സ്നേഹഹസ്തങ്ങൾ
സ്നേഹഹസ്തങ്ങൾ
ജന്മ്മദേശമേ കേരളമേ
ചിറകറ്റു പോയൊരു
നാടുപൂക്കുവാൻ
ഉള്ളറിഞ്ഞു നീട്ടാം
സ്‌നേഹഹസ്തങ്ങള്‍
മാമല ചൂടും ദേശമേ
ഉരുണ്ടെത്തിയ പാറ കൂട്ടങ്ങളാൽ
വിണ്ട് കീറിയ നിൻ മേനി കാണവേ
ഉണങ്ങാത്ത മുറിവേറ്റ്
ഉരുകുന്ന മനം ഇന്നും
ഉണരട്ടെ നമ്മുടെ മിഴികൾ
കൈ കോർക്കാം
ഉയിരറ്റ വയനാട്
ഉയരത്തിൽ ഉയർന്നിടാൻ.
