STORYMIRROR

Archana karat palliyath

Comedy Drama

3  

Archana karat palliyath

Comedy Drama

തുലച്ചു

തുലച്ചു

1 min
313

നേരം വെളുത്തങ്ങനെ നോക്കി ചിരിച്ചു

പീടിക തിണ്ണയിലിരുന്നു കാപ്പി കുടിച്ചു

മടുപ്പൊന്നു മാറ്റുവാൻ ബീഡി വലിച്ചു

വിശപ്പിന്റെ വിളിയെ രണ്ടു ദോശ കടിച്ചു 


ചേലുള്ള പെണ്ണിന്റെ ചേല വലിച്ചു

കാന്തന്റെ പിടിയിൽ നോട്ടം മുറിച്ചു 

ആയമേറിയതൊക്കെയും ചുമ്മാ ചിന്തിച്ചു 

മോഹങ്ങളും മോഹഭംഗങ്ങളും തട്ടി കളിച്ചു 


പകൽ ഒന്ന് മങ്ങിയപ്പോൾ അര വയർ നിറച്ചു 

ക്ഷീണം തീർക്കുവാനൽപ്പം കൂർക്കം വലിച്ചു 

ഇരു പുറമിരുന്നു ചീട്ടു കളിച്ചു 

ചായ കാലമായപ്പോൾ അമ്മ വിളിച്ചു 


കേൾക്കാത്ത മട്ടിൽ ഭാവം നടിച്ചു 

പോയാലും രൂപത്തിൽ കടയടച്ചു 

മുണ്ടൊന്നു മാടിക്കെട്ടി മടിച്ചു 

ഭാര്യ തൻ സ്ഥിരം പല്ലവി കുട വിരിച്ചു

നിങ്ങളെന്റെ ജീവിതം എന്തിനു തുലച്ചു


Rate this content
Log in

More malayalam poem from Archana karat palliyath

Similar malayalam poem from Comedy