Prasanth Narayanan

Action Crime Thriller

4.5  

Prasanth Narayanan

Action Crime Thriller

മർഡർ @ കോവിഡ് 19 (ഭാഗം 2)

മർഡർ @ കോവിഡ് 19 (ഭാഗം 2)

8 mins
247


സോഫിയ മഞ്ഞിലൂടെ വേഗത്തിൽ സ്കെയിറ്റിങ്ങ് ചെയർ തള്ളി നീക്കി... ഈ സമയത്ത് ഇതൊരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല... രവി വല്ലാതെ വിറക്കുന്നുണ്ട് താഴെ വീഴാതെ മഞ്ഞിൽ അയാളെ നീക്കുവാൻ അവൾ ശരിക്കും ബുദ്ധിമുട്ടി. ഒരു ഇരുപത് മിനിറ്റ് സമയം എടുത്ത് വാലിയിൽ നിന്നും മെയിൻ റോഡിൽ എത്താൻ ... താൻ വാടകക്കെടുത്ത കാർ ഡ്രൈവറെ മൊബൈലിൽ വിളിച്ച് തയ്യാറെടുത്ത് നിൽക്കാൻ അല്പം മുമ്പ് അവൾ ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് സ്കെയിറ്റിങ്ങ് ട്രോളിയിൽ നിന്ന് ഒരാളെ എടുത്ത് കാറിൽ കയറ്റാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ ചുറ്റുമുള്ളവർ സഹായിക്കാൻ കൂടി...


" റിമൂവ് ഹിസ് മാസ്ക് മാഡം... ലെറ്റ് ഹിം ബ്രീത്ത് ഫ്രീലി... " കയറ്റുന്നതിനിടയിൽ ആരോ രവിയുടെ മാസ്ക്ക് ഉയർത്താൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു. " ഹി ഈസ് സഫിറിങ്ങ് ഫ്രം എപ്പിലെപ്സി (അപസ്മാരം) ദാറ്റ്സ് ആൾ" . കാറിൽ രവിയെ കയറ്റി വണ്ടി എടുക്കുന്നതിന് മുമ്പ് തന്നെ ഒരു പോലീസുകാരൻ വണ്ടി തടഞ്ഞു. കോവിഡ് കാലത്ത് മണാലിയിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് തടയാൻ റോഡിൽ പോലീസുണ്ട്.


" വേർ ആർ യു ഫ്രം മാഡം?" 


" കേരള"


" ബെറ്റർ യു ഗോ ടു എ ഗവർമെൻ്റ് ഹോസ്പിറ്റൽ ഫസ്റ്റ് ബിഫോർ ഗോയിങ്ങ് ടു എ പ്രൈവറ്റ് ഹോസ്പിറ്റൽ മാഡം ...ഇറ്റ്സ് കോവിഡ് എവരി വേർ." അയാൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് സോഫിയക്ക് തോന്നി. മോഡൽ ടൗൺ റോഡ് വഴി പോയി ഗുരുദ്വാരാ റോഡിൽ ഉള്ള ലേഡി വെല്ലിങ്ങ്ടൺ ഹോസ്പിറ്റലിലേക്ക് പോകുവാനാണ് അവൾ തീരുമാനിച്ചത്. മുഴവൻ സജ്ജീകരണങ്ങളും ഉള്ള മണാലിയിലെ ഏക പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് ലേഡി വെല്ലിങ്ടൺ ഹോസ്പിറ്റൽ. 


" ബെറ്റർ വി വിൽ ഗോ ടു ഗവർമെൻ്റ് സിവിൽ ഹോസ്പിറ്റൽ ഇൻ മാൾ റോഡ് മാഡം... ജസ്റ്റ് ഫൈവ് മിനിട്സ് ജേണി," ഡ്രൈവർ പറഞ്ഞു. മണാലിയിലെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെങ്കിലും ടൂറിസം ആളുകളെ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിവുള്ളവർ ആക്കിയിട്ടുണ്ട്. 


രവിയുടെ വിറയിൽ നിന്നിട്ടുണ്ട് എന്നാലും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നിയപ്പോൾ അവൾ മാസ്ക്ക് മൂക്കിൻ്റെ ഭാഗത്ത് നിന്ന് നീക്കി...


" യു വിൽ ബി ആൾ റൈറ്റ് രവി..." 


അഞ്ച് മിനിറ്റിന് ഉള്ളിൽ തന്നെ അവർ ഗവണ്മെന്റ് സിവിൽ ഹോസ്പിറ്റലിൽ എത്തി, സമയം ഏതാണ്ട് പന്ത്രണ്ട് മണിയോട് അടുക്കുന്നുണ്ടായിരുന്നു. മഞ്ഞ് വീഴ്ചയിൽ മണാലിയിലെ പ്രഭാതം ആരംഭിക്കുക രാവിലെ പതിനൊന്ന് മണിക്ക് ആയിരിക്കും. കാഷ്വാലിറ്റിയിൽ കൂടെ കയറാൻ സോഫിയയെ അനുവദിച്ചില്ല.


"ന്യൂ കോവിഡ് നോംമ്സ് മാഡം... അയാം സോറി." മലയാളിയെ പോലെ തോന്നിപ്പിക്കുന്ന നഴ്സ് വാതിലിന്ന് മുന്നിലെ കർട്ടൻ വലിച്ചിട്ട് പറഞ്ഞു.


അര മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് സോഫിയയെ അവർ അകത്തേക്ക് വിളിച്ചത്. അതിനിടയിൽ അമ്മയെ വിളിച്ച് സോഫിയ കാര്യങ്ങൾ പറഞ്ഞിരുന്നു.


" മലയാളി ആണല്ലേ...? എൻ്റെ പേര് ആനി." സിസ്റ്റർ സോഫിയയെ സ്വയം പരിചയപ്പെടുത്തി.


"ഞാൻ നിങ്ങളുടെ ഭർത്താവിനോട് സംസാരിച്ചു. ഹി ഈസ് ഒക്കെ നൗ... ബാക്കി ഡോക്ടർ പറയും". താൻ മലയാളി ആണെന്ന് എങ്ങനെയാണ് മനസ്സിലായത് എന്ന വിശദീകരണവും സിസ്റ്ററുടെ വാക്കുകളിൽ ഉണ്ടായിരുന്നു. പക്ഷേ ഡോക്ടർക്ക് കൂടുതലായി പറയാൻ ഉണ്ടായിരുന്നു. 


" യുവർ ഹസ്ബൻഡ് ടോൾഡ് അസ് എബൗട്ട് ഹിസ് പ്രോബ്ലംസ്... ഇറ്റ്സ് എപ്പിലെപ്സി ഫോർ ദാറ്റ് ഐ ക്യാൻ ഗിവ് മെസിസിൻസ്... ബട്ട് "


ഡോക്ടർ ഒന്ന് നിർത്തി സിസ്റ്റർ ആനിയെ നോക്കി.


'' ഹി ഹാസ് സേട്രാങ്ങ് ബ്രീത്തിങ്ങ് പ്രോബ്ലം ... മെബി ഇറ്റ്സ് ബി കോസ് ഓഫ് എപ്പിലെപ്സി... ബട്ട് സിൻസ് യു കെയിം ഫ്രം കേരള ഐ സ്ട്രോങ്ങ്ലി സജസ്റ്റ് യു ടു ഗോ ഫോർ എ കോവിഡ് ടെസ്റ്റ്..." ഇന്ത്യയിൽ തന്നെ കേരളത്തിലാണല്ലേ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത് എന്ന ഭാവം ഡോക്ടറുടെ മുഖത്ത് ഉണ്ടായിരുന്നു.


"നോ പ്രോബ്ലം ഡോക്ടർ വി ആർ റെഡി ഫോർ എ കോവിഡ് ടെസ്റ്റ്," സോഫിയ പെട്ടെന്ന് പറഞ്ഞു...


" ഇവിടെ കോവിഡ് ടെസ്റ്റ് ചെയ്യുന്നില്ല മാഡം... സത്യത്തിൽ ഇതുവരെ മണാലിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാർച്ച് മാസത്തിൽ അടച്ച ഹിമാചൽ ഇതാ ജൂലൈ നാലിന് ആണ് തുറന്നത് ... അതു കൊണ്ട് ഇവിടെ കോവിഡ് കേസ്സുകൾ കുറവാണ്... എന്തെങ്കിലും സൂചന തോന്നിയാൽ കുളുവിലേക്ക് പറഞ്ഞയക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം." സിസ്റ്റർ ആനിയുടെ നിർദ്ദേശം മുഴുവനായി മനസ്സിലാവാതെ സോഫിയ അവരുടെ മുഖത്ത് നോക്കിയിരുന്നു. ആകെ അറിയാവുന്നത് മണാലി നിൽക്കുന്നത് കുളു ജില്ലയിൽ ആണ് എന്ന് മാത്രമാണ്.


" ഇവിടെ ഏറ്റവും അടുത്ത് ടെസ്റ്റ് ഉള്ളത് ഹാമിർപൂർ ആണ്. ഡോക്ടർ രാധാകൃഷ്ണൻ ഗവർമെൻ്റ് മെഡിക്കൽ കോളേജിൽ ... " ആനിയുടെ വാക്കുക്കൾ സോഫിയയിൽ ശരിക്കും അസ്വസ്ഥത ഉണ്ടാക്കി. തൻ്റെ വിവാഹ വാർഷികത്തിനായി പ്ലാൻ ചെയ്തത് മുഴുവനും അവതാളത്തിൽ ആക്കുന്ന ഒന്നായിരുന്നു അത്.


അപസ്മാരം മൂലം ചെറിയ ഒരു ക്ഷീണം രവിക്ക് ഉണ്ടാകുമെന്ന് ആണ് അവൾ കരുതിയത്. കോവിഡ് ടെസ്റ്റിന് ശേഷം ഹോട്ടലിലേക്ക് മടങ്ങാം എന്നും.


" ഞങ്ങൾ ഇന്ന് പോയില്ലെങ്കിൽ കുഴപ്പമുണ്ടോ സിസ്റ്റർ?" സോഫിയ ഡോക്ടറെ ഒഴിവാക്കാനായി മലയാളത്തിൽ സിസ്റ്റർ ആനിയോട് ചോദിച്ചു.


"സോറി മാഡം... യുവർ കേസ് ഈസ് റിപ്പോർട്ടഡ് നിങ്ങൾ പോയില്ലെങ്കിൽ അറിയാമല്ലോ?" പോലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ തങ്ങളെ കൊണ്ട് പോകും എന്ന ധ്വനി സിസ്റ്ററുടെ വാക്കുകളിൽ ഉണ്ടായിരുന്നു.


" ബെറ്റർ യു സ്റ്റാർട്ട് നൗ ... ഇഫ് ദി റിസർട്ട് ഈ നെഗറ്റീവ് യു കാൻ കം ബാക്ക് ക്യുക്കിലി," ഡോക്ടർ പറഞ്ഞു. അതോടെ സോഫിയ രവിയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി. അവൾക്ക് ഒരു തീരുമാനം എടുക്കണമായിരുന്നു.


 ഹാമിർപൂരിലേക്ക് ഏതാണ്ട് നൂറ്റി തൊണ്ണൂറ് കിലോമീറ്റർ ദൂരം ഉണ്ട്. ഏതാണ്ട് ഒരു അഞ്ച് മണിക്കൂർ യാത്ര... ഇപ്പോൾ ഏകദേശം ഒരു മണി ആവാറായിരിക്കുന്നു. വിവാഹ വാർഷികത്തേക്കാളും രവിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട ഒന്നായതിനാൽ അവൾ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുത്തു. നിലവിലെ ടാക്സിയിൽ ഇത്ര ദൂരം യാത്ര ചെയ്യാൻ സാധ്യമല്ലാത്തതിനാൽ അവൾ സ്വന്തം ഡ്രൈവറെ വിളിച്ചു.


" സഞ്ജയ് കഹാം ഹേ തു...? ഗാഡി കാ സർവ്വീസ് കതം ഹോ ഗയാ ക്യാ?" സഞ്ജയ് താൻ കൽക്കട്ടയിൽ ഉള്ളപ്പോൾ താമസിച്ചിരുന്ന മുറിയുടെ ഉടമസ്ഥയുടെ മകൻ ആണ്. രവിയുടെ കമ്പനിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കൽ അവർ മകൻ്റെ ജോലിക്കാര്യം പറഞ്ഞ് തന്നെ വിളിച്ചത്.


ഒരു സ്ഥിരം ഡ്രൈവർ രവിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല... പക്ഷേ ആദ്യമൊക്കെ നന്നായി പണിയെടുത്തത് കൊണ്ട് സഞ്ജയിനെ ഔട്ട് ഹൗസിലെ ഒരു മുറിയിൽ താമസിക്കാൻ അനുവദിച്ചത് താൻ തന്നെയാണ്. ഇപ്പോൾ പല കാര്യത്തിനും അവൻ മടി കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്രയും ദൂരം ഒരു റോഡ് യാത്ര അവനെ പ്രകോപിപ്പിച്ചിട്ടുണ്ട്.


" ഗാഡി റെഡി ഹെ മാഡം," കാരവാൻ ശരിയായി എന്നറിഞ്ഞതോടെ സോഫിയക്ക് ശരിക്കും സമാധാനം ആയി. ഇവിടെ നിന്ന് ഹാമിർപൂരിലേക്ക് പോകണമെങ്കിൽ മണാലിയിലെ ഗുലാബോ ചെക്ക് പോസ്റ്റ് കടന്ന് പോണം. കോവിഡ് കാരണം ഹിമാചലിലേക്ക് പോകുവാൻ നേരത്തെ റജിസ്ട്രേഷൻ നടത്തി അതിർത്തിയിൽ സീൽ വെച്ചതിൻ്റെ രേഖകൾ കാരവാനിൽ ആണ് ഉളളത്. ഇവിടെ നിന്ന് ഇരുപത്തി അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട് ഗുലാബോ ചെക്ക് പോസ്റ്റിൽ എത്താൻ. ടാക്സിയും കാരവാൻ സർവ്വീസ് ചെയ്യുന്ന സ്ഥലവും തമ്മിലുള്ള ദൂരം നോക്കിയാൽ ഇപ്പോൾ പുറപ്പെട്ടാൽ ഏതാണ്ട് ഒരേ സമയത്ത് ചെക്ക് പോസ്റ്റ് എത്താൻ കഴിയും. സഞ്ജയ്യിനെ വിളിച്ച് നിർദ്ദേശം കൊടുത്ത ശേഷം സോഫിയ രവിയെ കൊണ്ട് പോകുന്നതിനുള്ള ശ്രമം തുടങ്ങി...


 മുക്കാൽ മണിക്കൂറിന് ശേഷം മാത്രമാണ് അവർക്ക് ഗുലാബോ ചെക്ക് പോസ്റ്റ് എത്താൻ കഴിഞ്ഞത്. ചെക്ക് പോസ്റ്റിൽ നിന്നും വളരെ ദൂരെയാണ് സഞ്ജയ് കാരവാൻ പാർക്ക് ചെയ്തിരുന്നത്. ഭാഗ്യത്തിന് സോഫിയയുടെ

ശ്രദ്ധയിൽ പെട്ടത് കൊണ്ട് മാത്രം ടാക്സി കൃത്യ സ്ഥലത്ത് നിർത്താൻ കഴിഞ്ഞു. ചെക്ക് പോസ്റ്റ് എത്താറായപ്പോൾ മുതൽ സോഫിയ അവനെ വിളിച്ച് കൊണ്ടിരിക്കുക ആയിരുന്നു ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. കാരവാൻ തുറന്നിരിക്കുന്നത് കണ്ട് സത്യത്തിൽ സോഫിയക്ക് ദേഷ്യമാണ് വന്നത്... പക്ഷേ സന്ദർഭത്തിന് അത് യോജിക്കുന്ന ഒന്നായിരുന്നു. പെട്ടെന്ന് തന്നെ ടാക്സി ഡ്രൈവറെ ഉപയോഗിച്ച് രവിയെ കാരവാനിന് അകത്തെത്തിക്കാൻ സാധിച്ചു... 


" ദിസ് ഈസ് ദി ഫസ്റ്റ് ടൈം അയാം എൻ്റെറിങ്ങ് ഇൻ ടു ദിസ് ടൈപ്പ് ഓഫ് വീക്കിൾ," ഡൈവർ അത്ഭുതത്തോടെ പറഞ്ഞു.


" താങ്ക് യു അങ്കിൾ," പറഞ്ഞതിനേക്കാളും കാശ് കൊടുത്ത് അയാളെ ഒഴിവാക്കുമ്പോൾ ഒരു ഔപചാരികതക്ക് വേണ്ടി അയാളുടെ പേര് സോഫിയ ചോദിച്ചു.


"അസ് ലം ഷാ" അയാൾ കാരവാൻ ഡൈവർ വരുന്നത് വരെ കാത്ത് നിൽക്കണോ എന്ന സംശയത്തിൽ നിന്നപ്പോൾ സോഫിയ അയാളെ പറഞ്ഞ് വിട്ട് സഞ്ജയിനെ കാത്ത് നിന്നു.


വരാൻ വൈകിയതിനും കാരവാൻ പൂട്ടാതിരുന്നതിനും പല കാരണങ്ങൾ പറയാൻ സഞ്ജയിന് ഉണ്ടായിരുന്നെങ്കിലും ഒരു തർക്കത്തിന് പറ്റിയ സമയം അല്ലാത്തതിനാൽ സോഫിയ പിൻമാറി. യാത്രക്കിടയിൽ അവൾ ചിന്തിച്ചത് എന്തെങ്കിലും താൻ വിട്ട് പോയോ എന്നായിരുന്നു. കേരളത്തിലേക്ക് പ്രത്യേകിച്ച് ഓഫീസിലേക്ക് വിളിച്ച് പറയേണ്ട കാര്യം ഒന്നും ഇല്ല. രവിക്ക് അകന്ന ബന്ധുക്കൾ മാത്രമേ ഉള്ളൂ, അച്ഛനും അമ്മയും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. ആകെ വിളിക്കാൻ ഒരാൾ മാത്രമേ ഉള്ളൂ രവിയുടെ ഉറ്റ സുഹൃത്ത് ഡിവൈഎസ്പി റെജി അമ്പ്രഹാം. സോഫിയ രവിയുടെ ഫോൺ എടുത്ത് അയാളുടെ നമ്പർ പരതി...


രാവിലെ ഉണർന്നെണീക്കുമ്പോൾ ഇങ്ങനെ ഒരു വാർത്തയാണ് തന്നെ ആദ്യം തേടി എത്തുക എന്ന് റെജി ഒരിക്കലും കരുതിയിരുന്നില്ല.


" റെജി സർ... ഇത് സോഫിയയാണ്... " ഇന്നലെ ഉച്ചക്ക് സോഫിയ വിളിച്ച നമ്പർ റെജി സെയ് വ് ചെയ്ത് വെച്ചിരുന്നു... ഇത് വേറെ നമ്പർ ആണ്.


രവിയെ കോവിഡ് ടെസ്റ്റിന് കൊണ്ടു പോകുന്നു എന്ന് പറഞപ്പോൾ അപ്പോഴത്തെ ജോലിത്തിരക്കിൽ റെജി അത് വളരെ ലാഘവത്തോടെയാണ് കണ്ടത്. ടെസ്റ്റ് കഴിഞ്ഞ് രവി പോസിറ്റീവ് ആയെന്നും സോഫിയയും ഡ്രൈവറും നെഗറ്റീവ് ആയെന്നും പറഞ്ഞ് വിളിച്ചപ്പോൾ റെജി സോഫിയയെ സമാധാനിപ്പിച്ചു...


" നത്തിംങ്ങ് വിൽ ഹാപ്പൻ ... അസുഖം മാറിയതിന് ശേഷം കുറച്ച് ദിവസം കൂടി കുടുംബത്തോടൊപ്പം കഴിയൂ... അവൻ കാലങ്ങളായി അച്ഛനും അമ്മയും ഇല്ലാത്ത ആളാണ്... "


" സർ... രവി ഈസ് നോ മോർ." ഫോണിൽ കേട്ടത് ഉൾക്കൊള്ളാൻ റജിക്ക് സമയം എടുത്തു.


"എപ്പോൾ ... ഓ മൈ ഗോഡ്... ഓ മൈ ഗോഡ്!"


ഷോക്കിൽ നിന്ന് കരകയാറാൻ റെജി പാട്പെട്ടു.


" ഐ ഡോണ്ട് നോ സർ," അപ്പുറത്ത് സോഫിയയുടെ കരച്ചിൽ മാത്രം അയാൾ കേട്ടു.


" ഇന്നലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ... ടെസ്റ്റ് പോസിറ്റീവ് ആണെന്ന് മാത്രം പറഞ്ഞു... അഡ്മിറ്റും ചെയ്തു. ഇപ്പോ രാവിലെ പറയുന്നു പോയെന്ന്... ഐ ഡോണ്ട് അണ്ടർസ്റ്റാൻ്റ് ." സോഫിയയുടെ കരച്ചിൽ ഉറക്കെയായി. റെജിക്ക് അവളെ സമാധാനിപ്പിക്കാൻ കഴിയുമായിരുന്നില്ല.


രാവിലെ എസ്പി ഓഫീസിൽ നിർബന്ധമായും എത്തണമെന്ന് നിർദേശം ഉള്ളത് കൊണ്ട് റെജി രവിയെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളിലേക്ക് കടന്നു. രവിയുടെ ഓഫീസിൽ തൻ്റെ സഹോദരിയുടെ മകൻ ജോസഫ് ജോലി ചെയ്യുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പം ആയിരുന്നു. വാർത്ത ജോസഫിനും ഒരു ഷോക്കായിരുന്നു. ഉയർന്ന വിറ്റ് വരവുള്ള സ്ഥാപനം ആണെങ്കിലും അത് രവി മേനോൻ എന്ന വ്യക്തിയെ മാത്രം ആശ്രയിച്ച് നടക്കുന്ന സ്ഥാപനം ആയിരുന്നു. ന്യൂസ് ചാനലിൽ വാർത്ത വരുമ്പോഴേക്കും തനിക്കറിയാവുന്ന രവിയുടെ ബന്ധുക്കളെ റെജി വിവരം അറിയിച്ചിരുന്നു. ഒരു കോവിഡ് രോഗിയുടെ മൃതദേഹം കൊണ്ട് വരാൻ സാധിക്കാത്ത ഒന്നായതിനാൽ അന്ത്യകർമ്മങ്ങൾ കുളുവിൽ തന്നെ നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു...


.............................................................................


തിരുവോണ ദിവസം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഡിവൈഎസ്പി റെജി എബ്രഹാം സന്തോഷവാനായിരുന്നു. ഉറ്റ സുഹൃത്തിൻ്റെ മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം കഴിഞ്ഞ രണ്ട് വർഷത്തെ തിരുവോണം കുടുംബത്തോടൊപ്പം ഉണ്ടാകാൻ കഴിയാത്തത് ഇപ്രാവശ്യം സാധിച്ചതിൻ്റെ സംതൃപ്തിയിൽ ആയിരുന്നു അയാൾ. രണ്ടായിരത്തി ഇരുപത് ആരോഗ്യപരമായി സൂക്ഷിക്കേണ്ട ഒന്നാണെങ്കിലും പോലീസുകാരെ സംബന്ധിച്ച് കേസ്സുകൾ കുറവായിരുന്നു. വീടിൻ്റെ ഉള്ളിലേക്ക് കടന്ന് വന്ന ബൈക്കിൻ്റെ ശബ്ദം ശ്രദ്ധിച്ച് അയാൾ ഭക്ഷണം കഴിച്ചു.


"ജോസഫാണ്..." ഭാര്യ ഒരു പപ്പടം കൂടി തൻ്റെ ഇലയിലേക്ക് വെച്ച് പറഞ്ഞപ്പോൾ അയാൾ ഒന്നുകൂടി സന്തോഷിച്ചു. തൻ്റെ രണ്ടാമത്തെ മകളെ സഹോദരിയുടെ മകനായ ജോസഫിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു കുടുംബവും തീരുമാനിച്ചിരുന്നു. ജോസഫിനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും വീട്ടിൽ നിന്ന് കഴിച്ചെന്ന് പറഞ്ഞയാൾ പിന്മാറി. ആകെ ഒരു അസ്വസ്ഥത അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.


സോഫിയ മണാലിയിൽ നിന്ന് മടങ്ങി എത്തിയ ശേഷം റെജിയും ഭാര്യയും അവരെ പോയി കണ്ടിരുന്നു.


" ഞാൻ യാത്രക്ക് നിർബന്ധിക്കാൻ പാടില്ലായിരുന്നു സർ." അവർ കുറ്റബോധം കൊണ്ട് കരഞ്ഞപ്പോൾ ഭാര്യയാണ് സമാധാനിപ്പിച്ചത്. സോഫിയയെ സംബന്ധിച്ചിടത്തോളം വെറുതെ ഇരിക്കാൻ കഴിയുമായിരുന്നില്ല. നൂറിന് മുകളിൽ ആളുകൾ രവിയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയം ആയ സ്ഥാപനം എത്രയും പെട്ടെന്ന് സോഫിയക്ക് ഏറ്റെടുക്കേണ്ടതായി വന്നു. ജൂലൈ മാസം അവസാനം ഒരിക്കൽ സേഫിയ റെജിയെ വിളിച്ചിരുന്നു...


" സാലറി സംബന്ധമായി ചില തർക്കങ്ങൾ ഉണ്ട്... ഞങ്ങൾ ഇല്ലാത്ത സമയത്ത് ഓഫീസ് പഞ്ചിങ്ങ് സമ്പ്രദായം അത്ര ഫലപ്രദമായിരുന്നില്ല എന്ന് തോന്നുന്നു ... എന്തെങ്കിലും കശപിശ ഉണ്ടായാൽ സാർ ഒന്ന് ഇടപെടണം." മിക്ക സോഫ്റ്റ് വെയർ കമ്പനിയിലും പഞ്ചിങ്ങ് സംവിധാനം ആണ് അറ്റെൻ്റെൻസിന് പകരമായി ഉള്ളത്. പെട്ടെന്ന് നാഥൻ ഇല്ലാതായപ്പോൾ ചിലരെങ്കിലും അവസരം ദുരുപയോഗം ചെയ്യാതിരിക്കില്ല.


പക്ഷേ റെജിക്ക് ആ പ്രശ്നത്തിൽ ഇടപെടേണ്ടി വന്നില്ല, അതിന് മുമ്പ് അത് പരിഹരിക്കപ്പെട്ടു.


 " അങ്കിൾ ഒന്ന് സംസാരിക്കാനുണ്ട്." ഭക്ഷണം കഴിഞ്ഞ് റൂമിലിരിക്കുമ്പോൾ വന്ന ജോസഫ് സംസാരത്തിന് ഒരു തുടക്കമിട്ടു.


" എന്ത് പറ്റി ഓഫീസിൽ വല്ല ശമ്പള പ്രശ്നവും ഉണ്ടായോ?" ഇന്ന് 2020 ആഗസ്റ്റ് 31 തിരുവോണ ദിവസവും, സംപ്തംബറിലെ ശമ്പളം അടുത്ത ദിവസം ആണ്. 


" മാഡം കുഴപ്പമില്ലാതെ കാര്യങ്ങൾ കൊണ്ട് പോകുന്നുണ്ട്... പക്ഷേ..." ജോസഫ് പറയാൻ പോകുന്നത് റെജി അത്ര ശ്രദ്ധിച്ചില്ല.


" ഒരു നൂറ് കോടി കുറച്ച് ദിവസം മുമ്പ് പിൻവലിച്ചിട്ടുണ്ട്... മണാലിയിൽ ഒരു ഹോട്ടൽ കെട്ടാൻ ആണെന്നാണ് വിശദീകരണം."


"അത് എനിക്ക് അറിയാവുന്ന കാര്യമാണ്... രവി മണാലിയിൽ സോഫിയയുടെ രക്ഷിതാക്കളുടെ സ്ഥലത്ത് ഒരു ഹോട്ടൽ കെട്ടാൻ പ്ലാൻ ചെയ്തിരുന്നു, സത്യത്തിൽ അതിൻ്റെ കാര്യങ്ങൾക്ക് വേണ്ടിയാണ് അവർ പോയത്." 


ഒരു പുതിയ കാര്യമാണ് അറിഞ്ഞതെങ്കിലും റെജിക്ക് അറിവുള്ള കാര്യം ആയത് കൊണ്ട് ജോസഫ് സമാധാനിച്ചു...


" കമ്പനി വിൽക്കാൻ പോകുന്നു എന്നൊരു ശ്രുതി ഉണ്ട്." ജോസഫ് പറഞ്ഞത് കേട്ട് റെജി ചിരിച്ചു...


" നമുക്ക് എന്ത് ചെയ്യാൻ കഴിയും? അവർക്ക് കിട്ടിയ സ്വത്ത്... അവരുടെ തീരുമാനം." റജിയുടെ മറുപടിയിൽ ജോസഫ് തൃപ്തനായില്ല.


" നൂറ്റ് ശതമാനം കമ്പനി ഷെയറും രവി സാറുടെ പേരിൽ ആണെങ്കിൽ അങ്ങനെ ചെയ്യാം... പക്ഷേ കുറച്ച് ഷെയർ പുറത്താണെന്ന് കേൾക്കുന്നു. ഡോക്യുമെൻ്റുകൾ കണ്ടിട്ടില്ല." ജോസഫ് തൻ്റെ സംശയം പുറത്തിട്ടു.


" ഇത് വരെ ഒരു ഡയറക്റ്റർ ബോർഡ് മീറ്റിങ്ങ് ഉണ്ടായിട്ടുണ്ടോ അവിടെ?" റെജി ചോദിച്ചു.


" ഇല്ല."


"അപ്പൊ ഷെയറും ഉണ്ടാകില്ല." ജോസഫിൻ്റെ സംശയം നീക്കാനായി റെജി പറഞ്ഞ് എണീറ്റു, അയാൾക്ക് മറ്റ് ഓഫീസ് കാര്യക്കളിലേക്ക് ശ്രദ്ധ കൊടുക്കണമായിരുന്നു. പിന്നെയും ജോസഫ് നിന്നപ്പോൾ ഇത്തിരി സംശയത്തോടെ അയാൾ ജോസഫിനെ നോക്കി.


" ഒരു കാര്യം കൂടി ഉണ്ട്... "


" പറയൂ..."


"മൂന്ന് ദിവസം മുമ്പ് ഒരു ഫോൺ കാൾ വന്നിരുന്നു റിസപ്ഷനിൽ, അജ്ഞലി ആണ് എടുത്തത്."


ജോസഫ് പറയാൻ പോകുന്ന കാര്യം ഇപ്രാവശ്യം റെജി ശ്രദ്ധിച്ചു. തൻ്റെ ഓഫീസ് മൊബൈൽ താഴെ വെച്ച് പേഴ്സണൽ മെബൈൽ ഓൺ ചെയ്ത് റെജി ഇരുന്നു. കുറച്ച് ദിവസമായി അതിലെ കാര്യങ്ങൾ നോക്കിയിട്ട്.

മെസേജുകളുടെ ഒരു തള്ള് തന്നെ ഉണ്ടായിരുന്നു ഫോണിൽ.


" ഒരു ശബ്ദം, ചെറിയ വാക്കുകൾ, പിന്നെ കട്ടായി."


"എന്തായിരുന്നു ശബ്ദം?"


" സോഫിയ, ഹെൽപ്പ്" എന്നായിരുന്നു.


" ആരുടെ ആയിരുന്നു ശബ്ദം?" റെജിയുടെ ചോദ്യത്തിന് ജോസഫ് മറുപടി പറയാതെ മുന്നോട്ട് നീങ്ങി.


" രണ്ടാം പ്രാവശ്യം കാൾ വന്നപ്പോൾ ശരിക്കും അജ്ഞലി വിളറി വെളുത്ത് പോയി." റെജി ജോസഫിൻ്റെ വാക്കുകൾ ശ്രദ്ധിച്ച് കൊണ്ട് തന്നെ തൻ്റെ ബാങ്കിൽ അക്കൗണ്ടിൽ നിന്ന് വന്ന മെസേജ് തുറന്നു. അതിൽ ഇരുപത്തി അഞ്ച് ലക്ഷം നിക്ഷേപിക്കപ്പെട്ടതു അയാൾ അത്ഭുതത്തോടെ നോക്കി. ചെറിയ സാമ്പത്തിക തിരിമറികൾ രവിയോട് റെജി സ്ഥിരം നടത്തുന്ന ഒന്നാണ്. അവസാനം രവി മണാലിക്ക് പോകുന്നതിന് തൊട്ട് മുമ്പ് ആണ് ഇരുപത്തി അഞ്ച് ലക്ഷം ഒരു സ്ഥലം വാങ്ങുന്നതിന് ചോദിച്ചിരുന്നത്. അന്ന് തന്നെ ഒരു വൗച്ചർ ആക്കി ഒപ്പിട്ട് രവി സോഫിയയെ ഏൽപ്പിച്ചിരുന്നു. അത് ഇപ്പോൾ സോഫിയ തന്നത് സത്യത്തിൽ റെജിയെ അത്ഭുതപ്പെടുത്തി.


" കാൾ വരുന്ന വിവരം എന്നോട് പറഞ്ഞപ്പോൾ മൂന്നാം പ്രാവശ്യം ഞങ്ങൾ അത് റെക്കോഡ് ചെയ്യാൻ തീരുമാനിച്ചു." ജോസഫ് എന്താണ് ഉദ്ദേശിക്കുന്നനെന്ന് മനസ്സിലായില്ലെങ്കിലും നേരത്തെ നോക്കിയ മേസേജിൽ ഇത്തിരി സംശയം തോന്നിയത് കൊണ്ട് അയാൾ ഒന്ന് കൂടി അക്കങ്ങൾ എണ്ണാൻ തുടങ്ങി...


" സോഫിയ ഹെൽപ്പ്... സോഫിയ ഹെൽപ്പ്." തൻ്റെ മുന്നിൽ കേട്ട രവി മേനോൻ്റെ ശബ്ദത്തേക്കാൾ അയാൾ ശ്രദ്ധിച്ചത് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട തുക ആയിരുന്നു. അത് ഇരുപത്തി അഞ്ച് ലക്ഷം ആയിരുന്നില്ല. ഇരുപത്തി അഞ്ച് കോടി ആയിരുന്നു.


(തുടരും)


Rate this content
Log in

Similar malayalam story from Action