ചതി
ചതി
കാലയവനികയ്ക്കുള്ളിൽനിന്നും
കളിയരങ്ങത്തെത്താൻ
നിമിഷത്തിൻ കണ്ണികളിൽ
തിരുപ്പിടിപ്പിച്ചിരിക്കവേ,
കാലപുരുഷൻ കണക്കുകളുടെ
കള്ളത്താക്കോലുമായ്
വന്നെത്തി പറഞ്ഞുപോയ്,
തിരിഞ്ഞുനടക്കേണ്ടും കാലമായി
ഒന്നും ചിന്തിക്കേണ്ടതില്ലിനി വരൂ,
ആയുസിന്നമരത്തെത്തിയിരിക്കുന്നു,
ഇനിയൊരു നിമിഷം പോലും
തരാനാവില്ലെന്നതറിയൂ.
പലതും കണക്കുകൂട്ടിയിരിക്കുന്നൂ
ഞാനും എന്റെ വാഴ്‌വും
കാലത്തിന്റെയമരത്തിൽ
കയറിനിൽക്കുംനാൾ
ചെയ്യേണ്ടുംപല കാര്യങ്ങളും,
ചാരെനിൽക്കും ഭഗിനിതൻ വർണ്ണവിസ്മയങ്ങളാൽ
ചേലൊത്തൊരു
കൂടും കുടിയിരുപ്പുകളും
നൽകാമെന്നേറ്റിരിക്കുന്നതെല്ലാം
ഇവിടെയുപേക്ഷിക്കണമെന്ന
കല്ലെല്പിളർക്കും കാലമാം
കല്പ്പന കേട്ടുഞെട്ടറ്റു
വീണുകിടക്കുന്നു ഞാൻ.
