പുതുവർഷം
പുതുവർഷം
ആസന്നമായിതു 2022!
പുതു വർഷത്തെ നമ്മളിതാ വരവേല്‍ക്കുന്നു.
നവ വർഷം ആകുലതകളെ കളഞ്ഞിട്ടു-
സമ്പൽ സമൃദ്ധികളുമായ് ഓടിയെത്തുന്നു.
വൈറസ്സിനെ പേടിക്കാതെ-
ജനങ്ങുളിതാ പുറത്തിറങ്ങിടുന്നു.
കല്ല്യാണത്തിനെത്തുന്നു ജനങ്ങൾ നിര നിരയായ്!
സ്കൂളുകളും, കോളജുകളും സംഘടിതമായ് പ്രവർത്തിച്ചിടുന്നു.
ഈനാടും, മറുനാടും ധൈര്യത്തോടെ,
ദൂര യാത്ര ചെയ്തിടുന്നു.
ഭൂകമ്പ പ്രളയാതികൾ അടുക്കാതെയകലുന്നു.
കോവിഡല്ല, എന്തു തന്നെ വന്നാലും,
അതിനെ മറികടക്കുവാൻ ചിന്തിക്കുന്നു മാനുഷർ!
പാരിൽ പരമാനന്ദം പരത്തി വാഴുക-
രണ്ടായിരത്തി ഇരുപത്തിരണ്ടേ!
