അറിയില്ല
അറിയില്ല
ജീവിതത്തിൽ ഇനി ഏതാനും നിമിഷങ്ങൾ മാത്രം അവശേഷിക്കുന്നു-- അയാൾ ഓർത്ത് നെടുവീർപ്പിട്ടു. തൻറെ ശരീരം ഇരുളിൽ മറയാൻ പോകുന്നു. താൻ തനിക്ക് വേണ്ടി ഇതുവരെ എന്തെകിലും ചെയ്തോ? കുടുംബത്തിന് വേണ്ടി? "അറിയില്ല" എത്ര ലളിതമായ ഉത്തരം. ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ഈ അനർഘ നിമിഷത്തിൽ താൻ എന്ത് ചെയ്തു? ഈ നിഗൂഢമായ അറയിൽ ഏകനായത് തനിക്ക് വേണ്ടി ആണോ.... അല്ല . ഒരു നിമിഷം തൻറെ വേരുകൾ അറ്റു പോകാതിരിക്കാൻ. പക്ഷേ ആ വേരുകൾ ഇപ്പോൾ അയാൾക്ക് ജലം നൽകുന്നുണ്ടോ... അറിയില്ല. എത്ര ലളിതമായ ഉത്തരം! അയാളുടെ മനസ്സിൽ ഒരു തിരയിളക്കം. തൻറെ ഓമന കുരുന്നുകൾ. അവരെ കഴുകന്മാർ റാഞ്ചി എടുക്കുമോ, പിച്ചിചീന്തുമോ? അറിയില്ല. എത്ര ലളിതമായ ഉത്തരം! സമയം കടന്നു പോയി. കുരുക്കിടാൻ സമയം ആയോ? അറിയില്ല. ലളിതം. ഒന്ന് മാത്രം അറിയാം മരണം അത് മാത്രം..
