Harikrishnan K

Crime Thriller

4  

Harikrishnan K

Crime Thriller

തേടുന്നു, തിരയുന്നു

തേടുന്നു, തിരയുന്നു

12 mins
392


   തുടർച്ച......

     

    ക്രിപ്ടോഗ്രാം കിട്ടിയതും മറ്റ് വിവരങ്ങളും ചന്ദ്രു കമ്മീഷണറെ ധരിപ്പിച്ചു. കില്ലറിൻ്റെ ആവശ്യം അംഗീകരിക്കാൻ അദ്ദേഹം പറഞ്ഞു. അത് പ്രകാരം ക്രിപ്ടോഗ്രാം എല്ലാ ദിനപത്രങ്ങളിലും പ്രസിദ്ധീകരിക്കാൻ ചന്ദ്രു തീരുമാനിച്ചു. കൊലകൾ ഇനിയും തുടരും എന്ന് കില്ലർ അറിയിച്ചിരുന്നു. ഒരു പക്ഷെ ചോര പുരളാത്ത കത്തി ഇനി നടക്കാൻ പോകുന്ന കൊലയുടെ സൂചന ആകും. ഫോറൻസിക് റിപ്പോർട്ട് പ്രകാരം മറ്റ് 2 കത്തികളിലെ ചോര പാടുകൾ കൊല്ലപ്പെട്ട നാല് പേരുടെ ആണ്. 

    ചന്ദ്രുവിന് ഈ കേസ് വളരെ വിചിത്രമായി തോന്നി. ക്രൈം സ്പോട്ടിൽ ഒരു തെളിവും ഇല്ല. കുറഞ്ഞത് ഒരു വിരലടയാളം പോലും ഇല്ല. ഒരു ക്രൈം നടക്കുമ്പോൾ പ്രധാനമായും അവിടെ മൂന്ന് പേരാണ് ഉണ്ടാവുന്നത്. A victim, the criminal and an eye witness. അന്വേഷകന് സഹായം ആയി എന്തെങ്കിലും തെളിവ് അവശേഷിപ്പിക്കുന്നതാണ് ക്രൈമുകളുടെ പൊതു സ്വഭാവം. പക്ഷേ ഇവിടെ......... ചന്ദ്രു ജെന്നിഫർ പറഞ്ഞത് ഓർത്തു, ഈ കേസിൽ എന്തോ ഒരു പിടികിട്ടാത്തതായ ഫാക്ടർ ഉണ്ട്. 

 ഒരുപക്ഷേ ജെനിക്ക് തന്നെക്കാൾ കൂടുതൽ ഈ കേസിൽ അറിവ് ഉണ്ടാകും. അതുകൊണ്ട് ചന്ദ്രു , ജെനിയെ കൂടി ടീമിൽ ഉൾപ്പെടുത്താൻ കമ്മീഷണറോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിച്ചു.

     ഇനിയും കൊല നടക്കും എന്ന് ഉറപ്പാണ്. അത് തടയാൻ ആണ് ചന്ദ്രുവും ജെനിയും പിന്നീട് ഉള്ള ദിവസങ്ങളിൽ ശ്രമിച്ചത്. " പക്ഷേ കില്ലർ അപ്പോഴും അവർക്ക് പിടികൊടുക്കാതെ ലോകത്തിൻറെ ഏതോ ഒരു കോണിൽ ഇംഗ്ലീഷ് ഗാനങ്ങൾ ആസ്വദിച്ച് സുഖിക്കുന്നുണ്ടായിരുന്നു." 

    ഒക്ടോബർ 10. രാത്രി 8-9 സമയം.പെട്ടെന്ന് ആണ് ചന്ദ്രുവിന് സൈബർ സെല്ലിൽ നിന്നും കോൾ വന്നത്. കില്ലറിൻ്റെ കയ്യിൽ ഉള്ള മരിച്ച

ആനന്ദിന്റെ ഫോൺ ആക്ടീവ് ആയിരിക്കുന്നു. കലൂറിന് അടുത്ത് ബഹദൂർ കോളനിയിലെ ഹൗസ് നമ്പർ 23 ആണ് ലൊക്കേഷൻ.ഉടൻ തന്നെ ചന്ദ്രുവും ജെനിയും ടീമും സ്ഥലത്തേക്ക് പോയി. ജീപ്പ് വളരെ ദൂരെ മാറ്റിനിർത്തി അവർ വീടിന് മുന്നിൽ എത്തി. കറണ്ട് ഇല്ലായിരുന്നു. വളരെ സൂക്ഷ്മതയോടെ അവർ ഉള്ളിൽ കയറി. ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ അവിടെ മുഴുവൻ തിരഞ്ഞു. പക്ഷേ അവിടെ കില്ലർ ഇല്ലായിരുന്നു. പകരം അവിടുത്തെ താമസക്കാരായ ഷാഹിനയുടേയും മകൾ ഹിബയുടേയും മൃതദേഹങ്ങൾ ഉണ്ടായിരുന്നു. വീണ്ടും നിരാശ. ചന്ദ്രു ഒരു കാര്യം ഉറപ്പിച്ചു. അയാൾ ഒരു സാധാരണ കില്ലർ അല്ല, മനുഷ്യൻ്റെ മരണം ആസ്വദിക്കുന്ന a dangerous psychopath.ഈ കേസിൻെറ ഗതിയിൽ മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കൊലപാതകങ്ങൾ പുറം ലോകം അറിയണ്ട എന്നവർ തീരുമാനിച്ചു.

    ആ അപകടകാരിയായ കില്ലറിനെ പിടിക്കാൻ കഴിയുമോ എന്ന് ചന്ദ്രുവിന് നല്ല സംശയം ഉണ്ടായിരുന്നു. ഈ ഉത്കണ്ഠ അയാൾ വർമ്മ സാറിനോട് പങ്കുവെച്ചു. ചന്ദ്രുവിന് ഗുരു തുല്യൻ. മുൻ ഡിജിപി. കേസിന്റെ തുടക്കം മുതൽ എല്ലാ കാര്യങ്ങളും ചന്ദ്രു അദ്ദേഹത്തോട് പങ്കുവെക്കുമായിരുന്നു. അദ്ദേഹത്തിനും ഈ കേസ് വളരെ വിചിത്രമായാണ് തോന്നിയത്.


    അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ചന്ദ്രുവിൻ്റേയും ടീമിന്റെയും ഓഫീസിൽ ഒരാൾ വന്നത്. പത്രത്തിലെ ക്രിപ്ടോഗ്രാം കണ്ട് വന്നതാണ്. ജാബിത്ത് കബീർ - തൊട്ടടുത്ത കോളേജിലെ ചരിത്ര അദ്ധ്യാപകൻ. ക്രിപ്ടോഗ്രാം ഡീകോഡ് ചെയ്യുന്നതിൽ വലിയ വിദഗ്ധൻ ഒന്നും അല്ല അയാൾ. എങ്കിലും അത് ഡീകോഡ് ചെയ്യാം എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. വിശ്വാസം അതല്ലേ എല്ലാം. ആ വിശ്വാസം ചന്ദ്രുവിന് ഇഷ്ടപ്പെട്ടു. ആ നിഗൂഢമായ അക്ഷരങ്ങളുടെ കുരുക്ക് അഴിക്കാൻ ജാബിത്ത് ഏറെ നേരം പരിശ്രമിച്ചു. ഒടുവിൽ അയാളുടെ വിശ്വാസം ജയിച്ചു. ആ നിഗൂഢമായ അക്ഷരങ്ങൾക്ക് പറയാൻ ഉള്ളത് കണ്ട് എല്ലാവരും ഒന്നടങ്കം ഞെട്ടി. അതിന്റെ അർത്ഥം ഇങ്ങനെ ആയിരുന്നു:

    " മൃഗങ്ങളെ  കൊല്ലുന്നതിനെക്കാൾ ആനന്ദം മനുഷ്യനെ കൊല്ലുമ്പോൾ ആണ്. മനുഷ്യ ചോരയുടെ സുഖം. മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും അപകടകാരിയായ മൃഗം.MAN IS THE REAL ANIMAL.".  

     

   ഒരു ഭീകരനുമായാണ് നേരിടുന്നത്. വിജയിക്കണം. പക്ഷേ സാധ്യത ഉണ്ടോ? ഇതുവരെ ഒട്ടും തന്നെ ഇല്ല. വിധിയെ മാറ്റുവാൻ സാധിക്കുമോ??

             **********************

  ഒക്ടോബർ 14. തൃക്കാക്കരയിലെ ഒരു ചെറിയ കവല. സമയം രാത്രി 9-10. അടുത്ത് ഒരു പാർട്ടി സമ്മേളനം നടക്കുന്നുണ്ടായിരുന്നു. സമ്മേളനത്തിന് ശേഷം ഏതാനും ചെറുപ്പക്കാർ മടങ്ങുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു കടയുടെ മുന്നിൽ ഏതാനും പരുക്കുകൾ പറ്റിയ ഒരു പെൺകുട്ടിയെ അവർ കണ്ടത്. പെട്ടെന്ന് തന്നെ ലോക്കൽ പോലീസിനെ വിവരം അറിയിച്ച് അവർ പെൺകുട്ടിയെ ആശുപത്രിയിൽ ആക്കി. കപ്പിൾ കില്ലർ ഭയം തുടരുന്നതിനാൽ സംശയം തോന്നി അവർ വിവരം ജെനിയെ അറിയിച്ചു. 

ഉടൻ തന്നെ ചന്ദ്രുവും ജെനിയും ടീമും ആശുപത്രിയിൽ എത്തി. പെൺകുട്ടിക്ക് ദേഹത്ത് 4-5 മുറിവുകൾ ഉണ്ടായിരുന്നു. എങ്കിലും ബോധം ഉണ്ടായിരുന്നു. പക്ഷേ ഒരു ഭയം അവളെ വരിഞ്ഞുമുറുക്കിയിരുന്നു . എങ്കിലും അവൾ ഒടുവിൽ സംസാരിച്ചു.

   പെൺകുട്ടിയും കാമുകനും രാത്രി കറങ്ങാൻ ഇറങ്ങിയതാണ്. പെട്ടെന്ന് വഴിയിൽ ഒരു കാർ നിർത്തി ഇട്ടിരിക്കുന്നു. ഇറങ്ങി നോക്കിയപ്പോൾ പിന്നിൽ നിന്ന് ആരോ ആക്രമിച്ചു. കാമുകൻ മരിച്ചു എന്ന് അവൾക്ക് തോന്നി. ഭയന്ന് അവൾ ഓടി. പിന്നെ....... അവളുടെ വാക്കുകൾ ഇടറി. 

    സംശയം ഇല്ല, കപ്പിൾ കില്ലർ തന്നെ. ഒടുവിൽ ജെനി ഒരു കാര്യം കൂടി ചോദിച്ചു, കില്ലറിൻ്റെ മുഖം കണ്ടുവോ? പെൺകുട്ടി ആലോചിച്ചു. ശേഷം പറഞ്ഞു," അയാൾക്ക് മുഖം ഇല്ല". ചന്ദ്രുവും ജെനിയും സംശയത്തോടെ നിന്നു. തുടർന്ന് ചോദിക്കുന്നതിനു മുമ്പ് പെൺകുട്ടി ഭയന്ന് വിറച്ചു. അവർ മടങ്ങി.

     മുഖം ഇല്ലാത്ത മനുഷ്യനോ? മനുഷ്യൻ തന്നെ ആണോ? അതോ പെൺകുട്ടിക്ക് തോന്നിയതോ? സംശയങ്ങൾ അനേകം. ഉത്തരം........ A " TINY" clue- a faceless human !!

                ***************

   ഒക്ടോബർ 17. അന്ന് ഒരു ശനിയാഴ്ച്ച ആയിരുന്നു. ജെന്നിഫർ അന്ന് ആശുപത്രിയിൽ പോയിരുന്നു. ജെനിക്ക് കയ്യിൽ ചെറുപ്പം മുതലേ ഒരു മുറിവ് ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഇടയിൽ ആ മുറിവ് വീണ്ടും പ്രശ്നം ആയി. അതുകൊണ്ട് ജെനി അന്ന് മുഴുവൻ ലീവ് ആയിരുന്നു.

    കില്ലറിൻ്റെ കയ്യിൽ ആയിരുന്നു രണ്ടാമത് മരണപ്പെട്ട ജിതിൻ്റെ ഫോൺ. ആ രാത്രി ആ ഫോൺ ആക്ടീവ് ആയി. പക്ഷേ ചന്ദ്രു അതിന്റെ പിന്നാലെ പോകാൻ മടിച്ചു. ആദ്യത്തെ സംഭവം അയാൾ മറന്നിട്ടില്ല. ഇനിയും ഒരു ജീവൻ ബലി കൊടുക്കണോ? അതുകൊണ്ട് ഇത്തവണ വളരെ സൂക്ഷ്മതയോടെ കാര്യങ്ങൾ നടപ്പാക്കി. വേഷം മാറി ഓഫീസർമാർ ഫോൺ ലൊക്കേറ്റ് ചെയ്ത വീടിന് ചുറ്റും വലവിരിച്ചു. ചന്ദ്രു മെല്ലെ സർവീസ് തോക്കുമായി പൂട്ടിയിട്ടില്ലാത്ത വാതിൽ തുറന്നു. ഉള്ളിൽ 35 വയസ്സ് ഉള്ള ഒരു സ്ത്രീ മാത്രം ആണ് ഉണ്ടായിരുന്നത്. അവരെ കസ്റ്റഡിയിൽ എടുത്തു. ശേഷം വീട് അരിച്ച് പെറുക്കി.പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ഫോൺ ഉണ്ടായിരുന്നു. 

      സ്ത്രീയെ പോലീസ് തുടർച്ചയായി ചോദ്യം ചെയ്തു. പക്ഷേ ഫോൺ എങ്ങനെ അവിടെ എത്തി എന്നതിനെ പറ്റി അവർ ഒന്നും പറഞ്ഞില്ല . ഒടുവിൽ ചന്ദ്രു നയത്തിൽ കാര്യങ്ങൾ ചോദിച്ചു. രാത്രി വീട്ടിൽ ഒരാൾ വന്നു എന്ന് അവർ പറഞ്ഞു. പക്ഷേ അയാൾക്ക് മുഖം ഇല്ലായിരുന്നു. ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞ അതേ മൊഴി. കൂടുതൽ ചോദിക്കുന്നതിനു മുമ്പ് സ്ത്രീ അസ്വസ്ഥയായി. അവർ അബോധാവസ്ഥയിൽ താഴെ വീണു. എല്ലാവരും ഞെട്ടലോടെ നിന്നു. ശേഷം അവരെ ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷേ അവർ മരിച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ മരണം ഉണ്ടാക്കുന്ന cynaide അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. ചന്ദ്രു വീണ്ടും നിരാശനായി. ഒരു ജീവൻ കൂടി. അതും വ്യത്യസ്തമായി. എന്തിന്? എന്താണ് ലക്ഷ്യം? കേസിന്റെ ഗതി മാറ്റാൻ? മനോരോഗി തന്നെ, കില്ലർ. മനുഷ്യ മരണം ആസ്വദിക്കുന്ന മനോരോഗി.

   വീണ്ടും ഒരു മരണം നടന്നതോടെ ചന്ദ്രു വളരെയധികം നിരാശനായി.കേസ് ഒരു പിടിയും തരുന്നില്ല. കില്ലർ ആര്, എവിടെ? ഒന്നിനും ഒരു തുമ്പില്ല. ദിവസങ്ങളോളം നിരാശ തുടർന്നു. ജെനി പലതും പറഞ്ഞു. പക്ഷേ......

മഴ പലവട്ടം പെയ്തു. കാറ്റ് വീശി. കില്ലർ ഇംഗ്ലീഷ് ഗാനങ്ങൾ ആസ്വദിച്ച് കഴിയുന്നു. 

      എല്ലാ കേസുകളിലും ഒരു ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാവും. ഇവിടെയും അങ്ങനെ ഒന്ന് ഉണ്ടായി. വർമ്മ സാറിൻറെ രൂപത്തിൽ. കേസിന്റെ മുക്കും മൂലയും അദ്ദേഹത്തോട് പങ്കുവെക്കുമായിരുന്നു. കില്ലർ ഒരു മനോരോഗി ആണെന്ന സംശയത്തിൽ വർമ്മ സാർ കാര്യങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്ത് ആയ മനോരോഗ വിദഗ്ധൻ ഡോ. സക്കറിയ തോമസിനോട് പറഞ്ഞു. എല്ലാം കേട്ട ശേഷം ഡോ. സക്കറിയ ചന്ദ്രുവിനെ കാണണം എന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം ചന്ദ്രു പാലക്കാട്ടേക്ക് പുറപ്പെട്ടു. ചെന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ കൈവശം ഒരു ഫോട്ടോ പിടിച്ചിരുന്നത് ചന്ദ്രു ശ്രദ്ധിച്ചു. ഡോ. സക്കറിയ താൻ തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സമയത്ത് കണ്ട, താൻ ഒരിക്കലും മറക്കാത്ത ഒരു മനോരോഗിയുടെ കഥ പറഞ്ഞു.

       1999 നവംബർ 30. സമയം രാത്രി 7 നോട് അടുക്കുന്നു. വൃശ്ചിക മാസം ആയിട്ടുകൂടി പതിവില്ലാതെ അന്ന് മഴ പെയ്യുന്നുണ്ടായിരുന്നു. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം. പെട്ടെന്ന് ഒരു ജീപ്പ് വന്നു നിന്നു. ഒരു കുട്ടി മെല്ലെ ഇറങ്ങി. അവൻറെ കണ്ണുകളിൽ ഒരു തീ ഉണ്ടായിരുന്നു. തികച്ചും ക്രോധവാൻ.എങ്കിലും അവൻ മുഖം താഴ്ത്തി ആശുപത്രിക്കുള്ളിൽ കയറി. ഡോ. സക്കറിയയും മറ്റ് ജീവനക്കാരും അവനെ തന്നെ നോക്കി നിന്നു. ആരാണ് അവൻ? എന്താണ് അവന് ഇത്ര ക്രോധം? അവൻ ഹിതേഷ് ; ഡോ സക്കറിയ ഇന്നും മറക്കാത്ത ഒരു മുഖം. 

    പിന്നീടുള്ള ദിവസങ്ങളിൽ ഡോക്ടർ അവനോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. പക്ഷേ അവന് എല്ലാവരോടും ഒരു പക ആയിരുന്നു. ശേഷം ഡോ അവനെ പറ്റി കൂടുതൽ അറിഞ്ഞു; പോലീസിൽ നിന്നും. 

   അദ്ധ്യാപക ദമ്പതികൾ ആയിരുന്ന സുമലതയുടേയും ജേക്കബ് കുര്യന്റെയും മകനാണ് ഹിതേഷ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. Intercaste marriage ആയതുകൊണ്ട് വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്ക് ആയിരുന്നു അവരുടെ താമസം, പാറശാലയിൽ. ജേക്കബ് ജോലി ആവശ്യവും ആയി വയനാട് പോയ സമയം. അമ്മയും മകനും ഒറ്റയ്ക്ക് ആയിരുന്നു കുറച്ച് ദിവസം. അവരുടെ വീടിനു സമീപം കുറച്ച് ചെറുപ്പക്കാർ താമസിക്കുന്നുണ്ടായിരുന്നു. ലഹരിക്ക് അടിമകൾ ആയ കാമഭ്രാന്തന്മാർ. അവർ സുമലതയെ നിരന്തരം ശല്യം ചെയ്യുകയും അവരുടെ ഏതാനും മാനസിക ആവശ്യങ്ങൾ നിറവേറ്റാൻ നിർബന്ധിക്കുകയും ചെയ്തു. പക്ഷേ ടീച്ചർ വഴങ്ങിയില്ല. ഒപ്പം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. 

     1999 നവംബർ 27. പരാതി നൽകിയതിന്റെ ദേഷ്യത്തിൽ ആ നാല് ചെറുപ്പക്കാർ, കാമഭ്രാന്തന്മാർ മദ്യലഹരിയിൽ എത്തി ആ അമ്മയേയും മകനേയും ആക്രമിച്ചു. അവർ ടീച്ചറെ കൊന്നു. ഹിതേഷിനെ അടിച്ചു വീഴ്ത്തി. പക്ഷേ മരിച്ചില്ല. പക്ഷേ സ്വന്തം അമ്മയുടെ മരണം നേരിൽ കണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥ പറയേണ്ടതില്ലല്ലോ. രക്തം കണ്ട് അവൻ്റെ മനസ്സ് താളം തെറ്റി സഞ്ചരിച്ചു. അവൻ ഒരു ഭ്രാന്തൻ ആയ മാറി. പക, ദേഷ്യം, സങ്കടം എല്ലാം ഉണ്ട് മനസ്സിൽ. ഒടുവിൽ അവൻ അത് ചെയ്തു. സ്വന്തം അമ്മ മരിച്ച് രണ്ടാം ദിവസം നവംബർ 29 . അമ്മയുടെ ഘാതകരായ ആ നാല് പിശാചുക്കളെ അവൻ കുഞ്ഞിക്കൈകൾ കൊണ്ട് കൊന്നു. ഭാര്യയുടെ മരണം അറിഞ്ഞ് വരും വഴി ജേക്കബ് ഒരു അപകടത്തില് പെട്ടു മരിച്ചു. അനാഥനായി പോയ ആ ആറു വയസ്സുകാരൻ ഒടുവിൽ ഡോ സക്കറിയ്ക്ക് മുന്നിൽ എത്തി.

   എല്ലാ രോഗികളേയും പോലെ ആയിരുന്നില്ല ഹിതേഷ്. ആരോടും ഒന്നും മിണ്ടില്ല. ഡോക്ടറുടെ നിർദ്ദേശങ്ങളോടും പ്രതികരിക്കില്ല. എപ്പോഴും അവൻ ഒന്ന് മാത്രം പറയും, "എല്ലാം തുലയണം, എല്ലാവരേയും കൊല്ലണം". അവൻ ആശുപത്രിയിൽ തന്നെ ഒരു കൊല നടത്തി. ആശുപത്രിയിലെ തൂപ്പുകാരനും നേഴ്സും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അവരുടെ പ്രണയ സല്ലാപങ്ങൾ കണ്ട് അവൻ്റെ മനസ്സ് അസ്വസ്ഥമായി. അവൻ ഒരു കാട്ടാളനെ പോലെ പെരുമാറാൻ തുടങ്ങി. ഒടുവിൽ കലി പൂണ്ട അവൻ ആ രാത്രി തൂപ്പുകാരനെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. എല്ലാം ഡോക്ടർ കണ്ടു. പക്ഷേ ഡോക്ടർ അത് ഒരു അപകട മരണം ആക്കി മാറ്റി. അവന് വേണ്ടി. 9 വയസ്സുവരെ അവൻ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഒരു രാത്രി അവനെ കാണാതായി. പക്ഷേ ഇന്നും ഡോക്ടറുടെ മനസ്സിലും പുസ്തകത്തിലും അവൻ്റെ ചിത്രം ഉണ്ട്. 

         *************************

   എല്ലാം കേട്ട ശേഷം ചന്ദ്രു ആ ഫോട്ടോ വാങ്ങി. ശേഷം ഫോൺ എടുത്ത് കമ്പ്യൂട്ടർ വിദഗ്ധ ആയ അന്നയെ വിളിച്ചു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആ കുട്ടിയുടെ ഇന്നത്തെ രൂപം കണ്ടെത്താൻ ആയിരുന്നു ചന്ദ്രുവിൻ്റെ ശ്രമം. പക്ഷേ ഡോക്ടറിന്റെ കഥ അവിടെ കഴിഞ്ഞില്ല. 

     ഹിതേഷിന് 9 വയസ്സുള്ളപ്പോൾ, അവൻ്റെ അമ്മയുടെ ചരമദിനം ആയ നവംബർ 27. നവംബർ 27ന് എപ്പോഴും അവൻ ഏകനായി ഇരിപ്പായിരുന്നു. എപ്പോഴും വിഷാദം. ബോധം ഇല്ലാതെ നടക്കും. അങ്ങനെ അന്ന് അവൻ ലാബിൽ നിന്നും ആസിഡ് എടുത്ത് ഒരു മടിയും കൂടാതെ മുഖത്ത് ഒഴിച്ചു. മുഖം മൊത്തത്തിൽ.........

     ആ വഴിയും അടഞ്ഞു. ഇനി എന്ത് ചെയ്യും? ഒടുവിൽ ഡോക്ടർ ഒരു ചോദ്യം ചോദിച്ചു," നിങ്ങൾ അന്വേഷിക്കുന്ന കില്ലർ ഇവൻ ആണെന്ന് തോന്നുന്നുണ്ടോ?

    ചന്ദ്രു ഇതുവരെ നടന്നത് എല്ലാം മനസ്സിലൂടെ കടത്തിവിട്ടു. മരണപ്പെട്ടത് കമിതാക്കൾ. രക്ഷപ്പെട്ട പെൺകുട്ടിയുടെ മൊഴി, മരണപ്പെട്ട സ്ത്രീയുടെ മൊഴി. അയാൾക്ക് മുഖം ഇല്ല. വികാരങ്ങൾ. മനുഷ്യരോട് പക.............. അങ്ങനെ നോക്കുമ്പോൾ കില്ലർ,..Yes. ഹിതേഷ് തന്നെ. ഡോക്ടർ പറഞ്ഞതുമായി എല്ലാം യോജിക്കുന്നു. അവൻ തന്നെ കപ്പിൾ കില്ലർ. ഉറപ്പിച്ച് ചന്ദ്രു പോകാൻ തുടങ്ങി. ഡോക്ടർ ഒന്ന് കൂടി പറഞ്ഞു. " അവനാണ് കില്ലർ എങ്കിൽ നിങ്ങൾ ഭയക്കണം. ആറാം വയസ്സിൽ നാല് പേരെ ഒരു ഭയവും കൂടാതെ കൊല്ലാമെങ്കിൽ ഇന്ന് അവൻ......." 

               *****************

    ചന്ദ്രു മടങ്ങും വഴി ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി മനസ്സിൽ ചിന്തിച്ചു. ശേഷം സഹ ഓഫീസർ ആയ അമീറിനെ വിളിച്ച് തിരുവനന്തപുരത്ത് പോയി ഹിതേഷ് എന്ന വ്യക്തിയുടെ ഫുൾ വിവരങ്ങൾ, മാനസിക ആരോഗ്യ കേന്ദ്രം, വീട്, ബന്ധുക്കൾ, ചികിത്സിച്ച ആശുപത്രി, എല്ലാം. ശേഷം ചന്ദ്രു കാർ സൈഡിൽ നിർത്തി ഒരു ചായ കുടിക്കാൻ ഇറങ്ങി. അയാൾ വീണ്ടും പലതും ചിന്തിച്ചു. അയാളെ പറ്റി വിവരങ്ങൾ എടുക്കാം. പക്ഷേ അയാളെ പിടിക്കാൻ കഴിയുമോ? ഒരു ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ പറ്റുമോ? എങ്ങനെ? മുഖം ഇല്ലാത്ത ഒരാളെ എങ്ങനെ കണ്ടുപിടിക്കാൻ? ഒരു പിടിയും ഇല്ല. ബുദ്ധിമാൻ തന്നെ. മുഖം ഇല്ലാത്ത അയാൾ ആര്! ദീർഘനേരം ചിന്തയിൽ മുഴുകിയ ചന്ദ്രു ഒന്ന് തീരുമാനിച്ചു. മുഖം ഇല്ലാത്ത അയാളെ പിടിക്കാൻ ഒരു വഴിയും ഇല്ല. അപ്പോൾ കേസ്? ലോകാവസാനം വരെ തുടരാനോ....... പോലീസ് ഫോഴ്സിന്റെ മുഖം കാക്കാൻ ഒരു വഴി മാത്രം, കേസ് ക്ലോസ് ചെയ്യുക.

      പക്ഷേ ജെനി ആ തീരുമാനത്തോട് യോജിച്ചതേയില്ല. ഇതുവരെ അന്വേഷിച്ച കേസുകളിൽ തന്നെ കുഴപ്പിച്ച ഏക കേസ് ആണ് ഇത്. അതിലെ പ്രതിയെ പിടിക്കാതെ പിന്നെ...... പക്ഷേ ചന്ദ്രുവിൻ്റെ മുന്നിൽ ഒരു വഴിയും ഇല്ലായിരുന്നു. മുഖം ഇല്ലാത്ത കില്ലർ. അയാൾ ആര് എങ്ങനെ എവിടെ? അറിയില്ല. പേര് മാത്രം, ഹിതേഷ്. അങ്ങനെ ഉള്ള ഒരാളെ പിടിക്കാൻ ബ്രഹ്മാസ്ത്രത്തിന് പോലും ഒരുപക്ഷേ കഴിയില്ല. അത് മാത്രമല്ല, ചന്ദ്രു ശരിക്കും പറഞ്ഞാൽ കില്ലർക്ക് ഒപ്പമാണ്. സ്വന്തം അമ്മയ്ക്ക് വേണ്ടി ആണ് അവൻ എല്ലാം ചെയ്യുന്നത്. അവൻ ഒരു സൈക്കോ ആയിരിക്കും. പക്ഷേ അവൻ ജനിച്ചപ്പോഴേ അങ്ങനെ ആണോ..... അല്ല ഈ സമൂഹം ആണ് അവൻ അങ്ങനെ ആക്കിയത്. 

     ചന്ദ്രുവിൻ്റെ കുടുംബം വയനാട്ടിൽ ആണ്. പക്ഷേ അയാൾ കഴിഞ്ഞ ഒന്നര വർഷമായി നാട്ടിൽ പോയിട്ടില്ല. ജെനി ഇടയ്ക്കിടെ പോകാത്തതിൻ്റെ കാരണം ചോദിക്കും ആയിരുന്നു. കാരണം ഉണ്ട്. അവിടെ ഇപ്പോൾ ആരും ഇല്ല. അച്ഛനും അമ്മയും സഹോദരിയും ഒന്നും ഇല്ല. എല്ലാവരും പോയി........ ഒരു രാത്രി എല്ലാം കഴിഞ്ഞു. പണത്തിനു വേണ്ടി വീട്ടിൽ കയറിയ അത്യാഗ്രഹികളായ മൂന്ന് മോഷ്ടാക്കൾ അവരെ........... പക്ഷേ ഒരു പോലീസ് ആയിട്ട് കൂടി അവരെ ചന്ദ്രുവിന് പിടിക്കാൻ സാധിച്ചില്ല. വ്യക്തിപരമായി ചിന്തിച്ചാൽ ചന്ദ്രു കില്ലറിന് ഒപ്പമാണ്. പക്ഷേ അയാൾ ഒരു പോലീസ് ഓഫീസർ ആണ്. ഈ ജോലിയിൽ ഇമോഷൻസിന് ഒരു സ്ഥാനവും ഇല്ല.

    എന്തായാലും ഒടുവിൽ ജെനിയും കേസ് ക്ലോസ് ചെയ്യാം എന്ന് തീരുമാനിച്ചു.അവർ കമ്മീഷണറോട് കാര്യം അവതരിപ്പിച്ചു. സാഹചര്യങ്ങൾ മനസ്സിലാക്കിയ കമ്മീഷണർ ആ തീരുമാനം സ്വീകരിച്ചു. പക്ഷേ അദ്ദേഹം ഒരു കാര്യം ചോദിച്ചു, " മീഡിയ കേസ് ക്ലോസ് ചെയ്യാൻ ഉള്ള കാരണം എന്താണ് എന്ന് ചോദിച്ചാൽ?" ജെനിയും ചന്ദ്രുവും മൗനമായി ഇരുന്നു. പെട്ടെന്ന് ചന്ദ്രുവിന് ഒരു കോൾ വന്നു. അത് കില്ലർ ആയിരുന്നു. ചന്ദ്രു ഒരു നിമിഷം പതറി. കില്ലർ ഇങ്ങനെ പറഞ്ഞു, " നമസ്കാരം സാർ. കേസ് ക്ലോസ് ചെയുന്നു എന്ന് കേട്ടു. സാർ ഇന്ന് രാത്രി ഒരു കൊല കൂടി നടക്കും. TODAY WILL BE A BLOODY NIGHT." ഫോൺ കട്ട് ചെയ്തു. 

     നവംബർ 26. ചന്ദ്രു കേസ് ക്ലോസ് ചെയ്യാൻ ഉള്ള കാരണം കമ്മീഷണർക്ക് പറഞ്ഞു കൊടുത്തു. കില്ലർ താൻ കൊലകൾ നിർത്തി പോകുന്നു. ഇനി മറ്റൊരു സ്ഥലത്ത്, എന്ന് എഴുതിയ ഒരു കത്ത് അയച്ചു. ഇനി നിങ്ങളെ ശല്യം ചെയ്യില്ല. And we decided to close the case.  

    ഒപ്പം ചന്ദ്രു, ഇന്ന് രാത്രി ഒരാളും പുറത്ത് ഇറങ്ങരുത് , എന്നൊരു ജാഗ്രത നിർദേശം നൽകണം എന്നും കമ്മീഷണറോട് ആവശ്യപ്പെട്ടു. അദ്ദേഹം മറിച്ച് ഒന്നും ചോദിച്ചില്ല. എല്ലാം അതേപടി മാധ്യമങ്ങളെ അറിയിച്ചു.

      ചന്ദ്രു കില്ലർ വിളിച്ച കാര്യം ജെനിയെ അറിയിച്ചു. ഒപ്പം ഇന്ന് രാത്രി അവരുടെ ടീം മാത്രം ഒരു പ്രത്യേക പട്രോളിങിന് ഇറങ്ങണം എന്നും അറിയിച്ചു. പെട്ടെന്ന് അമീർ ചന്ദ്രുവിനെ വിളിച്ചു. അയാൾ ഹിതേഷിൻ്റെ മുഴുവൻ വിവരങ്ങളും എടുത്തിരുന്നു. പക്ഷേ ഇനി അതിന്റെ ആവശ്യം ഇല്ല. 

      നവംബർ 26, രാത്രി 11- 12 സമയം. ചന്ദ്രുവും ടീമും പട്രോളിങ് തുടർന്നു. നിർദേശം അനുസരിച്ച് ആരും പുറത്ത് ഇറങ്ങിയിട്ടില്ല. ആരും പുറത്ത് ഇല്ല. പിന്നെ കില്ലർ ആരെ കൊല്ലാൻ ? ചന്ദ്രു ഒരു നിമിഷം സംശയിച്ചു. മറ്റുള്ളവരുമായി സംസാരിക്കുന്നുണ്ട്. Everything is clear at everywhere. പെട്ടെന്ന് ചന്ദ്രുവിൻ്റെ പിന്നിൽ ഒരു കാർ വന്നുനിന്നു. അയാൾ തോക്ക് എടുത്ത് വളരെ ശ്രദ്ധയോടെ കാറിന് അടുത്തേക്ക് ചെന്നു. അയാൾ ഉറപ്പിച്ചു കില്ലർ തന്നെ. പെട്ടെന്ന് മുഖം മറച്ച ഒരാൾ ചന്ദ്രുവിനെ ചവിട്ടി താഴെയിട്ടു. എഴുന്നേറ്റ് തിരിച്ചടിക്കാൻ ശ്രമിക്കവെ അയാൾ ചന്ദ്രുവിൻ്റെ മുഖത്ത് മുളകുപൊടി വിതറി. ഇനി ഒന്നും ചെയ്യാൻ കഴിയില്ല. മർദ്ദനങ്ങൾ ഒരുപാട് ഏറ്റുവാങ്ങി. അയാൾ നിരാലംബനാണ്. ഒടുവിൽ ആക്രമി ചന്ദ്രുവിൻ്റെ തലയിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു. പകുതി ബോധം പോയി. ആക്രമി കത്തി എടുത്തു. ചന്ദ്രു " ഹിതേഷ്, വേണ്ട" എന്ന് ആവർത്തിച്ച് പറഞ്ഞു. പക്ഷേ അയാൾ ഒന്ന് മാത്രം പറഞ്ഞു-- ""ഒരേ രാത്രി, പല സ്ഥലങ്ങൾ."" ശേഷം കത്തി എടുത്തു ചന്ദ്രുവിന് നേരേ വീശി. മരണം മുന്നിൽ. പെട്ടെന്ന് ചന്ദ്രുവിൻ്റേയും അക്രമിയുടെയും വാച്ച് ശബ്ദിച്ചു. സമയം 12 . അടുത്ത ദിവസം. " നവംബർ 27 ". ചന്ദ്രു പറഞ്ഞു. ആക്രമി അസ്വസ്ഥനായി. അലറിവിളിച്ചു. കത്തി വലിച്ചെറിഞ്ഞു. വളരെ വേഗത്തിൽ കാറുമായി പാഞ്ഞു. 

              *********************

    2 ദിവസങ്ങൾക്ക് ശേഷം ആണ് ചന്ദ്രുവിന് ബോധം പൂർണ്ണമായും വന്നത്. ആശുപത്രിയിൽ ജെനി ഉണ്ടായിരുന്നു. കണ്ണ് തുറന്ന് ആദ്യം കണ്ടതും ജെനിയെ. അവൻ ആരോഗ്യത്തെ പറ്റി ആരാഞ്ഞു. ജെനിക്ക് മനസ്സിലായിരുന്നു. ഇത് കില്ലറിൻ്റെ പ്ലാൻ ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ വകവരുത്താൻ. ചന്ദ്രു മെല്ലെ പുഞ്ചിരിച്ചു. നേരത്തെ തന്നെ ചന്ദ്രു പറഞ്ഞിരുന്നു അയാൾ കില്ലറിന് ഒപ്പമാണ്. ഈ ഭൂമിയിൽ ആരും തെറ്റ് ആണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കി ഒന്നും തന്നെ ചെയ്യുന്നില്ല. അവർ ചെയ്യുന്ന തെറ്റുകളിൽ ശരിയുണ്ടാവും. ശരികളിൽ തെറ്റും. അവർക്ക് മുന്നിൽ കില്ലറിന് തന്റെ മുഖം മറച്ചുപിടിക്കാൻ സാധിക്കും. പക്ഷേ വിധിക്കും ദൈവത്തിനും മരണത്തിനും മുന്നിൽ അയാൾക്ക് അത് കഴിയില്ല, ഒരിക്കലും.

      ******************

    ഇതേസമയം കില്ലർ ആ പഴയ വീട്ടിൽ ഉണ്ട്. ചെളി പുരണ്ട ആ കറുത്ത ഷൂസുകൾ ഇട്ട് അയാൾ എന്തോ നോക്കി സ്തബ്ധനായി തിരിഞ്ഞ് നിൽക്കുന്നു. 

     


 ജെനി പിന്നെ വരാം എന്ന് പറഞ്ഞു പോയിരുന്നു. പെട്ടെന്ന് അമീർ വന്നു. അപ്പോഴാണ് ചന്ദ്രു തലയണയ്ക്ക് അടിയിൽ ഇരുന്ന ഫയലിന് പറ്റി ഓർത്തത്. അയാൾ അത് എടുത്തു. അമീർ പട്രോളിങിന് അവർ ഇറങ്ങിയ ആ രാത്രി ചന്ദ്രുവിന് കുറച്ച് നിർണ്ണായക വിവരങ്ങൾ നൽകിയിരുന്നു. ഹിതേഷിന് പറ്റി. അവനെക്കുറിച്ച് എല്ലാം. ചന്ദ്രു അതിനെപ്പറ്റി ചിന്തിച്ചു.

       അമീർ ഹിതേഷിൻ്റെ പാറശ്ശാലയിലെ വീട്ടിൽ ആണ് ആദ്യം അന്വേഷിച്ചത്. വളരെ ഒറ്റപ്പെട്ട ഒരു വീട്. താമസം ഇല്ല. നല്ല പഴക്കം ഉണ്ട്. അയൽവാസികൾക്ക് ഒന്നും ഒരു വിവരവും ഇല്ല. പിന്നീട് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്വേഷിച്ചു. കേന്ദ്രം പുതുക്കി പണിതപ്പോൾ പഴയ ഫയലുകൾ എല്ലാം അവിടെ നിന്നും മാറ്റിയിരുന്നു. അവിടെയും നിരാശ. പക്ഷേ ദൈവത്തിന്റെ വികൃതി അവിടെയും സംഭവിച്ചു. കേന്ദ്രത്തിൽ നിന്നും മടങ്ങവേ വൃദ്ധയായ തൂപ്പുകാരിയുടെ കൈയിൽ തട്ടി ഹിതേഷിൻ്റെ ഫോട്ടോ ഉള്ള ഫോൺ താഴെ വീണു. വൃദ്ധ പെട്ടെന്ന് തന്നെ ഹിതേഷിനെ തിരിച്ചറിഞ്ഞു. അത്ഭുതപ്പെട്ടു. ഒപ്പം ഒരു വാചകവും, " ഈ കുട്ടി മരിച്ചില്ല!" അമീർ ഒരു നിമിഷം ഞെട്ടി. ശേഷം ആ വൃദ്ധയെ തുടർച്ചയായി ചോദ്യം ചെയ്തു. ആദ്യം അവർ ഒന്നും തന്നെ പറഞ്ഞില്ല. പിന്നീട് എല്ലാം അവർ അവതരിപ്പിച്ചു. " ആ കുട്ടിക്ക് ഒരു കൂടപ്പിറപ്പ് ഉണ്ട്........" 

       

    ചന്ദ്രു ആ ഫയൽ തുറന്നു. ഹിതേഷിന് ഒരു സഹോദരി ഉണ്ട്. ചന്ദ്രു പേര് വായിച്ചു,"" ജെന്നിഫർ ജേക്കബ് "". ഇതേസമയം ജെനി കാൻ്റീനിൽ ഇരുന്ന് ചായ കുടിക്കുക ആയിരുന്നു. ശേഷം ആ ഭൂതകാല കഥയിലേക്ക് ആഴ്ന്നിറങ്ങി.

            *****************

     

     ഹിതേഷിൻ്റെ അച്ഛൻ ജേക്കബിന്റെ ആദ്യ ഭാര്യയിൽ ഉള്ള മകളായിരുന്നു ജെനി. രണ്ടാം വിവാഹത്തിന് ശേഷം സുമലത അവളെ സ്വന്തം കുഞ്ഞായി വളർത്തി. ഹിതേഷിന് അവൾ സ്വന്തം ജെനി ചേച്ചി ആയി. തകർക്കാൻ പറ്റാത്ത സ്നേഹബന്ധം. ആ രാത്രി, 1999 നവംബർ 27, ആക്രമണത്തിനിടയിൽ ജെനിയും ഉണ്ടായിരുന്നു ആ വീട്ടിൽ. സിവിൽ സർവീസ് കോച്ചിങിന് ഇടയിൽ അന്ന് അവധിക്ക് വന്നതാണ്. ആ കാമഭ്രാന്തന്മാർ അവളെയും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടായിരുന്നു . അമ്മയുടെ മരണം കണ്ട് ഭയന്ന് അവൾ അവരിൽ നിന്നും കുതറി ഓടി. ഒടുവിൽ ചെന്നു പെട്ടത് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ സക്കറിയ്ക്ക് മുന്നിൽ. അവൻ എല്ലാം അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ഏറെ വൈകിയിരുന്നു. അമ്മയും അച്ഛനും പോയി. സഹോദരനെ കാണാതായി. അവൻ അനാഥയായി. ഡോക്ടർ അവളെ സംരക്ഷിച്ചു. അങ്ങനെ ഇരിക്കെയാണ് അമ്മയുടെ ഘാതകരായ ആ നാല് പേരെ കൊന്ന് ഒരു മാനസിക രോഗിയായി മാറിയ ഹിതേഷ് കേന്ദ്രത്തിൽ എത്തിയത്. സഹോദരനെ തിരിച്ചു കിട്ടി. പക്ഷേ പഴയ സന്തോഷം ഇല്ല. സഹോദരൻ്റെ അവസ്ഥ കണ്ട് അവളുടെ മനസ്സും വളരെ അസ്വസ്ഥമായി. " വികാരങ്ങൾ തുലയണം എല്ലാവരേയും കൊല്ലണം" എന്ന് മാത്രം ആയിരുന്നു അവളുടെ ചിന്ത. 

     കേന്ദ്രത്തിൽ അവർക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു - മൈക്കിൾ. അവരുടെ വീടിന് അടുത്തുള്ളതായിരുന്നു. അതെ രാത്രി,. നവംബർ 27 ന് അവനേയും സഹോദരിയെയും ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടു പോകുകയും സഹോദരിയേ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ചെയ്തു. എല്ലാം കണ്ട മൈക്കിൾ ഒരു മാനസിക രോഗിയായി മാറി. 


   3 വർഷം കഴിഞ്ഞ് ഒരു നവംബർ 27. ഹിതേഷും മൈക്കിളും അന്ന് വളരെ അസ്വസ്ഥമായിരുന്നു . ഇരുവരും തമ്മിൽ ലാബിൽ വെച്ച് ഒരു മൽപ്പിടുത്തം ഉണ്ടായി. അതിനിടയിൽ മൈക്കിളിന്റെ തള്ളേറ്റ് ഹിതേഷിൻ്റെ തല ഭിത്തിയിൽ ഇടിച്ച് അവൻ മരണപ്പെട്ടു. ജെനി എല്ലാം കണ്ടു. അവൾ നിലവിളിച്ചു കരഞ്ഞു. ഒടുവിൽ സഹോദരനും പോയി. അവൻ ശരിക്കും ഒരു ഭ്രാന്തിയായി. അവൾ മൈക്കിളിന് നേരെ തിരിഞ്ഞ് പറഞ്ഞു," മൈക്കിളെ നിന്റെ ചേച്ചിയെ കൊന്നവരെ നമുക്ക് കൊല്ലണ്ടേ. എല്ലാവരും ചാവണം. മൃഗങ്ങൾ. കൊല്ലണ്ടേ. ഇനി മുതൽ നീ ആണ് ഹിതേഷ്." 

" എങ്ങനെ".

   അവൾ സങ്കടവും ദേഷ്യവും കൊണ്ട് ഒരു ആസിഡ് കുപ്പി എടുത്ത് അവൻ്റെ മുഖത്തേക്ക് എറിഞ്ഞു. അവളുടെ കൈയിലും വീണു. അവൻ വേദന കൊണ്ട് പുളഞ്ഞു. അവൾ എല്ലാ കാര്യങ്ങളും ഡോ സക്കറിയയോട് പറഞ്ഞു. അദ്ദേഹം അവളുടെ വിഷമം കണ്ട് അവളെ സഹായിച്ചു. എല്ലാം തൂപ്പുകാരിയും കേട്ടു. ഡോക്ടർ ഹിതേഷ് ആണെന്ന് പറഞ്ഞ് മൈക്കിളിനെ ആശുപത്രിയിലേക്ക് മാറ്റി. ഹിതേഷിനെ അടക്കി......... ഡോക്ടർ ആരും അറിയാതെ മൈക്കിളിനെ ആശുപത്രിയിൽ നിന്നും മാറ്റി. ജെനിയേയും മൈക്കിളിനെയും ഡോക്ടർ എറണാകുളത്തേക്ക് മാറ്റി. അവളെ പഠിപ്പിച്ചു. 

     അമീർ പറഞ്ഞു നിർത്തി. ഇനി പറയേണ്ടത് ജെനിയാണ്. അവൾ എല്ലാം പറയാതെ പറഞ്ഞു. അവൾ ചായ കുടിച്ചു കൊണ്ടേയിരുന്നു. ചന്ദ്രുവും ജെനിയും ഒരേസമയം ആലോചിച്ചു.


     വർഷങ്ങൾക്ക് ശേഷം. ജെനി ഒരു പോലീസ് ഓഫീസർ ആയി. ഒരു real psychopath ആയി. ഇനിയാണ് സമയം. എല്ലാവരേയും കൊല്ലണം. നഗരത്തിൽ കാണുന്ന കമിതാക്കളെ സ്കെച്ച് ഇടും. പിന്തുടരും. ഒടുവിൽ കൊല്ലും. ആദ്യ കൊല നടത്തിയത് മൈക്കിൾ തന്നെ. പ്ലാനും സഹായവും ഐഡിയയും ജെനി. മൈക്കിൾ ആസ്വദിച്ച് ആ കൊല. രണ്ടാമത്തെ കൊല നടത്തിയത് ജെനിയാണ്. മൈക്കിൾ ഇരയെ കൊണ്ട് വന്നു. ജെനി ആദ്യ കൊല ആസ്വദിക്കാൻ കഴിയാത്തത് രണ്ടാമത്തെ കൊലയിൽ പൂർണമായും തീർത്തു. ക്രിപ്ടോഗ്രാമും ജെനിയുടെ ബുദ്ധി തന്നെ. പിന്നീട് രണ്ട് വീടുകളിലെ കൊല അത് കേസ് വഴിതിരിക്കാനും ഫോൺ ഉപേക്ഷിക്കാനും. രണ്ടാമത് മരണപ്പെട്ട സ്ത്രീ ജെനിയുടെ സുഹൃത്ത് ആയിരുന്നു. അവൾ ആ രാത്രി അവിടെ എത്തിയിരുന്നു. അവളെ പ്രലോഭിപ്പിച്ചാണ് അങ്ങനെ ഒക്കെ പറയിപ്പിച്ചത്. സത്യം പറഞ്ഞാൽ കൂടെ നിന്ന് എതിർപാളയത്തിൽ കരുക്കൾ നീക്കുക ആയിരുന്നു ജെനി. ആ രാത്രി ചന്ദ്രുവിനെ ആക്രമിച്ചത് മൈക്കിൾ അല്ല , ജെനി തന്നെ. Meanwhile, Jeni is the real PSYCHOPATH.

     

   കഥകൾ അവിടെ കഴിയുന്നു. ചന്ദ്രു അമീറിനെ അഭിനന്ദിച്ചു. ഇത്രയും വലിയ വിവരങ്ങൾ നൽകിയതിന്. അമീറിന് ഒരു സംശയം, മറ്റുള്ളവരോട് ജെനി സാധാരണ രീതിയിൽ പെരുമാറുന്നു. പക്ഷേ ഉള്ളിൽ വലിയ ഒരു സൈക്കോ. അതെങ്ങനെ? ചന്ദ്രു പുഞ്ചിരിച്ചു. ശേഷം രണ്ട് പേരുടെ കഥ പറഞ്ഞു. 

   ആഫ്രിക്കയിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലിനിക്കൽ പോയവരെ പിന്നീട് ആരും കണ്ടിട്ടില്ല. അന്വേഷണം ചെന്നെത്തിയത് അവരുടെ മൃതദേഹങ്ങളിൽ. ഡോക്ടർ മനസ്സിൽ ഒരു സൈക്കോ ആയിരുന്നു. അതുപോലെ കാനഡയിൽ ഒരു ടീച്ചർ. Likewise here . A psychopath inside a police. 

       ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല. എല്ലാ കേസുകളിലും ക്രിമിനൽസ് നല്ലവർ ആയിരിക്കും. അവരുടെ മനസ്സിന് ഏറ്റ മുറിവുകൾ ആണ് അവരെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത്. മനസ്സിനേറ്റ മുറിവുകൾ ഒരിക്കലും ഉണങ്ങില്ല.The killers are right, MAN IS THE REAL ANIMAL. ഈ കേസ് ക്ലോസ് ചെയ്തതാണ്. But whenever there is man it still continues.NEVER ENDS !

       മൈക്കിൾ തൻ്റെ കുടുംബചിത്രം നോക്കി നിന്നു. തൻ്റെ ബാഗ് എടുത്തു പുറത്തേക്ക് നടന്നു. ജെനിയും തിരിച്ചു പോകാൻ നടന്നു. പലതും ഉണ്ട് മനസ്സിൽ. അയാൾ വാതിലടച്ചു. ജെനി പല വളവുകൾ തിരിഞ്ഞു. പിന്നിൽ നിന്ന് ഒരു വിളി, " ജെനി ചേച്ചി...." രണ്ടുപേരും നിന്നു. തിരിയാൻ തുടങ്ങി.മൈക്കിളിൻ്റെ മുഖം, കാണണമോ... എന്തിന് ഇപ്പോൾ.......വേണ്ട.



   ഈ കേസ് ഇവിടെ കഴിഞ്ഞു? ഇല്ല ഇന്നും തേടുന്നു തിരയുന്നു..........


Rate this content
Log in

Similar malayalam story from Crime