Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


3.3  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 11

ഇന്നേക്ക് ഏഴാം നാൾ - 11

6 mins 290 6 mins 290

തരകൻ ജോർജ്ജ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ആറാം ദിവസം ക്രൈം ബ്രാഞ്ച് ഓഫീസിലേ കബീർ മുഹമ്മദിന്റെ ക്യാബിനിൽ അയാൾക്ക് മുന്നിൽ നിരനിരയായി കിടന്നിരുന്ന കസേരകളിൽ ഇരുന്നിരുന്ന നാല്‌ പോലീസ് ഉദ്യോഗസ്ഥരും റബേക്കയുടെ കൊലപാതകം അന്വേഷണം നടത്തിയ ടീമിലെ അംഗങ്ങൾ ആയിരുന്നു. ആ കൂട്ടത്തിൽ കബീറിന് മുഖപരിചയം ചന്ദ്രജിത്തിനെ മാത്രമായിരുന്നു.കേസ് നേരത്തെ നയിച്ചിരുന്ന എസ്. പി.അനിരുദിന്റെ സാനിധ്യത്തിൽ മറ്റുള്ളവരെ പരിചയപ്പെട്ട ശേഷം കബീർ ഈ കേസ് മുന്നോട്ട് ഏത് വിധത്തിൽ പോകാൻ സാധ്യത ഉണ്ട് അല്ലെങ്കിൽ ഇനിയേത് വഴിത്തിരിവ് ഉണ്ടാകുമെന്ന് അവരോട് ചർച്ച ചെയ്യുന്നു. അന്വേഷണം ആരംഭിക്കുന്നതിനു മുൻപായി ചോദ്യം ചെയ്യേണ്ട വ്യക്തികളുടെ പട്ടിക തയ്യാറാക്കാൻ കബീർ ചന്ദ്രജിത്തിനെ ചുമതലപെടുത്തുന്നു. 


ഉച്ച തിരിഞ്ഞു മെസ്സ്ഹാളിന് അരികിലായി ഒഴിഞ്ഞു കിടന്നൊരു ടേബിളിൽ കയ്യൂന്നിയിരുന്നു തന്നോട് പിണങ്ങിയിരിക്കുന്ന ഖദീജയോട് ശബ്ദത്തിനു അൽപ്പം പ്രണയഭാവം നൽകി കബീർ ഫോണിൽ സംസാരിച്ചുക്കൊണ്ടിരിക്കെ ടൗൺ SI ഗിരിധർ കബീറിനെ കാണാൻ എത്തുന്നു. ഇതുവരെയും കേസ് അന്വേഷണം നടത്തിയതിന്റെ വിശദവിവരങ്ങളും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഒപ്പം തരകൻ ജോർജിന്റെ മൃതദേഹത്തിന്റെ അരികിൽ നിന്ന് ലഭിച്ച തോക്കും കൊന്തയും പഴയൊരു ചെറിയ ബൈബിളും അടങ്ങിയ പാക്കറ്റ് അയാൾക്ക് നൽകുന്നു.തരകൻ ജോർജിന്റെ ശരീരത്തിൽ നിന്നു ലഭിച്ച ബുള്ളറ്റുകൾ അയാൾ ഉപയോഗിച്ചു വന്നിരുന്ന ലൈസൻസ് ഉള്ള കൈത്തോക്കിലെ തന്നെയാണെന്നും, അരികിൽ നിന്ന് ലഭിച്ച ആ ബൈബിളിനകത്തെ കയ്യക്ഷരം അയാളുടേത് തന്നെയാണ് എന്നും ഫോറൻസിക്ക് ടീമിന്റെ റിപ്പോർട്ട്‌ കബീർ സൂക്ഷമതയോടെ വായിച്ചു.തന്റെ തോക്കും ബുള്ളറ്റുകളും നഷ്ടമായി എന്ന് കാണിച്ചു മൂന്നു മാസം മുൻപ് ടൗൺ സ്റ്റേഷനിൽ തരകൻ ജോർജ്ജ് പരാതി പെട്ടിരുന്നു എന്ന കാര്യം ഗിരിദർ കബീറിനെ അറിയിക്കുന്നു, ഒപ്പം അന്ന് രജിസ്റ്റർ ചെയ്ത പരാതിയുടെ കോപ്പി ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും പറയുന്നു. തരകൻ ജോർജ്ജിന്റെ കൊലപാതക കാരണം എന്തെന്നറിയാതെ കബീർ കുഴങ്ങി. ഗിരിധറിനോട് കാര്യങ്ങൾ ഒന്നുകൂടി വിശദമായി സംസാരിച്ച ശേഷം നാളെ രാവിലെ പള്ളിയിൽ ചെന്നു അച്ചനോട് ഇവിടെക്ക് ഒന്നു വരാൻ പറയണം എന്ന് കബീർ ആവശ്യപെടുന്നു. 


ഗിരിധർ യാത്ര പറഞ്ഞു പോയതും കബീർ കേസ് ഫയൽ ആവർത്തിച്ചു വായിക്കുന്നു. പൊടുന്നനെ അയാളുടെ മിഴികൾ ഇളം പിങ്ക് നിറത്തിലുള്ള ചെറിയ ആ ബൈബിളിൽ പതിയുന്നു. കബീർ ഫയൽ മടക്കി വച്ച ശേഷം സീൽ ചെയ്തിരുന്ന കവർ തുറന്നു ആ ബൈബിൾ പുറത്തേക്ക് എടുക്കുന്നു. മനോഹരമായ പുറം ചട്ടയുള്ള ചെറിയൊരു ബൈബിൾ. ആ ബൈബിൾ പൊതിഞ്ഞിരുന്ന ബ്രൗൺ നിറമാർന്ന പുറംചട്ടയിൽ നീലമഷിയിൽ "എലിസബത്ത് തരകൻ" എന്ന് ആലേഖനം ചെയ്തിരുന്നു. 


കബീർ ആ ബൈബിൾ തുറന്നു നോക്കി. പിങ്ക് നിറമാർന്ന പേജുകൾ ഉള്ളൊരു ബൈബിൾ, എന്നാൽ പേജുകൾ വളെരെ കുറവാർന്ന ഒരു ചെറിയ ബൈബിൾ. ആകെയുള്ള കുറച്ചു പേജുകളുടെ പകുതിയും താഴേക്ക് മുറിച്ചു ചുരുട്ടി വച്ചിരുന്നു. കബീറിനു അത്ഭുതം കൂറി. അയാളുടെ കണ്ണുകൾ ചെറുതായി. ഓരോ വചനത്തിന്റെയും നേർക്ക് ഓരോ പേജും ചുരുളുകളാക്കി മടക്കി വച്ചിരിക്കുന്നു. കബീർ വിറയാർന്ന വിരലുകൾ കൊണ്ട് ആദ്യത്തെ പേജിന്റെ ചുരുൾ നിവർത്തി. 


" റബേക്ക എലിസബത്ത് തരകൻ... "

കബീറിനു ജിജ്ഞാസയേറി. ആ പേരിനു നേരെ കണ്ട ബൈബിൾ വാക്യം അയാളെ വിസ്മയിപ്പിച്ചു...

"അൽപ്പ നേരത്തേക്ക് മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു : എങ്കിലും മഹാ കരുണയോടെ ഞാൻ നിന്നെ ചേർത്തു കൊള്ളും."


കബീർ വ്യഗ്രതയോടെ അടുത്ത പേജിന്റെ ചുരുൾ അഴിച്ചു നിവർത്തി. 

"തരകൻ ജോർജ്ജ്."

ആ പേരിനു നേരെ കണ്ട വാക്യം കബീറിന്റെ തലച്ചോറിൽ ഒരു കൊള്ളിമീൻ പായിച്ചു.

"ഇതാ, ഞാൻ നിന്റെ മുൻപിൽ ഒരു വാതിൽ തുറന്നു വച്ചിരിക്കുന്നു: അത് ആർക്കും അടച്ചു കൂടാ."


കബീർ ഭ്രാന്തമായൊരു ആവേശത്തോടെ ആ ബുക്കിലെ ഓരോ പേജിലെയും ചുരുൾ നിവർത്തി നോക്കി. അവസാന പേജ് ഒഴികെ എല്ലാ പേജിലും ഈ രണ്ട് പേര് മാത്രം. അവസാന പേജിന്റെ ചുരുൾ നിവർത്തിയതും കബീർ വിസ്‌മയം കൊണ്ടു. 


"ഏദൻ തോട്ടം" എന്നായിരുന്നു ആ പേജിൽ എഴുതിയിരുന്നത്. ആ പേരിനു നേരെ എഴുതിയിരുന്ന വരികൾ കബീറിന്റെ തലച്ചോറിനുള്ളിൽ ഒരു വിസ്ഫോടനം നടത്തി.

"നീ ഈ ശാരോണിലെ പനിനീർ പുഷ്പവും എന്റെ ഹൃദയമാകുന്ന താഴ്‌വരകളിൽ മാത്രം പൂവിടുന്ന അപൂർവ്വമായൊരു താമരപ്പൂവും ആകുന്നു... എന്റെ ഈ ഏദൻ തോട്ടം എന്നും നിനക്കു മാത്രം അവകാശം ഉള്ളയിടം... ഞാൻ കാത്തിരിക്കുന്നു നിന്റെ രണ്ടാം വരവിനായി... ക്രിസ്റ്റി...."


തന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആ ഏദൻതോട്ടത്തിലാണ് മറഞ്ഞിരിക്കുന്നതെന്നു കബീർ ഞെട്ടലോടെ മനസിലാക്കി. ഒരു നിമിഷം അയാൾ സ്തംഭിച്ചു ഇരുന്നു പോയി. പിന്നെ ആ ബൈബിൾ മടക്കി തിരികെ കവറിലേക്ക് ഇട്ട് സീൽ ചെയ്തു. അതിന് ശേഷം കേസ് ഫയൽ മടക്കി തുറന്നു കിടന്ന മേശയുടെ ഡ്രോയറിലേക്ക് വച്ചു, ഡ്രോ അടച്ചു പൂട്ടി താക്കോൽ പോക്കറ്റിലേക്ക് തിരികെ വച്ചു. മേശപ്പുറത്തിരുന്ന മൊബൈൽ എടുത്തു ചന്ദ്രജിത്തിന്റെ നമ്പർ ഡയൽ ചെയ്തു. 


"സർ?" 

ഫോണിന്റെ മറുതലയ്ക്കൽ ചന്ദ്രജിത്തിന്റെ സ്വരം മുഴങ്ങി. 

"We are just getting started."

"എവിടെ നിന്നാണ് സാർ? 

"ഏദൻ തോട്ടം."

ചന്ദ്രജിത്ത് ഒരു നിമിഷം എന്ത്‌ പറയണമെന്ന് അറിയാതെ തരിച്ചു നിന്നു. 


--------------------------------------


ഏദൻതോട്ടത്തിന്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു. കബീറിന്റെ ഔദ്യോഗിക വാഹനം ഗേറ്റ് കടന്നു അകത്തെക്ക് പാഞ്ഞു ചെന്നുനിന്നു. പോർച്ചിൽ ഫോർഡിന്റെ വെള്ളനിറത്തിലുള്ള ഒരു കാർ കിടപ്പുണ്ടായിരുന്നു. അലോഷിയുടേതായിരിക്കും. കബീർ ഓർത്തു. അലോഷിയോട് ഏദൻ തോട്ടത്തിലേക്ക് ഉടനെ എത്താൻ ആവശ്യപ്പെടാൻ ചന്ദ്രജിത്തിനോട്‌ കബീർ പറഞ്ഞിരുന്നു. പൂമുഖവാതിൽ തുറന്നു അലോഷി പുറത്തേക്ക് ഇറങ്ങി വരുന്നത് കാറിലിരുന്ന് കബീർ കണ്ടു. മുൻസീറ്റിലിരുന്ന ചന്ദ്രജിത്തിന്റെ തോളിൽ അർത്ഥവത്തായി ഒന്നു തട്ടിയ ശേഷം കബീർ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. 


അലോഷിയുടെ മുഖം ശാന്തമായിരുന്നു. സൗഹാർദ്ദമായി തന്നെ അയാൾ അവരെ ഇരുവരെയും സ്വീകരിച്ചു. പൂമുഖത്തേക്ക് നടക്കുന്ന വഴിയിൽ കബീറിന്റെ മിഴികൾ ഒരു നിമിഷം റബേക്കയുടെ കല്ലറയുടെ നേർക്ക് പതിഞ്ഞു. 


സ്വീകരണമുറിയിലേ സോഫയിലേക്ക് ചാഞ്ഞിരിക്കവേ മുഖവുര കൂടാതെ കബീർ തന്റെ ആഗമനോദ്ദേശ്യം അലോഷിയോട് പറഞ്ഞു.


"എനിക്ക് ഈ വീടൊന്നു ചുറ്റിക്കാണണം, ഒപ്പം റബേക്കയുടെയും ക്രിസ്റ്റഫറിന്റെയും ബെഡ്‌റൂമും. വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണു. തരകൻ ജോർജ്ജിന്റെ മൃതദേഹത്തിനു അരികിൽ നിന്നു ലഭിച്ച ചെറിയ ഒരു പഴയ ബൈബിളിനകത്തു ഈ വീടിന്റെ പേരുണ്ട്. അത് കൊണ്ടു മാത്രമാണ്. Hope you don't mind." 


അലോഷിക്ക് കാര്യങ്ങൾ ഒന്നും വ്യക്തമായില്ല എങ്കിലും അയാൾ മടിയോടെ സമ്മതിക്കുന്നു. ചന്ദ്രജിത്തിന്‌ നേരെ അർത്ഥം നിറഞ്ഞൊരു നോട്ടം കൈമാറിയ ശേഷം കബീർ എഴുന്നേറ്റു ചുറ്റിനും നോക്കുന്നു. ഹാളിലേ ചുവരിൽ ചില്ലിട്ടു വച്ചിരിക്കുന്ന റബേക്കയുടെയും അവളുടെ കഴുത്തിൽ കൈ ചേർത്ത് ചുറ്റിപ്പിടിച്ചു പുണർന്നു നിൽക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരന്റെയും ചിത്രത്തിലേക്ക് എന്റെ നോട്ടം പതിഞ്ഞു.


"ഇത്...? ക്രിസ്റ്റഫർ... അല്ലേ?"

ഞാൻ ആദ്യമായാണ് ക്രിസ്റ്റഫറേ കാണുന്നത്. ഗോവർദ്ധനെക്കാൾ ഒരുപിടി മുന്നിൽ തന്നെയാണ് റബേക്കയുടെ ആദ്യഭർത്താവ് എന്ന് ഞാൻ ഓർത്തു. ആ ചിത്രത്തിൽ അയാളൊരുപാട് സന്തോഷവാനായി കാണപ്പെടുന്നുവെന്നു എനിക്ക് തോന്നി. 


"റബേയുടെ മുറി മുകളിലാണ്, അതിനോട് ചേർന്നുള്ള സ്റ്റഡിറൂമിലായിരുന്നു ക്രിസ്റ്റി താമസിച്ചിരുന്നത്."

 "Oh... Ok...May I? "

"Of course, sir."


അലോഷിക്ക് മുൻപേ ഞാൻ മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറാൻ തുടങ്ങി. തടിയിൽ പണിത വിന്റേജ് മോഡൽ സ്പൈറൽ ഗോവണി പ്പടികൾ കയറി ഞങ്ങൾ മുകളിലെത്തി. "ബീ " എന്ന പേര് എഴുതി വച്ചിരുന്ന ഇളം ബ്രൗൺ നിറമാർന്ന വാതിലിനു നേരെ എന്റെ മിഴികൾ ചെന്നു നിന്നു. എന്റെ ഉള്ളിലൊരു സാഗരം അലയടിച്ചുയർന്നു. തരകൻ ജോർജ്ജിന്റെ മൃതദേഹത്തിന്റെ അരികിൽ നിന്നും ലഭിച്ച ആ ചെറിയ ബൈബിളിന്റെ പുറം ചട്ടയുടെ അതേ മാതൃകയിലായിരുന്നു ആ മുറിയുടെ വാതിൽ ഡിസൈൻ ചെയ്തിരുന്നത്. അടഞ്ഞ ആ വാതിലിനു നേരെ എന്റെ വലതു കൈ ചൂണ്ടിക്കൊണ്ട് ഞാൻ വെഗ്രതയോടെ അലോഷിയോട് ചോദിച്ചു. 


"ആ മുറിയാണോ റബേക്കയുടെ? 

"അതേ... '


അലോഷിയുടെ നെറ്റി ചുളിഞ്ഞു. അയാളുടെ മുഖമൊന്നു വിളറിയിരുന്നു. ഞാൻ മറ്റൊന്നും ചിന്തിക്കാതെ ആ മുറിയുടെ നേരെ ചെന്നു ഹാൻഡിൽ തിരിച്ചു ഡോർ തുറന്നു അകത്തേക്ക് കയറി. അലോഷി കബീറിന്റെ ആ പ്രവർത്തിയിൽ അമ്പരന്നു നിന്നു. അയാളുടെ മുഖം മുറുകാൻ തുടങ്ങി. പെട്ടെന്ന് കബീർ അയാളെ തിരിഞ്ഞു നോക്കി. തന്റെ മുഖത്തു ഉയർന്ന ഭാവമാറ്റം ഒളിപ്പിച്ചു അലോഷി പ്രസന്നത നടിച്ചു. 


"വരുന്നില്ലേ?" 


ഞാൻ അയാളെ എനിക്കൊപ്പം ആ മുറിയിലേക്ക് ക്ഷണിച്ചു കൊണ്ടു അകത്തേക്ക് കയറി. കുന്തിരിക്കത്തിന്റെ നനുത്ത സുഗന്ധം എന്നെ വന്നു പൊതിഞ്ഞു. ഒരു നിമിഷം ഞാൻ സ്വയം മറന്നു നിന്നു പോയി. അടുത്ത നിമിഷം കണ്ണ് തുറന്നു ആ മുറിയിലാകമാനം ഞാൻ ഒന്ന് കണ്ണോടിച്ചു. വീതിയേറിയ കൊത്തുപണികൾ നിറഞ്ഞൊരു ഇരട്ടക്കട്ടിലും പുസ്തകങ്ങൾ നിറഞ്ഞൊരു അലമാരയും മാത്രം. പിങ്ക് നിറം പെയിന്റ് ചെയ്തിരിക്കുന്ന ചുവരുകളിൽ ക്രിസ്റ്റഫറിന്റെയും റബേക്കയുടെയും നിരവധി ചിത്രങ്ങൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്നു. കബീറിന്റെ കണ്ണുകൾ ആ മുറിയുടെ മുക്കും മൂലയും അരിച്ചു പെറുക്കുകയായിരുന്നു. പൊടുന്നനെ അയാളുടെ കണ്ണുകൾ ക്രിസ്റ്റഫറിന്റെ ഒരു ചിത്രത്തിലേക്ക് പതിഞ്ഞു. ആ മുഖം കബീർ തന്റെ മനസ്സിൽ കോറിവരച്ചു. 


"റബേക്കയുടെ മരണത്തിന് ശേഷം വർധനാണ് ഈ മുറി ഇങ്ങനെ എന്നും സൂക്ഷിക്കണം എന്നെന്നോട് ആവശ്യപ്പെട്ടത്..."


കബീർ മറുപടിയൊന്നും പറയാതെ ചുവരിന് അരികിലേക്ക് ചെന്നു റബേക്കയുടെ ചിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി അലോഷിയോട് ചോദിച്ചു. 


"ഈ മുറി ഇങ്ങനെ ഡിസൈൻ ചെയ്തത് വർധനാണോ?"


അലോഷി എന്നെ സൂക്ഷിച്ചു നോക്കി പിന്നെ പതിയെ പറഞ്ഞു. 


"അല്ല, റബേക്ക തന്നെയാണ്... ഈ വീടും... ചുറ്റിനും കാണുന്ന പൂന്തോട്ടവും, എന്തിനു ഈ മുറിയിലേക്ക് കടന്നു വരുന്ന കാറ്റ് പോലും അവളുടെ സൃഷ്ടിയാണ്. "


കബീർ ആച്ഛര്യത്തോടെ റബേക്കയുടെ ചിത്രത്തിലേക്ക് മിഴികൾ നാട്ടി. റബേക്ക, നിന്നെ അറിയാൻ ശ്രമിക്കും തോറും അഴിക്കാൻ കഴിയാത്തൊരു കുരുക്കുന്ന ചോദ്യമായി നീ എന്റെ മുന്നിൽ വന്നു നിൽക്കുന്നു. 


"സാർ, അടുത്ത റൂമിലാണ് ക്രിസ്റ്റി താമസിച്ചിരുന്നത്... 

കബീർ ചിന്തയിൽ നിന്ന് ഉണർന്നു.

"മനസിലായില്ല...?"

"ക്രിസ്റ്റിയുടെ മുറി തൊട്ടടുത്തു തന്നെയാണ് എന്ന് പറഞ്ഞതാ."

"ക്രിസ്റ്റി ഈ മുറിയിൽ റബേക്കയ്ക്ക് ഒപ്പം അല്ലേ താമസിച്ചിരുന്നത്...? "


കബീർ അലോഷിയുടെ അരികിലേക്ക് നടന്നു കൊണ്ടു ചോദിച്ചു. മറുപടി നനുത്തൊരു പുഞ്ചിരിയിൽ ഒതുക്കി അയാൾ പുറത്തേക്ക് ഇറങ്ങി. കബീറിന്റെ മിഴികൾ വീണ്ടും ആ മുറിക്കുള്ളിൽ എന്തോ തേടിയലഞ്ഞു. ഒടുവിൽ മടിയോടെ അയാൾ ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്തു ക്രിസ്റ്റഫറിന്റെ സ്റ്റഡിറൂമിന്റെ വാതിലിൽ ചന്ദ്രജിത്തും അലോഷിയും എന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ ചന്ദ്രജിത്തിന്‌ നേരെ കണ്ണുകളാൽ ഒരാഗ്യം കാണിച്ചു. ചിരിയോടെ അയാൾ തിരിച്ചു തലകുലുക്കിക്കാണിച്ചു. 


ക്രിസ്റ്റഫറിന്റെ സ്റ്റഡി റൂമിന്റെ ഡോർ അലോഷി അവർക്ക് മുന്നിൽ തുറന്നു. കബീർ അകത്തേക്ക് കടന്നു പോകാനായി അവർ ഇരുവരും ഒതുങ്ങി നിന്ന് വഴിയൊരുക്കി. കബീർ അകത്തേക്ക് കയറി. അതൊരു സ്റ്റഡി റൂം ആണെന്ന് പറയില്ലായിരുന്നു. എല്ലാ അർത്ഥത്തിലും ഒരു ഡോക്‌ടറുടെ കൺസൾട്ടിങ് റൂം തന്നെ ആയിരുന്നു എന്ന് പറയാം. റബേക്കയുടെ മുറി വൃത്തിയായി കാണപ്പെട്ടിരുന്നു എങ്കിൽ ഇവിടെ അവസ്ഥ നേരെ തിരിച്ചായിരുന്നു. ആകെ പൊടിപിടിച്ചു കിടന്നിരുന്നു. എനിക്ക് മുന്നിലായി കിടന്നിരുന്ന ഒരു ടേബിളിൽ നിറയെ മെഡിക്കൽ ജേർണലുകൾ പൊടിയിൽ മുങ്ങി ചിതറി കിടന്നിരുന്നു, ഒപ്പം സാമ്പിൾ മെഡിസിൻസിന്റെ നിറം മങ്ങിയ പഴയ കവറുകളും. ജനലിനോട് ചേർന്നൊരു സിംഗിൾ കോട്ട് കിടന്നിരുന്നു. ചുവരിനോട് ചേർന്നു വട്ടം ചുറ്റി ഒരുപാട് അറകൾ ഉള്ള അലമാരകൾ നിർമിച്ചിരുന്നു. പലതും തുറന്ന് കിടന്നിരുന്നു. അവയിൽ നിറയെ വസ്ത്രങ്ങൾ അടുക്കി മടക്കി വച്ചിരിക്കുന്നു, മിക്കതും പുരുഷന് ധരിക്കാൻ ഉള്ളവ തന്നെയാണ്. തറയിൽ എല്ലാം പലനിറത്തിലുള്ള കട്ടിങ് പേപ്പറുകൾ നിറഞ്ഞു കിടപ്പുണ്ട്‌. ചുവരിൽ മാതാവിന്റെയും യേശുവിന്റേയും ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. കബീറിന്റെ മിഴികൾ പൊടുന്നനെ എന്തിലോ ഉടക്കി. കബീർ ആ മുറി ചുറ്റിനും കറങ്ങിനോക്കി തിരിഞ്ഞു ചന്ദ്രജിത്തിന്‌ നേരെ ഒന്നു നോക്കി. അയാൾ ഉടനെ അരികിൽ നിന്നിരുന്ന അലോഷിയുടെ നേരെ തിരിഞ്ഞു. 


"ഡോക്ടർ, എന്റെ കൂടെ താഴേക്ക് ഒന്നു വരുമോ? എനിക്ക് ആ കല്ലറകളുടെയും, ഈ വീടിനു ചുറ്റുമുള്ള സ്ഥലങ്ങളുടെയും കുറച്ചു സ്നാപ്സ് എടുക്കണമായിരുന്നു. If you don't mind... "


അലോഷി മറുത്തൊന്നും പറയാതെ ചന്ദ്രജിത്തിന്‌ ഒപ്പം താഴേക്ക് പോകാൻ ഒരുങ്ങി. കബീർ മൊബൈൽ എടുത്തു ആ മുറിയുടെ ചിത്രങ്ങൾ എടുക്കുന്നത് പോലെ ഭാവിച്ചു നിന്നു. അലോഷിയും ചന്ദ്രജിത്തും ഗോവണിപ്പടികൾ ഇറങ്ങാൻ തുടങ്ങിയതും കബീർ കണ്ണടച്ച് ചിമ്മുന്ന വേഗതയിൽ മെഡിക്കൽ ജേർണലുകൾക്കു ഇടയിൽ പുതഞ്ഞു കിടന്ന ആകാശനീല നിറത്തിൽ പുറംചട്ടയുള്ളൊരു ചെറിയ ഹാൻഡ്‌ബുക്ക് വലിച്ചെടുത്തു തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി ആ മുറിയുടെ ഡോർ വലിച്ചടച്ചു. 


തുടർന്ന് താഴേക്ക് ഗോവണിപ്പടികൾ ചാടി ഇറങ്ങിച്ചെന്നു അലോഷിയുടെയും ചന്ദ്രജിത്തിന്റെയും ഒപ്പം പുറത്തേക്ക് നടന്നു. അവർ മൂന്നു പേരും ഏദൻതോട്ടത്തിലേ പൂന്തോട്ടം ലക്ഷ്യമാക്കി നടന്നതും കബീർ ചേർത്തടച്ച ക്രിസ്റ്റഫറിന്റെ മുറി വാതിൽ മെല്ലെ തുറക്കപ്പെട്ടു. മുറിയുടെ അകത്തു നിന്നു മുപ്പത്തിയഞ്ചു വയസ്സോളം പ്രായം തോന്നുന്നൊരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി വന്നു. അയാളുടെ ചുണ്ടിൽ വിഷാദച്ഛവി കലർന്നൊരു പുഞ്ചിരിയുണ്ടായിരുന്നു.അയാൾ തിരിഞ്ഞു റബേക്കയുടെ മുറിയുടെ നേരെ നടന്നു. തുറന്നു കിടന്ന ആ മുറിക്ക് അകത്തേക്ക് കടന്നു ഡോർ ശബ്ദമുണ്ടാക്കാതെ മെല്ലെ ചേർത്തടച്ചു. പുറത്ത് റബേക്കയുടെ കല്ലറയുടെ അരികിൽ നിന്നിരുന്ന ആ മൂന്നു പേരും ഇതൊന്നും അറിഞ്ഞിരുന്നില്ല...


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance