Jyothi Kamalam

Comedy

4.0  

Jyothi Kamalam

Comedy

വെള്ളാരം കണ്ണുകൾ

വെള്ളാരം കണ്ണുകൾ

1 min
179


കല്യാണം കഴിഞ്ഞിട്ട് 2 ദിവസമേ ആയുള്ളൂ...അതിനിടക്ക് എന്തിനാണോ ഇങ്ങനെ മുഖം കടുപ്പിച്ചിരിക്കുന്നെ ...ഒന്നും മനസിലാകാതെ മായ ആകെ വിഷണ്ണയായി...

ഉച്ചക്ക് ഊണ് കഴിക്കുന്നതിനിടയിൽ ചേട്ടത്തി തമാശയായി ചോദിച്ചു "എന്താ രണ്ടാളും തമ്മിൽ തെറ്റിയോ മുഖം കൊതുകു കുത്തിയ പോലുണ്ടല്ലോ."

ഓഹോ അപ്പൊ എന്നോട് പിണങ്ങി തന്നെ ആണല്ലോ...എന്തായാലും വരുന്നത് വരട്ടെ ...നേരിട്ട് തന്നെ ചോദിച്ചു...

ഗുണ്ടുവിനെ പേര് വിളിച്ചില്ല അതാണ് കാര്യം...കാരണം കേട്ട് മായ മുറിയിൽ നിന്നും ഓടി ഇറങ്ങി ദൂരെ മാവിൽ ചോട്ടിൽ എത്തി…..ഉറക്കെ ഉറക്കെ പൊട്ടി ചിരിച്ചു. താൻ വരുന്ന വരെ അവർ ഒന്നിച്ചാരുന്നു ഉറക്കം സന്തതസഹചാരി എന്ന് വേണേൽ പറയാം.... അങ്ങനെ ഉള്ള അവനെയാണ് താൻ നായ എന്ന് വിളിച്ചു ആക്ഷേപിച്ചത്. എങ്ങനെ സഹിക്കും. നായയെ പിന്നെ ചക്കരമുത്തേ എന്ന് വിളിക്കണോ...

“ഗുണ്ടു” എന്നാൽ വേറെ ആരുമല്ല നായ തന്നെ ....നല്ല വെള്ളാരം കണ്ണുള്ള പൂജട ഉള്ള ഗുണ്ടു. അന്ന് രാത്രി അവൾ തീരുമാനിച്ചു. മൊണ്ടിസോറി കോഴ്സ്നു എത്രയും പെട്ടെന്ന് ചെയ്യണം. എന്നാലേ കോളേജ് അധ്യാപകനായ ഗുണ്ടിവിൻടെ യജമാനനെ മേയ്ക്കാൻ ഒക്കു.


Rate this content
Log in

Similar malayalam story from Comedy