Harikrishnan K

Others

3  

Harikrishnan K

Others

..

..

1 min
184


ശ്രീജിത്തിന് തൻറെ സന്തോഷത്തേക്കാൾ വലുത് കാത്തുവിൻറെ സന്തോഷം ആയിരുന്നു. അവൾ സങ്കടപ്പെടുന്നത് അവന് താങ്ങാനെ കഴിയില്ല. അതുപോലെ ഒരു അമ്മയുടെ വേദന ശ്രീജിത്തിന് മനസ്സിലാവും. ഏതായാലും ഏറെ ദുഃഖത്തോടെ ആണെങ്കിലും അവൻ ആ തീരുമാനം എടുത്തു. ഒടുവിൽ കോടതി കുഞ്ഞിനെ അമ്മയുടെ കൂടെ അയക്കാൻ തീരുമാനിച്ചു. അങ്ങനെ കാത്തു അഞ്ജലിക്ക് സ്വന്തം ആയി. അവസാനം ആയി ശ്രീജിത്ത് ഒരു കാര്യം അഞ്ജലിയോട് പറഞ്ഞു : കുഞ്ഞിനെ ഒരിക്കലും വേദനിപ്പിക്കരുതേയെന്ന്. സ്നേഹബന്ധങ്ങൾ അങ്ങനെ ആണ് ഒരിക്കൽ അടുത്താൽ അടർന്നു മാറാൻ കഴിയില്ല, ഒരിക്കലും. 

     കാത്തു ഇല്ലാതായ ശ്രീജിത്തിന്റെ ജീവിതം ജലം ഇല്ലാത്ത നദി പോലെയായിരുന്നു. ഒരു ഒഴുക്ക് ഇല്ല, ഉത്സാഹം ഇല്ല. ഒരു വിഷാദ ഭാവം. അതിൽ നിന്ന് മോചിതനാകാൻ അവന് ഒരുപാട് സമയം വേണ്ടി വന്നു. പിന്നീട്, വീണ്ടും അമ്മ കല്ല്യാണകാര്യം പറഞ്ഞ് അവനെ ശല്യപ്പെടുത്താൻ തുടങ്ങി. ഒടുവിൽ അവൻ അവസാനം ആയി ഒരു പെണ്ണുകാണലിനു കൂടി വരാം എന്ന് സമ്മതിച്ചു.

        പെണ്ണുകാണലിനു ചെന്ന ശ്രീജിത്ത് ആകെ ഞെട്ടി പോയി. അഞ്ജലി ആയിരുന്നു പെണ്ണ്! പിന്നിൽ കാത്തുവും. എന്ത് മറിമായം എന്ന് അറിയാതെ അവൻ അമ്മയെ നോക്കി.

          ഒരു അമ്മയ്ക്കെ തൻറെ മകൻറെ ദുഃഖം അറിയൂ. ശ്രീജിത്തിന്റെ ദുഃഖം മാറ്റാനായി അമ്മ അഞ്ജലിയോട് അവർ തമ്മിലുള്ള വിവാഹകാര്യം സംസാരിച്ചു. കുഞ്ഞിനെ ഓർത്ത് അവൾ അതിന് സമ്മതിച്ചു. അങ്ങനെ ആവുമ്പോൾ രണ്ടു പേർക്കും കുഞ്ഞിനെ കിട്ടും. 

          ശ്രീജിത്ത് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വച്ചു. ശേഷം അഞ്ജലിയെ നോക്കി. ഇരുവരും പുഞ്ചിരിച്ചു. ആ ചിരിയിൽ കഴിഞ്ഞു പോയ ഒരു കഠിന യാത്രയുടെയും തുടങ്ങാൻ പോകുന്ന ഒരു പുതിയ യാത്രയുടെയും വിവരണങ്ങൾ അടങ്ങിയിരുന്നു.

        


Rate this content
Log in