പോരാളി
പോരാളി
അവൻ സ്കൂൾ വിട്ട് വൈകുന്നേരം നാല് മണിക്ക് ശേഷം വീട്ടിൽ എത്തി. മുഖം അത്ര പ്രസന്നമല്ല. അവൻ അക്ഷരദേവതമാർ വിശ്രമിച്ചിരുന്ന കീറലുകൾ ഉള്ള ആ ബാഗ് ഒരു ദയയും ഇല്ലാതെ വലിച്ചെറിഞ്ഞു. ശേഷം അടുക്കളയിൽ ചെന്ന് മുഖം താഴ്ത്തി പറഞ്ഞു: "എനിക്ക് അടുത്ത ആഴ്ച തന്നെ 2000 രൂപ വേണം. എല്ലാവരും ടൂർ പോന്ന്. ഞാൻ മാത്രം....." മറുപടി ഇല്ല. അവൻ ദേഷ്യത്തോടെ അകത്തേക്ക് പോയി.
അടുത്ത ആഴ്ച അവൻറെ ബാഗിൻ്റെ അടുത്ത 2500 രൂപ ഇരിക്കുന്നത് അവൻ കണ്ടു. ഇങ്ങനെ ഒരു കത്തും:
"മോനെ,
ഞാൻ ഈ പൈസ കഴിഞ്ഞ ഒരാഴ്ചയായി പല വീടുകളിൽ നിന്ന് ജോലി ചെയ്ത് നേടിയത് ആണ്. ഒരാഴ്ചയായി ഞാൻ ഒന്നും കഴിച്ചില്ല, കുടിച്ചില്ല. എല്ലാം നിനക്ക് വേണ്ടി. നിന്റെ സന്തോഷമാണ് എൻ്റെ സന്തോഷം.
എന്ന് സ്വന്തം,
അമ്മ "
