STORYMIRROR

Sreedevi P

Drama Romance

2  

Sreedevi P

Drama Romance

സായം സന്ധ്യ

സായം സന്ധ്യ

1 min
428

മണി നാലേമുക്കാലു കഴിഞ്ഞാൽ,

മുന്തിരി വള്ളികളാലംകൃതമായ

സാരി ചുറ്റി ഞാൻ നില്ക്കും.

ജോലി കഴിഞ്ഞാലെന്നടുത്തോടിയെത്തി,

സുന്ദരമായൊരു ചിരി ചിരിക്കും, എൻ സുന്ദരേട്ടൻ.


ചായ പകരും സമയത്തിങ്കൽ അദ്ദേഹമെന്നോടോതിടും,

ചുറ്റി കറങ്ങുവാനിന്നെങ്ങോട്ടു പോകണം രേണു?

മൃദു മന്ദഹാസമോടെ ഞാൻ ചൊല്ലിടും,

തവ ഇഷ്ടമാണെൻറെ ഇഷ്ടം.


സായം സന്ധ്യകളിൽ ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ,

വർണ്ണ പകിട്ടേറും ആകാശ ഭൂമിയെ നോക്കി ഞങ്ങൾ ചൊല്ലിടും,

ഈ വസന്തങ്ങൾ പൊഴിയരുതെ… പ്പൊഴിയരുതേ!!


Rate this content
Log in

Similar malayalam poem from Drama