Travel the path from illness to wellness with Awareness Journey. Grab your copy now!
Travel the path from illness to wellness with Awareness Journey. Grab your copy now!

Jyothi Kamalam

Comedy Fantasy Inspirational

4.5  

Jyothi Kamalam

Comedy Fantasy Inspirational

“മായാവി”

“മായാവി”

2 mins
396


19th Aug 2022

“മായാവി”

മായാവി എന്നാണ് ഞാൻ അയാളെ വിളിച്ചിരുന്നത്.

രാജൂനേം രാധായെം തോളീൽ ഇരുത്തി പറക്കുന്ന മോഹൻദാസ് സാറിന്റെ കൊമ്പുള്ള മായാവി അല്ല. മനോധർമ്മം തൊട്ടു തീണ്ടീട്ടില്ല എന്ന് നാട്ടുകാർ കരുതുന്ന ഭൂമിയിലെ സ്വന്തം മായാവി.

"ചന്ദ്രകാന്താ കീ കഹാനി" എന്തോ വല്ലാത്ത ഒരു ആകർഷിക മാന്ത്രിക ശക്തി ഉണ്ടായിരുന്നു ആ ഒറ്റ നീട്ടലിനു തന്നെ. ഇല്ലെങ്കിൽ ഇങ്ങനെ മുൻ- പിൻ നോക്കാതെ പായേണ്ട കാര്യം ഉണ്ടോ ഈ ഞായറാഴ്ച രാവിലെ.

പെട്ടെന്ന് അയാൾ എവിടെ നിന്നോ ചാടി വീണു എന്നെ വലിച്ചു മാറ്റി ഇല്ലെങ്കിൽ നവോദയ ട്യൂഷൻ centre മുന്നിൽ ഒരു കറുത്ത കോടി പാറി കളിയ്ക്കാൻ തരപ്പെട്ടേനെ...ഇന്നത്തെ ഞായറാഴ്ചകൾ അല്ലാരുന്നു അന്ന്. റോഡിലെ വാഹനങ്ങളുടെ ശക്തി പ്രകടനം തീരെ കുറവ് അതായിരുന്നു അലക്ഷ്യമായി ഇങ്ങനെ ചാടി കടക്കാൻ പ്രചോദനം നൽകിയതു. അല്ലെങ്കിൽ 'അമ്മ ഇപ്പോഴും പറയാറുള്ളത് പോലെ രണ്ടു സൈഡും നോക്കി വണ്ടി വരുന്നില്ലെന്നല് നോകീട്ട് റോഡ് ക്രോസ്സ് ചെയ്യാവു. ദൈവമേ അമ്മേടെ പിച്ച് ...ഓർത്തപ്പോൾ വർഷങ്ങൾ ഇത്ര മുന്നോട്ടു പോയിട്ടും ഇപ്പഴും കൈ തരിക്കുന്നു. 

ഒന്ന് രണ്ടു തവണ ഞാൻ അയാളെ കണ്ടിട്ടുണ്ട്. ഒന്നൂടെ നോക്കാൻ തന്നെ ഒരു മടുപ്പു തോന്നുന്ന മുഷിഞ്ഞ രൂപം എന്നെ പലവട്ടം എതിർ ദിശയിൽ മാറി നടക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. "മസ്താൻ" എങ്ങനെ ആണ് അയാൾക്ക്‌ ആ പേര് വന്നത് എന്ന് എനിക്ക് അറിയില്ല. നാട്ടുകാർ അങ്ങനെ വിളിച്ചു. തീരെ ആകർഷകം അല്ലാത്ത ഒരു രൂപം പാറി പറക്കുന്ന കോലൻ മുടി- അയഞ്ഞ നീളം കൂടിയ ഷർട്ടും ഏങ്കോണിച്ച്‌ ചുറ്റിയ മുണ്ടും വേഷം- ഒറ്റക്കാലിൽ ചിലപ്പോൾ പാദരക്ഷ. ആരെയും കൂസാതെ എന്തൊക്കെയോ ഉച്ചത്തിൽ പിറുപിറുത്തു ചവച്ചു തുപ്പി തെറി വിളിച്ചു നടന്നിരുന്ന മസ്താൻ.

പിന്നെ കുറച്ചു നാൾ മസ്താനെ പറ്റി ആയി ചിന്ത ...എന്താരിക്കും മസ്താൻ ഇങ്ങനെ ആവാൻ കാരണം അതോ ആരാരിക്കും കാരണം ...വേണുനാഗവള്ളിടെ ഏതോ സിനിമ ടീവിയിൽ തകർക്കുന്നു. ...ഒഹ്റ് അത് തന്നെ ..പ്രേമ നൈരാശ്യം. അതോ ഇനി നീലച്ചടയൻ വല്ലോം. ഈ സാധനം ഒക്കെ ചുമ്മാ കിട്ടുന്ന.. കുട്ടികളെ വഴി തെറ്റിക്കാൻ സ്ക്കൂളിന്റെ മുന്നിൽ കിട്ടുന്ന സാധനം എന്നൊക്കെയേ ധരിച്ചിരുന്നുള്ളു. ഓരോ ഔൺസിന്റെയും ഗ്രാമിന്റെയും ഒക്കെ വില ഈ അടുത്ത കാലത്തു ഹോട്ടൽ no.18 , സിനിമ ഇൻഡസ്ടറി ലഹരി വേട്ട ഒക്കെ വെളിച്ചത്തു വന്ന കാലത്തു വന്ന ബോധം ആണ്. 

എല്ലാരും പറഞ്ഞു മടുത്ത കഥയിൽ കൊറച്ചു നായക ഭാവം കൊണ്ട് വരാൻ ഞാൻ പല പ്രാവശ്യം ശ്രമിച്ചു. എന്നാലും എവിടെയോ,ഒരു ചേർച്ച കുറവ്. ഒരു കാര്യത്തിൽ നാട്ടുകാർ ഐക്യദാർഷ്ട്യം പ്രഖ്യാപിച്ചിട്ടിട്ടുണ്ട് മസ്താൻ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയില്ല പോലും. ഹേയ് ഇത്രയ്ക്കു മാന്യൻ ആയ ബോധശൂന്യനോ. വാർഷിക പരീക്ഷയുടെ ചൂടിൽ ഞാൻ മസ്തനെ തത്കാലം തട്ടിൻ പുറത്തു പഴയ അലൂമിനിയം പാത്രങ്ങൾ, പാല് കാച്ചിന് ഗിഫ്റ് കിട്ടിയ ഗ്ലാസ് പ്രതിമകൾ എന്നിവ ഉറങ്ങുന്ന കൂനയിൽ തള്ളി.

പിന്നെയും ഞാൻ പലവട്ടം മസ്തനെ കണ്ടു എന്റെ പുഞ്ചിരി ഒരിക്കൽ പോലും മസ്താൻ തെരെ ഗൗനിച്ചില്ല... പല പ്രാവശ്യം ചിരിച്ചു നോക്കി.... പലതവണ തിരിഞ്ഞു നോക്കി. ഇല്ല, മസ്താന് എന്നെ മനസിലായിട്ടില്ല. അതെങ്ങനെ ബോധം വേണ്ടേ. ആരോ പിന്നെ പറഞ്ഞു കേട്ട് മസ്താൻ ട്യൂഷൻ center ലെ കട്ട് ഔട്ട് ലു നിന്നും എന്നെ നോക്കി പുഞ്ചിരിച്ചു കണ്ടു എന്ന്. സത്യം ആണോ അതോ എന്നെ ചുമ്മാ സന്തോഷിപ്പിക്കാൻ പടച്ചു വിട്ടതാണോ. എന്തായാലും കേട്ടപ്പോൾ ഏതോ വായിച്ചു മറഞ്ഞ ക്ലിഷേ കഥ പോലെ തോന്നി.

എന്നാലും എന്റെ മസ്തനെ നിങ്ങൾ എങ്ങനെ ഇങ്ങനെ ആയി. മസ്താൻ കല്ല് ഉരുട്ടി വരുന്നതായും മധുസൂദനൻ സർ ന്റെ കവിത ചൊല്ലി അകലുന്നതായും ഒക്കെ ഞാൻ വെറുതെ സങ്കല്പിച്ചു നോക്കി. സത്യം പറയട്ടെ ഒന്ന് tally ആവുന്നില്ല. മസ്താന് ബുദ്ധിജീവി പരിവേഷം ചേരില്ല. ഇനി നാട്ടിൽ പോകുമ്പോൾ അമ്മയോട് ചോദിക്കണം മസ്തനെ കുറിച്ച് വല്ല വിവരം ഉണ്ടോ എന്ന്. അപ്പൊ കാണാം അമ്മേടെ മുഖത്തെ സ്വതസിദ്ധമായ പരിഹാസം. തുടങ്ങിയല്ലോ മസ്തനെക്കാളും വലിയ പ്രാന്ത് എന്ന് വ്യക്തം. അതും ഒരു രസം....


Rate this content
Log in

More malayalam story from Jyothi Kamalam

Similar malayalam story from Comedy