Mini Jacob

Romance

3  

Mini Jacob

Romance

പ്രണയം

പ്രണയം

1 min
212


                    

കണ്ണുകൾ കൊണ്ട് പറഞ്ഞ ഇഷ്ടം. വാക്കുകൾ ഉച്ചരിക്കാനാകാതെ പ്രണയം മനസ്സിലടക്കി പിടിച്ച ദിനങ്ങൾCo. അറിയാതെ അടുത്തതിലും വേഗത്തിൽ അവൾ ഓടിയകന്നതെവിടേക്ക്???

     കണ്ണുകൾ അടച്ച് ഇരുട്ടിനെ സ്നേഹിച്ചപ്പോൾ , മുന്നിൽ ഒരു നിഴലായ് അവൾ രൂപം. മറന്നിട്ടില്ല .

വെറുതെയെങ്കിലും കാണുവാൻ മനസ്സ് വെമ്പൽ കൊണ്ടു. പൊടി പടലങ്ങളാൽ നിറം മങ്ങിയ ഓർമ്മയുടെ കടലാസ് താളുകൾ ചിതലരച്ചു തുടങ്ങി. ജീവിതത്തിൻെറ ഓരോ പടവുകൾ മുന്നേറിയപ്പോഴും , അവളുടെ ഓർമ്മകൾ റോസാദലങ്ങൾ പോലെ മനസ്സിൽ അവശേഷിച്ചു.

      അവിചാരിതമായി , ബാല്യകാലസുഹൃത്തിൽ നിന്നും അവളുടെ കഥകൾ അറിഞ്ഞപ്പോഴുണ്ടായ നടുക്കം വേദനയായ്. കാണണമെന്ന തീക്ഷണമായ ആഗ്രഹം സാദ്ധ്യമാകില്ലായെന്നറിഞ്ഞിട്ടും മനസ്സിൽ ഒരു സ്വപ്ന കൂടൊരുക്കി കാത്തിരുന്നു.

          ഏതോ ഒരു മൂഹൂർത്തം പരസ്പരം കൂടിക്കാഴ്ച്ചയ്ക്കു വഴിയൊരുക്കി. മനസ്സിലെ വിങ്ങൽ പരസ്പരം പറയുമ്പോൾ ,ഗദ്ഗദം കടിച്ചമർത്താൻ പാടുപെട്ടു. നഷ്ടപ്പെട്ട സ്നേഹം തിരിച്ചു ലഭിച്ചപ്പോൾ, സ്വന്തമാക്കാനാകാതെ കാലം അത്രമേൽ കടന്നു പോയിരുന്നു. ഹൃദയത്തോട് ചേർത്തു നിർത്താൻ സ്നേഹം മാത്രം അവശേഷിപ്പിച്ച്........

                                                   


                              


Rate this content
Log in

Similar malayalam story from Romance