നുണകൾ
നുണകൾ


നിറം പിടിപ്പിച്ച സത്യങ്ങളാണ് നുണകൾ.
സത്യങ്ങൾ
കറുത്ത രാത്രികളാണ്,
ജ്വലിക്കുന്ന പകലുകളും.
അവക്കിടയിലെ,
അരുണാഭമായ പ്രഭാതങ്ങളില്ലെങ്കിൽ,
പാടലവർണം കലർന്ന മൂവന്തികളില്ലെങ്കിൽ,
മങ്ങിമുഷിഞ്ഞ, വിവർണ്ണമായ,
വിരസമായ ദിനരാത്രങ്ങൾ
നമ്മുടെ ജീവിതത്തെ
അള്ളിപ്പിടിച്ചു ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും.
ധൃതരാഷ്ട്രരെപ്പോലെ.