Mini Jacob

Action

2.7  

Mini Jacob

Action

പുതിയ തുടക്കങ്ങൾ

പുതിയ തുടക്കങ്ങൾ

1 min
167


പഴയതിനെയെല്ലാം ഒന്ന് വൃത്തിയെടുക്കണം. പുതിയ വർഷത്തെ വരവേൽക്കുമ്പോൾ , വീടും പരിസരവും എല്ലാം വൃത്തിയാക്കാൻ മറന്നിരുന്നില്ല മനുവും ദിവ്യയും .

ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്നിനെ അതിജീവിക്കാൻ, പ്രചോദനമേകുന്നു.

വളരെ സന്തുഷ്ടമായി മുന്നേറിയ ദിനങ്ങൾ. കൊച്ചു കൊച്ചു പിണക്കങ്ങൾ , പിണക്കം മാറുമ്പോഴുള്ള ഇണക്കം. ജീവിതം ആസ്വദിക്കുകയായിരുന്നു മനുവും ,ദിവ്യയും .

കാലങ്ങൾ കോർത്തു വച്ച ഇണപ്രാവുകൾ . അപ്രതീക്ഷിതമായി വന്ന ജീവിത വീഴ്ച്ചകളിൽ നിന്നും കര കയറാൻ നന്നെ പ്രയാസപ്പെട്ടു. 

പതറരുത് .......,, തളരരുത് .........,,

മനസ്സിലുള്ള വേദന പലപ്പോഴും കണ്ണീർ ചാലുകളായി. ഗദ്ഗദം തൊണ്ടയിൽ കുടുങ്ങി. എവിടെയാണ് ജീവിത പാളിച്ചകൾ വന്നത് ? ഒരപകടം എല്ലാ സ്വപ്നങ്ങളും തകർത്തപ്പോൾ, സ്വന്തമായി കൂടെയുണ്ടായിരുന്നവരും കാണാമറയത്ത് അകന്നു.

തോൽക്കാൻ മനസ്സ് അനുവദിച്ചില്ല. ആശുപത്രിയിൽ ഓരോ ദിവസത്തെയും ചിലവുകൾ കൂടി വന്നു. സമ്പാധിച്ചതെല്ലാം നഷ്ടമായി. തകർച്ചയുടെ പടിവക്കിലെ ഉൾപ്രേരണയിലുടലെടുത്ത മനഃകരുത്ത് ജീവിതം തിരിച്ചു പിടിക്കാമെന്നായി. ആരോടും പരാതിയില്ല .

പുതു വർഷ പുലരിയെ ലോകം വരവേൽക്കുമ്പോൾ , മനുവും ദിവ്യയും പുതിയ വീടിൻെറ ഗ്യഹപ്രവേശനത്തിൻെറ തിരക്കിലായിരുന്നു. കൂട്ടിനായ് കിട്ടിയ വീൽ ചെയറിനോട് മനുവിന് വല്ലാത്ത ഇഷ്ടം തോന്നി . ഇനിയുള്ള ജീവിതം വീൽചെയറിൽ. തൻെറ എല്ലാമെല്ലാമായ ദിവ്യയോട് ഇനിയുള്ള ജീവിതം കടപ്പെട്ടിരിക്കുന്നു. അവളുടെ സാനിദ്ധ്യം , കരുത്ത് ,സ്നേഹം വീഴ്ച്ചയിൽ നിന്നും എഴുന്നേൽക്കാൻ സഹായിച്ചു .

ഇന്നിൻെറ പുതിയ തുടക്കത്തിലേക്ക് കടക്കുമ്പോൾ, കഴിഞ്ഞക്കാല ജീവിതത്തിലെ പാഠങ്ങൾ ഓർമ്മയിൽ തങ്ങി കിടക്കട്ടെ .

                                                               


Rate this content
Log in

Similar malayalam story from Action