STORYMIRROR

Sreedevi P

Comedy Children

3  

Sreedevi P

Comedy Children

ഭാഷ

ഭാഷ

1 min
233

വിദേശത്തു നിന്നുമെൻ പേരക്കുട്ടി എത്തിയപ്പോൾ,

ഇംഗ്ളീഷു ബീസുകൾ പറഞ്ഞവളെന്നോട്.

ഒന്നും പിടി കിട്ടാതെ വലഞ്ഞു ഞാൻ!

എൻ മുറിയിഗ്ളീഷ് അവളോടു ചൊന്നപ്പോൾ,

ശരിക്കുത്തരം പറഞ്ഞു, ആ മൂന്നു വയസ്സുകാരി.


അവൾ പറഞ്ഞതൊന്നും അറിയാത്തതിനാൽ,

കൈകാലുകൾ കൊണ്ടു ഞാനോരോന്നു കാട്ടി.

ഏക്റ്റിങ് എന്നു ചൊല്ലിക്കൊണ്ടവളും,

തലയും, മുഖവും കൊണ്ടോരോന്നു കാട്ടി.


പൊട്ടി ചിരിച്ചു കൊണ്ടു ഞാനവളെ,

കെട്ടിപ്പിടിച്ചാ കുഞ്ഞി കവിളിൽ മുത്തം നല്കി.


Rate this content
Log in

Similar malayalam poem from Comedy