Mini Jacob

Others

3  

Mini Jacob

Others

Story

Story

1 min
177


    

രാവിലെ എഴുന്നേറ്റപ്പോൾ നല്ല ഉൻമേഷം. ഒരു യാത്ര പോയാലൊ? കൂടുതൽ ആലോചിക്കാൻ നിന്നില്ല. ഒരു ചായ കുടിച്ചു.. ആരെയെങ്കിലും കൂട്ടിന് ? വേണ്ട ! ഒറ്റയ്ക്കുള്ള യാത്ര....അതൊരു ഓർമ്മ പുതുക്കൽ കൂടിയാകുമ്പോൾ .......അതിൻെറ ഒരു സുഖം.......


യാത്ര എവിടേക്കെന്നൊ അതിൻെറ ദെെർഘ്യതയോ അറിയില്ല ....ഏതായാലും ഇറങ്ങാം. മടുക്കുമ്പോൾ തിരിച്ചു വരാം. ആരോ അനുഗമിക്കുന്നതായി തോന്നി ....പലപ്പോഴും തിരിഞ്ഞു നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല.തോന്നിയതാകും.

കാലാവസ്ഥയുടെ മാറ്റം യാത്രയെ ബുദ്ധിമുട്ടാക്കുമോ?ഏയ് ഇല്ല.....

നടവഴിയിലെ പുല്ലിനോടും പൂക്കളോടും കുശലം പറഞ്ഞു നീങ്ങി. എൻെറ മുഖവും ശബ്ദവും അവർക്ക് പരിചിതമായി തോന്നി . ഓരോ ഊടുവഴികളും പിന്നിടുമ്പോഴും , കാലഘട്ടങ്ങൾ സമ്മാനിച്ച പുസ്തക ചുരുളിലെ മങ്ങലേൽക്കാത്ത അക്ഷര മാലകൾ സ്മരണ പുതുക്കി. യാത്രയിൽ പല പരിചിത മുഖങ്ങളും അപരിചിതരെ പോലെ നടന്നു നീങ്ങിയപ്പോൾ , ജീവിത യാദ്ധാർത്ഥ്യത്തിൻെറ മറ്റൊരു ഏട്. മറന്നു പോയതോ , അതോ??

 

ആധുനികതയുടെ നെെർമല്ല്യം ലവലേശം അനുഭവിച്ചറിയാത്ത പാത്തുമ്മതാത്തയുടെ കണ്ണിൽ ഇന്നും തെളിച്ചമായ് ഞാനെന്ന വൃക്തിയുണ്ടെന്ന് മനസ്സിലായപ്പോൾ , അപരിചിത്വം നടിച്ച പരിചിതർ - അവരിലെ മാനസിക സംഘർഷത്തിൽ ആരും ആരുടെയുമല്ലാതാകുന്നു എന്ന് ബോധ്യമായി.

  

തിരികെ പോകാമെന്ന ഉൾപ്രേരണയിൽ തിരികെ വീട്ടിലെത്തി. എനിക്ക് കൂട്ടിനായ് ഞാൻ അറിയാതെ വന്ന എൻെറ നിഴൽ ഒരോർമ്മപ്പടുത്തൽ നടത്താൻ മറന്നില്ല

                        ഞാനുണ്ട് നിൻ കൂടെയെന്നും

                                                             



Rate this content
Log in