നിധി
നിധി
അവൾ നടന്നുപോവുകയാണ്, എങ്ങോട്ടെന്നില്ലാതെ... നടന്നു കൊണ്ടിരിക്കുമ്പോൾ വഴിയിൽ വെച്ചൊരു വൃദ്ധനെ കണ്ടു. അവളെ കണ്ടതും അയാൾ അവളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു:
"മോളെ, ഈ ലോകത്തു എന്താണ് ഏറ്റവും വിലപ്പെട്ടത്? " അവൾക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. അവൾ ചോദിച്ചു, "പണമാണോ? സ്വർണമാണോ, അതോ...?"
അത് കേട്ട അയാൾ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും നടന്നു... കുറേ ചിന്തിച്ചു... എന്തായിരിക്കും വിലപ്പെട്ടത്, സ്വർണമല്ലേ? ഓരോന്നും ചിന്തിച്ചു നടന്നു കൊണ്ടിരിക്കുമ്പോൾ അവൾ വീണ്ടും വേറൊരു വൃദ്ധനെ കണ്ടു. അയാളും അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അതേ ചോദ്യം ചോദിച്ചു. അപ്പോൾ അവൾ മറുപടി കൊടുത്തു:
"മ്മ്... പണമാണോ? സ്വർണമാണോ? അതോ ബന്ധങ്ങളാണോ?"
അപ്പോഴും അയാൾ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും നടന്നു.
ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടത് ബന്ധമാണ് പക്ഷേ അത് പറഞ്ഞപ്പോൾ രണ്ടാമത്തെ ആൾ മിണ്ടിയില്ലല്ലോ? അവൾ സംശയിച്ചു. അങ്ങനെ അവൾ നടന്നു. നടന്നു കൊണ്ടിരിക്കെ ഒരു കൊച്ചു കുട്ടിയെ കണ്ടു. ആ കൊച്ചുകുട്ടി കരയുന്നുണ്ടായിരുന്നു. അവൾ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു.
ആ കൊച്ചു കുട്ടിയുടെ അച്ഛൻ മരിച്ചുപോയതാണ്... അവളുടെ ഏറ്റവും വലിയ ആഗ്രഹം അച്ഛനോടൊപ്പം സമയം ചെലവഴിക്കണം എന്നായിരുന്നു, പക്ഷേ കുട്ടിക്കതു സാധിച്ചിരുന്നില്ല.
ആ കുട്ടിയുടെ കഥ കേട്ട അവൾ ഒരു നിമിഷം തരിച്ചു നിന്ന് എങ്ങോട്ടോ ഓടിപോയി, ആ വൃദ്ധന്മാരെ തിരക്കി. അവർ മരിച്ചുപോയിരുന്നു. ഇത്ര പെട്ടെന്നോ? അവൾ വല്ലാണ്ടങ് ഞെട്ടി.
ആ നിമിഷം അവൾ തിരിച്ചറിഞ്ഞു സമയമാണ് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടത്, നിധിയാണ് സമയം എന്ന്.
