ഞാൻ വീര വനിത
ഞാൻ വീര വനിത


കുഞ്ഞാവയുടെ സ്വരമുയർന്നു കേൾക്കേ
അമ്മയുടെ കണ്ണിൽ നിന്നു
ഒരോരോ തുളികൾ വീഴവേ
മാലാഖമാരുടെ കയ്യിലെൻ ജനനം
പെണ്ണായി പിറന്നുവെന്ന ഒരേ കാരണം കൊണ്ടെൻ
അടുത്തുവരുവാൻ പോലും മടിച്ചുനിന്നവരുടെ മുന്നിൽ
ആണിനേക്കാൾ വീരത്തെ കാട്ടി കൊണ്ട്
വിസ്മയിപ്പിച്ചടുത്തു നിർത്തിയെൻ ബാല്യം
കലയും കായികവും ഒരുപോലെ
എന്നിൽ നിറഞ്ഞു നിൽക്കവേ
പൊന്നോമന മകളായി
വളർന്നു വന്നേൻ ഞാൻ
പലപ്പോഴും ഭാഗ്യമെൻ അയലത്തു വരാത്ത-
തോർത്ത് തളർന്നു പോകാതെ
എൻ ആത്മവിശ്വാസം കൊണ്ട്
ആവതും കരസ്ഥമാക്കിനേൻ
ചങ്ങാതിമാരുടെ ചതിയിലകപ്പെട്ടപ്പോഴും
ചിന്തിച്ചെൻ മനസ്സിനെ ദൃഢപ്പെടുത്തിയവൾ ഞാൻ
ജോലിയിൽ ജയത്തെ മാത്രം നിനച്ചു
കൊണ്ടാശ്രാദ്ധം പരിശ്രമിച്ചീടിനേൻ
കയർത്തു കൊണ്ടെൻ അരികിൽ
വന്നവരെ പുഞ്ചിരിയാൽ എതിരേറ്റു
ശത്രുവിനെ പോലും മിത്രമാക്കി
എൻ നല്ല ഗുണങ്ങള്‍
ആണായി പിറന്നാൽ മതിയായിരുന്നെന്നു
പരിഹസിച്ചവരുടെ മുന്നിൽ ഇരുന്നു
കൊണ്ട് ഈ കവിത എഴുതുമ്പോൾ
പറഞ്ഞോട്ടെ "ഞാൻ വീര വനിത"!