താരാട്ട്
താരാട്ട്
അമ്മതൻ താരാട്ടുകേട്ടൂ
നീ മുത്തേ
അമ്മിഞ്ഞപ്പാലിന്റെ മധുരം
നുണഞ്ഞുറങ്ങൂ
ആരാരിരോ ആരിരാരോ
ആലോലം
പൂമുത്തേ നീയുറങ്ങൂ!
ആലോലം നീയുറങ്ങി-
യുണരുമ്പോൾ
അമ്പിളിമാമനെ
കൊണ്ടുത്തരാലോ!
ആലോലം നീയുറങ്ങി-
യുണരുമ്പോൾ
അമ്പാടിക്കണ്ണന്റെ
കൂടെക്കളിക്കാലോ!
ആലോലം നീയുറങ്ങി-
യുണരുമ്പോൾ
അമ്മുപ്പയ്യിന്റൊപ്പം
പറമ്പിൽ പോകാലോ!
ആലോലം നീയുറങ്ങി-
യുണരുമ്പോൾ
കാളക്കുട്ടൻന്റൊപ്പം
ഓടിത്തളരാലോ!
ആരീരാരീരം ആരീരാരീരം
ആരീരാരീരം ആരീരാരോ..!
