Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Ajayakumar K

Drama Tragedy

3  

Ajayakumar K

Drama Tragedy

കൂട്ടുകാരൻ

കൂട്ടുകാരൻ

1 min
304


എനിയ്ക്കുമുണ്ടായിരുന്നു 

ഒരു കളിക്കൂട്ടുകാരൻ 

ഊണിലും ഉറക്കത്തിലും 

എന്നോടൊപ്പം ചരിച്ചവൻ 


എന്നുടെ മുഖമൊന്നു വാടിയാൽ 

അവൻ തന്റെ നനുത്ത കരങ്ങളാൽ 

തഴുകീടും കുളിർ തെന്നൽ പോലവേ 

ഞാനോർക്കുന്നു സുവ്യക്തമായി 


മാമക ബാല്യകാലം ആരും കൊതിക്കുന്ന 

ആനന്ദത്തിൻ കൽക്കണ്ട കാലം 

എനിക്കു അസ്ഥിത്വം നൽകിയ പ്രിയ സഖാവേ 

എന്നുടെ കുസൃതികൾ നീ മറന്നുവോ 


 നിഷ്കളങ്കതയുടെ വിളനിലമെന്നും 

വെള്ളാമ്പൽ പൂവുപോലുള്ള ബാല്യമല്ലോ 

ഒരു വേള മറന്നു പ്രിയ മിത്രമേ നിന്നെ ഞാൻ 

ജീവിത പ്രാരാബ്ധ കൊടും ചൂടിനാൽ 


ഇന്നിതായെൻ കഴലുകൾ തളരുന്നു 

നിന്നെത്തേടി പ്രിയ മിത്രമേ 

ഓടിച്ചാടി കാടുകാട്ടിയ ബാല്യ കാലം 

ക്ഷണാൽ മറക്കുവാൻ നിനക്കാവുമോ 


വസന്തകാല വാസരങ്ങളിൽ നാം 

തേനൂറുന്ന മാങ്കനികൾ ഭുജിച്ചതും 

സ്വരമടയോളം കുയിലിനു വാശിയാൽ 

എതിർപാട്ടു പാടിയതും നീ മറന്നുവോ 


കണ്ണാരം പൊത്തിക്കളിച്ചതും തലപ്പന്ത് -

കളിച്ചതും പട്ടം പറത്തി രസിച്ചതും 

മറക്കാൻ കഴിയുമോ സുഹൃത്തേ...

 

ചെറു കാടുകളിലെ തെച്ചിക്കായും കട്ടാരയും 

ആവോളം നുകർന്നതും തമാശകൾ പൊട്ടിച്ചതും 

സുഖദുഃഖാദികൾ സമമായി പങ്കിട്ടതും 

നീ മറന്നുവോ... മറക്കാൻ കഴിയുമോ 


നവവർണ്ണ രാജികൾ കളിയാടിയ ബാല്യം 

കാലം തട്ടിപ്പറിച്ചല്ലോ രാക്ഷസ കരങ്ങളാൽ 

ഒരുനാൾ അതിർത്തി കാക്കുവാൻ പോയ 

നിൻ വിശേഷങ്ങളെന്തേ ഞാൻ അറിഞ്ഞീല 


എവിടെയാണേലും ചാരത്തണയുന്ന നിൻ 

വരവെന്തേ മറന്നു പോയോ

ഒരുനാൾ ഞാനറിഞ്ഞു ഞെട്ടിത്തരിച്ചു 

ഇനിയൊരിക്കലും കണ്ണീരൊപ്പാൻ വരാത്ത 

തൻ പ്രിയ മിത്രത്തിൻ സുഖ നിദ്ര.. 


ഒരിക്കലും ഉണരാത്ത സുഖ നിദ്ര.. 

ക്ഷമിക്കുക കൂട്ടുകാരാ... ക്ഷമിക്കുക 

ജീവിത പ്രാരാബ്ധ ശൈലം പേറിയ ഞാൻ 

മറന്നല്ലോ പ്രിയ മിത്രത്തെ... മറന്നു പോയല്ലോ 


Rate this content
Log in