vidhu Ambili

Abstract


3.9  

vidhu Ambili

Abstract


യാത്ര

യാത്ര

1 min 207 1 min 207

എവിടെയോ കളഞ്ഞു പോയ എന്നെ തേടി ഒരു യാത്ര.

പോകണമെന്നാശയിൽ 

തനിയേ ഒരു യാത്ര.

പിന്നീടൊരു തിരിച്ചു പോക്കില്ലെന്നറിയാം 

മുന്നോട്ടുള്ള യാത്രയിൽ

തനിച്ചാണെന്നുമറിയാം


പിന്നെ ഞാൻ എവിടെയാണ്

എന്നെ തേടേണ്ടത്?

എന്നിൽ എന്നും മടങ്ങാത്ത കോപത്തില്ലോ?

എന്നെ എന്നും കരയിക്കും

സങ്കടങ്ങളില്ലോ?

നിമിഷനേരത്തേക്കുമാത്രം

ചിരിക്കുമെൻ ചുണ്ടുകളില്ലോ?


അല്ല എൻ യാത്ര

മുന്നോട്ടുള്ളതാണ്...

അവസാനമെവിടെ 

എന്നറിയാത്ത യാത്ര .

യാത്രയിൽ എവിടെയോ എന്നെതേടി നിൽക്കും

എന്റേതു മാത്രമായ

എൻ ലക്ഷ്യത്തിലേക്കുള്ള യാത്ര...


Rate this content
Log in

More malayalam poem from vidhu Ambili

Similar malayalam poem from Abstract