Jyothi Kamalam

Abstract Drama

4.3  

Jyothi Kamalam

Abstract Drama

"സഹനപുത്രി"

"സഹനപുത്രി"

2 mins
213


ഒരുപാടു കണ്ണീർ കുടിപ്പിച്ചവരോട് ക്ഷമിക്കുക എന്നത് പറയുമ്പോൾ വളരെ എളുപ്പവും കാലം ചെല്ലുംതോറും വളരെ നിസ്സാരവുമായ ഒരു കാര്യമാണ്.

പുതിയ തലമുറക്കാരോട് പറഞ്ഞാൽ -നിങ്ങള്ക്ക് കണ്ണീരുമാത്രേ കുടിക്കാൻ കിട്ടിയുള്ളോ- അവർ കളിയാക്കി ചിരിക്കും.

ജീവിതത്തിൽ ആരാകാനാ ആഗ്രഹം എന്ന് പണ്ട് സ്കൂളിൽ ടീച്ചർ ചോദിക്കുമ്പോൾ ഡോക്ടർ, എഞ്ചിനീയർ, ടീച്ചർ എന്നൊക്കെ ഗമയിൽ എണീറ്റു നിന്നു പറഞ്ഞിട്ടുണ്ട് ദേവിക. ഇതൊക്കെ പറഞ്ഞില്ലെങ്കിൽ കുറച്ചിൽ ആകും എന്ന് തോന്നിയിരുന്നത് അവളുടെ ബാല്യകാലം.

കലാലയത്തിൽ ബിരുദാനദര ബിരുദത്തിനു ചേർന്നത് വളരെയധികം കണക്കുകൂട്ടലുമായിട്ടായിരുന്നു. ഡോക്ടർ നായർ സാറിന്റെ പ്രചോദനം നല്ലവണ്ണം ഉണ്ടായിരുന്നു - നെതെര്ലാന്ഡ്സിൽ പോയി റിസർച്ച് ചെയുക എന്ന സ്വപ്നം കണ്ടു തുടങ്ങൽ അങ്ങനെയാണ്. തന്ടെ ജീവിത സപര്യ തന്നെ അതായി മാറി പിന്നീട്.

ധാരാളം പ്രതിസന്ധികൾ അവഗണിച്ചും മറികടന്നും ജീവിതത്തോട് പടപൊരുതിയിരുന്ന അവൾക്കു പക്ഷെ സ്വന്തം അധ്യാപികയിൽ നിന്നും കടുത്ത പീഡനവും മാനസിക സംഘർഷവും നേരിടേണ്ടി വന്നു. അവരുടെ സഹോദരപുത്രിക്ക് അനധികൃതമായി മാർക്ക് കൊടുക്കുമ്പോഴും കൊടുപ്പിക്കുമ്പോഴും തൊട്ടു മുന്നിൽ നിൽക്കുന്ന ദേവികയുടെ മാർക്ക് വെട്ടിക്കുറക്കാനും അവർ മറന്നില്ല. ഏതോ പ്രേമ നൈരാശ്യത്തിൽപെട്ട് വാശിക്ക് വെളുത്ത വസ്ത്രം മാത്രം ധരിച്ചിരുന്ന അവരുടെ മനസ്സിൽ ഒരു വലിയ കറുപ്പ് കെട്ടിക്കിടക്കുന്നതായി ആരും അറിഞ്ഞിരുന്നില്ല. ഒരു വിദ്യാർത്ഥിയെ എത്ര കണ്ടു ദ്രോഹിക്കാമോ അത്രയും ദ്രോഹിച്ചു അവർ. സ്വപ്നങ്ങൾ ചവുട്ടിമെതിച്ചു ഒരു ടീച്ചറിന് തന്ടെ വിദ്യാർത്ഥിയോട് ഇങ്ങനെയും പെരുമാറാൻ സാധിക്കും എന്ന് കൂടി അവർ തെളിയിച്ചു.

മാർക്കിന്റെ ക്രമാനുഗതമായ കുറവ് നെതെര്ലന്ഡ്സിൽ ഉപരിപഠനം എന്ന ദേവികയുടെ സ്വപ്നം കരിച്ചു കളഞ്ഞു. അന്ന് വാർത്തകണ്ണീരിനു കൈയും കണക്കുമില്ല പോരാത്തതിന് ഹൃദ്രോഗബാധിതനായി സർജറി കഴിഞ്ഞ അച്ഛന്റെ ആരോഗ്യസ്ഥിതിയും വഷളായിരുന്നു എല്ലാത്തിനും നടുവിൽ നിരാലംബയായ ഒരു പെൺകുട്ടിക്കു എത്രത്തോളം പിടിച്ചു നിൽക്കാനാകും.

കഥയുടെ മറുപുറം മറ്റൊന്നായിരുന്നു.

നമ്മുടെ ചില സ്വപ്‌നങ്ങൾ നാം മറന്നാലും ദൈവം മറക്കില്ല. അത് നേടിത്തരാൻ പുള്ളി നമ്മളെ എത്തേണ്ട വഴികളിൽകൂടെ ഒരു പ്രയാണം തന്നെ നടത്തും.

ഒരു അവധിക്കാലത്തു പഴയ ചില ചങ്ങാതിമാരുടെ കൂട്ടൊരുമയ്ക്കു പോയപ്പോൾ ആണ് വെളുത്ത സാരിയുടുത്ത കറുത്ത ഭൂതം എന്ന് തുടങ്ങുന്ന ടാഗ്‌ലൈൻ ദേവികയുടെ ശ്രദ്ധയിൽ പെട്ടത്.

അവരുടെ ഇപ്പോഴത്തെ അവസ്ഥ കേട്ടപ്പോൾ ശത്രുക്കൾക്കുപോലും ഈ ഗതി വരുത്തരുതല്ലേ എന്ന് പ്രാർത്ഥിച്ചു പോയി. മനുഷ്യന് ഇങ്ങനെ ഒക്കെ കാലം ഈശ്വരൻ വെച്ചേക്കും എന്ന് തിരിച്ചറിവും വന്നു.

പിന്നെ പോയി ടീച്ചറിനെ ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു തന്ടെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ടുന്ന അവരെ കണ്ടപ്പോൾ കൂട്ടിവച്ച ദേഷ്യവും നശിപ്പിച്ച കരിയറും ഒന്നും ഓർമ്മ വന്നില്ല; ആ കണ്ണുനീർ തന്നെ ഒരു ടീച്ചർ താൻ ദ്രോഹിച്ച വിദ്യാർത്ഥിയോട് നടത്തുന്ന ക്ഷമാപണം ആയവൾക്കു തോന്നി - അബല എന്ന വാക്കിനു പര്യായമായ സ്ത്രീരൂപമായവർ മുന്നിൽ.

തന്ടെ സർവശക്തിയും സ്വരുക്കൂട്ടിയിട്ടും സഹോദരപുത്രി ലക്ഷ്യപ്രാപ്തിയിൽ എത്തിയില്ല എന്ന് മാത്രമല്ല കാലം നീങ്ങിയപ്പോൾ ഒളിപ്പിച്ചു വച്ചിരുന്ന മനസിലെ കറുപ്പ് പുറം ലോകം തിരിച്ചറിയുകകൂടെ ചെയ്തു.

യുസഫലി സാഹിബ് അമ്മമാർക്കൊരുക്കിയ ഗാന്ധിഭവൻ എന്ന സുരക്ഷിതത്വത്തിൽ തന്ടെ ടീച്ചറിനെ ഏല്പിച്ചു മടങ്ങുമ്പോൾ പൊറുത്തുകൊടുക്കലിൻടെയും കരുതലിൻടെയും പവർ അവളുടെ സിരകളിൽ ഇരമ്പിക്കയറി മനസ്സിൽ അതുവരെയും സൂക്ഷിച്ചിരുന്ന ആളിക്കത്തലും കനലും കെട്ടടങ്ങി. സഹനം ഒരു സൂപ്പർ പവർ തന്നെ. അവളുടെ മനസ് മന്ത്രിച്ചു.


Rate this content
Log in

Similar malayalam story from Abstract