STORYMIRROR

Ajayakumar K

Drama Inspirational

3  

Ajayakumar K

Drama Inspirational

പ്രിയ കവി

പ്രിയ കവി

1 min
287

ഗുരുവേ താവക തേൻതുള്ളി നുകരുന്ന

വണ്ടിണയായി മാറുവാൻ കഴിഞ്ഞില്ലല്ലോ

എങ്കിലും ഗുരുനാഥാ ഞാനോർക്കുന്നു

താവക അക്ഷര മുത്തുകളാൽ കൈരളി പെണ്ണിനെ


താലോലിച്ചതും കാവ്യമാലകൾ ചാർത്തിയതും

സഹസ്രക്കണക്കിനു ശിഷ്യ ഗണങ്ങൾക്ക്

അറിവിന്റെ തെളിവിന്റെ അക്ഷരാഗ്നി പകർന്നതും

മാമല നാട്ടിനവർ അഭിമാന കന്ദളമായതും


സിനിമാ ഗാന കുസുമങ്ങളാലും

തേൻതുള്ളി പോലുള്ള നാടക ഗാനങ്ങളാലും

ശ്രേഷ്ഠ ഭാഷയാം മലയാളിപ്പെണ്ണിനെ

പുളകമണിയിച്ചതും നെഞ്ചേറ്റി ലാളിച്ചതും


നാൽപ്പത്തൊമ്പതു അക്ഷര മുത്തുകളാൽ

മാമല നാട്ടിനു സൽകീർത്തി സമ്മാനിച്ച

താവക ഭാവനയുടെ ദീപ്തി ഞാനറിയുന്നു

എന്നുടെ കവി ഹൃദയത്തിൽ നിലാവായവ മാറുന്നു


കലാശാലയിലെ പ്രണയ വർണ്ണങ്ങൾക്ക്

നവ്യമാം ചാരുതയും തീവ്രതയുമേകിയ

താവക സങ്കീർത്തനങ്ങളെന്നും

കവിതയാം പെണ്ണിനു സിന്ദൂര തിലകമായ് മാറുന്നു


ഒട്ടേറെ വായിച്ചു ഗുരുവേ താവക

ഭൂമിയ്ക്കൊരു ചരമ ഗീതവും അക്ഷരവും ഉപ്പും

അഗ്നിശലഭങ്ങളും കോതമ്പു മണിയും പെങ്ങളും

ഒട്ടേറെവായിച്ചു....വീണ്ടും വീണ്ടും വായിച്ചു


ഒരുനാൾ മനുജർ തിരശ്ശീലയ്ക്കു പിന്നിൽ മറയും

അങ്ങുമാത്രം അവശേഷിക്കും അനന്ത -

വിഹായസിൽ ഒരായിരം പൂർണ്ണ തിങ്കൾ പോലെ 


Rate this content
Log in

Similar malayalam poem from Drama