ഓർമകൾ മരിക്കുന്നില്ല
ഓർമകൾ മരിക്കുന്നില്ല
ഞാനും നീയും കണ്ട സ്വപ്നങ്ങളും
കാടും മലയും കയറിയിറങ്ങിയ വഴികളും
അങ്ങ് ദൂരെ നമ്മൾ തേടിയ വെളിച്ചവും
ഇന്ന് എവിടെയാണ്?
സ്വപ്നങ്ങളോ അധികമായ്
വഴികൾ കഠിനവും
പാതി കയറിയ കുന്നിലെവിടെയോ
ഒന്ന് കണ്ണടച്ചു
ശ്വാസം മുറുകുകയാണ്, ഞാൻ അസ്വസ്ഥനും
കണ്ണ് തുറക്കാൻ പേടിയുണ്ട്
ഓർമകൾ ഒന്നാകെ ഒരു സ്വപ്നമായ് ഒതുങ്ങുമോ എന്ന പേടി.