


" ശ്രീറാം എഡ്യുക്കേഷണൽ കൺസൾട്ടൻസി സർവീസിൻ്റെ കാര്യം നീ മറന്നോ?" അവൻ്റെ ഒറ്റ മറുപടി മതിയായിരുന്നു എല്ലാം ഓർമ്മ വരാൻ.


മുബൈ പോലീസ് അവരുടെ ഓഫീസ് നവീകരണത്തിൻ്റെ ഭാഗമായി ഒരു സോഫ്റ്റ് വെയർ വേണമെന്ന് ന്യൂസ് പേപ്പറിൽ ടെൻണ്ടർ നോട്ടീസ് ഇട്ടിരുന്നു. പ്രോജക്റ്റിൻ്റ തുക വലുതായത് കൊണ്ട്... ഇതൊരു സെക്യൂരിറ്റി സോഫ്റ്റ് വെയർ ആണെന്ന സംസാരം സോഫ്റ്റ് വെയർ കമ്പനികൾക്കിടയിൽ ഉണ്ടായി. താൻ അന്ന് ജോലി ചെയ്തിരുന്ന കമ്പനിയും ഇതിന് ശ്രമിച്ചെങ്കിലും അന്ന് ആ പ്രോജക്റ്റ് ലഭിച്ചത് ശ്രീറാം എഡ്യുക്കേഷണൽ കൺസൾട്ടൻസിയിലെ രാമറാവു എന്ന ആൾക്കായിരുന്നു. പോലീസിന് നൽകിയ സോഫ്റ്റ് വെയർ ചോർത്താൻ പലരും അന്ന് ശ്രമിച്ചു ... ഇത് ചോർത്തുന്ന വ്യക്തിക്ക് ഡാർക്ക് വെബിൽ വലിയ തുക ഓഫർ നൽകിയിരുന്നെത്രേ. പക്ഷേ ആർക്കും അതിന് കഴിഞ്ഞില്ല. പോലീസിന് സോഫ്റ്റയർ വളരെ ഫലപ്രദമായിരുന്നു - പക്ഷേ രാമറാവുവിന് എതിരെ ഒരു സുപ്രഭാതത്തിൽ ഒരു വനിതാ സ്റ്റാഫ് പീഡന പരാതിയുമായി രംഗത്തെത്തി.


സോഫിയ എന്നായിരുന്നു അവരുടെ പേർ.


രാമറാവു കസ്റ്റഡിയിൽ ആയതിൻ്റെ മൂന്നാം നാൾ പോലീസിൻ്റെ സോഫ്റ്റ് വെയർ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടു. അതോടെ സോഫ്റ്റ് വെയർ അവർ പിൻവലിച്ചു.


ഈ കാര്യം ഒരിക്കലും തനിക്ക് രവി മേനോൻ സാറിനോട് പറയാൻ കഴിയുമായിരുന്നില്ല ... സാർ ലോക്ക് ഡൗൺ ഒഴിവായാൽ ജൂലൈ ആദ്യവാരം രണ്ടാം വിവാഹ വാർഷികത്തിൻ്റെ ഭാഗമായി മണാലിയിൽ പോകാൻ ഒരുങ്ങുകയാണെന്ന ശ്രുതി ഓഫീസിൽ ഉണ്ടായിരുന്നു. സോഫിയ മാഡത്തെ പറ്റിയുള്ള കാര്യങ്ങൾ തനിക്ക് ആവശ്യമില്ലാത്തതിനാൽ അത് മാറ്റി വച്ച് ജോലിയിൽ മുഴുകി പക്ഷേ ജൂലൈ അഞ്ചിന് ആനന്ദ് തന്നെ വീണ്ടും വിളിച്ചു... യാത്രക്കുള്ള തയ്യാറെടുപ്പിനായി സോഫിയ മാഡം ഓഫീസിൽ വരുന്നുണ്ടായിരുന്നില്ല... നാളെ രാവിലെ രവി മേനോൻസാറുടെ യാത്ര തുടങ്ങും.


"അഞ്ജലി, ആരോ രവിഇൻഫൊടെക്കിനെ ഡാർക്ക് വെബിൽ ലേലത്തിന് വെച്ചിട്ടുണ്ട്... ഐ ഡൗട്ട് ഇറ്റ്സ് സോഫിയ ... ഒരു അപകടം പ്രതീക്ഷിക്കാം."


രവി മേനോൻ സർ ഓഫീസിൽ നിന്ന് പുറത്തിറങ്ങാൻ നിൽക്കുക ആയിരുന്നു, അപ്പോഴാണ് താൻ അകത്ത് കയറിയത്.


"വിഷ് യു എ ഹാപ്പി ജേണി സർ," മറ്റൊന്നും തനിക്ക് പറയാൻ ഉണ്ടായിരുന്നില്ല.


" താങ്ക് യു, അഞ്ജലി ... മണാലി നല്ല തണുപ്പുള്ള സ്ഥലമാണ്." അദ്ദേഹം വാക്കർ താങ്ങി സീറ്റിൽ നിന്ന് എണീറ്റു. പതിവ് പോലെ ഒരു ചോദ്യം അതായിരുന്നു രവിമേനോൻ്റെ രക്ഷക്ക് എത്തിയത്.


" അഞ്ജലി ഡു യു ഹാവ് എനി സജഷൻസ് ഫോർ അവർ ജേണീ?"


"യസ് സർ. യു നീഡ് എ സെക്യൂരിറ്റ," ഒറ്റ ശ്വാസത്തിൽ താൻ പറഞ്ഞു.


" സെക്യൂരിറ്റിയോ എന്തിന്?" തനിക്ക് പെട്ടൊന്നൊരു കാരണം കണ്ടെത്തണമായിരുന്നു. " മൂന്ന് ദിവസ യാത്രയാണ്, പല സംസ്ഥാനങ്ങളിലൂടെ വിജനമായ പ്രദേശങ്ങൾ ധാരാളം ഉണ്ട്... കോവിഡ് കാരണം നമ്മുടെ നിരത്തുകളിലേ യാത്രക്കാർ കുറവാണ്... ദീർഘയാത്രയിൽ സഹയാത്രകരെ ഒട്ടും പ്രതീക്ഷിക്കാൻ പറ്റാത്ത സമയം. വഴിയിൽ പിടിച്ച് പറിക്കാർ വരെ പ്രതീക്ഷിക്കാം... സാറിനെ ഉദ്ദേശിച്ചല്ല... സോഫിയ മാഡം കൂടി ഉള്ള യാത്രയാണ് ," ഒരു സ്ത്രീക്ക് സംരക്ഷണം വേണ്ടിവരും ഈ സമയത്തെ യാത്രയിൽ എന്ന ഒരു ധ്വനി അവരെ ഇഷ്ടമില്ലങ്കിലും താൻ ഉണ്ടാക്കി.


" സാറിൻ്റെ കൂടെ അവർ സഞ്ചരിക്കില്ല ... താങ്കൾക്കും മാഡത്തിനും സുഖമായി പോകാം പക്ഷേ അവർ നിങ്ങളെ കാണും ശ്രദ്ധിക്കും സംരക്ഷിക്കും... അങ്ങനെ ഒരു സെക്യൂരിറ്റി."


" ടെൻ ലാക്സ് ഫോർ യുവർ ഐഡിയ ... മെയ്ക്ക് അറേഞ്ച്മെൻ്റെസ് ആൻഡ് ഡോണ്ട് ടെൽ ദിസ് ടു സോഫിയ," അദ്ദേഹം പെട്ടന്ന് നടന്നു നീങ്ങി. താൻ സെക്യൂരിറ്റിക്ക് വേണ്ടി ഉദ്ദേശിച്ച തുകയുടെ മൂന്ന് ഇരട്ടി ഉണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ഓഫറിൽ. ഇനി വേണ്ടത് തയ്യാറെടുപ്പുകൾ മാത്രമാണ്...


..............................................................................


അഖിലേഷ് തൻ്റെ ഓഫീസിൽ തിരക്കിലായിരുന്നു. കോവിഡ് കാലത്ത് മറ്റ് ബിസിനസ്സ് കുറഞ്ഞപ്പോൾ ബിസിനസ്സ് കൂടിയ ഒരു സ്ഥാപനം ഒരു പക്ഷേ തൻ്റെതായിരിക്കും എന്ന് അയാൾക്ക് തോന്നി. സാധാരണ ദിവസത്തിൽ ഒരു അമ്പത് കേസ്സ് ഉണ്ടാകുന്ന സമയത്ത് നിലവിൽ അത് നൂറും നൂറ്റി അമ്പതുമായി ഉയർന്നിരിക്കുന്നു. ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും കാര്യങ്ങൾ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ധാരാളം കമ്പനികളും, കടകളും ചെന്നയിൽ വിൽക്കാൻ തയ്യാറായി കഴിഞ്ഞു ... വലിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉള്ളറകൾ ചുഴിയലും രഹസ്യങ്ങൾ ചോർത്തുന്നതിനേക്കാൾ സുഖവും ലാഭവും ഇപ്പോൾ ചെറുകിട സ്ഥാപനങ്ങളിൽ ആണ്. നാല് വർഷം മുമ്പ് രക്ഷിതാക്കൾ ഇല്ലാതെ ഒരു ചെറിയ വീട്ടിൽ സ്വന്തം തങ്കച്ചിക്ക് വേണ്ടി ഓടി നടന്ന് പണി എടുത്തിരുന്ന പയ്യൻ അല്ല അഖിലേഷ് ഇപ്പോൾ ... ഒരു അറിയപ്പെടുന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. തങ്കച്ചിയുടെ വിവാഹത്തിന് വേണ്ട പണമെല്ലാം രണ്ട് പേരും ചേർന്ന് ഉണ്ടാക്കിക്കഴിഞ്ഞു...


ജീവനക്കാരെ വിവിധ സ്ഥലങ്ങളിൽ ശ്രദ്ധക്കാൻ ഏർപ്പാടാക്കി കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്.


"അഖിലേഷണ്ണാ ബിസിയാണോ?"

" നോ... നോ... എപ്പിടി ഇരുക്ക് സൗക്യമാ അമ്മാ?

" കുഴപ്പമില്ല അണ്ണാ... ഒരു ഹെൽപ്പ് വേണമായിരുന്നു."

" അയാം റെഡി... എന്ന വേണം ച്ചൊല്ലുങ്കോ?"


മൂന്ന് മിനിറ്റിനുള്ളിൽ തൻ്റെ ഏറ്റവും വേണ്ടപ്പെട്ട രണ്ട് പേരെ കൂട്ടി വണ്ടി എടുത്ത് അയാൾ പുറത്തിറങ്ങി... പെട്ടന്ന് ചെയ്ത് തീർക്കേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ടായിരുന്നു ...


 കൃഷ്ണഗിരിയിൽ അഞ്ജലി പറഞ്ഞ കാരവാനിന് വേണ്ടി കാത്ത് നിൽക്കുമ്പോൾ തൻ്റെ ദൗത്ത്യത്തെ കുറിച്ച് ഒരിക്കൽ കൂടി അഖിലേഷ് കൂടെയുള്ളവരെ ഓർമ്മിപ്പിച്ചു. സേലം... ഡിണ്ടിക്കൽ... കൃഷ്ണഗിരി വഴിയെ അവർക്ക് പോകാൻ കഴിയൂ. സെക്യൂരിറ്റി ജോലികൾ ആദ്യമായിട്ടല്ല തങ്ങൾ ഏറ്റെടുക്കുന്നത്. പക്ഷേ ഇത് തികച്ചും വ്യത്യസ്ഥമായ ഒന്നായിരുന്നു. അഞ്ജലിയെ താൻ പരിചയപ്പെടുന്നത് തങ്കച്ചി സുവർണ്ണ മുഖേനയാണ്. രക്ഷിതാക്കളുടെ മരണത്തിന് ശേഷം താൻ പഠനം നിർത്തിയിരുന്നു... തങ്കച്ചിയെ ബുദ്ധിമുട്ടി പഠിപ്പിച്ചു. ചെറുതെങ്കിലും ഒരു രണ്ട് നില വീട് മാത്രമാണ് തങ്ങൾക്ക് ആകെ ഉണ്ടായിരുന്നത്.


തങ്കച്ചി സോഫ്റ്റ് വെയർ കമ്പനിയിൽ കയറി കുറച്ച് ദിവസമേ ആയിരുന്നുള്ളൂ. വീട്ടിലെ മുകൾഭാഗത്തെ ഒരു പെയിങ്ങ് ഗസ്റ്റിനെ കൊണ്ട് വരട്ടേ എന്ന് ചോദിച്ചപ്പോൾ താൻ ആദ്യം എതിർത്തു. മുകൾ ഭാഗം ഏതെങ്കിലും നല്ല ഫാമിലിക്ക് കൊടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്. രാത്രിയിൽ താൻ വീട്ടിൽ ഇല്ലെങ്കിലും തങ്കച്ചിക്ക് തുണയാകും എന്ന് കരുതി. ഇത് വീണ്ടും ഒരു പെൺകുട്ടി. തങ്ങൾ താമസിക്കുന്ന സ്ഥലം അത്ര സുരക്ഷിതമൊന്നും ആയിരുന്നില്ല. പക്ഷേ തങ്കച്ചിയുടെ നിർബന്ധത്തിന് അന്ന് വഴങ്ങിയത് ജീവിതത്തിൽ വഴിത്തിരിവായി.  


"അണ്ണൻ എന്ത് ചെയ്യുന്നു" ? പരിചയപ്പെട്ട ദിവസം അഞ്ജലി ചോദിച്ചപ്പോൾ പ്രത്യേകിച്ച് ചൂണ്ടി കാണിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് വെറുതെ പറഞ്ഞു "ബിസിനസ്സ്" . ക്രമേണ അഞ്ജലി തങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായി.തങ്കച്ചിയുടെ മാത്രമല്ല തൻ്റെയും ഉറ്റ സുഹൃത്തായി...


" ലോകത്തിൽ ഏറ്റവും വിലയുള്ള സാധനം എന്താണെന്ന് അറിയാമോ അണ്ണാ ?" ഒരു പുതിയ ബിസിനസ്സ് തുടങ്ങണം എന്ന തീരുമാനത്തിൽ ഇരിക്കുമ്പോഴാണ് അഞ്ജലി ചോദിച്ചത്. ബിസിനസ്സ് തുടങ്ങാൻ അധികം പണം തൻ്റെ പക്കൽ ഉണ്ടായിരുന്നില്ല.


"ഗോൾഡ്... ഡൈമണ്ട്സ്," താൻ പെട്ടന്ന് പറഞ്ഞു.


" നോ... ഇൻഫോർമേഷൻ... വിവരങ്ങൾ," അത് തനിക്ക് പുതിയ ഒരു അറിവായിരുന്നു. വിവരങ്ങൾ നേരത്തെ അറിയുക വാങ്ങുക അല്ലെങ്കിൽ ചോർത്തുക എന്നിട്ട് വിൽക്കുക. മുതൽമുടക്ക് ഇല്ലാത്ത ഒരു ബിസിനസ്സ് വേണ്ടത് അധ്വാനവും ബുദ്ധിയും മാത്രം. ഒരു സെക്യൂരിറ്റി ഏജൻസിയുടെ മറ വേണം എന്ന് നിർദ്ദേശിച്ചത് അഞ്ജലിയാണ്... കൂട്ടത്തിൽ ആ പണിയും ചെയ്യാം. വളരെ പെട്ടന്നാണ് താൻ വളർന്ന് വലുതായത്. അഞ്ജലി ആവശ്യപ്പെട്ട ആദ്യ ജോലി അത് ഒരിക്കലും തനിക്ക് ഒഴിവാക്കാൻ കഴിയില്ല... പക്ഷേ വിചിത്രമായ ഒരു കാര്യമാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്.


" ഒരു കാരവാനെ പിന്തുടരണം അണ്ണാ... അതിൽ ഉള്ളവരെ പ്രൊട്ടക്റ്റ് ചെയ്യണം, ആളുകളുടെ ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്."


" യാര് ഉള്ളെ?" 


" രവി ഇൻഫൊടെക്കിൻ്റെ ഓണർ."


" ഓ ഏതാവത് ത്രട്ട് ഇരുക്കാ അവർക്ക് ?" ജീവൻ്റ ഭീഷണി ഉള്ളപ്പോൾ മാത്രമാണ് സേഫ്റ്റ് വെയർ മേഖലയിൽ പണക്കാർ സെക്യൂരിറ്റി ഏർപ്പാട് ചെയ്യാറുള്ളതെന്ന് അഖിലേഷിന് അറിയാം.


" ഉണ്ട് അണ്ണാ."


" യാർക്കിട്ടെ ഇരുന്ത്?" ഒരു സ്ഥാപനത്തിൻ്റെ പേരാണ് താൻ പ്രതീക്ഷിച്ചത് പക്ഷേ ഇൻഫോർമേഷൻ വേറെ ആയിരുന്നു.


" രവിമേനോൻ സാറിൻ്റെ ഭാര്യ സോഫിയ." 


" അവർ ഇപ്പൊ എങ്കിരുക്ക് ?" 


" കാരവാനിൻ്റെ ഉള്ളിൽ." അഞ്ജലി ചെറുതായി കാര്യങ്ങൾ വിശദീകരിച്ചു. അതോടെ താൻ ചിരിച്ചു. ഭാര്യയും ഭർത്താവും ഒരുമിച്ച് യാത്ര ചെയ്യുന്നു... ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവന് ഭീഷണി... ഭർത്താവിന് ഇത് അറിയില്ല. അവരുടെ വാഹനത്തിന് പുറകിൽ പോയി ഏങ്ങനെ സംരക്ഷണം കൊടുക്കും? 


" സോഫിയ ഒരിക്കലും കാരവാനിൽ വെച്ച് രവിമേനോൻ സാറെ അപകടപ്പെടുത്തില്ല എന്ന ഉറപ്പ് എനിക്ക് ഉണ്ട് അണ്ണാ... ഒരു കൊലപാതകം ചെയ്യാനും അത് മറയ്ക്കാനും അവൾക്ക് പ്ലാൻ ഉണ്ടാകും." അഞ്ജലി പറഞ്ഞത് തെറ്റാണെന്നാണ് കഴിഞ്ഞ രണ്ട് ദിവസം ആ കാരവാൻ പിന്തുടർന്നപ്പോൾ തങ്ങൾക്ക് മനസ്സിലായത്. പല സ്ഥലത്തും അവർ ഭക്ഷണത്തിനും കാഴ്ചകൾക്കും വേണ്ടി നിർത്തി. തോളോട് തോൾ ചേർന്ന് നീങ്ങുന്ന സന്തോഷവാൻമാരായ ദമ്പതികൾ ആയിരുന്നു അവർ മണാലിയിലെ ഹോട്ടലിൽ മുറി എടുത്ത് കയറും വരെ.


" ഐ ഡോണ്ട് സീ എനി ട്രബിൾ അമ്മാ ..." അന്ന് രാത്രി അഞ്ജലി വിളിച്ചപ്പോൾ അയാൾ പറഞ്ഞു. പക്ഷ അഞ്ജലി ജോലി തുടരാൻ നിർബന്ധിച്ചു.


പിറ്റേന്ന് രാവിലെ അവർ ഇത്ര പെട്ടന്ന് പുറത്തേക്ക് വരും എന്ന് താൻ കരുതിയില്ല. റോട്ടാങ്ങ് പാസ്സ് വരെ അവരെ പിന്തുടർന്നപ്പോൾ പെട്ടുന്നുണ്ടായ മഞ്ഞ് വീഴ്ചയും മലകളുടെ സൗന്ദര്യവും ആസ്വദിക്കാൻ ആണ് അയാളെ സ്കെയ്റ്റർ ചെയറിൽ അവൾ തള്ളി കൊണ്ട് പോകുന്നത് എന്നാണ് തങ്ങൾ കരുതിയത്. ഒരു നിരീക്ഷണത്തിന് പരന്ന് കിടക്കുന്ന മഞ്ഞിൽ വ്യത്യസ്ഥ വഴികളിലായി മറ്റ് രണ്ട് പേരെ വിട്ട് താൻ വണ്ടിയിൽ ഇരുന്നു.


" സർ അവങ്ക റൊമ്പ ദൂരം പോകുത് ," ഒരാൾ പത്ത് മിനിറ്റ് കഴിഞ്ഞ് വിളിച്ചു.


" അവർ മരങ്ങൾക്കിടയിലെ ഒരു വാലിയുടെ അടുത്താണ്... ഞങ്ങൾ വളരെ പുറകിൽ ആണ്, കൃത്യമായി കാണാൻ കഴിയുന്നില്ല." കൂട്ടത്തിലെ പുതിയ മലയാളി പയ്യൻ പറഞ്ഞു. അവൻ തമിഴ് പഠിച്ച് വരുന്നേ ഉള്ളൂ.


" സംതിങ്ങ് ഫാൾഡ് സർ." 


"വാട്ട്?"


"ഡോണ്ട് നോ സർ."


"അവർ തിരിച്ച് വരുന്നുണ്ട് സർ... അയാൾ ചെയറിൽ ഉണ്ട്." അതോടെ തനിക്ക് ആശ്വാസമായി.


" ദെ ആർ കമിങ്ങ് ഫാസ്റ്റ് സർ," അതോടെ വണ്ടിയിൽ നിന്ന് താൻ ഇറങ്ങി അവർ പോയ വഴിയുടെ തുടക്കത്തിലേക്ക് നടന്നു. സോഫിയ സ്കെയ്റ്റർ ചെയർ വളരെ വേഗത്തിൽ ആണ് തള്ളി കൊണ്ട് വന്നത്. ചെയറിൽ ഇരിക്കുന്ന രവിമേനോൻ വിറക്കുകയും ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്. ആളുകൾ സഹായിച്ച് അയാളെ കാറിൽ കയറ്റി, മാസ്ക്ക് എടുക്കാൻ ഒരാൾ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു. കാറിൻ്റെ ഉള്ളിൽ കയറിയ ശേഷം അവൾ ചെറുതായി മാസ്ക്ക് നീക്കി ... ഒരു പോലീസുകാരൻ കാറിന് നേരെ വരുന്നുണ്ട്.


ഒരു നിമിഷം താൻ സംശയിച്ച് നിന്നു... പിന്നെ വണ്ടിയിലേക്ക് ഓടി. രക്ഷാ പ്രവർത്തനത്തിനുള്ള സാമഗ്രഹികൾ എപ്പോഴും വണ്ടിയിൽ ഉണ്ടാകും... പൈൻ മരത്തിൽ കയർ കെട്ടി താഴേക്ക് ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല... താഴെ മഞ്ഞിൽ ഒന്നും കാണുന്നുണ്ടായിരുന്നില്ല. വാലിയിൽ വളരെ താഴെയാണ് വീണതെങ്കിൽ രക്ഷിക്കാൻ ബുദ്ധിമുട്ടാണ് പക്ഷേ അയാൾക്ക് ഭാഗ്യം ഉണ്ടായിരുന്നു. ഇരുനൂറ് മീറ്റർ താഴെ മഞ്ഞിനിടയിൽ നിന്ന് ഒരു കൈ പെട്ടന്ന് പൊങ്ങി വന്നു...


രവിമേനോൻ്റെ തലക്ക് നല്ല മുറിവേറ്റിരുന്നു... ശ്വാസതടസ്സം നീക്കാനുള്ള പ്രാഥമിക കാര്യങ്ങൾ ഒരു സെക്യൂരിറ്റി ഏജൻസി എന്ന നിലയിൽ ഞങ്ങൾക്ക് അറിയാമായിരുന്നു. അയാളെ തൂക്കി മെയിൻ റോഡിൽ എത്തുമ്പോൾ മുമ്പ് കണ്ട പോലീസുകാരൻ അടത്തു വന്നു.


"വാട്ട് ഹാപ്പൻഡ്?"


" അവർ ഫ്രണ്ട്, സർ. ഫാൾഡ് വൈൽ സ്കേറ്റിങ്ങ് ," അത്ര പരിചയമല്ലാത്തവരുടെ സ്കെയിറ്റിങ്ങിനിടയിൽ ഉണ്ടാവാറുള്ള അപകടങ്ങൾ അവിടെ പതിവായിരുന്നു.


" ദേർ ഈസ് എ ക്ലിനിക്ക് നിയർ ബൈ," പോലീസുകാരൻ ചൂണ്ടിയ ഭാഗത്തേക്ക് തങ്ങൾ നീങ്ങി. വണ്ടിയിൽ കയറ്റുമ്പോൾ അയാൾ അർദ്ധബോധാവസ്ഥയിൽ ആയിരുന്നു.


ഒരു ചെറിയ ശബ്ദത്തിൽ രവിമേനോൻ പുലമ്പി " സോഫിയ ഹെൽപ്പ് മി... സോഫിയ ഹെൽപ്പ് മി"....


കാര്യങ്ങൾ വിശദീകരിക്കാൻ താൻ അഞ്ജലിയെ വിളിച്ചപ്പോൾ അവൾ പറഞ്ഞു.


" അണ്ണാ, കീപ്പ് ഹിം സേഫ്... അദ്ദേഹം സുഖപ്പെടട്ടെ. അതിന് ശേഷം സാർ പറയുന്നതെന്തോ അത് ".പിറ്റെ ദിവസം അവർ കേട്ടത് രവിമേനോൻ കോവിഡ് ബാധിച്ച് മരിച്ചു എന്ന വാർത്ത ആയിരുന്നു...


.........................................................


സോഫിയ ഒരു നിമിഷം തരിച്ച് നിന്നു... പക്ഷേ മുഴുവനായും പുറകോട്ട് തിരിഞ്ഞില്ല. 


"സോഫിയ... രവിമേനോൻ "!! അടുത്ത് നിൽക്കുന്ന സഞ്ജയ് പറയുന്നതവൾ വ്യക്തമായി കേട്ടു. തൻ്റെ പ്ലാൻ പൂർണ്ണമായും പിഴച്ചിരിക്കുന്നു. പക്ഷേ എങ്ങനെ രവി മേനോൻ തുടക്കത്തിൽ തന്നെ രക്ഷപ്പെട്ടു?


ആർ ആയിരിക്കും ഇതിന് പിന്നിൽ ...? ആർക്കും അറിയില്ലന്നുറപ്പുള്ള തൻ്റെ പ്ലാൻ ചോർന്നതെങ്ങനെ? അപ്പോൾ തൻ്റെ പ്ലാൻ നടപ്പിലാക്കിയതിന് ശേഷം ഇത് വരെ കണ്ടതെല്ലാം രവി മേനോൻ്റെ പ്ലാനിങ്ങുകളാണ്... അയാളുടെ മുന്നിൽ താൻ തോറ്റിരിക്കുന്നു. തൻ്റെ പ്ലാനിൽ ആകെ ഒരു തെറ്റ് മാത്രമേ സംഭവിച്ചിട്ടുള്ളൂ, "ഐ പോസ്റ്റഡ് രവി മേനോൻ ഇൻഫോടെക്ക് ഈസ് ഫോർ സെയിൽ ഇൻ ഡാർക്ക് വെബ്." ഇനി ചിന്തിച്ച് നിൽക്കാൻ സമയം ഇല്ല...


ഒരു പുതിയ ജീവിതം അല്ലെങ്കിൽ മരണം, പണ്ട് താൻ മാറ്റി വെച്ചതിന് ഇപ്പോഴും പ്രസക്തി ഉണ്ട്. തൻ്റെ പിന്നിൽ അല്പദൂരം ഉള്ള മുറിയുടെ വാതിലിൽ രവിമേനോൻ വീൽചെയറിൽ ഇരിക്കുന്നുണ്ട്... കുറച്ച് വിട്ട് ഇൻസ്പെക്ടർ ആപ്ടെയും. തൻ്റെ മാറിലെ അടിവസ്ത്രത്തിൽ ഒളിച്ച് വെച്ച പിസ്റ്റൾ വേഗത്തിൽ എടുത്ത് അവൾ രവി മേനോൻ്റെ നേരെ നിറഒഴിച്ചു... പക്ഷേ വീണ്ടും ഒരു ശബ്ദംകൂടി അവൾ കേട്ടു... ഇൻസ്പെക്ടർ രാംലാൽ ആപ്ടേക്ക് സോഫിയയെക്കാൾ വേഗത ഉണ്ടായിരുന്നു... അവളുടെ കണ്ണിൽ ഇരുട്ട് കയറി... അപ്പോഴേക്കും പുറത്തുള്ള പോലീസുകാർ ഉള്ളിലേക്ക് ഇരച്ച് കയറിയിരുന്നു...


ഇൻസ്പെക്ടർ അജയൻ നാട്ടിൽ എത്തിയതിന് ശേഷം വളരെ തിരക്കിൽ ആയിരുന്നു. കോവിഡ് കാലത്ത് വരുമാനം കൂട്ടാൻ വേണ്ടി കൂടുതൽ പെറ്റികേസുകൾ ഉണ്ടാക്കുന്നമെന്ന് ഗവർമെൻ്റെ തീരുമാനം വന്നതിന് ശേഷം... അയാൾ ഓടി നടന്ന് കേസ്സ് ഉണ്ടാക്കുന്നുണ്ട്... ഇപ്പോൾ കാര്യമായി ഒന്നു തടയുന്നില്ല. അടിപിടി നടത്തിയ മൂന്ന് ബംഗാളികളെ ലോക്കപ്പിൽ ഇട്ടിട്ടുണ്ട്. അഥിതി തൊഴിലാളികൾ ആണ് അവർക്ക് ഭക്ഷണം കൊടുത്തില്ലെങ്കിൽ പ്രശ്നമാകും ... അത് കൊണ്ട് ഒന്ന് രണ്ട് പെറ്റികേസുകൾ കാശ് വാങ്ങി ഒഴിവാക്കി... അപ്പോഴാണ് രവി ഇൻഫൊ ടെക്കിൽ നിന്ന് ഫോൺ വരുന്നത്.


"സർ അഞ്ജലിയാണ്... വൈകിട്ട് ഓഫീസിൽ വന്നാൽ നന്നായിരുന്നു." രവിമേനോൻ്റെ കേസ്സ് ഫയൽ ക്ലോസ് ചെയ്യാൻ അഞ്ജലിയുടെ സ്റ്റേറ്റ്മെൻ്റ് കൂടി വേണമെന്ന് താനാണ് വിളിച്ച് പറഞ്ഞത്...അവൾക്കത് സ്റ്റേഷനിൽ കൊണ്ട് വന്ന് തന്നാൽ മതി... പിന്നെ ഒരു നല്ല കാര്യം ചെയ്ത കുട്ടിയല്ലേ അവിടെ പോയി വാങ്ങാം എന്ന് അജയൻ തീരുമാനിച്ചു...


 രവിഇൻഫൊടെക്കിൻ്റെ കോൺഫ്രൻസ് ഹാളിലേക്ക് തന്നെ ക്ഷണിച്ചപ്പോൾ അത് തനിക്കുള്ള ഒരു പാർട്ടി ആകുമെന്ന് അജയൻ ഒരിക്കലും കരുതിയില്ല. രവി മേനോനും സഹപ്രവർത്തകരും കൈയ്യിടിച്ചാണ് അയാളെ വരവേറ്റത്... പാർട്ടിക്കൊടുവിൽ രവിമേനോൻ നൽകിയ സമ്മാനക്കവർ അയാൾ അപ്പൊ തന്നെ തുറന്നു... അഞ്ച് കോടി രൂപയുടെ ആ ചെക്കിനെക്കാൾ വലിയ ചെക്ക് അയാൾ മണാലിയിൽ കണ്ടതാണ്. ഒന്ന് ചിരിച്ച് അജയൻ എണീറ്റു. " താങ്കളുടെ പാർട്ടിക്ക് നന്ദി... പക്ഷേ ഇത് ഞാൻ വാങ്ങില്ല... ഐ വാസ് ഡൂയിങ്ങ് മൈ ഡ്യൂട്ടി." ചെക്ക് തിരിച്ച് നൽകി ഇൻസ്പെക്ടർ അജയൻ തിരിച്ച് നടന്നു... ഫോൺ അടിക്കുന്നുണ്ട് എസ്പി ആണ് ലൈനിൽ.


"അജയാ, തന്നെ കൊണ്ട് തോറ്റല്ലോ?വീണ്ടും തനിക്കെതിരെ പരാതി ഉണ്ട്... ഈ നൂറും ഇരുനൂറും വാങ്ങാൻ നാണമില്ലേ...? ഇനി പരാതി വന്നാൽ ഐ വിൽ സസ്പെൻഡ് യു." പതിവ് പല്ലവി ആയത് കൊണ്ട് അത് കേട്ട് അയാൾ രവി ഇൻഫൊടെക്കിൻ്റെ പടി ഇറങ്ങി.


Rate this content
Log in