STORYMIRROR

Simi K S

Children Stories Comedy

4  

Simi K S

Children Stories Comedy

അടുക്കള

അടുക്കള

1 min
23.4K

അച്ചിങ്ങ പെണ്ണു നാണം കുണുങ്ങി, കാൽ നഖം കൊണ്ടൊരു കളം വരച്ചു...

മത്തങ്ങ ചേട്ടൻ അതുകണ്ടു കണ്ണിറുക്കി...

അടുക്കള വീടുതൻ പൂങ്കാവനത്തിൽ, 

ഇരുവരും കൊഞ്ചി കുഴഞ്ഞു നിന്നു... 


കാച്ചിങ്ങാ, പീച്ചിങ്ങ, ക്യാരറ്റ്, തക്കാളി, 

ചെക്കനെ കാണുവാൻ മത്സരിച്ചു...

കൂട്ടത്തിൽ മൂത്തൊരു ചൊറിയൻ ചേന, 

തൻ മീശ പിരിച്ചു കണ്ണുരുട്ടി... 


കോവയ്ക്ക കുഞ്ഞൻ ഓടികളിച്ച് ഉമ്മറപ്പടിയിൽ വഴുതി വീണു... 

ഉരുളി അപ്പൂപ്പൻ അരക്കല്ലിനരികെ കയിലു മുത്തശ്ശിയോട് കുശലം പറഞ്ഞു...

മഞ്ഞൾ പൊടി പൂശി, മുളകിൻ പൊടി തൊട്ടു, വെള്ളുതുള്ളി ചെറിയുള്ളി പൂവുകൾ ചൂടി, 

അച്ചിങ്ങ പെണ്ണു മണവാട്ടിയായി...


നാണത്തിൽ തീർതോരു ശീല ഞൊറിഞ്ഞു, 

കയ്യിലെ പൂമാല പരസ്പരം അണിഞ്ഞു...

കപ്പുകൾ, ഗ്ലാസ്സുകൾ കുരവയിട്ടു... 

അടുപ്പത്തെ പായസം തിളച്ചു മറിഞ്ഞു... 


അരിമണി ഓടി ഇലയിൽ ഇരുന്നു, 

കാളനും, തോരനും അരികിലിരുന്നു... 

വയറു നിറചൊരു സദ്യയതുണ്ടു, 

ഏമ്പക്കം വിട്ടു പിരിഞ്ഞു പോയ് ഏവരും...


Rate this content
Log in