STORYMIRROR

Hibon Chacko

Inspirational

3  

Hibon Chacko

Inspirational

അഭ്യസനം

അഭ്യസനം

1 min
168

ഒരിടത്തു മൂന്നു പേർ ഒരു ഗുരുവിനടുത്ത് അഭ്യസിക്കുവാൻ പോയി. ഒന്നാമൻ ഒന്നും അഭ്യസിച്ചില്ല, രണ്ടാമൻ ഗുരുവിനെ അഭ്യസിച്ചു, മൂന്നാമനാകട്ടെ ഗുരു അഭ്യസിപ്പിച്ചത് എന്തോ അതിനെ അഭ്യസിച്ചു.

   

കാലങ്ങൾ കടന്നുപോയി, ഗുരു മരണമടഞ്ഞു. ഒന്നാമനെക്കുറിച്ച് ആർക്കും ഒരറിവും ഉണ്ടായില്ല, രണ്ടാമൻ ലക്ഷ്യമില്ലാത്ത വിധം അലഞ്ഞു നടന്നു കൊണ്ടിരുന്നു, മൂന്നാമനാകട്ടെ പുതിയൊരു ഗുരുവായിത്തീർന്നു. ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനായി, ഗുരുസങ്കൽപം നിലനിർത്തി.


Rate this content
Log in

Similar malayalam story from Inspirational