ഏപ്രിൽ ഫൂൾ
ഏപ്രിൽ ഫൂൾ


പ്രിയ ഡയറി,
ഇന്ന് ഏപ്രിൽ 1 ആം തിയതി. എല്ലാവരും ഈ ദിവസം എല്ലാവരെയും മണ്ടൻമാരാക്കാൻ ആശിച്ചു നിൽക്കുന്ന സമയം. പക്ഷെ ഇന്നത് ഉണ്ടായില്ല. എല്ലാവരും കൊറോണയുടെ പിന്നാലെ നടക്കുകയാണ്. വാട്സാപ്പിൽ ഏപ്രിൽ 1 ആം തിയതിയെ കുറിച്ച് തമാശകൾ ഇല്ല പകരം കൊറോണയെ കുറിച്ചായിരുന്നു തമാശകൾ. തമാശ മാത്രമല്ല അതിലുപരി ചില ബോധവൽക്കരണം മാത്രം. കൊറോണ നമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ഇന്നത്തെ ദിവസം തമാശകളൊന്നും ഇല്ലാതെ ആളുകൾ സാധാരണ ദിവസം പോലെ ജീവിച്ചു. ദിവസത്തേക്കാൾ പ്രാധാന്യം മനുഷ്യ ജീവനുണ്ടെന്നു ഏവരും മനസ്സിലാക്കി.