ഫ്രണ്ട് ഫൂട്ടേഴ്സ്
ഫ്രണ്ട് ഫൂട്ടേഴ്സ്


പ്രിയ ഡയറി,
ഇന്ന് 7 ആം തിയതി. ഫ്രണ്ട് ഫൂട്ടേഴ്സിന്റെ ഒരു ക്വിസ് മെയിൽ വന്നു. എൻറെ ഉയർന്ന ഉദ്യോഗസ്ഥൻ എല്ലാവരോടും അതിൽ പങ്കെടുക്കാൻ പറഞ്ഞു. എല്ലാവരും പങ്കെടുത്തു, കൂട്ടത്തിൽ ഞാനും. ഒരു ഉത്തരം മാത്രം എനിക്ക് തെറ്റി, അതിൻറെ പകുതി മാത്രം ശരി. ഒടുവിൽ എൻറെ പ്രൊസസ്സിലെ എല്ലാവരും ആയിരുന്നു അതിൻറെ വിജയികൾ. എല്ലാവരും അത് ആഘോഷിച്ചു. അടുത്ത പ്രാവശ്യമെങ്കിലും ഞാൻ വിജയിക്കണം എന്ന് ഉറപ്പിച്ചു, അത് പോലെ തന്നെ ഞാൻ വിജയിച്ചു .
പക്ഷെ അതാരും നോക്കിയത് പോലും ഇല്ല. കാരണം എന്റെ ഉയർന്ന ഉദ്യോഗസ്ഥന് എന്നെ ഇഷ്ടമല്ലായിരുന്നു. എൻറെ പേര് കണ്ട അയാൾ കാണാത്ത പോലെ അടുത്ത ക്വിസ് എടുക്കാൻ പറഞ്ഞു. അപ്പോഴും സങ്കടപ്പെടാതെ ഞാൻ അതിലും പങ്കെടുത്തു. എൻറെ എല്ലാ ഉത്തരവും ശരിയായിരുന്നു. പക്ഷെ എൻറെ പേര് വിജയികളുടെ നിരയിൽ വന്നില്ല. അത് ഒരു കണക്കായിരുന്നു, അത് 2 വിധത്തിൽ ചെയ്യാം. ഞാൻ മറ്റൊരു വിധത്തിലാണ് ചെയ്തത്. എനിക്ക് മാത്രം എന്തേ ഇത്ര കഷ്ടം എന്ന് എനിക്ക് അറിയില്ല. അപ്പോഴാണ് വീണ്ടും ഒരു മെയിൽ, അതിൽ എന്റെ പേര് ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് സമാധാനമായത്. അപ്പോൾ എന്റെ ഉയർന്ന ഉദ്യോഗസ്ഥൻ എന്റെ പേര് ഒഴുച്ചു ബാക്കിയുള്ളവരുടെ പേര് മാത്രം ഇട്ടു ഇവരൊക്കെ വിജയിച്ചു എന്നും പറഞ്ഞു. പണ്ട് തൊട്ടേ എന്നെ ഇഷ്ടമല്ലാത്ത അയാൾക്ക് ഞാൻ വിജയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അപ്പോഴാണ് എൻറെ കൂട്ടുകാരി എൻറെ പേരും ഇട്ടു ഇവളും വിജയിച്ചിട്ടുണ്ടെന്നു പറഞ്ഞത്. ജീവിതത്തിൽ ചെറിയ സന്തോഷം പോലും വളരെ വൈകിയാണ് എനിക്ക് കിട്ടുന്നത്. പക്ഷെ ഒന്നുറപ്പ്, ആര് വിചാരിച്ചാലും നമ്മുടെ വിജയം തടുക്കാൻ കഴിയില്ല.