STORYMIRROR

Sandra C George

Drama

2  

Sandra C George

Drama

മാലാഖ കിളി

മാലാഖ കിളി

1 min
212

പറന്നെൻ നെഞ്ചിനകത്തു സ്നേഹത്തിൻ 

കൂടുക്കൂട്ടിയ മാലാഖയെ, 

ഏഴുവർണ്ണങ്ങൾ വിരിയും ആകാശവേദി 

എനിക്കായി ഉപേക്ഷിച്ച പ്രിയേ, 


എൻ നെഞ്ചിൻ താളത്തിൽ നിദ്ര പുൽകി നീ 

എൻ പ്രാണൻ ഈണം കേട്ടു ലയിച്ചു നീ 

തിരികെ വരില്ലെന്നറിയാമെങ്കിലും 

കൊതിച്ചുപോകുന്നു നിന്നെ ഒന്ന് കാണാൻ, 


സ്നേഹിച്ചതെന്തേ നീ എന്നെ ഇത്രയേറെ, 

വേദനയിൽ, നിൻ തൂവലുകളാൽ പൊതിഞ്ഞുവല്ലോ എൻ കണ്ണീരിനെ നീ,  

ശാന്തമായി പുൽകുന്നു നിന്നോർമ്മകൾ,

ദൂരെയെവിടെയോ നീ എന്നെ നോക്കിയിരിപ്പല്ലേ 

മിഴികൾ കഥ പറയും നിന്നെ മറക്കയില്ലൊരുനാളും.


Rate this content
Log in

Similar malayalam poem from Drama