STORYMIRROR

Binu R

Abstract

3  

Binu R

Abstract

രക്തബന്ധം

രക്തബന്ധം

1 min
207


പൊക്കിൾക്കൊടി മുറിഞ്ഞു

വീണപ്പോൾത്തന്നെ കാലമെന്നോടുചൊല്ലി

കണക്കെടുപ്പുകൾ തുടങ്ങണം

രക്തബന്ധങ്ങളുടെ കോലരക്കാൽബന്ധിച്ച

പൂട്ടിയതാഴുകളുടെ കാണാമറയത്തെ

താക്കോൽക്കൂട്ടങ്ങൾ

തേടാൻ കാലങ്ങൾ കോലങ്ങൾ

മെനയുവതുകാത്തിരിക്കാതെ..


ഇപ്പോഴും എൻ ജീവിതത്തിൻ നീണ്ട

ഗഡുക്കളിലെ നടനങ്ങൾ കഴിഞ്ഞു

കാലയവനികവീഴാൻ തുടങ്ങുമ്പോഴും,

ഇന്നലെകളിൽ ചെതുമ്പിച്ച

വാതായനങ്ങൾക്കുപിറകിൽ

മറഞ്ഞിരിക്കും


കൂടാതെ പിറന്നവരുടെയും

കൂടെപ്പിറപ്പുകളുടെയും

വായ്ത്താരികൾ കേൾക്കാൻ

ഞാൻ കാതോർത്തിരിക്കുന്നൂ,

രക്തബന്ധത്തിന്റെ വിലയറിഞ്ഞു

കണക്കുപുസ്തകത്തിൽ

അക്കങ്ങൾ കോറിയിടാൻ..


ചില രക്തബന്ധങ്ങൾ മറഞ്ഞുനിന്നു

മുഖം വക്രിക്കുന്നൂ,ചിന്തകളില്ലാതെ

സൽക്കർമ്മങ്ങളില്ലാതെ ശുദ്ധകർമ്മങ്ങളില്ലാതെ

പാഞ്ഞുനടക്കുമീ രക്തബന്ധത്തിനെകാണാതെ,

തൻ മാനത്തിനുഭംഗംവരുത്തുവാൻ

കോപ്പണിഞ്ഞുനടക്കുമൊരു

അനഭിമാനത്തെ,കാണാതിരിക്കാൻ


തത്രപ്പെടുന്നതുകാൺകേ,

ഞാനെൻ കണക്കുപുസ്തകതാളിൽ

വരയും കുറിയുമിട്ടു

മറിക്കേണ്ടിവരുന്നതിൻ കൗതുകം

ഓർത്താൽത്തീരാതെ

കൺമിഴിക്കുന്നൂയിപ്പോൾ..


കാലം ഇനിയുമെനിക്കു സമയം

തരുന്നൂവെങ്കിൽ കണ്ടെത്തീടും

കാഴ്ചക്കപ്പുറമിരിക്കും ബാക്കിയാം

രക്തബന്ധങ്ങളെയൊക്കെയും

കണക്കുപുസ്തകം അടച്ചുവയ്ക്കുന്നതിനു

മുമ്പെങ്കിലും, കാലയവനികയുടെ തിരശീല

വീഴുന്നതിനുമുമ്പെങ്കിലും,

ഒരു മാത്രമുമ്പെങ്കിലും…



Rate this content
Log in

Similar malayalam poem from Abstract