Travel the path from illness to wellness with Awareness Journey. Grab your copy now!
Travel the path from illness to wellness with Awareness Journey. Grab your copy now!

Dileep Perumpidi

Crime Thriller

4.6  

Dileep Perumpidi

Crime Thriller

ഇരുളിൽ മറഞ്ഞ വഴികൾ

ഇരുളിൽ മറഞ്ഞ വഴികൾ

34 mins
553


ഭാഗം - 1 


സമയം : 22 -ജൂലൈ -2020 6:30 AM 

സ്ഥലം : അഴിയൂർ, സി ഐ രാജേഷിന്റെ വീട്


ടേബിളിൽ ഇരിക്കുന്ന മൊബൈൽ നീണ്ട റിങ് ചെയ്ത് നില്കുന്നു. വീണ്ടും റിങ് ചെയുന്ന ഫോൺ രാജേഷ് വന്നു എടുക്കുന്നു. 


"ഹാലോ..."

"സർ, പാടത്തിനടുത്തുള്ള പഞ്ചായത്ത് കിണറിനു അടുത്തായി ഒരു ബോഡി സ്പോട് ചെയ്തു." 

"ഹോ ഓക്കേ. മാത്യു അവിടെ എത്തിയോ?"

"ഇല്ല സർ. ഇപ്പോൾ ചായക്കടക്കാരൻ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞതാ. കൂടുതൽ വിവരങ്ങൾ ഇല്ല. ഞാൻ അങ്ങോട്ട് ഇറങ്ങാൻ നോക്കുന്നു."

"ഓകെ ഞാൻ അങ്ങൊട്ടു എത്തിക്കോളാം മാത്യു."


രാജേഷ് ഫോൺ കട്ട് ചെയ്തു. ഒരു ചെറിയ പരിഭ്രമവും വരാനിരിക്കുന്ന ദിവസങ്ങളും അയാളുടെ മുഖത്തു ഒരുമിച്ച് നിഴലിച്ചു. ഫോൺ എടുത്ത് അയാൾ വീണ്ടും ആരെയോ ഡയല് ചെയ്തുകൊണ്ട് പുറത്തേക്ക് നടന്നു ജീപ്പിൽ കയറി അങ്ങോട്ട് തിരിച്ചു.


ഇരു വശങ്ങളിലും കോൾ പാടങ്ങളുള്ള നീണ്ട വഴി. വഴി അവസാനിക്കുന്നിടത്ത് വലിയ പാതിയിടിഞ്ഞ കിണർ. അതിനോട് ചേർന്ന് റോഡിനു ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ഒരു കാർ. കാറിനു ചുറ്റും ഒരു വലിയ ജനാവലി തന്നെ തിങ്ങികൂടിയിരിക്കുന്നു. ന്യൂസ് മീഡിയ ക്യാമെറകളും മൊബൈൽ ക്യാമെറകളും മൃതദേഹത്തിന്റെ സൗന്ദര്യം പകർത്താനായി വെമ്പൽകൊണ്ട് നിന്നു. എസ്.ഐ മാത്യുവും 4 പോലീസുകാരും അവരെ നിയന്ത്രിക്കാൻ നന്നേ പണിപ്പെടുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ കാറും ഡ്രൈവിങ് സീറ്റിലിരുന്ന മൃതദേഹത്തെയും പരിശോധിച്ചുകൊണ്ടിരുന്നു. സി.ഐ രാജേഷ് ജീപ്പ് അവിടെ അടുത്തായി പാർക്ക് ചെയ്തത് എസ്.ഐ മാത്യുവിന്റെ അടുത്തേക്ക് വന്ന് കാര്യങ്ങൾ തിരക്കി.


"സർ, രാവിലെ ആ കാണുന്ന ചായക്കടയിൽ ഇരുന്നവരാണ് ഇവിടെ പതിവില്ലാതെ കാർ കിടക്കുന്നത് കണ്ട് ചെക്ക് ചെയ്തത്. മരിച്ചയാളുടെ പേര് സനൽ ആളൊരു ടാക്സി ഡ്രൈവർ ആണ്. 40 വയസ് പ്രായം. ശരീരത്തിൽ ഒരുപാട് മർദ്ദനത്തിന്റെ പാടുകൾ ഉണ്ട്. പേഴ്സിലെ പൈസയോ കയില് ഉണ്ടായിരുന്ന സ്വർണ മോതിരമോ ഒന്നും തന്നെ പോയിട്ടില്ല. ഇത്രയും മാത്രം ആണ് ഇപ്പോളത്തെ ഇൻഫോ."

"ഓക്കെ മാത്യു, എനിക്ക് എസ് പി ഓഫീസിലേക്കു ഒന്ന് പോകേണ്ടതുണ്ട്. വൈകീട്ട് നമുക്ക് സ്റ്റേഷനിൽ മീറ്റ് ചെയാം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട. സീംസ് സ്റ്റാർട്ട് ഓഫ് ഗുഡ് ഡേയ്സ് ഫോർ അസ്." രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. സ്പോട്ടിൽ പോയി കാര്യങ്ങൾ നിരീക്ഷിച്ചതിനു ശേഷം ഫോറൻസിക് വിദഗ്ധരുമായി എന്തോ സംസാരിച്ചു. എന്നിട്ടയാൾ ജീപ്പെടുത്ത് എസ്.പി ഓഫീസിലേക്കു നീങ്ങി.


അഴിയൂർ പോലീസ് സ്റ്റേഷൻ സമയം വൈകീട്ട് 5 pm. രാജേഷിന്റെ റൂമിലേക്കു മാത്യു ഒരു ഫയലുമായി കടന്നുവന്നു. മുൻപിലുള്ള സീറ്റിലിരുന്ന് ഫയൽ രാജേഷിനു കൈമാറി.

"സർ, ഇത് നമ്മൾ വിചാരിച്ചതിലും കോംപ്ലക്സ് കേസ് ആണ്. അറിഞ്ഞ വിവരങ്ങൾ എല്ലാം അതിലുണ്ട്. എങ്കിലും ഞാൻ ചുരുക്കി പറയാം."


"കാലത്തു പറഞ്ഞ വിവരങ്ങൾ ഒക്കെ ശരിയാണ്. മരിച്ചത് 40 വയസ്സുള്ള സനൽ. ടാക്സി ഡ്രൈവർ ആണ്. മരണം നടന്നിരിക്കുന്നത് ഇന്നലെ രാത്രി 8 നും 9 നും ഇടക്കാണ്. മരണകാരണം തലയ്ക്കു ഏറ്റിട്ടുള്ള ക്ഷതമാണ്. മാത്രമല്ല ശരീരത്തിൽ ഒരുപാട് മുറിവുകളും ചതവുകളും ഉണ്ട്. മരണത്തിന് മുൻപ് അയാൾ ഒരുപാട് മർദനം ഏറ്റിരിക്കാം. ഒരു പക്ഷെ ദിവസങ്ങളോളം."


"മാത്യു, വാട്ട് യു മീൻ? ദിവസങ്ങളോളം അയാൾ മർദ്ദനം ഏൽക്കണമെങ്കിൽ ആരെങ്കിലും അയാളുടെ കൂടെ ദിവസങ്ങൾ ഉണ്ടാകണ്ടേ? ഇവിടെ അയാൾ അയാളുടെ ടാക്സിയിൽ ആയിരുന്നല്ലോ ഉണ്ടായിരുന്നത്?"


"സർ, ഇവിടെയാണ് ഞാൻ പറഞ്ഞ കോംപ്ലക്സിറ്റി. അയാൾ ഒരാഴ്ചയായി മിസ്സിംഗ് ആണ്. ഇരവിമംഗലം പോലീസ് സ്റ്റേഷനിൽ സനലിന്റെ ഭാര്യ മാൻ മിസ്സിംഗ് കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നെ ആ കാർ അയാളുടെതല്ല. ആ കാർ ഒരു അഡ്വക്കേറ്റ് രാമചന്ദ്രൻന്റെ ഉടമസ്ഥടയിൽ ആണ്. അയാളുടെ ഡീറ്റെയിൽസ് ട്രേസ് ചെയ്തു. അയാളുടെ ഭാര്യ പറയുന്നത് ഇന്നലെ രാത്രി ഏതോ ഒരു സുഹൃത്തിനെ കാണാൻ പോയി, പിന്നീട് ഒരു വിവരവും ഇല്ല എന്നാണ്. മൊബൈലും സ്വിച്ചഡ് ഓഫ്."

"അതെ വക്കീൽ ആണേലും കൊലപാതകം ചെയ്താൽ ഒന്ന് മുങ്ങും. സ്വാഭാവികം." രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. "അവർ തമ്മിൽ കണക്ട് ചെയാൻ എന്തെങ്കിലും ലീഡ്സ്?"

"സർ നത്തിങ് ആസ് ഓഫ് നൗ. പിന്നെ എനിക്കെന്തോ അങ്ങനെ ഒരു സംശയം തോന്നുന്നില്ല. കാരണം അയാൾ ആണ് ഇത് ചെയ്തതെങ്കിൽ സ്വന്തം കാറിൽ ഡെഡ് ബോഡി ഉപേക്ഷിച്ചു പോകുമോ? അതും ഒരു അഡ്വക്കേറ്റ്."

"മാത്യു, ഒരുപക്ഷെ അയാൾ കൊല്ലാൻ തീരുമാനിച്ചല്ല വന്നതെങ്കിലോ? പെട്ടെന്നുണ്ടായ പ്രകോപനത്തിലോ മറ്റോ ഒരുപക്ഷെ സംഭവിച്ചുകൂടെ? അപ്പോൾ ഉണ്ടായ പാനിക്കിൽ ഒരു പക്ഷെ വണ്ടിപോലും ഉപേക്ഷിച്ച് അവിടുന്ന് പോയതാകാനും ഒരു ചെറിയ ചാൻസ് ഇല്ലേ?"

"സർ, പക്ഷെ അപ്പോളും സനലിന്റെ ഒരു ആഴ്ച്ചയായുള്ള തിരോധാനം, അയാളുടെ ശരീരത്തിലെ ദിവസങ്ങളായുള്ള ടോർച്ചേഴ്സ് അതിനൊന്നും ഉത്തരം നമ്മുടെ പക്കൽ ഇല്ല. ഒന്നും ഇപ്പോൾ തള്ളിക്കളയുന്നില്ല സർ."

"ഒക്കെ. ഇനി എന്താണ് പ്ലാൻ മാത്യു?"

"നാളെ സനലിന്റെ കൂടുതൽ വിവരങ്ങൾ ഫാമിലിയിൽ നിന്നും ഇരവിമംഗലം സ്റ്റേഷനിൽ നിന്നും ശേഖരിക്കണം. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം എന്നാണ് പ്ലാൻ."

"ഓക്കേ മാത്യു, എങ്കിൽ നടക്കട്ടെ. കീപ് മി പോസ്റ്റഡ്. ശനിയാഴ്ച സുധീർ സർ മീറ്റിംഗ് വച്ചിട്ടുണ്ട്. വീ നീഡ് ടൂ ഷോ സംതിങ് കോൺക്രീറ്റ്."

"ഷുവർ സർ."


മാത്യു അവിടെ നിന്നും ഇറങ്ങി.


സമയം : 25-ജൂലൈ -2020 (ശനി ) 11 : 30 AM 

സ്ഥലം : ഡിവൈഎസ്പി സുധീർന്റെ ഓഫീസ്


തുറന്നിട്ട ഗേറ്റിലൂടെ കടന്നു വരുന്ന ജീപ്പ് പാർക്ക് ചെയ്ത് മാത്യുവും രണ്ടു പോലീസുകാരും അതിൽ നിന്നും ഇറങ്ങി എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് വേഗത്തിൽ കയറിപ്പോകുന്നു.


"സർ, മേ ഐ ഗെറ്റ് ഇൻ?"

"യെസ് ദേർ ഹി ഈസ്. തന്റെ വിശ്വസ്തൻ ഇങ്ങെത്തിയല്ലോ?" ഡി വൈ എസ് പി സുധീർ മുൻപിലെ ചെയറിൽ ഇരിക്കുന്ന രാജേഷിനോടായി പറഞ്ഞു എന്നിട്ട് തുടർന്നു. "തന്റെ സുപ്പീരിയർ പറയുന്നത് കേസ് വളരെ കോംപ്ലിക്കേറ്റഡ് ആണെന്നാണ്. ബട്ട് അതിലും ഉറപ്പോടെ പറയുന്നത് താൻ ഇത് എന്തായാലും സോൾവ് ചെയ്യും എന്നുമാണ്. എന്ത് കൂടോത്രം ആണെടോ താൻ ചെയ്തത്? സുപ്പീരിയർ ഇങ്ങനെ ഓക്കേ അഭിപ്രായം പറയാൻ. എന്തെങ്കിലും ഉണ്ടേൽ നമ്മള്കുകൂടെ അറിയട്ടെ."

"ഹഹ നതിങ് സർ. മാത്യു ചിരിച്ചുകൊണ്ട് പറഞ്ഞു."


"ഓക്കേ... ജോക്സ് അപ്പാർട്, എന്താണെടോ കേസിന്റെ സിറ്റുവേഷൻ?" സുധീർ ചോദിച്ചു.

അടുത്ത് നിന്ന കോൺസ്റ്റബിളിന്റെ കയ്യിൽ നിന്നും ഒരു വലിയ ഫയൽ വാങ്ങി ഡിവൈഎസ്പിക്കു കൈമാറികൊണ്ട് മാത്യു പറഞ്ഞുതുടങ്ങി. "സർ ഇതുവരെയുള്ള ഡീറ്റെയിൽസ് അതിലുണ്ട്. ഇതുവരെ നമ്മൾ അറിഞ്ഞ കാര്യങ്ങൾ ടൈംലൈനിൽ പറയാം."


"ആദ്യം ഞാൻ അന്വേഷിച്ചത് സനലിനെ പറ്റിയാണ്. കഴിഞ്ഞതിന്റെ മുൻപത്തെ ചൊവ്വാഴ്ച അതായത് 14 -ജൂലൈ-2020 നു പതിവുപോലെ സനൽ വീട്ടിൽ നിന്നും സ്വന്തം ടാക്സിയുമായി ഇറങ്ങുന്നു. പറയത്തക്ക പ്രത്യേകതകളോ ഭയമോ ഒന്നും തന്നെ അന്നോ അതിനു മുന്നുള്ള ദിവസങ്ങളിലോ സനൽ പ്രകടിപ്പിച്ചട്ടില്ല.


രാവിലെ ചില്ലറ ട്രിപ്പുകൾ പോയതിനു ശേഷം വൈകുന്നേരത്തോടെ ഒരു എയർപോർട്ട് ട്രിപ്പിന് പോയി തിരിച്ചു വന്നിട്ടുണ്ട്. യൂബർ ഡ്രൈവർ ആയും ഓടാറുള്ള അയാൾ രാത്രി 10 :35നു പള്ളിക്കുന്ന് സ്റ്റേഷനിൽ നിന്നും ഒരു കുടുംബത്തെ പിക് ചെയ്ത് 11:20 ഓടെ അവരെ ജവഹർ നഗറിൽ ഇറക്കി. യൂബർ ഓഫീസിൽ നിന്നും ആ ഫാമിലിയിൽ നിന്നും അത് വെരിഫയ് ചെയ്തട്ടുണ്ട്. ഫാമിലിയുമായുള്ള യാത്രക്കിടയിൽ അയാൾക്കു ഒരു കാൾ മാത്രമാണ് വന്നത്. അത് അയാളുടെ ഭാര്യാ വിളിച്ചതാണെന്നു ഭാര്യയും സമ്മതിച്ചിട്ടുണ്ട്. അയാൾ ഒരു മണിക്കൂറിൽ വീട്ടിൽ എത്തും എന്നാണ് 11 :15 നു പറഞ്ഞത്. ഈയൊരു കോൾ അല്ലാതെ വേറെ ഒരു കോളും യാത്രക്കിടയിൽ വന്നിട്ടില്ലെന്നും, സനൽ വളരെ നല്ല രീതിയിൽ ആണ് പെരുമാറിയതെന്നും ആ ഫാമിലി പറഞ്ഞു. അവരെ ഇറക്കിയതിനു ശേഷം 11:23 ഒടുകൂടി ഫാമിലി ഇറങ്ങിയ ജവഹർ നഗർ സ്റ്റോപ്പിന് ഒരു കിലോമീറ്റർ ഇപ്പുറത്തു വച്ച് അയാൾ യൂബർ സർവീസ് ഓഫ് ചെയുകയും, അത് കഴിഞ്ഞ 17 കിലോമീറ്റർ ഇപ്പുറത്ത് മേലുകാവ് പാലത്തിനടുത്തോ മറ്റോ ആയി അയാളുടെ മൊബൈൽ സ്വിച്ച്ഓഫ് ആകുകയും ചെയ്തിട്ടുണ്ട്. വെളുപ്പിന് വരെ സനലിനെ കാത്തിരുന്നു കാണാഞ്ഞ ഭാര്യ, രാവിലെ സുഹൃത്തുക്കളോട് തിരക്കുകയും ഉച്ച കഴിഞ്ഞും ഒരു പുരോഗതിയും കാണാതെ ഇരവിമംഗലം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. അവരുടെ അന്വേഷണത്തിലും ഇതിൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. അവർ അവസാനം സഞ്ചരിച്ച ഫാമിലിയെ ചോദ്യം ചെയ്തെങ്കിലും ഒന്നും തന്നെ സംശയിക്കത്തക്കതായില്ല എന്നാണ് പറഞ്ഞത്. ഞാനും അവരുമായി സംസാരിച്ചു അവരെ സനലുമായോ അഡ്വക്കേറ്റ് രാമചന്ദ്രനുമായോ കണക്ട് ചെയ്യാൻ ഒന്നും തന്നെ ഇല്ല."


"വാട്ട് എബൌട്ട് അഡ്വക്കേറ്റ്. അയാളെ പറ്റി കൂടുതൽ എന്തെങ്കിലും?" സുധീർ ചോദിച്ചു.

"യെസ് സർ. അഡ്വക്കേറ്റ് രാമചന്ദ്രൻ 54 വയസ്സ്. മിസ്സിംഗ് ആകുന്നതിന് മുൻപ് ഒരു കോളും സനലുമായി ബന്ധിപ്പിക്കാൻ ഇല്ല. ജൂലൈ-21 രാവിലെ കോടതിയിൽ പോയി വൈകീട്ട് 5 മണിയോടെ തിരിച്ചുവന്നു. അതുകഴിഞ്ഞ് വീട്ടിൽ തന്നെ രാത്രി 11 വരെ ഉണ്ടായിരുന്നു.11 മണിക്ക് അയാൾ വീട്ടിൽ നിന്നും ഇറങ്ങി. സേലത്തിനടുത്ത് ഉള്ള ഒരു ഫാമിലി ഫ്രണ്ടിന്റെ റിസോർട്ടിലേക്ക് എന്നാണ് ഭാര്യയോട് പറഞ്ഞത്. ഒരു മണിക്കൂറോളം അയാൾ ട്രാവൽ ചെയ്തിട്ടുണ്ട്. അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആകുന്നത് 12 മണിയോടടുത്ത് അഴിയൂർ പാടത്തിന്റെ അടുത്ത് വച്ച്. പിറ്റേന്ന് രാവിലെ 6:20 ഓടുകൂടി ചായക്കടയിലേക്ക് വന്ന ആളുകൾ അഡ്വക്കേറ്റിന്റെ കാറും സനലിന്റെ ബോഡിയും കാണുന്നു. സേലത്തുള്ള അഡ്വക്കേറ്റിന്റെ ഫാമിലി ഫ്രണ്ടിനെ ഞാൻ കോൺടാക്ട് ചെയ്തുനോക്കി. അയാളും ഇതുതന്നെയാണ് പറയുന്നത്. അയാൾ രാവിലെ ആയിട്ടും കാണാതായപ്പോൾ അഡ്വക്കേറ്റിന്റെ ഭാര്യയെ വിളിച്ചു. അങ്ങനെ 10 മാണിയോട് കൂടിയാണ് നമ്മുടെ സ്റ്റേഷനിൽ വിളിച്ചുപറയുന്നത്."

"വെരി ഗുഡ് ഇൻഫോ മാത്യു. ബട്ട് തനിക്ക് എന്ത് തോനുന്നു? വക്കീൽ ആയിരിക്കുമോ അതോ ഒരു മൂന്നാമൻ ഉണ്ടോ?" രാജേഷ് ചോദിച്ചു.


ഭാഗം 2 


"അറിഞ്ഞത് വെച്ച് വളരെ ബുദ്ധിമാനായ ക്രിമിനൽ ലോയെർ ആണ് രാമചന്ദ്രൻ. പല വമ്പന്മാരെയും പല കേസുകളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. സൊ അയാളുടെ പിടിപാടുകൾ ഉന്നതരായ ഒരുപാടുപേരിലേക്ക് പടർന്നു പന്തലിച്ചു കിടക്കുന്നു. പിന്നെ അയാളെ പറ്റി വേറെ ഒരു ഇൻഫോ, കുറച്ചു കാലമായി റിയൽ എസ്റ്റേറ്റും വേറെ പല ബിസിനസ്സും ഉണ്ടെന്നാണ്. ഒരുപാട് ശത്രുക്കൾ ഉണ്ടാകും. സൊ അയാൾ ഒരു വിക്ടിമോ കൽപിരിറ്റോ ആകാൻ ഉള്ള സാധ്യതകൾ നിലനിൽക്കുന്നു." മാത്യു പറഞ്ഞു.


"അയാൾ ഒരു ചീങ്കണ്ണി ആണെന്ന് എനിക്കും മനസിലായി. ചൊവ്വാഴ്ചത്തോട്ട് എല്ലായിടത്തുനിന്നും പ്രഷർ വരുന്നുണ്ട് അയാളെ കണ്ടുപിടിക്കാൻ. ബട്ട് എനിക്കെന്തോ അയാൾ ഒരു ഡബിൾ ഗെയിം കളിക്കുകയാണോ എന്നൊരു ഡൌട്ട്. ഒരുപക്ഷെ നമ്മൾ ചിന്തിക്കാത്ത എന്തോ ഒരു കളി. കാരണം എന്തായാലും അവർ തമ്മിൽ നേരിട്ട് കണ്ടുമുട്ടാതെ സനലിന്റെ ബോഡി അയാളുടെ കാറിൽ വരില്ല. അതുകൊണ്ട് സനൽ മരിക്കുമ്പോൾ അഡ്വക്കേറ്റ് അവിടെ ഉണ്ടായിരുന്നു എന്നുറപ്പ്." സുധീർ പറഞ്ഞു.


"സർ പറഞ്ഞത് ചിലത് ഞാനും അംഗീകരിക്കുന്നു. അഡ്വക്കേറ്റ് സനലിന്റെ ബോഡി കണ്ടിരിക്കാം. പക്ഷെ അഡ്വക്കറ്റിന്റെ ഭാര്യയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ അയാൾ അന്ന് ട്രാവൽ ചെയ്ത് സമയം 11 കഴിഞ്ഞാണ്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ സനലിന്റെ മരണസമയം രാത്രി 8നും 9നും ഇടക്കാണ്. ആ സമയത്ത് വക്കീൽ വീട്ടിൽ ഉണ്ടായിരുന്നു. അയാളുടെ ഭാര്യയും സുഹൃത്തും പറഞ്ഞത് സത്യമാണോ എന്ന് ഒരു പക്ഷെ ഒന്നുകൂടെ ക്രോസ്സ് ചെക്ക് ചെയേണ്ടിയിരിക്കുന്നു." മാത്യു പറഞ്ഞു നിർത്തി.


"ഒക്കെ ഗയ്സ്, എനിക്ക് ഇപ്പോൾ ഒരു കോൺഫ്രൻസ് കാൾ ഉണ്ട്. സൊ ലെറ്റ് അസ് കണക്ട് വൺസ് വി ഹാവ് സംതിങ് മോർ. വീ നീഡ് ടു സോൾവ് ദിസ് ഫാസ്റ്റ്." രാജേഷും മാത്യുവും അവിടെനിന്നും പുറത്തേക്ക് നടന്നു.


അവിടെനിന്നും രാജേഷ് അഡ്വക്കേറ്റ് രാമചന്ദ്രന്റെ വീട്ടിലേക്ക് പോയി. അയാളുടെ ഭാര്യയുമായി സംസാരിക്കുന്നു. അതേ സമയം മാത്യു സനലിന്റെ കൂടെ അവസാനമായി സഞ്ചരിച്ച കുടുംബത്തെ ഒന്നുകൂടെ കാണുന്നു. പിറ്റേന്ന് രാജേഷും മാത്യുവും മേലുകാവ് പാലത്തിന്റെ പ്രാന്തപ്രദേശങ്ങളിലും സനലിന്റെ ബോഡി കിടന്ന അഴിയൂർ പഞ്ചായത്തു കിണറിന്റെ അടുത്തും പോലീസുകാരോടുകൂടി പരിശോധിക്കുന്നു. അഡ്വക്കേറ്റിന്റെ കാർ ചെക്ക് ചെയുകയും അത് പരിശോധിച്ച ഫോറൻസിക് ഉദ്യാഗസ്ഥരോടും, സനലിന്റെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർ ആയും സംസാരിക്കുന്നു. പിന്നീട് 

സൈബർ സെല്ലിലും ടെലിഫോൺ ഡിപ്പാർട്മെന്റിലും ഉള്ള ഓഫീസർമാരുമായും അഡ്വക്കേറ്റിന്റെ ചില സുഹൃത്തുക്കളുമായും സംസാരിക്കുന്നു.


സമയം: 28-ജൂലൈ-2020 10: 30 AM

സ്ഥലം : അഴിയൂർ , പോലീസ് സ്റ്റേഷൻ


രാജേഷിന്റെ റൂമിലേക്ക് കയറിവരുന്ന സുധീർ. രാജേഷും മാത്യൂവും എഴുന്നേറ്റ് സല്യൂട്ട് ചെയുന്നു.


"എന്താണ് ഗയ്സ് ടെൽ മി സം ഗുഡ് ന്യൂസ് എബൌട്ട് ദി കേസ്. ഐ ആം ഗെറ്റിങ് ദി പ്രഷർ."


"സർ, പ്രോഗ്രസ്സ് ചെയുന്നു, കുറച്ചു വിവരങ്ങൾ കൂടെ കിട്ടാനുണ്ട്. സംഭവത്തെ കുറിച്ച് ഞങ്ങൾ രണ്ടുപേർക്കും രണ്ടു വ്യൂ ആണ്. ഞങ്ങൾ അഡ്വക്കേറ്റിന്റെ ഭാര്യയെയും ഫ്രണ്ടിനെയും ഒന്നുകൂടെ ക്വസ്റ്റ്യൻ ചെയ്തു. എനിക്ക് അവർ എന്തോ മറക്കുന്നത് പോലെ തോന്നി. പിന്നെ അയാളുടെ കോളുകൾ ഞങ്ങൾ പരിശോദിച്ചു. സനൽ മിസ് ആയ സമയത്ത് അഡ്വക്കേറ്റ് പല ക്രിമിനൽസുമായും നിരന്തരം കോൺടാക്ട് ചെയ്തിട്ടുണ്ട്. സേലത്തുള്ള ഫ്രണ്ട്മായി എന്തോ ഒരു ഇല്ലീഗൽ ഡീൽ നടത്താൻ പോയതാണ് എന്ന് സംശയിക്കാൻ തക്കതാണ് അവർ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഹിസ്റ്ററി. ആദ്യം എന്റെ മനസിലെ ഇൻസിഡന്റ്സ് പറയാം.


വക്കീലും സനലും പിന്നെ മറ്റു പലരും ചേർന്ന് എന്തോ ഒരു ബിഗ് ഡീൽ പ്ലാൻ ചെയ്യുന്നു. എന്തോ ഒരു കാരണത്താൽ സനൽ ബാക് ഔട്ട് ചെയുന്നു. ചിലപ്പോ കൊടുക്കേണ്ട അമൗണ്ടിലോ മറ്റോ അവർ തമ്മിൽ ഉടക്കുണ്ടായി പിരിയുന്നു. സൊ ആ ഡീൽ നടന്നതിന് ശേഷം അയാൾ വകീലിനെ ബ്ലാക്മെയ്ൽ ചെയാൻ തുടങ്ങുന്നു. അങ്ങനെ അയാളെ മറ്റാരുടെയോ സഹായത്തോടെ വക്കീൽ കിഡ്നാപ് ചെയുന്നു. കുറച്ചു ദിവസങ്ങൾ അയാളെ ഏതോ ഒരു അജ്ഞാത കേന്ദ്രത്തിൽ ടോർച്ചർ ചെയുന്നു. അയാളെ പുറത്തുവിട്ടാൽ റിസ്ക് ആണെന്ന് മനസ്സിലാക്കിയോ, ഒരു പക്ഷെ അയാൾ രക്ഷപെടാൻ ശ്രമിക്കുന്നതിടയിലോ കൊല്ലപ്പെടുന്നു. മൂന്നാമൻ സനൽ മരിച്ച വിവരം വക്കീലിനെ അറിയിക്കുന്നു. വക്കീൽ സേലത്തേക്കു പോകുകയാണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുന്നു. മൂന്നാമൻ ബോഡിയും കൊണ്ട് അഴിയൂർ പാടത്തിനടുത്തു വരുന്നു. ഒരു പക്ഷെ തന്റെയും ലൈഫ് അപകടത്തിലാണെന്ന് കാണിക്കാനോ മറ്റോ, അല്ലെങ്കിൽ സുകുമാരക്കുറുപ്പ് മോഡൽ ഇൻഷുറൻസ് ഫ്രോഡ് പോലുള്ള എന്തെങ്കിലും പരുപാടി ചെയാനോ മറ്റോ ശ്രമിക്കുന്നു. എന്നാൽ അയാളുടെ ശരീരം തന്റെ കാറിൽ വച്ച സമയം ആരെങ്കിലും ആ വഴി വരുന്നു എന്ന് മനസിലാക്കി മൂന്നാമൻ വന്ന കാറിൽ അവർ രണ്ടുപേരും രക്ഷപെടുന്നു." രാജേഷ് തുടർന്നു.


"വക്കീലുമായി നിരന്തര സമ്പർക്കം പുലർത്തിയ അഞ്ചോളം പേരെ ഐഡന്റിഫയ് ചെയ്തിട്ടുണ്ട്. നമ്മൾ അവരുടെ കാൾ ഡീറ്റെയിൽസ് കൂടെ ട്രേസ് ചെയ്തുകൊണ്ടിരിക്കുന്നു സർ. എന്തെങ്കിലും ഒരു ബ്രേക്ക് ത്രൂ ഉടൻ പ്രതീക്ഷിക്കുന്നു. പക്ഷെ സർ മാത്യുവിനു എന്റെ തിയറി അത്ര ബോധിച്ചില്ല. സൊ ഹി ഹാസ് ഹിസ് ഓൺ. പ്ലീസ് ടെൽ മാത്യു."


"ഓക്കേ സർ. രാജേഷ് സർ പറഞ്ഞതിൽ ഒരു പോയിന്റിൽ ആണ് എനിക്ക് തീർച്ചയായും സംശയം വരുന്നത്." 


"അയാളെ കൊന്നെങ്കിൽ എന്തിനു സ്വന്തം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കണം. ബോഡി തീർച്ചയായും ഒരു മൂന്നാമനെ വെച്ച് എവിടെയെങ്കിലും കുഴിച്ചുമൂടാൻ അല്ലെ നോക്കു? അഡ്വക്കറ്റ്നു കിട്ടുന്ന ക്ലിയർ ബെനിഫിറ്റ് എന്താണ് ഇതിൽ എന്ന് ഇപ്പോളും മനസിലാകുന്നില്ല. പക്ഷെ സർ പറഞ്ഞ സസ്പെക്ട ലിസ്റ്റ് തന്നെ ആണ് എനിക്കും ഉള്ളത്. എന്റെ തിയറി പറയാം. രാജേഷ് സർ പറഞ്ഞപോലെ സനലും വക്കീലും പിന്നെ ഈ പറഞ്ഞ അഞ്ചുപേരിൽ ആരൊക്കെയോ ചേർന്ന് എന്തോ ഡീൽ പ്ലാൻ ചെയുന്നു. പക്ഷെ വക്കീലും സനലും എന്തോ കാരണത്താൽ അവരുമായി തെറ്റുന്നു. സനലിനെ അവർ കിഡ്നാപ് ചെയ്ത് വക്കീലിനായി വലവിരിക്കുന്നു. വക്കീൽ സേലത്തേക്ക് പോകുന്ന വിവരം അവർ എങ്ങനെയോ അറിയുന്നു. അന്ന് തന്നെ 9 മണിയോടുകൂടി സനലിനെ കൊന്ന് ബോഡിയുമായി വക്കീൽ വരുന്ന വഴിയിൽ കാത്തു നില്കുന്നു. രണ്ടോ മൂന്നോ പേര് ചേർന്ന് വകീലിനെ വകവരുത്തിയ ശേഷം അയാളുടെ കാറിൽ സനലിന്റെ ബോഡി വയ്ക്കുന്നു. എന്നിട്ട് ജീവനോടെയോ അല്ലാതെയോ വക്കീലിനെയും കൊണ്ട് കടന്നു കളയുന്നു. സൊ ഇതുകൊണ്ട് വക്കീൽ സനലിനെ കൊന്ന് അബ്സ്കോൻഡിങ് ആയി എന്ന് എല്ലാരും കരുതും. ഒരു പക്ഷെ ഈ ഡീലിൽ വക്കീലും സനലും കോൺടാക്ട് പോയിന്റ് മറ്റൊരാളായിരിക്കാം, അതുകൊണ്ടുതന്നെ ഇവർ രണ്ടുപേരുമായി നമുക്ക് ഒരു കണക്ഷൻ എസ്റ്റാബ്ലിഷ് ചെയ്യാൻ പറ്റുന്നതും ഇല്ല." മാത്യു പറഞ്ഞു നിർത്തി.


"ഓക്കേ സൊ നിങ്ങൾ രണ്ടുപേരും ഒരു മൂന്നാമന്റെ ഇൻവോൾമെൻറ് സസ്പെക്ട് ചെയുന്നു. ഒരുപക്ഷെ ഒന്നിൽ കൂടുതൽ ആളുകൾ. രാജേഷ് പറഞ്ഞതിൽ വക്കീൽ ആണ് അക്ക്യൂസ്ഡ് എങ്കിൽ മാത്യു പറഞ്ഞതിൽ അയാളാണ് ഇര. ബട്ട് ഇപ്പോളും പലതും വെറും ഊഹാപോഹങ്ങൾ അല്ലെ? ഇനിയെന്താണ് പ്ലാൻ വിച്ച് വെ വി ആർ ഹെഡിങ്?" സുധീർ ചോദിച്ചു.


"ബോത്ത് ദി സെനാരിയോസ് വി നീഡ് തേർഡ് പേഴ്സൺ സർ. സൊ അവരുടെ ഡീറ്റെയിൽസ്, ലൊക്കേഷൻസ്, കണക്ഷൻസ്. വേണ്ടിവന്നാൽ ഒരു അനോഫിഷ്യൽ ചോദ്യം ചെയ്യലിനും പ്ലാൻ ഉണ്ട്." രാജേഷ് പറഞ്ഞു.


"രാജേഷ് ഐ നോ യുവർ ഹാർഡ് വർക്ക് ആൻഡ് കമ്മിറ്റ്മെന്റ്. ബട്ട് ഐ നീഡ് സൊല്യൂഷൻസ് ഫാസ്റ്റ്."


"ഹോപ്പ് യു ഹാവ് ദി കില്ലർ വിത്ത് ഫാക്ടസ് നെക്സ്റ്റ് ടൈം വി മീറ്റ്. ഓക്കേ ഗയ്സ്."


സുധീർ പുറത്തോട്ട് ഇറങ്ങി. രാജേഷും മാത്യൂവും പരസ്പരം നോക്കി. അവരുടെ മുഖത്ത് ഒരു മ്ലാനത നിഴലിച്ചു കാണാം. 


ഭാഗം 3 


സമയം: 28-ജൂലൈ-2020 11:25 pm 

സ്ഥലം: ചാലിയാര്


ഹൈവേയിലൂടെ വേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാർ. ഇരു വശങ്ങളിലും റബ്ബർ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ട് പോയികൊണ്ടിരുന്നു. കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചം പതുക്കെ ഇരുട്ടിനെ തുളച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. കുറച്ചു മുന്നിലായി പാർക്ക് ചെയ്തിരിക്കുന്ന ഒരു കാറും കാറിനടുത്ത് ഒരാളും പ്രത്യക്ഷപെട്ടു. അയാൾ ലിഫ്റ്റിനായി കൈ വീശികാണിക്കുന്നുണ്ടായിരുന്നു. കാർ സ്ലോ ചെയ്ത്, നിർത്തിയിട്ടിരിക്കുന്ന കാറിന്റെ സമീപത്തായി നിർത്തി. ലിഫ്റ്റിന് കൈ കാണിച്ചയാൾ ഒരു മിനിറ്റ് എന്ന് ആംഗ്യം കാണിച്ച് പോക്കറ്റിൽ നിന്നും കുറച്ച് ക്യാഷ് എടുത്ത് തുറന്നു വെച്ച ബോണറ്റിന്റെ അഭിമുഖമായി നിന്ന ആൾക്ക് കൊടുത്ത് എന്തോ പറഞ്ഞു. എന്നിട്ട് ആ കാറിന്റെ ഡിക്കിയിൽ ഇരുന്ന ഒരു വലിയ ട്രോളി ബാഗ് എടുത്ത് ലിഫ്റ്റിനായി നിർത്തിയ കാറിന്റെ ബാക്ക് സീറ്റിൽ വെച്ചു. എന്നിട്ട് മുന്നിലെ സീറ്റിൽ വന്നിരുന്നു. വണ്ടി മുന്നോട്ട് നീങ്ങി. 


"താങ്ക്സ്, മേക്കാട് ജംഗ്ഷൻ വഴി ആണോ പോകുന്നത്?" ആഗതൻ ചോദിച്ചു.

"അതെ വണ്ടി ബ്രേക്ഡോൺ ആയോ?"

"ആ അതെ. ഏതോ പഴയ വണ്ടിയാണ്. എയർ പോർട്ടീന്ന് വിളിച്ചതാ. പെട്ടെന്നുള്ള വരവായൊണ്ട് വീട്ടീന്ന് ആരും പിക്ക് ചെയ്യാൻ വന്നില്ല."

"ഹോ ഓക്കേ. ആം ജോർജി... യു?"

"അയ്യോ പരിചയപെടുത്താൻ മറന്നു. ആം ശ്യാം. മുംബൈ ഒരു റെസ്റ്റോറന്റ് ചെയിൻ പാർട്ണർഷിപ്പിൽ നടത്തുന്നു."

"ഹോ ഓക്കേ. ഞാൻ... ഞാൻ ഇവിടെ കുറച്ച് റബ്ബറും ഏലവും ഓക്കേ ആയി പോകുന്നു." 


"ഹോ...ഓക്കേ...സർ വേറെ എന്തേലും പറയാൻ വന്നോ?" ശ്യാം ചോദിച്ചു.

"ഇല്ല...എന്താ അങ്ങനെ ചോദിക്കാൻ...?" ജോർജി ചോദിച്ചു.

"എന്തോ... അത് വിടൂ... പിന്നെ ബിസിനസ് എങ്ങനെപോകുന്നു?"

"ആ കുഴപ്പമില്ല എന്ന് പറയാം. ഇവിടെ ബിസിനസ് ക്ലച്ച് പിടിക്കാൻ പാടാണ്."

ആ ശരിയാ... കേട്ടിട്ടുണ്ട്... അപ്പൊ സർ ഈ ബിസിനസിനു മുൻപ് പോലീസിൽ ആയിരുന്നോ?" ശ്യാം ചോദിച്ചു

ഒരു ഞെട്ടലോടെ ജോർജി ശ്യാമിനെ ഒന്ന് സൂക്ഷിച്ചു നോക്കി. "അത് തനിക്ക് എങ്ങനെ മനസിലായി?"


ശ്യാം ചോദ്യം കേൾകാത്തപോലെ പുറത്തോട്ട് നോക്കിയിരുന്നു. കാർ ഇരുൾ നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കുറച്ചുനേരത്തെ മൗനത്തിനു ശേഷം ശ്യാം വാച്ചിലേക്ക് നോക്കി. എന്നിട്ട് തിടുക്കത്തിൽ വണ്ടിയിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്ത് എഫ്എം ട്യൂൺ ചെയ്ത് പറഞ്ഞു,

"സർ ഓൺ ആക്കുന്നുണ്ടേ... ഈ സൈലെൻസ് എനിക്ക് പണ്ടേ അലെർജിയാ... സർ മിഡ്നൈറ്റ് ഹങ്കാമ കേൾക്കാറുണ്ടോ? ആർ ജെ അലീനയുടെ പ്രോഗ്രാം. സൂപ്പർബ് പ്രോഗ്രാം. ഐ ആം എ ഗ്രേറ്റ് ഫാൻ."


(എഫ് എം... "വെൽകം ബാക്ക് എവരിവൺ... ഇത് നിങ്ങളുടെ സ്വന്തം ആർ ജെ അലീന. അപ്പോൾ നമ്മുടെ ലാസ്റ്റ് ആൻഡ് ട്രെൻഡിങ് തുടർകഥ സെഗ്മെന്റ്ലേക്ക് കടക്കുന്നു. എല്ലാവരും കഥ ഓർക്കുന്നുണ്ടാകും എന്ന് വിചാരിച്ചുകൊണ്ട് പേടിക്കാതെ കേൾക്കും എന്ന് ഉറപ്പിച്ചു കൊണ്ട് തുടങ്ങുന്നു. നമ്മുടെ വില്ലൻ വീണ്ടും വഴിയിൽ ഒരു ട്രോളി ബാഗും ആയി നില്കുന്നു. ദൂരെ നിന്നും ഒരു കാർ വരുന്നു. കാറിനു അയാൾ കൈ കാണിക്കുന്നു.")


"സർ എന്താ ഒന്നും മിണ്ടാതെ? ആ നേരത്തെ ചോദിച്ചത്... സാറിന്റെ ഫേസ് കണ്ടാൽ തന്നെ ഒരു പോലീസ് ലുക്ക് ഉണ്ട്. അതുകൊണ്ട് ഊഹിച്ചു."

ജോർജി മ്യൂസിക് പ്ലെയറിലേക്കും പിന്നീട് ശ്യാമിനെയും നോക്കി.


(എഫ് എം... "നമ്മുടെ വില്ലൻ കുരിയനോട് ചോദിച്ചു നിങ്ങൾ ഒരു പോലീസുകാരൻ അല്ലെ എന്ന്...")


"സർ മുംബൈ വന്നിട്ടുണ്ടോ?" ശ്യാം ചോദിച്ചു.

"നിനക്ക്... നീ ആരാ?" ജോർജി ഉറച്ച സ്വരത്തിൽ ചോദിച്ചു.


(എഫ് എം... ഓർമ്മകൾ ഭൂതകാലത്തിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു)


"സർ ശ്രദ്ധിച്ചോ...? ഈ കഥ കൊള്ളാം അല്ലെ...? ഐ ടോൾഡ് യു ന...? ഷീ ഈസ് ഗുഡ്... യു ആർ റിയലി ഗുഡ് പേഴ്സൺ ടൂ... ഒരു സ്ട്രെഞ്ചെർക്ക് ഈ സമയത്ത് ലിഫ്റ്റ് കൊടുക്കാൻ ഓക്കേ എല്ലാരും മടിക്കും. ഈ കാലത്ത് നമുക്ക് ആരേം വിശ്വസിക്കാൻ പറ്റില്ല."


ജോർജി വണ്ടി ചവുട്ടി നിർത്തി... എന്നിട്ട് ശ്യാമിനെ തുറിച്ചുനോക്കി കൊണ്ട് ചോദിച്ചു.

"നീ എന്നെ പേടിപ്പിക്കുകയാണോ?"

"സർ... അയ്യോ... ഞാൻ സാറിനെ എങ്ങനെ പേടിപ്പിക്കാനാ?"

"എന്നാ ഇറങ്ങിക്കോ. മേക്കാട് ജംഗ്ഷൻ ആയി..." ജോർജി പറഞ്ഞു.

"ഹോ മേക്കാട് ആണോ ഇത്...?"

"ഹോ നിനക്ക് നിൻെറ വീടുള്ള സ്ഥലം അറിയില്ലേ...? നീ കളിക്കല്ലേ... നിനക്ക് എന്താ അറിയേണ്ടത്... പറയെടാ?" ജോർജി ചോദിച്ചു.


"എനിക്ക്..."


(എഫ് എം... വില്ലൻ ചോദിച്ചു ഒരു ശങ്കരനെ അറിയൂമോ?)


"ആ അത് തന്നെ എനിക്കും അറിയാനുള്ളത് പക്ഷേ...ശങ്കരനല്ല... രാമചന്ദ്രൻ...അഡ്വക്കേറ്റ് രാമചന്ദ്രൻ..." ശ്യാം ചോദിച്ചു.

ജോർജിയുടെ മുഖത്ത് ഒരു പരിഭ്രമം നിറഞ്ഞു...

"ഈയിടക്ക് ന്യൂസിൽ ഓക്കേ വന്നതാണെന്ന്... മിസ്സിംഗ് ആണെന്നൊക്കെ പറഞ്ഞിട്ട്... നിങ്ങൾ മുംബയിൽ ഉണ്ടായിരുന്നതല്ലേ മുൻപും കണ്ടിട്ടുണ്ടാവും... ഒരുമിനിറ്റ്... ഫോട്ടോ കാണിച്ച് തരാം..." ശ്യാം പറഞ്ഞുകൊണ്ട് മൊബൈലിൽ തിരഞ്ഞു. അയാൾ ഫ്രന്റ് മിററിൽ പുറകിൽ നിന്നും ഒരു കാർ വരുന്നത് ശ്രദ്ധിച്ചു.

"അല്ല, ഞാനെന്തു മണ്ടനാ? എന്തിനാ ഫോട്ടോ? ആളിവിടെ ഉണ്ടല്ലോ." ബാക്കില്ലേ സീറ്റിലേക്ക് കയ്യിട്ട് ട്രോളി ബാഗ് തുറന്നു. ഓപ്പൺ ആയ ബാഗിൽ അഡ്വക്കേറ്റ് രാമചന്ദ്രന്റെ മൃതശരീരം കണ്ട് ജോർജി തരിച്ചിരുന്നു.


(എഫ് എം അയാൾ തന്റെ ഇടതുകൈയിൽ ഒളിപ്പിച്ച ക്ലോറോഫോം കുര്യന്റെ മുഖത്തേക്ക് സ്പ്രൈ ചെയ്തു.)


"അലീന പറഞ്ഞാൽ പിന്നെ എങ്ങനാ..." ശ്യാം ചിരിച്ചുകൊണ്ട് ക്ലോറോഫോം ജോർജിയുടെ മുഖത്തേക്ക് സ്പ്രൈ ചെയ്തു. നിമിഷങ്ങൾക്കകം അയാൾ മയങ്ങി വീണു. മറ്റൊരു കാർ മുന്നിലായി പാർക് ചെയ്തു. ഒരാൾ ഇറങ്ങിവന്നു. അവർ രണ്ടുപേരും കൂടി ജോർജിയെ ട്രോളി ബാഗിലേക്കും അഡ്വക്കേറ്റിന്റെ ബോഡി കാറിലെ ഡ്രൈവിംഗ് സീറ്റിലേക്കും മാറ്റി. ട്രോളി ബാഗ് മൂന്നാമൻ വന്ന കാറിൽ വെച്ചതിനു ശേഷം ശ്യാം വീണ്ടും തിരിച്ചുവന്നു വക്കീലിന്റെ ബോഡി ജോർജിയുടെ കാറിന്റെ സൈഡ് വിൻഡോയിലൂടെ നോക്കികൊണ്ട് നിന്നു.


(എഫ്എം... കഥ ഇനി അടുത്ത ആഴ്ച ഇതേ സമയം തുടരും.... ഇനി കാണും വരേയ്ക്കും ബൈ ബൈ ആൻഡ് ഗുഡ് നൈറ്റ് ഫ്രം ആർ ജെ അലീന.)


ശ്യാം എഫ് എം റേഡിയോയുടെ വോളിയം കുറച്ചൂടെ കൂട്ടി അവിടെന്നു നടന്നു നീങ്ങി. മുന്നിൽ കിടന്ന കാറിൽ കയറി ഇരുട്ടിലേക്ക് അതിവേഗം മറഞ്ഞു.


സമയം : 29 -ജൂലൈ-2020 5: 00 am 

സ്ഥലം : രാജേഷിന്റെ വീട്


മൊബൈൽ റിങ് കേട്ട് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന രാജേഷ് കാൾ അറ്റൻഡ് ചെയുന്നു.


"ഹലോ...വാട്ട്... ഞാനിതാ വരുന്നു." ഒരു നിമിഷനേരം ആലോചിച്ചതിനു ശേഷം അയാൾ വേഗത്തിൽ മുഖം കഴുകി ഫ്രഷ് ആകുന്നു.


സമയം : 29 -ജൂലൈ-2020 5: 35 am 

സ്ഥലം : മേക്കാട് ജംഗ്ഷൻ


ബോഡി കിടക്കുന്ന കാറിനു മുന്നിലായി ഒരു പോലീസ് ജീപ്പ് പാർക്ക് ചെയ്തിരിക്കുന്നു. മാത്യുവും മറ്റു ചില പോലീസുകാരും ബോഡിയും കാറും ചെക്ക് ചെയുന്നു. രണ്ട് പ്രൈവറ്റ് കാറുകളും നാലോ അഞ്ചോ പേരും അതിനടുത്ത് കാണാം. എഫ്എം റേഡിയോയിലെ പാട്ട് നല്ല ശബ്ദത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. രാജേഷ് തന്റെ ജീപ്പ് പാർക്ക് ചെയ്ത് സ്പോർട്ടിലേക്ക് ചെന്നു. ബോഡി കിടക്കുന്ന കാറിനു ചുറ്റും ഒന്ന് ചെക്ക് ചെയ്ത് മാത്യുവിനോട് ചോദിച്ചു.


"എന്താണെടോ ഇതൊക്കെ... സൊ താൻ പറഞ്ഞതായിരുന്നു ശരി അല്ലെ? ദേർ ഈസ് എ തേർഡ് മാൻ ആൻഡ് അഡ്വക്കേറ്റ് ഈസ് ആൾസോ എ വിക്ടിം."


"പക്ഷെ സർ... നമ്മൾ രണ്ടുപേരും ചിന്തിച്ചതൊന്നും അല്ലാത്ത ഒരു ആംഗിൾ ഇതിന്നുണ്ടായിരിക്കുന്നു. സനലിന്റെ കൊലപാതകത്തിന് സമാനമാണിത്. മറ്റൊരാളുടെ കാറിലെ ഡ്രൈവിംഗ് പൊസിഷനിൽ ഡെഡ്ബോഡി കാണപ്പെടുന്നു. കഴിഞ്ഞതിന്റെ മുൻപത്തെ ചൊവ്വാഴ്ച മിഡ്നെറ്റ് സനൽ മിസ്സിംഗ് ആകുന്നു. കഴിഞ്ഞ ചൊവാഴ്ച മിഡ്നൈറ്റ് വക്കീൽ മിസ്സിംഗ് ആകുന്നു. വകീലിന്റെ കാറിൽ നിന്നും സനലിന്റെ ബോഡി കിട്ടുന്നു. ഇന്നലെ എഗൈൻ ചൊവ്വാഴ്ച, മോസ്റ്റ് പോസ്സിബിളി മിഡ്നൈറ്റ് തന്നെ മറ്റൊരാളുടെ കാറിൽ നിന്നും വക്കീലിന്റെ ബോഡി കിട്ടുന്നു. സൊ സംവൺ ഈസ് മിസ്സിംഗ് എഗൈൻ. പാറ്റേൺ കാണിക്കുന്നത് നമ്മൾ ഒരു സീരിയൽ കില്ലർനെ ആണ് ചെയ്സ് ചെയുന്നത് എന്നാണ് സർ." മാത്യു പറഞ്ഞു നിർത്തി.


"ഇത് കൈവിട്ട് പോകുകയാണലോ മാത്യു. എനി ക്ലൂ എബൌട്ട് കാർ ആൻഡ് ഓണർ?"


"ഇല്ല, സർ. ഏർളി മോർണിംഗ് ആയതുകൊണ്ട് ഇൻഫർമേഷൻ കിട്ടാൻ വൈകുന്നുണ്ട്..."


"ആരാ ഇത് വിളിച്ചു പറഞ്ഞത്?" രാജേഷ് ചോദിച്ചു.


"അവർ രണ്ടുപേർ ആണ്." സൈഡിൽ നിന്ന രണ്ടുപേരെ വരാൻ ആംഗ്യം കാണിച്ചുകൊണ്ട് മാത്യു പറഞ്ഞു.


"നിങ്ങൾ എപ്പോളാ കണ്ടത്? എങ്ങോട്ട് പോകുകയായിരുന്നു?" രാജേഷ് ചോദിച്ചു.


"ഞങ്ങൾ സേലത്ത് എഞ്ചിനീയറിംഗ് സ്റ്റുഡന്റസ് ആണ്. ഒരു ഫ്രണ്ടിന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നു തിരിച്ചുപോകുന്ന വഴിയാ. ഇന്നുതന്നെ ക്ലാസ്സിൽ കേറണം അതുകൊണ്ടാ രാത്രിയിലെ പുറപ്പെട്ടത്. ഇവിടെ എത്തിയപ്പോൾ എഫ്എം റേഡിയോ ഉറക്കെ വച്ച ശബ്ദം കേട്ടു. അപ്പോളാണ് ഇരുട്ടത്ത് പാർക്ക് ചെയ്തിരിക്കുന്ന ആ കാർ ശ്രദ്ധിച്ചത്. അതിൽ ഡ്രൈവിംഗ് സീറ്റിൽ ആരോ ഇരിക്കുന്നത് പോലെ തോന്ന. പക്ഷെ എന്തോ ഒരു ശരിയല്ലായ്മ ഇരിപ്പിൽ ഉണ്ടായിരുന്ന. അങ്ങനെയാ ഞങ്ങൾ ഇവിടെ വന്നു നോക്കിയത്. സമയം 4 :30 ആയിക്കാണും. എന്നിട്ടാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്."


"നിങ്ങൾക്ക് ഇപ്പോൾ പോകാം ആവശ്യം വന്നാൽ വിളിപ്പിക്കും." രാജേഷ് പറഞ്ഞു.


അവർ അവിടെനിന്നും പോയി. അപ്പോഴേക്കും ജനക്കൂട്ടം തടിച്ചുകൂടിക്കൊണ്ടിരുന്നു. ഒരു ആംബുലൻസ് വന്ന് അവിടെ നിർത്തി. ഇരുട്ട് പതിയെ മാറി തുടങ്ങിയിരുന്നു.


അടച്ചിട്ട ഒരു മുറിയിൽ കസേരയിൽ കയ്യും കാലും കെട്ടിയിട്ട നിലയിൽ മയക്കത്തിൽ ഇരിക്കുന്ന ജോർജി. വാതിൽ തുറക്കുന്ന ശബ്ദം അയാളെ ഉണർത്തി.


"നീയാരാ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്?" ജോർജി ചോദിച്ചു.


ഭാഗം - 4 


കയറിവന്നയാൾ ജോർജിയോട് ഒന്നും പറയാതെ അയാളിരിക്കുന്നതിനു നേരെ പുറകിലായി ചെന്ന് നിന്നു.


"നിനക്ക് ഞാൻ ആരാണെന്നു അറിയില്ല. അറിഞ്ഞിരുന്നേൽ നീ ഇതൊന്നും ചെയാൻ ധൈര്യപ്പെടില്ല." തിരിഞ്ഞു നോക്കാൻ ശ്രമിച്ചുകൊണ്ട് ജോർജി ഭീഷണി സ്വരത്തിൽ പറഞ്ഞു. ഒരു നിമിഷ നേരത്തെ നിശബ്ദതക്കു ശേഷം അയാളുടെ ചെകിടത്ത് പിന്നിൽനിന്നും ഒരു കൈ ആഞ്ഞുപതിച്ചു. അയാൾ ഉച്ചത്തിൽ നിലവിളിച്ചു.


"എടാ സമയം ഉണ്ട്. സർ ഒന്ന് സാഹചര്യവുമായി പൊരുത്തപ്പെടട്ടെ." റൂമിന് പുറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ശ്യാം പത്രത്തിൽ നിന്നും കണ്ണെടുത്ത് ഉറക്കെ വിളിച്ചു പറഞ്ഞു.


സമയം : 29 -ജൂലൈ -2020 12:30 pm 

സ്ഥലം : അഴിയൂർ പോലീസ് സ്റ്റേഷൻ 


ഉച്ചത്തിൽ ഓൺ ചെയ്തുവച്ചിരിക്കുന്ന ടെലിവിഷൻ ന്യൂസ് ചാനലിൽ സീരിയൽ കില്ലിങിന്റെ റിപ്പോർട്ടുകൾ സ്ക്രോൾ പോയിക്കൊണ്ടിരുന്നു. മാത്യു അതിലേക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു. രാജേഷ് എന്തോ ചിന്തയിൽ മുഴുകിയിരുന്നു. പോലീസ്റ്റേഷനു മുൻപിൽ നിർത്തിയ കാറിൽ നിന്നും സുധീർ അവരുടെ റൂമിലേക്കു കയറി വന്നു. അയാൾ ടെലിവിഷനിലേക്ക് കുറച്ചു നേരം നോക്കി നിന്നു. എന്നിട്ട് രാജേഷിനെയും മാത്യുവിനേയും നോക്കി.


"എന്തൊക്കെയാണെടോ ഇവിടെ നടക്കുന്നത്? ആർ യു ഗയ്സ് അവെയർ ഓഫ് സിറ്റുവേഷൻ? ഇവിടെ ഒരു പോലീസ് സേന ഉണ്ടോ എന്നാണ് പല ന്യൂസ് ചാനലുകളും കൊടുക്കുന്ന ഹെഡിങ് തന്നെ. യു നോ ഐ ആം ഓൺ ദി വേ ടു ഡി ഐ ജി ഓഫീസ്. വാട്ട് അപ്ഡേറ്റ് ഷുഡ് ഐ ടെൽ?" സുധീർ പറഞ്ഞു നിർത്തി.


"സർ... വക്കീലിന്റെ ഡെത്ത് നടന്നിരിക്കുന്നത് ഏതാണ്ട് ഇന്നലെ രാത്രി 9 മണിയോട് കൂടിയാണ്. ബോഡി ഉണ്ടായിരുന്ന കാർ ഒരു ജോർജിയുടേതാണ്. മുന്പുണ്ടായപോലെ തന്നെ ഹി ഈസ് മിസ്സിംഗ്. പുള്ളി എക്സ് പൊലീസാണ്. ഒരുപാട് ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളതുകൊണ്ട് അധികം നാൾ സർവീസിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ അല്ലറ ചില്ലറ ബിസിനെസ്സുകൾ ഓക്കേ നടത്തി ജീവിക്കുകയായിരുന്നു. ഇന്നലെ എന്തോ ബിസിനസ് മീറ്റ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടതാണ് ഏതാണ്ട് രാത്രി 11 ഓടുകൂടി." രാജേഷ് പറഞ്ഞു.


"വാട്ട് എബൌട്ട് ദി കില്ലർ? സ്റ്റിൽ വി ഹാവ് നത്തിങ്?"


"സർ, വി ആർ ആഫ്റ്റർ എ സീരിയൽ കില്ലർ. വക്കീലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സനലിന്റേതിന് സമാനമാണ്. രണ്ടുപേരുടെയും മരണകാരണം തലക്ക് ഏറ്റ ക്ഷതം ആണ്. പിന്നെ ബോഡി കണ്ടെത്തിയ രീതി. ഒരു പക്ഷെ അവർ തമ്മിൽ എന്തോ ഒരു കണക്ഷൻ ഉണ്ട്." മാത്യു പറഞ്ഞു.


"സൂചനകൾ പറയാൻ ഇവിടെ മീഡിയാസ് ഉണ്ട്. അത് താൻ പറയണ്ട. ഐ നീഡ് ഫാക്ടസ് ആൻഡ് ആൻസേർസ്. യു ഗയ്സ് ഗെറ്റ് മി?"


മാത്യു എന്തോ പറയാൻ വന്നെങ്കിലും രാജേഷ് വേണ്ടെന്നുള്ള രീതിയിൽ കണ്ണടച്ച് കാണിച്ചു. സുധീർ അവിടെ നിന്നും പോയി. രാജേഷും മാത്യൂവും വളരെ നിരാശയരായി കാണപ്പെട്ടു.


"സർ, ഒരു കാൾ ഉണ്ട്." ഒരു പോലീസുകാരൻ വന്ന് പറഞ്ഞു. "മാത്യു അവിടെ ചെന്ന് ഫോൺ എടുത്തു."


"ഹാലോ...സർ....ഞാൻ രമേഷ്...എഞ്ചിനീയർ ആണ്. ഇവിടെ കമൽ നഗർ നടുത്താണ് വീട്. എനിക്ക് കാർ മർഡർസ്നെ പറ്റി ഒരു ചെറിയ സംശയം പറയാൻ ഉണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഞാൻ ട്രാവല്ലിംഗിൽ ആയിരുന്നു. ആ സമയത്ത് എഫ് എം ഇൽ ഉണ്ടായിരുന്ന ഒരു സ്റ്റോറി പ്രോഗ്രാം ഇതുപോലെ ഉള്ള ഒരു കഥയാണ് പറഞ്ഞത്. തുടർകഥ ആയിരുന്നു അത്. ഒരാളുടെ ശവം കാറിൽ വച്ച് കാറിന്റെ ഡ്രൈവറെ തട്ടിക്കൊണ്ടുപോകുന്നു."


"അതുകൊണ്ട്? അത് ഒരു കോയ്നസിഡൻസ് ആയിക്കൂടെ?" മാത്യു ചോദിച്ചു.


"ഞാൻ അങ്ങനെ തന്നെയാ വിചാരിച്ചത്. പക്ഷെ ഇന്നലത്തെ മർഡർ ന്യൂസ് കണ്ടപ്പോ ഞാൻ ആ പ്രോഗ്രാമിനെ പറ്റി കൂടുതൽ അന്വേഷിച്ചു. അത് വീക്കിലി പ്രോഗ്രാം ആണ് എല്ലാ ചൊവ്വാഴ്ചയും 11 : 45 ന്."


"ഹൊ...സ്ട്രെയ്ന്ജ്...നമുക്ക് ഒന്ന് കാണാമോ? കമൽ നഗർ എവിടെ ആയിട്ടാ വീട്?"


"സ്കൂൾ ഗ്രൗണ്ടിന്റെ അടുത്താണ് സർ."


"മാത്യു ഉടൻ തന്നെ അവിടേക്ക് പുറപ്പെട്ടു."


സ്കൂൾ ഗ്രൗണ്ടിനടുത്തായി സംസാരിച്ചു നിൽക്കുന്ന മാത്യുവും രമേഷും.


"തനിക്ക് ആ സ്റ്റോറി ഓർമ്മയുണ്ടോ?" മാത്യു രമേഷിനോട് ചോദിച്ചു.


"ഉവ്വ് സർ. രാത്രി 11 :30നു റെയിൻബോ എഫ് എം ലെ മിഡ്നൈറ്റ് ഹങ്കാമ എന്നൊരു പ്രോഗ്രാം ആയിരുന്നു, 11 :45 വരെ സോങ്സ് വയ്ക്കും. പിന്നീട് ആണ് തുടർകഥ എന്ന സെഗ്മെന്റ്. കഥ ഇങ്ങനെ ആയിരുന്നു. ഒരാൾ രാത്രിയിൽ കാറിൽ പോകുന്നു. വഴിയിൽ വച്ച് ട്രോളി ബാഗ് ആയി നിൽക്കുന്ന ഒരാൾ ഈ വരുന്ന കാറിനു കൈ കാണിക്കുന്നു. ഡ്രൈവർ ലിഫ്റ്റ് കൊടുക്കുന്നു. അവർ പലതും സംസാരിക്കുന്നു. പലപ്പോഴും കാറിൽ കയറിയ ആളുടെ പെരുമാറ്റം തന്നെ മുൻപരിചയം ഉള്ളതുപോലെ എന്ന് ഡ്രൈവർക്ക് തോന്നുന്നു. വന്നയാൾ കഴിഞ്ഞ ആഴ്ച മിസ്സിംഗ് ആയ ഒരാളെ അറിയുമോ എന്ന് ഡ്രൈവറോട് ചോദിക്കുന്നു. ഇല്ല എന്ന് അയാൾ പറയുമ്പോ മറന്നുപോയതാകുമെന്നും ആളിവിടെ ഉണ്ടെന്നും പറഞ്ഞു കൊണ്ടുവന്ന ട്രോളി ബാഗ് തുറന്ന് ഒരു മൃതദേഹം കാണിക്കുന്നു. അയാൾ പ്രതികരിക്കുന്നതിനു മുൻപ് ക്ലോറോഫോം മുഖത്തേക്ക് സ്പ്രൈ ചെയ്യുന്നു. അയാൾ മയങ്ങിവീഴുന്നു. അയാളെ സീറ്റിൽ നിന്നും ട്രോളി ബാഗിലേക്ക് മാറ്റി, കൊണ്ടുവന്ന ഡെഡ് ബോഡി സീറ്റിൽ വയ്ക്കുന്നു. എന്നിട്ടയാൾ ട്രോളി ബാഗുമായി അവിടെ നിന്നും പോകുന്നു."


"പക്ഷെ ഇത്രയും ക്ലിയർ ആയി ഇത് ഓർത്തിരിക്കാൻ കാരണം?" മാത്യു ചോദിച്ചു.


"സർ, സാധാരണയായി ആ സമയങ്ങളിൽ എഫ് എം പ്രോഗ്രാംസ് എല്ലാം മ്യൂസിക് ഓറിയന്റഡ് ആണ്. ഒരു കഥ പറയുന്ന പ്രോഗ്രാം ആദ്യമായാണ് ഞാൻ കേൾക്കുന്നത്. അതിലെ അവതരണം വളരെ മനോഹരമായിരുന്നു. എന്തോ ഒരു റിയൽ ഫീൽ ഉണ്ടായിരുന്നു ആ കഥക്ക്."


"ഓക്കേ രമേഷ്. താങ്ക്സ് ഫോർ ദി ഇൻഫോ."


മാത്യു അവിടെ നിന്നും ഇറങ്ങി.


സമയം : 10 : 30 am 30-07-2020 

സ്ഥലം : അഴിയൂർ , സി ഐ രാജേഷിന്റെ വീട്


ജീപ്പിൽ കയറുന്ന രാജേഷും മാത്യുവും. ജീപ്പ് പുറത്തോട്ട് നീങ്ങുന്നു.


"രമേഷ് പറഞ്ഞ കാര്യങ്ങൾ വച്ച് ഞാൻ വക്കീലിന്റെ ബോഡി കിട്ടിയ സ്പോർട്ടിൽ പോയി നോക്കിയിരുന്നു സർ. ഒരു ട്രോളി വലിച്ചപോലുള്ള പാട് അവിടെ കാണുന്നുണ്ട്. പിന്നെ പറഞ്ഞ കഥയിലെ മർഡർ വാസ് സിമിലർ. കിഡ്നാപ്പ് ചെയ്യപ്പെട്ട ആളുടെ വണ്ടിയിൽ മുൻപ് കൊണ്ടുപോയ ആളുടെ ബോഡി. അതുമാത്രം അല്ല. ബോഡി ആദ്യം കാണുന്നവർ പറഞ്ഞതും സർ ഓർക്കുന്നില്ലേ. വളരെ ഹൈ വോളിയം എഫ് എം മ്യൂസിക് കേട്ടാണ് അവർ ഈ വണ്ടി നോട്ട് ചെയ്തതും."


"യാ ഫിൽസ് സംതിങ് ഈസ് ഫിഷി. താൻ റെയിൻബോ എഫ് എം ലെ ആരെങ്കിലും കണക്ട് ചെയ്തായിരുന്നോ?" രാജേഷ് ചോദിച്ചു.


"ഉവ്വ് സർ. ആദ്യം ഒരു അനോഫിഷ്യൽ അന്വേഷണം ആണ് നല്ലതെന്നു തോന്നി. അവിടെ വർക്ക് ചെയുന്ന ഒരു പരിചയക്കാരൻ വഴി കുറച്ചു കാര്യങ്ങൾ തിരക്കി. അത് കുറച്ചൂടെ ഞെട്ടിക്കുന്നതാണ്. ഈ പ്രോഗ്രാം തുടങ്ങിയത് സനലിനെ കാണാതാകുന്ന അന്നുതന്നെ ആണ്. പിന്നീടുള്ള ചൊവ്വാഴ്ച വക്കീലിനെ കാണാതായ ദിവസം അതായത് രമേഷ് എഫ് എം റേഡിയോ കേട്ട ദിവസം രണ്ടാമത്തെ എപ്പിസോഡ്. പിന്നെ മിനിങ്ങാന്ന് മൂന്നാമത്തെ എപ്പിസോഡ്. അതുകൂടെ അറിഞ്ഞപ്പോൾ അവരുടെ ഓഫീസിൽ പോയി അന്വേഷിക്കാം എന്ന് വിചാരിച്ചു."


രാജേഷ് റെയിൻബോ എഫ് എം ന്റെ ഓഫീസിനുമുന്നിൽ വണ്ടി നിർത്തി. മാത്യു ഇറങ്ങി.


"ഓക്കേ മാത്യു. ഞാൻ കൂടെ വരണോ?"


"വേണ്ട സർ. ഇത് ഞാൻ നോക്കിക്കൊള്ളാം. സർ ജോർജിയുടെ വീട്ടിലേക്ക് തന്നെ പൊയ്ക്കൊള്ളൂ."


രാജേഷ് അവിടെ നിന്നും പോയി. മാത്യു എഫ്എം ഓഫീസിലേക്കു കയറിപ്പോയി. റിസപ്ഷനിൽ തിരക്കിയ ശേഷം കുറച്ചുനേരം അയാൾ അവിടെ കാത്തു നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ അവിടേക്ക് കയറി വന്നു. മാത്യുവിനേയും കൂട്ടികൊണ്ട് ഒരു റൂമിലേക്ക് പോയി.


"സർ, ഞാൻ ആൽബർട്ട്. ഇവിടത്തെ പ്രോഗ്രാം മാനേജർ ആണ്. എന്താണ് വിഷയം?"


"ആൽബർട്ട്, നിങ്ങൾ പുതിയതായി തുടങ്ങിയ ഒരു പ്രോഗ്രാം ഇല്ലേ? എല്ലാ ചൊവ്വാഴ്ചയും ഉള്ള ഒരു തുടർക്കഥ?"


"ഉവ്വ്, സർ. മിഡ്നൈറ്റ് ഹങ്കാമ എന്നാണ് പ്രോഗ്രാം നെയിം. അതിന്റെ സെക്കന്റ് സെഗ്മെന്റ് ആണ് തുടർക്കഥ."


"കഴിഞ്ഞ രണ്ടാഴ്ചയും രണ്ടു മർഡർ നടന്നതും ശ്രദ്ധിച്ചുകാണുമല്ലോ. എന്തെങ്കിലും സാമ്യം അതിലെ കഥയുമായി തോന്നിയായിരുന്നോ?"


"ഇവിടെയും ആരൊക്കെയോ അങ്ങനെ പറഞ്ഞുകേട്ടു. പക്ഷെ അങ്ങനെ കാര്യമായി എടുക്കേണ്ട കാര്യമായി എനിക്ക് തോന്നിയില്ല."


"ഓക്കേ. ആൽബർട്ട്, ഈ കഥ എഴുതുന്നത് ആരാണ്?"


ഭാഗം - 5 


"സർ, ജനറലി ഞങ്ങൾക്ക് പ്രോഗ്രാം റൈറ്റേഴ്സ് ഉണ്ട്. ബട്ട്... ഈ കഥ ഞങ്ങളുടെ ആർജെ തന്നെയാണ് ഉണ്ടാക്കുന്നത്."


"ഹോ ഓക്കേ. ദാറ്റ് ഈസ് ഇന്റെരെസ്റ്റിംഗ്, എനിക്ക് ഈ പ്രോഗ്രാമിന്റെ ഓഡിയോസ് ഒന്ന് കേൾക്കാമോ?" മാത്യു ചോദിച്ചു.


"തീർച്ചയായും. പ്ളീസ് കം." അവർ രണ്ടുപേരും റെക്കോർഡിന് റൂമിലേക്ക് പോയി.

  

(തുടർകഥയുടെ ആദ്യത്തെ എപ്പിസോഡ്)


"ഹലോ എവരിവൺ... ഇത് നിങ്ങളുടെ സ്വന്തം ആർ ജെ അലീന. മുൻപ് പറഞ്ഞിരുന്നപോലെ തന്നെ നമ്മൾ ഇന്നുമുതൽ എഫ്എം ഹാങ്കാമ രണ്ടു സെഗ്മെന്റ് ആക്കി തിരിച്ചിരിക്കയാണ്. നമ്മൾ ചെറുപ്പത്തിൽ കുറുമ്പ് കാട്ടുമ്പോ അല്ലെങ്കിൽ എന്തെങ്കിലും അനുസരണക്കേട് കാട്ടുമ്പോളൊക്കെ നമ്മുടെ മുത്തച്ഛൻമാരും മുത്തശ്ശിമാരും ഓക്കേ എന്താ ചെയ്യാറ്? നമുക്ക് കഥ പറഞ്ഞു തരും അല്ലെ. പക്ഷെ ഇപ്പോൾ എത്രപേർക്ക് ഒരു കഥ വായിക്കാൻ സമയം കിട്ടാറുണ്ട്. എല്ലാർക്കും ആഗ്രഹം ഉണ്ട് പക്ഷെ സമയം ഇല്ല അല്ലെ. അങ്ങനെ ഒരു അവസ്ഥയിൽ നിന്നാണ് ഞങ്ങൾ ഇങ്ങനെ ഒരു പ്രോഗ്രാം ആയി നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. അതെ നമ്മുടെ രണ്ടാമത്തെ സെഗ്മെന്റ് ആണ് തുടർകഥ. മുൻപ് പറഞ്ഞത് പോലെ ഇത് ഒരു വീക്കിലി പ്രോഗ്രാം ആയിരിക്കും. ഇനി വൈകുന്നില്ല. സൊ നമ്മളുടെ കഥ തുടങ്ങുന്നു.


രാത്രി 12 നോടടുത്ത സമയം. കൂരിരുട്ട് നിറഞ്ഞ ഒരു വഴിയിലൂടെ ഒരാളിങ്ങനെ കാറോടിച്ചു പോയികൊണ്ടിരിക്കുന്നു. വേറെ വണ്ടികളൊന്നും തന്നെ ഇല്ല. അങ്ങനെ ഒരു വളവ് തിരിഞ്ഞതും റോഡിൽ ഒരാൾ ലിഫ്റ്റിനായി കൈ കാണിക്കുന്നു. കാറോടിച്ച് വന്ന ആൾ ബ്രേക്ക് ചെയ്ത് നിർത്തുന്നു. ഡ്രൈവറുടെ അനുവാദത്തോടെ യാത്രക്കാരൻ ഒരു ട്രോളി ബാഗ് എടുത്ത് വണ്ടിയുടെ ബാക്ക് സീറ്റിൽ വച്ച് ഫ്രണ്ട് സീറ്റിൽ കയറുന്നു. ഇരുട്ടിലൂടെ വണ്ടി മുന്നോട്ട് പോകുന്നു. അയാൾ സ്വയം പരിചയപ്പെടുത്തുന്നു. കാറോടിക്കുന്ന ആൾ തന്റെ പേര് ഹരീന്ദ്രൻ എന്നാണ് എന്ന് പറയുന്നു. കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ആഗതന്റെ സംസാരിക്കുന്ന രീതിയിലെ വ്യതിയാനം ഹരീന്ദ്രൻ ശ്രദ്ധിക്കുന്നു. കൂടുതൽ സമയം കഴിയും തോറും അയാൾ ഹരീന്ദ്രനെ പറ്റി സ്വയം പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞു തുടങ്ങുന്നു. അങ്ങനെ ആഗതൻ ഇറങ്ങാം എന്ന് പറഞ്ഞ സ്ഥലം എത്തുമ്പോൾ ഹരീന്ദ്രൻ വണ്ടി നിർത്തി ഇറങ്ങിക്കോളാൻ പറയുന്നു. അയാൾ ഒന്നും കേൾക്കാത്ത പോലെ ഇരിക്കുന്നു. ഹരീന്ദ്രൻ ദേഷ്യപെടുമ്പോൾ നമുക്ക് എന്റെ വീട്ടിൽ കയറി ഒരു ചായ കുടിച്ചാലോ എന്ന് ചോദിക്കുന്നു. എന്നിട്ട് കൊണ്ട് വന്ന ട്രോളി ബാഗ് ചൂണ്ടിക്കൊണ്ട് അതിഷ്ടമായോ എന്ന് ചോദിക്കുന്നു. ഹരീന്ദ്രൻ അരിശം സഹിക്കാതെ അയാളെ പുറത്തേക്ക് തളളാൻ ഒരുങ്ങുമ്പോൾ. അയാൾ ദേഷ്യം കുറയാൻ ഒരു മരുന്ന് ഉണ്ടെന്ന് പറഞ്ഞ് മുഖത്തേക്ക് ക്ലോറോഫോം സ്പ്രൈ ചെയുന്നു. ഹരീന്ദ്രൻ മയങ്ങി വീഴുന്നു. അയാളെ ഡ്രൈവിംഗ് സീറ്റിൽ നിന്നും എടുത്ത്, കൊണ്ടുവന്ന ട്രോളി ബാഗിൽ ആക്കുന്നു. എന്നിട്ട് കാറും ട്രോളി ബാഗുമായി സ്ഥലം വിടുന്നു.


കഥ തുടരും. പുതിയ സെഗ്മെന്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക. അടുത്ത ആഴ്ച്ച ഈ കഥയുടെ ബാക്കി കേൾക്കാൻ നിങ്ങൾ കാത്തിരിക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് സൈനിങ് ഓഫ് നിങ്ങളുടെ സ്വന്തം ആർ ജെ അലീന. ഗുഡ് നൈറ്റ്." 


ഇതിനുശേഷം മാത്യു രണ്ടാമത്തെയും മൂന്നാമത്തെയും എപ്പിസോഡും കേൾക്കുന്നു. കുറച്ചുനേരം അയാൾ എന്തോ ചിന്തിച്ചിരുന്നതിനു ശേഷം ചോദിക്കുന്നു. 


"ആർ ജെ ഇപ്പോൾ ഇവിടുണ്ടോ? ക്യാൻ ഐ മീറ്റ് ഹെർ നൗ?" 


ആൽബർട്ട് അലീനയെ വിളിപ്പിക്കുന്നു. അലീന റെക്കോർഡിങ് റൂമിലേക്ക് കയറി വരുന്നു.


"ഹായ് അലീന, ഞാൻ മാത്യു എസ് ഐ ആണ്. എനിക്ക് അലീനയുടെ തുടർകഥ പ്രോഗ്രാം ഇഷ്ടമായി. ആൽബർട്ട് ഇപ്പോൾ കേൾപ്പിച്ച് തന്നിരുന്നു." 


"താങ്ക് യു സർ." 


"അലീന കഴിഞ്ഞ ആഴ്ചകളിൽ രണ്ടു മർഡർസ് നടന്നത് അറിഞ്ഞായിരുന്നോ?"


"ഉവ്വ് സർ. ന്യൂസിൽ ഓക്കേ ജസ്റ്റ് കണ്ടാർന്നു."


"ഓക്കേ. നിങ്ങളുടെ കഥയും ആയി കുറച്ച് കാര്യങ്ങൾ മാച്ചിങ് എന്ന് തോന്നിയില്ലേ?... ഈ കഥ... എവിടുന്ന് കിട്ടിയതാ?"


"അയ്യോ സർ ഇത് ഞാൻ തന്നെ ഉണ്ടാക്കിയതാ. ജസ്റ്റ് എന്റെ ഭാവന മാത്രം ആണ്."


"ഹോ ഓക്കേ. ഫൈൻ. എങ്കിൽ ശരി. യു ഷുഡ് റൈറ്റ് മോർ... ഇൻ കേസ് ഓഫ് എനി ഹെല്പ് ഐ വിൽ കോൺടാക്ട് യു എഗൈൻ." മാത്യു അവിടെ നിന്നും ഇറങ്ങി.


അടച്ചിട്ട റൂമിന്റെ വാതിലിൽ നിന്നും ചെറുതായി പുറത്തേയ്ക്ക് കേൾക്കുന്ന നിലവിളികൾ. ശ്യാം വന്നു വാതിലിൽ കൈകൊണ്ട് കൊട്ടി. വാതിൽ തുറക്കപ്പെട്ടു. അയാൾ ഉള്ളിലേക്ക് കടന്നു വാതിലടച്ചു. ജോർജിയുടെ നിലവിളികൾ അടച്ചുറപ്പുള്ള ആ മുറിയിൽ പ്രകമ്പനകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അയാളെ ഒരു കയറിൽ കൈകൾ രണ്ടും മുകളിലേക്കായി കൂട്ടി കെട്ടിയിട്ടിരിക്കുന്നു. ദേഹത്താകമാനം മുറിവുകളും ചതവുകളും കാണാം.


"എന്താടാ ഇത്, ജോർജി സാറിനെ ആണോ നീ ഇങ്ങനെയൊക്കെ ചെയുന്നത്. നിനക്ക് സാറിനെ അറിയില്ല. സർ ഇവിടുന്ന് ഇറങ്ങിയ നിന്റെം എന്റേം കാര്യം തീർന്നു എന്ന് കൂട്ടിയാൽ മതി. അല്ലെ സാറേ? പക്ഷെ..... സർ പുറത്ത് ഇറങ്ങണം. ഇറങ്ങണോ സാർനു? പറ സാറേ." ശ്യാം ചോദിച്ചു. 


"നിങ്ങൾക്ക് എന്താ വേണ്ടത്. പ്ളീസ് എന്നെ കൊല്ലരുത്." ജോർജി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.


"അയ്യേ സർ കരയല്ലേ... ആ എനിക്കെന്താ വേണ്ടത്..."


"ശ്യാം അടുത്തിരുന്ന ടേബിളിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്തുകൊണ്ടുവന്നു. ഞാൻ സാറിനു വേണ്ടി ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ആദ്യത്തെ പേര്... രവികുറുപ്പ്. ഈ പേര് ഓർമവന്നോ? ക്ലൂ വല്ലോം വേണോ സാറേ? ക്ലൂ തരാതിരിക്കാൻ മാത്രം നീചൻ അല്ല ഞാൻ. ഇന്ന പിടിച്ചോ...2001...ഇപ്പോളോ ഓർത്തു നോക്ക്?"


"എന്ത്? എനിക്കറിയില്ല..." ജോർജി പറഞ്ഞു തീരുന്നതിനും മുൻപ് ശ്യാമിന്റെ കൈ ജോർജിയുടെ ചെകിടത്ത് ആഞ്ഞു പതിച്ചു.


"വന്നോ? ഓർമ്മ വന്നോ... സാറേ?..." അയാൾ ദേഷ്യത്തിൽ ജോർജിയുടെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു.


"ഞാൻ പറയാം. പ്ലീസ് എന്നെ ഉപദ്രവിക്കരുത്."


ശ്യാം തന്റെ മൊബൈലിൽ റെക്കോർഡിങ് ഓൺ ആക്കികൊണ്ട് ജോർജിക്കു നേരെ പിടിച്ചു.


സമയം : 31 -ജൂലൈ -2020 11:30 AM 

സ്ഥലം : റെയിൻബോ എഫ്എം ഓഫീസ്


മാത്യു ആൽബർട്ടിന്റെ റൂമിലേക്കു കയറി ചെന്നു. ആൽബർട്ട് ആരെയോ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു. ഒരാൾ റൂമിലേക്കു കടന്നുവന്നു.


"സർ, ഇത് ഞങ്ങളുടെ പ്രോഗ്രാം റൈറ്റർ ആണ്. പേര് വിവേക്. പുള്ളിക്ക് എന്തോ സർനോട് പറയാൻ ഉണ്ട്." ആൽബർട്ട് പറഞ്ഞു.


"സർ സാധാരണ ഞങ്ങൾ ആണ് പ്രോഗ്രാംസിലെ കൊണ്ടെൻറ് മാനേജ് ചെയുന്നത്. ബട്ട് തുടർകഥ പ്രോഗ്രാം അലീനയാണ് ഫുൾ കോൺസെപ്റ്റും കഥയും ഉണ്ടാക്കിയത്."


"യെസ് അത് ആൽബർട്ട് എന്നോട് ഇന്നലെ പറഞ്ഞിരുന്നു." മാത്യു പറഞ്ഞു. 


"അതല്ല സർ. സെക്കന്റ് എപ്പിസോഡ് സ്റ്റോറി കേട്ടപ്പോൾ ഞാൻ ചില സജ്ജെഷൻസ് കൊടുത്തായിരുന്നു. ഒരു പക്ഷെ വേ ഓഫ് കില്ലിംഗ് മാറ്റം എന്നൊക്കെ. പക്ഷെ അത് സ്വീകരിക്കാൻ അലീന തയാറായില്ല. ചേഞ്ച് ചെയ്യുകയാണെങ്കിൽ ആ പരിപാടി അവതരിപ്പിക്കാൻ താല്പര്യം ഇല്ലെന്നും, ഇനി ചേഞ്ച് ചെയാൻ പറയരുതെന്നും പറഞ്ഞു."


"ഹോ ഓക്കേ. അത് പക്ഷെ ചിലപ്പോൾ ചിലർക്ക് അവരുടെ ക്രീയേറ്റീവിറ്റിയിൽ വേറൊരാൾ കൈ കടത്തുന്നത് ഇഷ്ടമല്ലാത്തത് കോണ്ടാകാമല്ലോ," മാത്യു ചോദിച്ചു.


"പൊതുവെ അലീന ഞങ്ങൾ പറയുന്ന സജ്ജെഷൻസ് ഓക്കേ പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. പക്ഷെ ഇതിൽ മാത്രം..." വിവേക് ഒന്ന് നിർത്തി ആൽബെർട്ടിനെ നോക്കി.


"അതുമാത്രം അല്ല സർ. ഈ പരിപാടിയുടെ സക്സസ് കണ്ട് ഞാൻ ചില കാര്യങ്ങൾ സജ്ജെസ്റ് ചെയ്താർന്നു. വീക്കിലി മാറ്റി ഡെയിലി ഓർ ബൈ വീക്കിലിയോ മറ്റോ ആക്കാം എന്നും കുറച്ചൂടെ പ്രൈം ടൈമിലേക്ക് മാറ്റാമെന്നും ഓക്കേ. പക്ഷെ അതൊന്നും അലീന സമ്മതിച്ചില്ല. ഇന്നലെ സർ വന്നതിനു ശേഷം ഇതൊക്കെ ആലോചിച്ചപ്പോൾ സർനോട് പറയണം എന്ന് തോന്നി." ആൽബർട്ട് പറഞ്ഞു.


"അലീന ഇവിടുണ്ടോ ഇപ്പോൾ?" മാത്യു ചോദിച്ചു.


"ഇല്ല സർ. ഇന്ന് നാട്ടിൽ പോകുകയാണെന്നും രണ്ടു ദിവസത്തെ ലീവ് വേണം എന്നും ഇപ്പോൾ വിളിച്ചുപറഞ്ഞു. അപ്പോളാണ് ഞങ്ങൾ സർനെ വിളിച്ചത്."


"ഓഹോ. കൊള്ളാലോ. എങ്കിൽ ഞാൻ അവിടെ വരെ ഒന്ന് പോകേണ്ടി വരുമല്ലോ. താങ്ക്സ് ഗയ്സ്."


മാത്യു അവിടെ നിന്നും ഇറങ്ങി.


സമയം : 31 -ജൂലൈ -2020 2:00 pm 

സ്ഥലം : പോലീസ് സ്റ്റേഷൻ


സി ഐ രാജേഷിന്റെ മുൻപിൽ രണ്ടു സ്ത്രീകൾ ഇരിക്കുന്നു. അവിടേക്ക് ഒരു സ്ത്രീ കൂടെ കടന്നു വന്നു.


"ഹാവ് എ സീറ്റ് മാഡം. ഓക്കേ. ഞാൻ നിങ്ങളോട് കൂടുതൽ കാരിയങ്ങള് പറയേണ്ടതില്ലലോ? ഓരോരുത്തരും ആയി ഞാൻ സംസാരിച്ചതാണ്. നിങ്ങൾക്ക് പരസ്പരം അറിയാൻ വേണ്ടി ഒന്ന് പരിചയപ്പെടുത്താം. ഇവർ രണ്ടു വീക്ക് മുൻപ് കാണാതായ സനലിന്റെ ഭാര്യ സുമി. ഇവർ ലാസ്റ് വീക്ക് കാണാതായ അഡ്വക്കേറ്റ് രാമചന്ദ്രന്റെ ഭാര്യ ലക്ഷ്മി. ഇവർ ഇപ്പോൾ കാണാതായ ജോർജിയുടെ ഭാര്യ സിസിലി. നിങ്ങൾക്ക് അറിയാവുന്നപോലെ രണ്ടുപേർ ഇതിൽ കൊലചെയ്യപ്പെട്ടു. നമുക്ക് ജോർജിയെ എങ്കിലും രക്ഷിക്കണം. സൊ ഐ നീഡ് യുവർ ഹെല്പ്. നിങ്ങൾക്ക് പരസ്പരം അറിയാമോ?"


അവർ പരസ്പരം നോക്കി.


ഭാഗം - 6 


"സർ, ഇവരെ എവിടെയോ വച്ച് കണ്ടതുപോലെ ഒരു ഓർമ. പക്ഷെ എവിടെ ആണെന്ന്...?" സിസിലിയെ ചൂണ്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.


"സിസിലി നിങ്ങൾക്ക് ഓർമ ഉണ്ടോ ഇവർ രണ്ടുപേരിൽ ആരെങ്കിലും?" രാജേഷ് ചോദിച്ചു.


"ഇല്ല, സർ. എനിക്ക് ഓർമ വരുന്നില്ല."


"ഈ ഫോട്ടോയിൽ കാണുന്ന ആളുകളിൽ നിങ്ങളുടെ ഭർത്താക്കന്മാരല്ലാതെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ?"


"സർ, യെസ്. ഞാൻ ഇയാളെയും എവിടെയോ കണ്ടിട്ടുണ്ട്." ജോർജിയുടെ ഫോട്ടോ ചൂണ്ടിക്കൊണ്ട് ലക്ഷ്മി തുടർന്നു... ഒരുപക്ഷെ ഒരുപാട് കാലങ്ങൾ ആയോ എന്നാണ്... സിസിലി നിങ്ങൾ മുംബയിൽ ഉണ്ടായിരുന്നോ?" 


"യെസ് ഉണ്ടായിരുന്നു." സിസിലി പറഞ്ഞു. 


"ഹോ ഓക്കേ. ഏത് കാലഘട്ടത്തിൽ ആയിരുന്നു?" രാജേഷ് ചോദിച്ചു.


"94 തൊട്ട് ഇച്ചായൻ അവിടെ ഉണ്ട്. ഞാൻ 99 മുതൽ ആണ് അവിടെ പോയത്. 2014 നാട്ടിലേക്ക് തിരിച്ച് പൊന്നു." സിസിലി പറഞ്ഞു.


"ലക്ഷ്മി, താങ്കൾ ഏത് കാലത്ത് ആണ് മുംബയിൽ ഉണ്ടായിരുന്നത്?"


"2001 തൊട്ട് 2017 വരെ അവിടെ ഉണ്ടായിരുന്നു." ലക്ഷ്മി പറഞ്ഞു. 


"ഓക്കേ, നിങ്ങൾ തിരിച്ചുവരാൻ പ്രത്യേകിച്ച് കാരണം എന്തെങ്കിലും?" രാജേഷ് സിസിലിയോട് ചോദിച്ചു.


"അത്...2013 ഇൽ ആണ് ഞങ്ങളുടെ മകനെ കാണാതാകുന്നത്." സിസിലി നിറകണ്ണുകളോടെ പറഞ്ഞു. 


"ഹോ... എന്നിട്ട് അയാളെ പറ്റി പിന്നെ എന്തെങ്കിലും വിവരം?" രാജേഷ് ചോദിച്ചു. 


"ഇല്ല. ഞങ്ങൾ ഒരുപാട് അന്വേഷിച്ചു. ഇച്ചായന് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു. അവർ ആരോ അവനെ അപായപ്പെടുത്തി എന്ന് ഇച്ചായൻ വിശ്വസിച്ചിരുന്നു. മകളുടെ ലൈഫ് എങ്കിലും നോക്കണം എന്ന് വെച്ചാണ് നാട്ടിലേക്ക് വന്നത്."


"ഹോ ഓക്കേ. ആം സോറി സിസിലി. ലക്ഷ്മി വാട്ട് എബൌട്ട് യൂ? എനി റീസൺ ഫോർ റിട്ടേൺ?"


"ഇല്ല സർ. അങ്ങനെ പ്രത്യകിച്ച് റീസൺ ഒന്നും ഇല്ലായിരുന്നു. നാട്ടിൽ സെറ്റിലാകണം എന്ന് തോന്നി."


"ഓക്കേ... സുമി താങ്കൾ മുംബയിൽ ഉണ്ടായിരുന്നോ?"


"ഇല്ല സർ... പക്ഷെ... ചേട്ടൻ രണ്ടു വർഷം അവിടെ ഉണ്ടായിരുന്നു." 


"ഹോ... അതെപ്പോളാണ്?"


"2004 മുതൽ 2006 വരെയാണ്. വിവാഹത്തിന് മുൻപാണ്. എനിക്ക് കൂടുതൽ ഒന്നും അറിയില്ല." കുറച്ചു പരിഭ്രമത്തോടെ സുമി പറഞ്ഞു.


"ഓക്കെ... എങ്കിൽ ശരി നിങ്ങൾക്കിപ്പോൾ പോകാം. പിന്നെ എന്തെങ്കിലും ഇനിയും പറയാൻ ഉണ്ടെങ്കിൽ ദയവു ചെയ്ത് പറയണം, ഒരാളുടെ ജീവൻ നമുക്ക് രക്ഷിക്കണം." രാജേഷ് എല്ലാവരോടുമായി എന്നുള്ള മട്ടിൽ സുമിയുടെ മുഖത്ത് നോക്കി പറഞ്ഞു. അവർ മൂന്നുപേരും അവിടെ നിന്നും ഇറങ്ങി. രാജേഷ് എന്തോ ചിന്തിച്ചിരുന്നു.


സമയം : 01 -ഓഗസ്റ്റ് -2020 9 : 00 am

സ്ഥലം : അലീനയുടെ വീട്


കാളിങ് ബെൽ അടിക്കുന്നു. 50 നോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു. മാത്യുവിനെ പോലീസ് വേഷത്തിൽ കണ്ട അവരുടെ മുഖത്ത് അമ്പരപ്പ് തെളിഞ്ഞു കാണാം. ആപ്പോഴേക്കും അവർക്കു പിറകിലായി അലീന പ്രത്യക്ഷപ്പെട്ടു.


"സർ... ഇങ്ങോട്ട് ഇരിക്കാം." ഒരു പകപ്പ് മുഖത്തു നിന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് അലീന പറഞ്ഞു.

"അലീന നമുക്ക് പുറത്തോട്ട് നിന്നാലോ?" മാത്യു ചോദിച്ചു. 


അലീന അമ്മയെ ഒന്ന് നോക്കി പുറത്തോട്ട് ഇറങ്ങി.


"അലീന. തിങ്ങ്സ് ലുക്ക് നോട്ട് സൊ ഗുഡ്. അലീന എന്തൊക്കെയോ മറക്കുന്നു. ഇത് ഞാൻ മാത്രം പറയുന്നതല്ല. ഈവൻ യുവർ എഫ് എം ഗയ്സ് ടെൽ ദിസ്. ആ കഥ എവിടുന്ന് കിട്ടി?" വിദൂരതയിൽ നിന്നും ദൃഷ്ടി അലീനയിലേക്ക് മാറ്റിക്കൊണ്ട് മാത്യു ചോദിച്ചു.


"സർ അത്... അത് എനിക്ക് എന്റെ ഒരു ഫ്രണ്ട് തന്നതാണ്. പക്ഷെ റൈൻബോയിൽ ഞാൻ ഉണ്ടാക്കിയത് എന്ന് പറഞ്ഞാണ് ചെയ്തത്. അതുകൊണ്ടാണ് ഇന്നലെ അങ്ങനെ പറഞ്ഞത്."


"ആരാണ് ആ ഫ്രണ്ട്?" മാത്യു ചോദിച്ചു.


"സർ അത്.. പേര് പറഞ്ഞത് സതീഷ് എന്നാണ്...പക്ഷെ"


"എന്തുപറ്റി ഒരു പക്ഷെ? പുള്ളിയെ എങ്ങനെയാണ് പരിജയം?"


"സർ, എനിക്ക് നേരിട്ടറിയില്ല. ഒരു വർഷം മുൻപ് ആണ് അയാൾ എനിക്ക് ഫേസ്ബുക് റിക്സ്റ്റ് ഇടുന്നത്.


ആദ്യം എന്റെ പ്രോഗ്രാംസ് നന്നായി എന്നൊക്കെ പറഞ്ഞാണ് ഫ്രണ്ട്ഷിപ്പ് തുടങ്ങിയത്. എനിക്ക് പലപ്പോഴും പ്രോഗ്രാംസിന്റെ ജനുവിന് ആയിട്ടുള്ള അഭിപ്രായങ്ങളും സജ്ജെഷൻസും ഓക്കേ തരുമായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ഒരു നല്ല ഫ്രണ്ടായി തന്നെ ആണ് കരുതിയിരിക്കുന്നത്. ഇതുവരെ ഒരു മോശമായ പെരുമാറ്റം അയാളിൽ നിന്നും ഉണ്ടായിട്ടില്ല. അയാൾ ഒരുമാസം മുൻപ് ആണ് ഈ തുടർകഥയുടെ  കൺസെപ്റ്റ് എന്നോട് പറയുന്നത്. ഈ കഥ മുഴുവൻ അയാൾ തന്നെ ടൈപ്പ് ചെയ്ത് അയച്ച് തരുന്നതാണ്. കഥ അലീന ഉണ്ടാക്കിയതാണെന്ന് പറഞ്ഞോളാനും എന്നാൽ ഒരിക്കലും കൊണ്ടെന്റിൽ മാറ്റം വരരുതെന്നും അയാൾ പറഞ്ഞു."


"കൊലപാതകങ്ങളെ പറ്റി അയാളോട് ചോദിച്ചോ എന്തെങ്കിലും?"


"ഉവ്വ് സർ. അയാൾ പറഞ്ഞു അയാൾക്കിതിനെ പറ്റി ഒന്നും അറിയില്ല എന്ന്. പിന്നെ സിമിലാരിറ്റീസിനെ പറ്റിയൊക്കെ കൂടുതൽ പറഞ്ഞപ്പോൾ അയാൾ ഇനി കഥ അയക്കുന്നില്ല എന്നും, എന്ത് വേണമെങ്കിലും സ്വന്തമായി ചിന്തിച്ച് ചെയ്തോളാനും പറഞ്ഞു."


"ഒക്കെ... അയാളുടെ സ്ഥലം എവിടെയാണെന്നോ മറ്റോ പറഞ്ഞിരുന്നോ?"


"പുള്ളി പലപ്പോഴും പല സ്ഥലത്താണെന്ന് ആണ് പറയാറ്. ഫാമിലി ബിസിനസ് ആണെന്നാണ് പറഞ്ഞത്. പിന്നെ കേരളത്തിൽ വന്നിട്ട് കുറച്ചേ ആയിട്ടുള്ളൂ എന്നും ജനിച്ചതും വളർന്നതും മുംബയിൽ ആണെന്നും പറഞ്ഞു."


"ഫേസ്ബുക്ക് അല്ലാതെ എന്തെങ്കിലും ഫോട്ടോയോ മറ്റോ കാണുകയോ ഫോൺ നമ്പറിലോ മറ്റോ എപ്പോഴെങ്കിലും കോൺടാക്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടോ?"


"ഇല്ല, സർ. ഫേസ്ബുക് മെസ്സന്ജറിൽ ഒന്നോ രണ്ടോ തവണ വോയിസ് കാൾ ചെയ്തതല്ലാതെ വേറെ ഒരു ഡീറ്റൈൽസും തന്നിട്ടില്ല. മിക്കവാറും ചാറ്റുകൾ വഴിയുള്ള കമ്മ്യൂണിക്കേഷൻ തന്നെയാണ് പതിവ്."


"ഒക്കെ. താങ്ക്സ് അലീന. പിന്നെ ഒരു കാര്യം തന്നെ തിരക്കി ഇന്ന് ഞാൻ വന്ന കാര്യം അയാളോട് പറയണ്ട. ഇന്ന് തന്നെ അയാളുമായി സംസരിച്ച് അടുത്ത സ്റ്റോറി എപ്പിസോഡ് തനിക്കു തന്നെ അയക്കും എന്ന് ഉറപ്പു വരുത്തു. പ്ളീസ് കോഓപ്പറേറ്റ് വിത്ത് അസ്. തനിക്ക് ഈ കേസിന്റെ സീരിയസ്നെസ്സ് അറിയാം എന്ന് വിചാരിക്കുന്നു. പിന്നെ അയാൾ അല്ല ഇതിനു പിന്നിൽ എങ്കിൽ ഞങ്ങൾ ഒരിക്കലും അയാളെ ശല്യപെടുത്തില്ല. പിന്നെ ഇഫ് യു ഡോണ്ട് മൈൻഡ് എനിക്ക് അയാളുടെ ചാറ്റ്സ് ഒന്ന് കാണാമോ?" മാത്യു ചോദിച്ചു.


"തീർച്ചയായും സർ." അലീന തന്റെ മെസ്സന്ജർ ചാറ്റ് ഓപ്പൺ ചെയ്ത് കൊടുത്തു. കുറച്ച് നേരം അത് ചെക്ക് ചെയ്തതിന് ശേഷം മാത്യു അവിടെ നിന്നും തിരിച്ച് പൊന്നു.


സമയം : 01-ഓഗസ്റ്റ് -2020 2:00 pm

സ്ഥലം : പോലീസ് സ്റ്റേഷൻ


മാത്യുവും കുറച്ച് പോലീസുകാരും രാജേഷിന്റെ റൂമിൽ കൂടി നിന്നു. രാജേഷ് പറഞ്ഞു തുടങ്ങി.


"സൊ വാട്ട് ഓൾ വി ഹാവ് ഗയ്സ്? മാത്യു ടെൽ മി യുവർ ഫൈന്ഡിങ്സ്."


"സർ, അലീനയെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു. എഫ്എം ലെ കഥ അവളുടേതല്ല. സതീഷ് എന്ന് പേരുള്ള ഒരു ഫ്രണ്ട് ആണ് അവൾക്ക് ആ സ്റ്റോറീസ് കൊടുത്തത്. കഥ ഒരു തരത്തിലും മാറ്റരുത് എന്ന് അയാൾ അവളോട് പറഞ്ഞിരുന്നു. പിന്നെ അയാളുടെ ഐഡന്റിറ്റി ഫേക്ക് ആണ്. ഞാൻ അയാളുമായുള്ള അലീനയുടെ ചാറ്റ്സ് വായിച്ചിരുന്നു. വാട്ട് ഐ ഫെൽറ്റ് ഈസ് ഹിസ് ഇന്റെൻഷൻ ഫോർ ഫ്രണ്ട്ഷിപ്പ് വാസ് ജസ്റ്റ് റ്റു പബ്ലിഷ് ദിസ് സ്റ്റോറി വയ എഫ് എം."


"ഒരുപക്ഷെ അയാൾ ഫേക്ക് ആണെങ്കിലും ഇത് അയാൾ തന്നെ ചെയ്തെന്ന് പറയാൻ പറ്റില്ലല്ലോ? ചിലപ്പോൾ ഇവരുമായി ഒന്നും ബന്ധമില്ലാത്ത മറ്റൊരാൾ സ്റ്റോറി കേട്ട് അതുപോലെ ചെയ്തതാണെങ്കിലോ? ഒരു പക്ഷെ സൈക്കോപാത്ത് വിത്ത് റാൻഡം സെലക്ഷൻ ഓഫ് വിക്ടിംസ്?" ഒരു പോലീസുകാരൻ ചോദിച്ചു.


"യെസ് ശരിയാണ്. പക്ഷെ സതീഷ് എന്ന് പറഞ്ഞ ആളുടെ ഇന്റെൻഷൻ എന്താണ്? അയാൾ ഒരു കഥ കൊടുക്കുന്നു. അയാൾളുടെ പേര് പറയണ്ടാ എന്ന് പറയുന്നു. അലീനയുടെ പേര് വെച്ച് കൊള്ളാൻ പറയുന്നു. കഥ മാറ്റരുത് എന്ന് പറയുന്നു. ദിവസവും സമയം പോലും അയാൾക്ക് നിർബന്ധം ഉണ്ട്. ഇതൊക്കെ എന്താണ് സൂചിപ്പിക്കുന്നത്? പിന്നെ ഇതൊരു റാൻഡം സെലക്ഷനും അല്ല. എഫ് എം സ്റ്റോറിയിൽ പറയുന്ന 3 ഡ്രൈവേഴ്സിന്റെ പേരുകൾ ഹരീന്ദ്രൻ, ശങ്കരൻ , കുരിയൻ അവർ മൂന്നുപേരും യഥാക്രമം സനൽ, രാമചന്ദ്രൻ, ജോർജി എന്നിവരുടെ അച്ഛന്മാരുടെ പേരുകളാണ്. സൊ ദേ ആർ ഓൾ കണക്റ്റഡ് ആൻഡ് ഇറ്റ്സ് വെൽ പ്ലാൻഡ്." മാത്യു പറഞ്ഞു.


"അയാൾ ആണ് കില്ലർ എങ്കിൽ ഇങ്ങനെ ഒരു എഫ് എം ഏറ്റുപറച്ചിൽ കൊണ്ട് അയാൾ എന്താണ് ഉദ്ദേശിക്കുന്നത്?" രാജേഷ് ചോദിച്ചു.


"ഒരു പക്ഷെ നമ്മളുടെ ഡിപ്പാർട്മെന്റിനെ മോക്ക് ചെയാൻ. ഇങ്ങനെ പബ്ലിക് ആയി വിളിച്ച് പറഞ്ഞിട്ടും നമുക്ക് ഒന്നും ചെയാൻ പറ്റില്ല എന്ന് കാണിക്കാൻ." മാത്യു പറഞ്ഞു. 


"ഇഫ് ദാറ്റ് ഈസ് ദി കേസ് , ആം അഫ്രെയ്ഡ് ടൂ സെ ദിസ് , റ്റിൽ നൗ ഹി ഈസ് ഡൂയിങ് ഇറ്റ് വെൽ ടൂ." അവിടെയുള്ളവരെ നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു. 


"സർ, അയാളുടെ ഫേസ്ബുക് അക്കൗണ്ട് ലൊക്കേഷൻ ട്രെയ്‌സ് ചെയാൻ പറ്റില്ലേ?" ഒരു പോലീസുകാരൻ ചോദിച്ചു. 


"സൈബർ സെല്ലുമായി കോൺടാക്ട് ചെയ്തു. ഒഫീഷ്യൽ ഫോർമാലിറ്റീസ് ഒരുപാട് ഉണ്ട്. അതുകൊണ്ട് അങ്ങനെ ഇൻഫോ കിട്ടിയാൽ തന്നെ സമയം എടുക്കും. ഒരു പക്ഷെ. ഒരു പ്രോക്സി നെറ്റ്വർക്ക് യൂസ് ചെയ്താണ് വർക്ക് ചെയ്യുന്നതെങ്കിൽ അവർക്ക് കൂടുതൽ ലൊകേഷൻ ഇൻഫോ തരാൻ പറ്റിയില്ല എന്നും വരും." മാത്യു പറഞ്ഞു.


"ഓക്കേ. ഞാൻ സനലിന്റെയും, അഡ്വക്കേറ്റിന്റെയും ജോർജിയുടെയും ഭാര്യമാരുമായി സംസാരിച്ചു. അതിൽ അഡ്വക്കേറ്റിന്റെ ഭാര്യ ജോർജിയെയും ഭാര്യയെയും മുംബയിൽ വെച്ചോ മറ്റോ കണ്ടതായി ഒരു ചെറിയ ഓർമ ഉണ്ടെന്നു പറഞ്ഞു. അവർ മൂന്നുപേരും മുംബയിൽ ഉണ്ടായിരുന്നു. മൂന്നുപേരും ഒരുമിച്ചുണ്ടായിരുന്ന സമയം 2004 -2006 വരെയാണ്. ഇവിടെ നാട്ടിൽ അവർ തമ്മിൽ ഒരു കണക്ഷൻ കണ്ടെത്താൻ പറ്റാത്ത നിലക്ക് മെയ് ബി ഇറ്റ് കുഡ് ബി മുംബൈ." രാജേഷ് പറഞ്ഞു.


"സർ, അലീനയോട് സതീഷ് പണ്ട് മുംബയിൽ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്." 


"ഇന്റർസ്റ്റിംഗ്... ഞാൻ ആൾറെഡി 2004 മുതൽ 2006 വരെ ഇവരുടെ വെർ എബൌട്ട് തിരക്കി മുംബൈ പോലീസിന് ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്. സൊ വി ഹാവ് സംതിങ് റ്റു വർക്ക് ഓൺ ഗയ്സ്."


സമയം : 03 -ഓഗസ്റ്റ്-2020 2: 00 pm

സ്ഥലം : പോലീസ് സ്റ്റേഷൻ


മൊബൈൽ റിങ് ചെയുന്നു, രാജേഷ് ഫോൺ എടുക്കുന്നു.


"സർ, ഞാൻ സുമി ആണ് സനലിന്റെ ഭാര്യ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അന്ന് അത് പറയണ്ടാ എന്ന് തോന്നി. പക്ഷെ ഇപ്പോൾ വീണ്ടും ഒരാളുടെ ജീവൻ പ്രശ്നത്തിലാണെന്നു ആലോചിക്കുമ്പോൾ..."


"എന്താണെങ്കിലും പറയൂ സുമി. എന്തുതന്നെ ആയാലും അതുകൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല." രാജേഷ് പറഞ്ഞു.


ഭാഗം 7 


"ചേട്ടൻ മുംബയിൽ ഉള്ള സമയത്ത് ഒരു സുധാകരൻ തമ്പി എന്ന വ്യവസായിയുടെ ഡ്രൈവർ ആയാണ് വർക്ക് ചെയ്തിരുന്നത്. അയാൾക്ക് ഒരുപാട് ക്രിമിനൽ ഗാങ്ങുകൾ ഉണ്ടായിരുന്നു. അയാളുടെ കൂടെ വർക്ക് ചെയ്യണമെങ്കിൽ ഒരു ക്രിമിനൽ ആയി മാറണമായിരുന്നു. അങ്ങനെ പല ക്രൈമുകളും ചേട്ടൻ കാണുകയും കൂട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു കൊലപാതകവും ചേട്ടൻ ചെയേണ്ടി വന്നിട്ടുണ്ട്. അതിൽ ഒന്ന് ഒരു മറാത്തി കച്ചവടക്കാരൻ അനുരാഗ് ശർമ്മ. പിന്നീട് കൊന്നത് ഒരു പത്രപ്രവർത്തക അനിത കൃഷ്ണൻ. അതിനു ശേഷം ചേട്ടനെ വല്ലാത്ത കുറ്റബോധം അലട്ടിയിരുന്നു. ആ ജോലി വിടണം എന്ന് ആഗ്രഹിച്ചെങ്കിലും തമ്പി എല്ലാം അറിയുന്ന ആളെ അങ്ങനെ വിടാൻ തയാറായില്ല. പിന്നെ ഒരിക്കലും മുംബയിൽ വരില്ലെന്നും അറിയാവുന്ന കാര്യങ്ങൾ ഒരിക്കലും പുറത്ത് പറയില്ലെന്നും വാക്കുനല്കിയാണ് അവിടെ നിന്നും പോന്നത്. ഈ കാര്യങ്ങൾ എല്ലാം എന്നോട് പറയുന്നത് 5 വർഷം മുൻപാണ്."


"ഈ തമ്പിയെപ്പറ്റി വേറെ എന്തെങ്കിലും വിവരം ഉണ്ടോ? അയാൾ ഇപ്പോൾ എവിടെയാണെന്നോ മറ്റോ?"


"ഇല്ല, സർ."


"ഈയിടെയായി തമ്പിയെ കുറിച്ചോ, അല്ലെങ്കിൽ സനൽ കൊന്നവരെ കുറിച്ചോ എന്തെങ്കിലും സംസാരിക്കുമായിരുന്നോ?"


"ഇല്ല, സർ. കഴിഞ്ഞ കുറച്ചുനാളായി അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല."


"ഓക്കേ, സുമി. താങ്ക്സ്." രാജേഷ് ഫോൺ കട്ട് ചെയ്തു.


സമയം : 04 -ഓഗസ്റ്റ് -2020 10: 00 am

സ്ഥലം : സുധീറിന്റെ ഓഫീസ്


സുധീറിന്റെ റൂമിലേക്ക് കയറി വരുന്ന രാജേഷും മാത്യുവും.


"എന്താണ് സ്റ്റാറ്റസ് ഗയ്സ്?" സുധീർ ചോദിച്ചു.


"സർ വി ഐഡന്റിഫൈഡ് ദി കില്ലർ. അയാളുടെ പേര് ശ്യാം കൃഷ്ണൻ. കില്ലിങിൻറെ റീസൺ മുൻവൈരാഗ്യം ആണ്. നമുക്കിത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് വന്നത് ഇതിനു ആസ്പദമായ സംഭവം നടക്കുന്നത് മുബൈയിൽ ആണ് എന്നതുകൊണ്ടാണ്, അതും 15 വർഷം  മുൻപ്. അന്ന് സുധാകരൻ തമ്പി എന്ന ഒരു മലയാളി വ്യവസായി അവിടെ ഉണ്ടായിരുന്നു. അയാൾക്ക് റിയൽ എസ്റ്റേറ്റും പറയാൻ കൊള്ളാവുന്നതും അല്ലാത്തതുമായ പല ബിസിനസ്സും ഉണ്ടായിരുന്നു. അവിടത്തെ ക്രിമിനൽ ബെൽറ്റിലെ ഒരു പ്രമുഖ കണ്ണി എന്നുതന്നെ പറയാം. അയാളുടെ റൈറ്റ് ഹാൻഡ് ആയിരുന്നു ഇപ്പോൾ മിസ്സിംഗ് ആയിരിക്കുന്ന ജോർജി. ഈ തമ്പിയുടെ തന്നെ പല കേസുകളിലെയും വക്കീലായിരുന്നു രാമചന്ദ്രൻ. അതുപോലെ ആ കാലഘട്ടത്തിലെ അയാളുടെ ഡ്രൈവർ ആയിരുന്നു സനൽ.  


മലയാളി ദമ്പതിമാരായ കൃഷ്ണകുമാർ, അനിത കൃഷ്ണൻ എന്നിവർ മുംബയിലെ ദി ജസ്റ്റിസ് എന്നൊരു ചെറിയ പത്രത്തിലെ റിപ്പോർട്ടേഴ്സ് ആയിരുന്നു. അവർക്ക് രണ്ടുമക്കൾ ഉണ്ടായിരുന്നു, 16 വയസുള്ള ശ്യാമും 11 വയസുള്ള ജിതിനും. ആ കാലത്താണ് അവിടെ ഉണ്ടായിരുന്ന ഒരു കോളനിയിലെ നിവാസികളെ റോഡ് എക്സ്റ്റൻഷൻന്റെ പേരും പറഞ്ഞു ഒഴിപ്പിക്കുന്നത്. അവർ പലർക്കും സർക്കാർ പറഞ്ഞ ഭൂമിയോ പണമോ നൽകിയില്ല എന്നുമാത്രമല്ല പിന്നീട് ആ ഭൂമിയിൽ തമ്പിയുടെ ഷോപ്പിംഗ് കോംപ്ലക്സ് വരുന്നതാണ് കണ്ടത്. ആദ്യം കുറച്ച് പ്രതിഷേധങ്ങളൊക്കെ ഉണ്ടായെങ്കിലും തമ്പിയും ഗവണ്മെന്റും ചേർന്ന് അതൊക്കെ ഒതുക്കിത്തീർത്തു. അങ്ങനെ ഇരിക്കുമ്പോൾ ആണ് കൃഷ്ണകുമാർ , തമ്പിയും ഗവൺമെന്റും തമ്മിൽ ഉണ്ടായിരുന്ന ഇല്ലീഗൽ ഇടപാടുകൾ തെളിവ് സഹിതം പത്രത്തിലൂടെ പുറത്ത് കൊണ്ടുവരാൻ തുടങ്ങിയത്. ഭീഷണികളും പ്രലോഭനങ്ങളും പലതും തമ്പിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും കൃഷ്ണകുമാർ അതിനൊന്നും വഴങ്ങിയില്ല. അങ്ങനെ ഒരു ദിവസം കൃഷണകുമാറിനെയും ഭാര്യയേയും വീട്ടിൽ നിന്നും കാണാതാകുന്നു. ഒരു പക്ഷെ ആ സമയത്ത് ആപത്ത് മനസിലാക്കി മക്കളെ അവിടെ നിന്നും മാറ്റിയതുകൊണ്ടോ മറ്റോ ശ്യാമിനെയും ജിതിനെയും അവർക്ക് കിട്ടിയില്ല. മൂന്ന് ദിവസത്തിന് ശേഷം കൃഷ്ണകുമാറിന്റെയും അനിതയുടെയും ശവശരീരം രണ്ടു ട്രോളി ബാഗുകളിൽ ഒരു ബീച്ചിൽ നിന്നും കണ്ടുകിട്ടുന്നു. ജന്മനാ മൂകനായിരുന്ന ജിതിൻ കൃഷ്ണൻ എന്ന 11 കാരന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. അത് അവന്റെ മാനസിക നില തെറ്റിച്ചു. പിന്നീട് കുറെ വർഷങ്ങൾ അവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ തന്നെയായിരുന്നു. 


പല അയൽക്കാരും ആദ്യം തമ്പിയും ജോർജിയും സനലും അവിടെ വന്നിരുന്നെന്ന് സാക്ഷി പറഞ്ഞെങ്കിലും പിന്നീട് കേസുമായി സഹകരിക്കാൻ തയാറായില്ല. ബന്ധുക്കളുടെ സഹായത്തോടെ ശ്യാം കേസിന് പുറകെ കുറെ നടന്നു. പക്ഷെ അധികാരത്തിനും വക്കീലിന്റെ വാക്ക് ചാതുരിക്കും മുൻപിൽ സത്യം പരാജയപെട്ടു. 


പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം ശ്യാം ഒരു ഡ്രഗ്സ് കേസിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടു. അതും വാദിച്ചത് വക്കീൽ രാമചന്ദ്രൻ ആയിരുന്നു. ഒരു പക്ഷെ ഒരു കെട്ടിച്ചമച്ച കേസ് ആകാനും മതി. 2012 ഇൽ അയാൾ പുറത്തിറങ്ങി. എന്നാൽ ഒരു വർഷത്തിന് ശേഷം 2013 ഇൽ സുയിസൈഡൽ ടെൻഡൻസി കാണിച്ചിരുന്ന ജിതിൻ കൃഷ്ണൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. അതിനുശേഷം ശ്യാം നാട്ടിലേക്ക് വരികയും കുറച്ചുനാൾ ട്രിവാൻഡ്രത്ത് ഒരു ബന്ധു വീടിനടുത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് അവിടെ നിന്നും പോയി എന്നാണ് വിവരം. അത് കഴിഞ്ഞു പിന്നെ അവനെ കണ്ടവർ ആരും ഇല്ല." രാജേഷ് പറഞ്ഞു നിർത്തി. 


"ഓക്കേ ഗുഡ്. അയാളുടെ ഫോട്ടോയോ മറ്റോ കിട്ടിയോ?"


"ഒരു പഴയ ഫോട്ടോ ആണ് സർ. ശ്യാമിന് 18 വയസ്സുള്ളപ്പോൾ ഉള്ളതാണ്." മൊബൈലിൽ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് മാത്യു പറഞ്ഞു. 


"ഇത് ഷെയർ ചെയ്താലോ ഫോർ മീഡിയ ആൻഡ് ഓൾ?" സുധീർ ചോദിച്ചു. 


"ഞങ്ങൾ അത് ആലോചിച്ചു ബട്ട് നമ്മൾക്ക് അയാളുടെ ഐഡന്റിറ്റി മനസിലായി എന്നറിഞ്ഞാൽ ഒരു പക്ഷെ ജോർജിയെ ഇപ്പോൾ തന്നെ അയാൾ കൊന്നേക്കാം. ബെറ്റർ ലെറ്റ് ഹിം ഫോള്ളോ ഹിസ് പാറ്റേൺ. സാധാരണ അയാൾ രാത്രി 8 നും 9 നും ഇടയിലാണ് കൊലപാതകം നടത്താറുള്ളത്. സോ നമുക്ക് ഇനി ഉള്ളത് 10 മണിക്കൂർ ആണ്. അതിനുള്ളിൽ അയാളെ കണ്ടെത്താനായാൽ ചിലപ്പോ ജോർജിയെ രക്ഷിക്കാനായേക്കും." മാത്യു പറഞ്ഞു. 


"ഓക്കേ. സൊ അയാളുടെ നെക്സ്റ്റ് ടാർഗറ്റ് സുധാകരൻ തമ്പി റൈറ്റ്? അയാളെ ട്രേസ് ചെയ്തോ? ഈ കാര്യം ഇൻഫോം ചെയ്തോ?" സുധീർ ചോദിച്ചു.


"അതെ തമ്പി ആണ് അടുത്ത ടാർഗറ്റ്. അയാളെ അറിയിച്ചാലും മാത്യു പറഞ്ഞ ഇഷ്യൂ തന്നെ ആണ്. ഒരു പക്ഷെ അയാളുടെ നീക്കങ്ങൾ കില്ലർ നിരീക്ഷിക്കുന്നുണ്ടെന്ക്കിൽ പ്ലാൻ മാറ്റാനും മതി. സൊ നമ്മൾ തമ്പിക്കായി കുറച്ചുപേരെ അടുത്തുള്ള സ്ഥലങ്ങളിൽ നിരീക്ഷണത്തിന് നിർത്തിയിട്ടുണ്ട്. സൊ കില്ലറുടെ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തമ്പിയെ തേടി വരുമ്പോൾ പിടിക്കാൻ സാധിക്കും." 


"ഓക്കേ ഗയ്സ് വി നീഡ് റ്റു സേവ് ജോർജി. കണക്ട് മി ഇഫ് യു നീഡ് എനി അര്ജന്റ് ഹെല്പ്." 


സുധീർ അവിടെ നിന്നും ഇറങ്ങി. 


തമ്പിയുടെ വീടിന് അടുത്തായി രണ്ടു പോലീസുകാർ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. രാജേഷും മാത്യൂവും രണ്ടായി പിരിഞ്ഞ് ശ്യാമിന്റെ ഫോട്ടോ വച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ച് കൊണ്ടിരുന്നു. 


സമയം 7:15 pm


മാത്യു ഒരു വീടിന്റെ ഗേറ്റ് ലോക്ക് ചെയ്തിരിക്കുന്നത് നോക്കി നിന്നു. അടുത്ത് കണ്ട ഒരു ചായ കടയിൽ അന്വേഷിച്ചു.


"ചേട്ടാ ഇവിടെ ആരേലും ഇപ്പൊ താമസമുണ്ടോ?"


"ഇപ്പോൾ ഇല്ല. 6 മാസം മുൻപ് വരെ ഉണ്ടായിരുന്നു."


"ആരായിരുന്നു? ശ്യാം എന്നായിരുന്നോ പേര്?" മാത്യു ചോദിച്ചു. 


"ഒരു ഫാമിലി ആയിരുന്നു. ശ്യാം എന്ന പേരിൽ... ആ ഫാമിലിക്കു മുൻപേ ഒരു പയ്യൻ താമസിച്ചിരുന്നു. അവന്റെ പേര് ശ്യാം എന്നാണോ എന്ന് സംശയം ഉണ്ട്. പക്ഷെ അത് രണ്ട വർഷത്തോളം ആയി." 


"ഇതാണോ ആ പയ്യൻ?" ശ്യാമിന്റെ ഫോട്ടോ കാണിച്ച് കൊണ്ട് മാത്യു ചോദിച്ചു. 


"ഇതാണോ എന്ന് ചോദിച്ചാൽ ചായയുണ്ട് പക്ഷെ ഇത്രേം ചെറുതല്ല."


"ആ ഇത് അവന്റെ പഴയ ഫോട്ടോ ആണ്." മാത്യു പറഞ്ഞു. 


"എങ്കിൽ ഇത് തന്നെ ആകും സാറേ. ഇതിൽ കുറച്ചുകുടെ താടീം മീശേം ഓക്കേ ഉണ്ടേൽ കറക്റ്റ് ആയിരിക്കും." 


"ഓക്കേ. എങ്ങോട്ടാ മാറിയതെന്നോ മറ്റോ പറഞ്ഞായിരുന്നോ?" 


"ഇല്ല സർ. എന്താ പ്രശ്നം?"


മാത്യു അവിടെ നിന്നും ഇറങ്ങി. സമയം 7 :45 ആയിരുന്നു. അയാളുടെ മുഖത്ത് നിരാശ തളം കെട്ടി നിന്നു.


സമയം 8:15 pm


കസേരയിൽ കെട്ടിയിട്ട അവസ്ഥയിൽ ഇരിക്കുന്ന ജോർജി. അയാളുടെ ശരീരത്തിലാകമാനം ചോരയുടെ പാടുകൾ കാണപ്പെട്ടു. അയാളുടെ മുൻപിലായി പിടിച്ചിരുന്ന മൊബൈൽ റെക്കോർഡർ ഓഫ് ചെയ്ത് ശ്യാം ആ മൊബൈൽ പോക്കറ്റിലേക്കിട്ടു. 


"സൊ ജോർജി സർ പറയാനുള്ളതൊക്കെ പറഞ്ഞു. സർനു എന്ത് തോന്നുന്നു ഇതുവരെ ചെയ്ത 14 കൊലപാതകങ്ങൾ കൺഫെസ് ചെയ്തപ്പോൾ മനസ്സിൽ ഒരു ആശ്വാസം തോന്നുന്നില്ലേ. ഇനി എന്തെങ്കിലും പറയാനുണ്ടോ?"


"നിങ്ങൾ ആരാ? എന്തിനാ എന്നെ?"


"ഞാൻ ആര് വേണേൽ ആകാം അല്ലെ സാറേ? ഈ 14 പേരിൽ ആരുടെയെങ്കിലും ആരെങ്കിലും ഓക്കേ ആകാം. അതല്ലെങ്കിൽ സർ കൊല്ലാതെ കൊന്ന മറ്റുപലരും ആകാം അല്ലെ സർ? പക്ഷെ സർ ചോദിച്ച സ്ഥിതിക്ക് ഞാൻ പറയാം. നമ്മൾ മുൻപ് കണ്ടിട്ടുണ്ട് കോടതി വരാന്തയിൽ പലതവണ, ഒരു 15 വർഷം മുൻപ്. അന്ന് കേസും ജയിച്ച് സാറും കൂട്ടുകാരും പുറത്തിറങ്ങുമ്പോൾ ജീവിതം തുടങ്ങുന്നതിനു മുൻപേ തീർന്നുപോയ ഒരു 16കാരന്റെ മുഖം ഓർമ്മയുണ്ടോ? ഇനി അതും ഓർമ്മ വരുന്നില്ലെങ്കിൽ ആ വലിയ ട്രോളി ബാഗിലേക്ക് നോക്കെടാ, അത് നിനക്ക് മറക്കാൻ പറ്റുമോ?"


"മുംബയിലെ പത്രക്കാരന്റെ..." ജോർജി ശ്യാമിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ പറഞ്ഞു. 


"ആ ഓർമ്മ വരുന്നു അല്ലെ? ഗുഡ്. ഇനിയും ഓർമിപ്പിക്കാനുണ്ട് ഒരു കാര്യം കൂടെ. നീ എന്നെ നിന്റെ മകന്റെ പകരക്കാരനായി ഡ്രഗ്സ് കേസിന് അകത്താക്കിയതല്ലേ? നിന്റെ മകൻ എവിടെ പോയെന്ന് അറിയാമോ നിനക്ക്. ഞാനും അവനെ ഒരു പകരക്കാരനായി മേലോട്ടായച്ചിട്ടുണ്ട്. ചെയ്ത പാപങ്ങൾ ഏറ്റുപറഞ്ഞ് അഗ്നിശുദ്ധി വരുത്തിക്കൊണ്ടാണ് പോയത്. ഹഹഹ..." അയാൾ ഉറക്കെ ചിരിച്ചു. 


"നീ അവനെ... നിന്നെ അന്ന് കൊല്ലാതെ വിട്ടതാണ് ഞങ്ങൾ ചെയ്ത തെറ്റ്." ജോർജി ഉറക്കെ അലറിക്കൊണ്ട് ശ്യാമിന് നേരെ ആഞ്ഞതും പുറകിൽനിന്നും ഒരു ഇരുമ്പ് ദണ്ഡ് അയാളുടെ തലയിൽ പതിച്ചു.നിമിഷ നേരം കൊണ്ട് അയാൾ ചലനമറ്റു. 


ശ്യാം ട്രോളി ബാഗിലേക്ക് കുറച്ചുനേരം നോക്കിനിന്നു. തുറന്നിരിക്കുന്ന ട്രോളി ബാഗുകളിൽ അച്ഛന്റെയും അമ്മയുടെയും തണുത്ത് വിറങ്ങലിച്ച് ശരീരം നോക്കിനിൽക്കുന്ന രണ്ടു പേരുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു നിന്നു. 


സമയം 11:00 pm


ചിറ്റേടം ക്ലബ്ബിനു മുന്പിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൽ രാജേഷും രണ്ട് പോലീസുകാരും. സുധാകരൻ തമ്പി ക്ലബ്ബിൽ നിന്നും ഇറങ്ങി തന്റെ കാറിൽ കയറി പുറത്തോട്ടിറങ്ങി. അയാളുടെ പിന്നാലെ രാജേഷിന്റെ കാറും.


"ബി അലെർട്. തമ്പി ക്ലബ്ബിൽ നിന്നും ഇറങ്ങി." 


ഭാഗം - 8 


തമ്പിയുടെ കാറിനു 100 മീറ്റർ പിന്നിലായി രാജേഷിന്റെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. മറ്റൊരിടത്തു മാത്യുവും മറ്റൊരു കോൺസ്റ്റബിളും ഒരു വണ്ടിയിൽ പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. 


സമയം 11:25 

അഞ്ചുമുറി കവല 


ഒരു ഓട്ടോറിക്ഷ അവിടെ വന്നു നിർത്തി. ശ്യാം അതിൽ നിന്നും ഒരു ട്രോളി ബാഗുമായി ഇറങ്ങി. ബാഗുമായി കുറച്ച് നടന്നപോലെ വരുത്തി ഓട്ടോ പോയെന്ന് ഉറപ്പാക്കി വീണ്ടും റോഡ് സൈഡിൽ കാത്തു നിന്നു. അല്പസമയത്തിനുള്ളിൽ തമ്പിയുടെ വണ്ടി അകലെ നിന്നും പ്രത്യക്ഷമായി. ശ്യാം ലിഫ്റ്റിനായി കൈ കാണിച്ചു. തമ്പി വണ്ടി പാർക്ക് ചെയ്തു നിർത്തി. ലിഫ്റ്റ് ചോദിക്കാനായി ശ്യാം കുമ്പിട്ടതും അയാളുടെ കഴുത്തിന് പുറകിൽ മുട്ടിച്ചുകൊണ്ട് ഒരു തോക്ക് പ്രത്യക്ഷപ്പെട്ടു. 


|ഹാൻഡ്സ് അപ്പ് ആൻഡ് ടേൺ എറൗണ്ട്, ശ്യാം കൃഷ്ണൻ." 


ശ്യാം തിരിഞ്ഞതും മാത്യുവും മറ്റൊരു പോലീസുകാരനും കുറച്ച് പിറകിലായി പാർക്ക് ചെയ്ത ഒരു കാറും കാണപ്പെട്ടു. അപ്പോളേക്കും രാജേഷിന്റെ വണ്ടിയും അവിടെ എത്തി. രാജേഷും കൂടെയുണ്ടായിരുന്ന പോലീസുകാരും ഓടിയിറങ്ങി ശ്യാമിനെ വളഞ്ഞു. ഇതൊക്കെ കണ്ട് തമ്പി ഒന്നും മനസിലാകാതെ ഇരുന്നു. 


"സർ, എന്താ ഇവിടെ നടക്കുന്നത്? അയാൾ എന്നെ ഒന്നും ചെയ്തില്ല." തമ്പി മാത്യുവിനോട് പറഞ്ഞു.


"യു ആർ ലക്കി സർ. പ്ലീസ് ഗോ ഹോം. കൂടുതൽ കാര്യങ്ങൾ നാളെ പറയാം. യു നീഡ് റ്റു കം റ്റു സ്റ്റേഷൻ ടുമാറോ?"


തമ്പി അവിടെ നിന്നും പോയി. രാജേഷ് ട്രോളി ബാഗ് നിലത്തു വച്ച് തുറന്നു. അതിൽ ജോർജിയുടെ മൃതദേഹം കാണപ്പെട്ടു. അപ്പോളേക്കും അവിടേക്ക് കൂടുതൽ പോലീസ് വാഹനങ്ങൾ എത്തിച്ചേർന്നു. മാത്യു ശ്യാമിന്റെ ദേഹം ആസകലം പരിശോധിച്ചു. പോക്കറ്റിൽ കിടന്നിരുന്ന ക്ലോറോഫോം കുപ്പി എടുത്ത് സ്വന്തം പോക്കറ്റിൽ ഇട്ടു. എന്നിട്ട് രാജേഷ് വന്ന വണ്ടിയിൽ ശ്യാമിനെ ഇരുത്തി. മുൻപിലെ രണ്ടുസീറ്റിൽ രണ്ടു പോലീസുകാരും പുറകിൽ ശ്യാമിന് അപ്പുറവും ഇപ്പുറവും ആയി രാജേഷും മാത്യുവും ഇരുന്നു. ശ്യാമിന്റെ മുഖം നിരാശാഭരിതമായിരുന്നു. വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് നീങ്ങി.


പിറ്റേന്ന് രാവിലെ നേരത്തെതന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അടച്ചിട്ട മുറിയിൽ ശ്യാമിന് എതിർഭാഗത്തായി രാജേഷും മാത്യുവും ഇരുന്നു.


"ശ്യാം, എന്താണ് പറയാൻ ഉള്ളത്? തന്റെ മുംബൈ സ്റ്റോറിയൊക്കെ ഞങ്ങൾ അറിഞ്ഞു. വി അണ്ടർസ്റ്റാൻഡ് വാട്ട് യു ഗോൺ ത്രൂ." രാജേഷ് പറഞ്ഞു. 


"കോൺഗ്രേഡുലേഷൻസ് റ്റു ബോത്ത് ഓഫ് യു... ആൻഡ് യുവർ ടീം. ഞാൻ നിങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. അല്ലെങ്കിലും നിങ്ങളുടെ ഡിപ്പാർട്മെന്റിന് കഴിവിന് കുറവില്ലല്ലോ? പക്ഷെ അതെപ്പോൾ പ്രയോഗിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ലെന്ന് മാത്രം." 


"അങ്ങനെ ഞങ്ങളെ നിസ്സാരവൽക്കരിക്കലെടോ," രാജേഷ് പറഞ്ഞു.


"അല്ല സാറേ. ഞാനിപ്പോൾ ഒരു മന്ത്രിയുടെ മകനാണെന്ന് വിചാരിക്കുക. ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇനി ഇങ്ങനെ ഇരുന്നാൽ തന്നെ നിങ്ങളുടെ തൊപ്പി അവിടെ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ? ചിലപ്പോ തല തന്നെ..." ശ്യാം ചിരിച്ചു. 


"ഭീഷണി ആണോ?" മാത്യു ചോദിച്ചു. 


"അയ്യോ ഒരിക്കലും അല്ല. ഞാൻ ഒരു മന്ത്രി പുത്രൻ അല്ലല്ലോ. പിന്നെ ഐ കോൺഫെസ്സഡ് എവെരിതിങ് പബ്ളിക്കലി ദെൻ ആൻഡ് ദേർ. സർ എഫ് എം കേട്ടില്ലേ. ഈവൻ ഫോർ തമ്പി." ശ്യം ചിരിച്ചുകൊണ്ട് പറഞ്ഞു.


"സൊ ഇനിയും അത് പോസ്സിബിൾ ആണെന് തോന്നുന്നുണ്ടോ?" മാത്യു ചിരിച്ചുകൊണ്ട് ചോദിച്ചു. 


"മേയ്ബി കുറച്ച് വർഷങ്ങൾക്ക് ശേഷം. നമ്മുടെ നിയമം അല്ലെ ചിലപ്പോ എന്നെ വെറുതെ വിട്ടാലോ?


ചിലപ്പോ എന്റെ ഭാഗത്താണ് ശരിയെന്ന് തോന്നി നിങ്ങൾ എന്നെ ഇവിടുന്ന് വിട്ടാലോ... നിങ്ങൾ രണ്ടുപേരും നല്ലവരായതുകൊണ്ട് ആലോചിച്ചു പോയതാണ്."


"ഹഹ. ഓക്കേ, ഞങ്ങളെ കൺവിൻസ് ചെയ്യ്. എങ്കിൽ വെറുതെ വിടാൻ പറ്റുമോ എന്ന് ആലോചിക്കട്ടെ. തമ്പിയെ അടക്കം നാലുപേരെ കൊന്നിട്ട് തനിക്ക് എന്തുകിട്ടും? തന്റെ പ്രതികാരം അടങ്ങും എന്നുള്ളതല്ലാതെ?" മാത്യു ചോദിച്ചു.  


"ഹഹ. യു തിങ്ക് ദിസ് ഈസ് ജസ്റ്റ് എ റിവഞ്ച്. യെസ് അതും ഒരു ഭാഗം ആണ് സമ്മതിക്കുന്നു. പക്ഷെ ഇത് തുടങ്ങുന്നതിന് മുൻപ് ഞാൻ ഒരുപാട് ആലോചിച്ചിരുന്നു. ഞാൻ ഇവരെ ഓരോരുത്തരെയും പറ്റി ഒരുപാട് അന്വേഷണവും നടത്തിയിരുന്നു. എന്റെ അന്വേഷണത്തിൽ തന്നെ 50 ഓളം മർടേഴ്സ് ആണ് ഇവർ പലപ്പോഴായി നടത്തിയിട്ടുള്ളത്. കോടതിയിൽ പോലും എത്തിയത് വളരെ കുറച്ച് കേസുകൾ മാത്രം. അതിലൊക്കെ തന്നെ അവർ പോയതിനേക്കാൾ ശക്തരായി തിരിച്ചു വന്നു. അതിൽ പലതും മാൻ മിസ്സിംഗ് ആണ് പലതും റോഡ് ആക്സിഡന്റ്സ് ആണ്. സൊ ഇനി അവർ ജീവിച്ചിരുന്നെങ്കിൽ നടത്താൻ പോകുമായിരുന്ന ക്രൈമുകൾ കൊന്നുകളയുമായിരുന്ന നിരപരാധികൾ. അതാണെന്റെ റിയൽ മോട്ടീവ്." 


കുറച്ചു നേരത്തെ മൗനത്തിനു ശേഷം രാജേഷ് ചോദിച്ചു. "ഡ്രഗ്സ് കേസിൽ താൻ അകത്തുപോയത് ശരിയാണോ?" 


"അതെ. 6 വർഷം ചെയാത്ത കുറ്റത്തിന്ന്. ചെയ്തത് ജോർജിയുടെ മകൻ, പക്ഷെ ഫ്രെയിം ചെയ്തത് എന്നെ." ശ്യം പറഞ്ഞു. 


"ജോർജിയുടെ മകൻ മിസ്സിംഗ് ആകുന്നതും താൻ തിരിച്ചുവന്നതിന് ശേഷം ആണലോ? കോയ്നസിഡൻസ്?" മാത്യു ചോദിച്ചു. 


"ഞാനും കേട്ടു. പക്ഷെ ഞാനല്ല. ഞാൻ സത്യമേ പറയാറുള്ളു, ചെയ്താൽ ചെയ്തെന്ന് പറയും. ആവശ്യമില്ലാത്ത കാര്യത്തിന് കള്ളം പറയാറില്ല." 


"ഇതിപ്പോ ആവശ്യം ഉള്ളതല്ലേ?" മാത്യു ചിരിച്ചു. 


"സർ കോമഡി ആണല്ലോ? കള്ളം പറയണമെങ്കിൽ അതിനു മുൻപേ 100 സത്യങ്ങൾ പറയണം അപ്പൊ നമ്മൾ പറയുന്ന കള്ളവും സത്യമാകും." ശ്യാം ചിരിച്ചുകൊണ്ട് പറഞ്ഞു. 


ഒരു പോലീസുകാരൻ അവിടേക്ക് വന്ന് രാജേഷിനോട് എന്തോ പറഞ്ഞു. അവർ രണ്ടുപേരും മുറിയിൽ നിന്ന് പോയി. ശ്യാമിന്റെ മുഖത്തു ഉണ്ടായിരുന്ന ചിരി പതുക്കെ മാഞ്ഞു.


അല്പസമയത്തിന് ശേഷം പോലീസ്റ്റേഷനിലേക്ക് തമ്പി കയറി വന്നു. അയാൾ രാജേഷിന്റെ ടേബിളിനു മുന്നിലുള്ള കസേരയിൽ ഇരുന്നു.


"നിങ്ങൾ എന്തുപരുപാടിയാ കാണിച്ചത്? ഇങ്ങനെ ഒരു സംഭവം അറിഞ്ഞട്ടും നിങ്ങളെന്താ എന്നോട് പറയാഞ്ഞത്?" തമ്പി രാജേഷിനോട് കയർത്തു. 


"ഞങ്ങൾ നിങ്ങളെ പ്രൊട്ടക്ട് ചെയ്യുന്നുണ്ടായിരുന്നു. സൊ..." രാജേഷ് മുഴുവിപ്പിക്കാതെ പറഞ്ഞു. 


"ഹോ... പിന്നെ എന്റെ പ്രൊട്ടക്ഷൻ നോക്കാൻ എനിക്കറിയാം. ഇന്നലെ നിങ്ങൾ വന്നില്ലായിരുന്നെങ്കിലും ഈ തമ്പിടെ രോമത്തിൽ തൊടൂല അവനൊന്നും. പിന്നെ ഒരു ശവം നിങ്ങൾ കണ്ടേനെ. എന്റെയല്ല അവന്റെ. എന്തായാലും എനിക്ക് അവനെ ഒന്ന് കാണണം." തമ്പി രാജേഷിനോട് പറഞ്ഞു. 


"നിങ്ങൾ വിചാരിക്കുന്ന പോലെയല്ല, അവൻ എന്തുചെയ്യും എന്നൊന്നും പറയാൻ പറ്റില്ല." 


"അവന് വട്ടാണെങ്കിലെ അതിന്റെ ഡബിൾ വട്ടാണ് എനിക്ക്. സർ അവനെ ഒന്ന് കാണിച്ച് താ. അതോ ഏമാനെ കൊണ്ട് വിളിപ്പിക്കണോ?" തമ്പി മൊബൈൽ പൊക്കി കാണിച്ചുകൊണ്ട് ചോദിച്ചു.


രാജേഷ് മാത്യുവിനെ നോക്കി. മാത്യു തമ്പിയെയും കൊണ്ട് സെല്ലിലേക്ക് പോയി.  


തമ്പിയെക്കണ്ടതും ശ്യാമിന്റെ കണ്ണുകളിൽ പ്രതികാരത്തിന്റെ കനലുകൾ ആളി കത്തി. അയാൾ മുഖത്ത് നിർവികാരതയുടെ ഒരാവരണം എടുത്തണിഞ്ഞു. മാത്യുവും ഒരു പോലീസുകാരനും അവർക്കിടയിൽ ആയി നിലയുറപ്പിച്ചു.


"ആ ഒന്ന് നീങ്ങിക്കെ, അവന്റെ മുഖം ഞാൻ ഒന്ന് വൃത്തിയായി കാണട്ടെ സാറേ." തമ്പി മാത്യുവിനെ തള്ളി നീക്കിക്കൊണ്ട് തുടർന്നു. "മുഖം... ആ... ഓർമയുണ്ട് പത്രകാരന്റെ... മുംബൈ... ട്രോളി ബാഗ്... ബീച്ച്... ഹഹ ഓർമയുണ്ട്." 


ശ്യാമിന്റെ കണ്ണുകൾ ഇമ വെട്ടാതെ തമ്പിയെ തന്നെ നോക്കികൊണ്ടിരുന്നു. മാത്യു കേട്ടില്ലെന്ന് നടിച്ചു.


"സർ പ്ലീസ് കം." മാത്യു തമ്പിയെ പുറകോട്ട് തള്ളിക്കൊണ്ട് പറഞ്ഞു. 


"ഇതും ശിക്ഷയുടെ ഭാഗമാണോ, സാറേ?" ശ്യാം മാത്യുവിനോട് ചോദിച്ചു. 


"ആ സർ ഒന്ന് വിട്ടേ. ഞാൻ ആ ചെറുക്കനോട് ഒന്ന് ചോദിക്കട്ടെ. എന്റെ പിന്നാലെ കൊറേ നടന്നതല്ലെ കോടതിയിൽ കയറി ഇറങ്ങി. പിന്നീട് ജയിലിലും ആയി... 10 -15 വർഷം ആയില്ലേടാ? മാത്യു സാറേ, ദേ കേട്ടോ. ഇവന്റെ തന്തേം തള്ളേം കൂടി ആരെയൊക്കെയോ കുറിച്ച് എന്തൊക്കെയോ എഴുതി. തക്കത്തിൽ കിട്ടീപ്പോ ആരോ പള്ളക്ക് പിച്ചാത്തി കേറ്റീട്ട് നല്ല വൃത്തിയായി ഒരു ട്രോളി ബാഗിൽ പാക്ക് ചെയ്ത് കടലിൽ തള്ളി. അതിനിപ്പോ വഴീക്കോടെ പോയൊരെ മുഴുവൻ കൊന്നൊടുക്കീട്ട് എന്ത് കിട്ടാനാടാ. ആ പിന്നെ തന്തേടേം തള്ളേടേം കൊണം അല്ലെ..." 


പറഞ്ഞു തീരുന്നതിനും മുൻപ് ശ്യാമിന്റെ കൈ മാത്യുവിനെ വെട്ടിച്ച് തമ്പിയുടെ കഴുത്തിൽ ഉറച്ചു. മാത്യുവും കൂടെ ഉണ്ടായിരുന്ന പോലീസുകാരനും പെടാപ്പാട് പെട്ടെങ്കിലും കൈ കഴുത്തിൽ നിന്നും വിടീക്കാൻ ആയില്ല. തമ്പിയുടെ കണ്ണുകൾ പുറത്തേക്ക് തുറിക്കാൻ തുടങ്ങി. അപ്പോഴേക്കും ശബ്ദം കേട്ട് രാജേഷും മറ്റുപൊലീസുകാരും വന്ന് അവരെ പിടിച്ചുമാറ്റി. ഒരു മിനിറ്റു നേരം നിർത്താതെ ചുമച്ച തമ്പി ശേഷം ശ്വാസം വീണ്ടെടുത്തു.


"ഇവിടത്തെ പരിപാടികൾ ഓക്കേ തീർന്നല്ലോ തമ്പി സാറേ. അപ്പൊ വാ പോകാം." രാജേഷ് പറഞ്ഞു 


"ഇല്ല സാറെ, തമ്പിയുടെ പോലീസും നിയമവും ഓക്കേ തമ്പി തന്നെയാണ്. പഴയ പണികൾ തീർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് തീർക്കാൻ ഒരു നിയമത്തിൻറേം സഹായം തമ്പിക്ക് വേണ്ട." ശ്യാമിനെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. 


തമ്പിയേയും നിർബന്ധമായി പിടിച്ചുകൊണ്ട് രാജേഷ് പുറത്തോട്ട് പോയി.  

മാത്യുവും പുറത്തേക്ക് നടന്നു. 


"സർ, ആർ യു കോൺവിൻസ്ഡ് നൗ? ഇവനെ പോലുള്ളവർ ജീവിച്ചാൽ?" ശ്യാം ചോദിച്ചു. 


മാത്യു ഒന്നും പറയാതെ തിരിഞ്ഞ് നടക്കാൻ തുടങ്ങി. 


"എനിക്ക് ഒരു കാര്യം പറയാനുണ്ട്. സാറിനോട് മാത്രം ആയി." ശ്യാം പറഞ്ഞു. 


മാത്യു കൂടെ നിന്ന പോലീസുകാരനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. 


"ഇരുട്ട് നിറഞ്ഞ ഒരു രാത്രി അതി വേഗത്തിൽ പോകുന്ന ഒരു പോലീസ് ജീപ്പ്. ഒരു വളവ് തിരിഞ്ഞതും എതിരെ വന്ന ലോറിയിൽ തട്ടി ജീപ്പ് 30 അടി താഴ്ചയിലേക്ക് തല കുത്തനെ വീഴുന്നു. എസ്ഐ ഉൾപ്പടെ മരിച്ചത് 4 പോലീസുകാർ. ഒരാളും സംശയിക്കാത്ത രീതിയിൽ നടത്തിയ കൊലപാതകങ്ങൾ." മാത്യൂവിന്റെ മുൻപിലേക്ക് വന്നുകൊണ്ട് ശ്യാം തുടർന്നു. 


"കൊല്ലപ്പെട്ടത് എസ് ഐ അരവിന്ദ് പിന്നെ 3 കോൺസ്റ്റബിള്സും. അതിലൊരാളുടെ പേര് വർഗീസ്... സാറിൻറെ അച്ഛൻ. ചെയ്യിപ്പിച്ചത് സാറിനു തൊട്ടടുത്ത് ഒരു കൈ അകാലത്തിൽ കുറച്ചുനേരം മുൻപ് നിന്ന സുധാകരൻ തമ്പി." ശ്യാം പറഞ്ഞു നിർത്തി. 


"വാട്ട്! എന്നെ എന്തും പറഞ്ഞ് വിശ്വസിക്കാം എന്ന് നിനക്ക് തോന്നിയോ?" മാത്യു ഒരു നിമിഷം പതറികൊണ്ട് ചോദിച്ചു. 


"അല്ല സർ. അന്ന് ഒരു സാമൂഹ്യ പ്രവർത്തകയുടെ കൊലപാതക൦ അന്വേഷിച്ചിരുന്നത് ഈ മരിച്ച അരവിന്ദ് സർ ആയിരുന്നു. അതിൽ കുരുങ്ങാതിരിക്കാൻ വേണ്ടി തമ്പി കൊന്നതാണ്. സർ വിശ്വസിക്കേണ്ട.  തെളിവുകൾ ഉണ്ട്. ഇന്ന് രാത്രിക്കുള്ളിൽ അത് സാറിന്റെ മെയിലിൽ എത്തും. അത് മാത്രമല്ല, തമ്പിയടക്കമുള്ള നാലുപേരും ചെയ്ത എല്ലാ കൊള്ളരുതായ്മകളും അതിന്റെ തെളിവുകളും ഇതുവരെ ഞാൻ കൊന്നവരുടെ കൺഫെഷനും എല്ലാം സാറിന്റെ മെയിലിൽ എത്തും." 


മാത്യു വളരെ വ്യാകുലനായി കാണപ്പെട്ടു, അയാൾ അവിടെ നിന്നും ഇറങ്ങി. രാത്രി വീട്ടിൽ എത്തി നോക്കുമ്പോൾ ശ്യാം പറഞ്ഞ തെളിവുകൾ എല്ലാം മാത്യുവിന്റെ മെയിലിൽ എത്തിയിരുന്നു. അയാൾ അവ ഓരോന്നോരോന്നായി നോക്കാൻ തുടങ്ങി. 1995 മുതൽ അവർ നാലുപേരും ഒറ്റക്കും കൂട്ടമായും നടത്തിയ ഒരുപാട് ക്രൈമുകളുടെ വള്ളിപുള്ളി വിടാതെയുള്ള തെളിവുകളും കൊല്ലപ്പെട്ടവരുടെ കൺഫെഷൻസും അതിൽ ഉണ്ടായിരുന്നു. 2011 ഇൽ നടന്ന തന്റെ പപ്പയുടെ മരണത്തെപ്പറ്റിയും ശ്യാം പറഞ്ഞതുപോലെ വിശദമായി പ്രതിപാദിച്ചിരുന്നു. മാത്യുവിന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.


അടുത്ത ദിവസങ്ങളിൽ അയാൾ തന്റേതായ ഒരു അന്വേഷണം നടത്തിക്കൊണ്ടിരുന്നു. കൂടുതൽ അന്വേഷിക്കും തോറും ശ്യാം പറഞ്ഞതെല്ലാം ശരിയാണെന്ന് അയാൾക്കു ബോധ്യമായിക്കൊണ്ടിരുന്നു. 


സമയം : 11-ഓഗസ്റ്റ് -2020 11 : 25 pm

സ്ഥലം : മാത്യുവിന്റെ വീട് 


മാത്യു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീട് എഴുന്നേറ്റിരുന്നു. അയാൾക്ക് മനസ്സിൽ എന്തെന്നില്ലാത്ത ചാഞ്ചല്യം അനുഭവപ്പെട്ടു. പപ്പയുടേത് കൊലപാതകം ആണെന്നും അതൊന്നും താൻ ഇതുവരെ അറിഞ്ഞില്ല എന്നതും അയാളുടെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. എന്നാൽ ഇതറിയാവുന്ന ആളുകൾ ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്നിട്ടും അവർ ഒരു ചെറുവിരൽ അനക്കിയില്ല എന്നതും, തന്റെ കയ്യിലുള്ള തെളിവുകൾ മുഴുവൻ നിയമത്തിനു മുന്നിൽ വെച്ചാലും തമ്പി പോറൽ പോലും ഏൽക്കാതെ തിരിച്ചു വരും എന്നതും അയാളെ വല്ലാതെ വിഷമിപ്പിച്ചു. അയാൾക്ക് സ്വന്തം കരിയറിൽ ആദ്യമായി യൂണിഫോം ഒരു ഭാരമായി തോന്നി. അയാൾ കണ്ണാടിയിലേക്ക് നോക്കി കുറച്ചുനേരം നിന്നു. ഫോണിന്റെ റിംഗ് അയാളെ ചിന്തയിൽ നിന്നും ഉണർത്തി. ഫോണിൽ ആർ ജെ അലീനയുടെ പേര് തെളിഞ്ഞു. 


"സർ... ശ്യാം വീണ്ടും ഒരു ഓഡിയോ ക്ലിപ്പ് അയച്ചിട്ടുണ്ട്. ഞാൻ വാട്സ്ആപ്പിൽ ഇട്ടിട്ടുണ്ട്." 


മാത്യു തന്റെ മൊബൈലിൽ തീയതി നോക്കി ട്യുസ്ഡേ. അയാൾ പരിഭ്രമത്തോടെ ഓഡിയോ പ്ലേ ചെയ്തു.


"ഹാലോ സർ, അച്ഛന്റെ കൊലപാതകം സാറിനെ അലട്ടുന്നുണ്ടെന്ന് അറിയാം. അതിൽ എന്തെങ്കിലും ചെയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നാലോ? നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ലാലെ. എങ്കിൽ വെറുതെ വിട്ടാലോ? എന്തുപറയുന്നു? നാളെ വീണ്ടും അയാൾ സാറിന്റെ മുൻപിലൂടെ ഒരു രാജാവിനെ പോലെ നടക്കുന്നത് നോക്കി നിൽക്കാൻ പറ്റുമോ? ഇനി അങ്ങനെ പേർസണൽ റിവെന്ജ് മറന്നാൽ തന്നെ, ഇനി അയാൾ മൂലം കൊല്ലപ്പെടുന്ന ഓരോ നല്ല മനുഷ്യന്റെയും ജീവനു നമ്മൾ മൗനമായി അനുവാദം കൊടുക്കലാകും അത്. സാറിന്റെ അച്ഛന്റെ കേസ് സർ അന്വേഷിച്ച് സ്വയം മനസിലാക്കണം എന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഞാൻ കള്ളം പറഞ്ഞെന്ന് കരുതും. സൊ ഇറ്റ്സ് മിസ്റ്റർ തമ്പിസ് ട്യുസ്ഡേ. ഹഹഹ... പരിഭ്രമിക്കണ്ട ഞാൻ ജയിൽ ചാടിയതൊന്നും അല്ല. ഈ റെക്കോർഡിങ് ഞാൻ മുൻപേ ചെയ്തതാണ്. ഇത് സർ കേൾക്കാൻ ഇടവന്നാൽ എനിക്കറിയാം സർ എനിക്കുവേണ്ട സഹായം ആൾറെഡി ചെയ്തുകഴിഞ്ഞു എന്ന്. അച്ഛന്റെ കേസ് അന്വേഷിക്കാൻ ഞാൻ ഏല്പിച്ചപ്പോൾ അതിൽ എനിക്കും ഒരു ഗുണം ഉണ്ടായി എന്നതാണ് സത്യം. എന്റെ കേസിൽ നിന്നും സാറിന്റെ 7 ദിവസത്തെ അശ്രദ്ധ, ഡിസ്ട്രാക്ഷൻ. അത് മാത്രം മതിയായിരുന്നു എനിക്ക്." 

  

മാത്യൂവിന് കാര്യങ്ങൾ ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. മാത്യു സ്റ്റേഷനിലേക്കു വിളിച്ചു. അവിടെ ശ്യാം ഉണ്ടെന്ന് മറുപിടി കിട്ടി, രാജേഷിനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വണ്ടിയെടുത്ത് തമ്പിയുടെ വീട് ലക്ഷ്യമാക്കി ഇറങ്ങി. മനസ്സിലെ പുകമറക്കുള്ളിൽ അപ്പോഴും അയാൾ എന്തോ തിരഞ്ഞുകൊണ്ടിരുന്നു. മുൻപ് നടന്ന കൊലപാതകങ്ങൾ മനസ്സിൽ വന്നു. ഓരോന്ന് കഴിഞ്ഞു ട്രോളിയിൽ ഡെഡ് ബോഡിയുമായി പോകുന്ന ശ്യാം. നടന്നുപോകുന്ന ശ്യാം എത്ര ദൂരം. അല്ല അങ്ങനെ വരില്ല. അയാൾ ഒരു വണ്ടിയിൽ കയറിയിരിക്കണം. ഒരാൾ സഹായിക്കണം? ആരായിരിക്കും അയാളുടെ സഹായി. ഒരു രണ്ടാമൻ, ബന്ധുക്കൾ... അനിയൻ ജിതിൻ കൃഷ്ണൻ ജീവിച്ചിരിപ്പില്ല... അനിയൻ? ശ്യാമിന്റെ വാചകങ്ങൾ മനസ്സിൽ നിറഞ്ഞു. "ഒരു നുണ സത്യം ആകണമെങ്കിൽ നുണക്കുമുന്നെ 100 സത്യം പറയണം". അനിയൻ 2013ഇൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. ജോർജിയുടെ മകനെ കാണാതാകുന്നതും 2013. അയാളുടെ മനസ്സിൽ എല്ലാം പകൽ വെളിച്ചം പോലെ വ്യക്തമായി.  


അതേസമയം മറ്റൊരിടത്ത് റോഡിലൂടെ പോയികൊണ്ടിരിക്കുന്ന തമ്പിയുടെ കാർ ഒരു വെടിയൊച്ചയിൽ ദിശ തെറ്റി അടുത്തുള്ള മരത്തിലിടിച്ചു. മുഖത്തുനിന്ന് പൊടിയുന്ന രക്തം തുടച്ച് കാറിന് പുറത്തു കടന്നതും മുൻപിൽ നിന്നും ഒരു വെടി അയാളുടെ വയറിൽ തുളച്ചതും ഒരുമിച്ചായിരുന്നു. ആരോ അയാളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ദൂരെ നിന്നും മാത്യുവിന്റെ വണ്ടിയുടെ ശബ്ദം കേട്ടതും വന്നയാൾ തിരിഞ്ഞോടി ഒരു കാറിൽ കയറി ദൂരേക്ക് മറഞ്ഞു. 


നിമിഷങ്ങൾക്കകം മാത്യു അവിടെ എത്തി. മാത്യു തന്റെ കാർ പാർക്ക് ചെയ്ത് തമ്പിയുടെ അടുത്ത് ചെന്ന് നോക്കി. രക്തത്തിൽ കുളിച്ച അയാൾക്ക് അപ്പോളും ജീവൻ നിലച്ചിരുന്നില്ല. മാത്യു ഫോൺ എടുത്തു ഒരു മിനിറ്റ് ആലോചിച്ചു. പിന്നീട് തിരിച്ച് പോക്കറ്റിൽ ഇട്ട് തമ്പിയെ തന്നെ നോക്കികൊണ്ടിരുന്നു. അയാൾക്ക് ഓരോ നിമിഷത്തിലും മേലോട്ട് ഒരു തരിപ്പ് ഇരച്ചു കയറുന്നതായി അനുഭവപ്പെട്ടു. അയാൾ തമ്പിയുടെ അടുത്തേക്ക് കുമ്പിട്ടിരുന്നു. കാക്കിയുടെ ചട്ടക്കൂടുകൾ അനുസരിക്കാതെ കൈകൾ തമ്പിയുടെ കഴുത്തിനെ ലക്ഷ്യമാക്കി നീങ്ങി. അപ്പോളേക്കും തമ്പി ചലനമേറ്റിരുന്നു. മാത്യു ഇരുൾ മറച്ച പാത ഒരു നിമിഷനേരം നോക്കികൊണ്ട് ഇരുന്നു. എന്നിട്ട് ശവത്തിന്റെ എന്നോ ചത്ത ചെവിയിൽ എന്തോ പറഞ്ഞു.


Rate this content
Log in

More malayalam story from Dileep Perumpidi

Similar malayalam story from Crime