STORYMIRROR

Sreedevi P

Comedy Drama Children

3  

Sreedevi P

Comedy Drama Children

വിഡ്ഢി

വിഡ്ഢി

1 min
171


പച്ചക്കറി വാങ്ങാൻ വരിയിൽ നിന്നപ്പോൾ,

നമ്പരെത്രയെന്നു കടക്കാരൻ ചൊന്നപ്പോൾ

ബാലൻ വീട്ടു നമ്പർ ചൊല്ലി.

വീട്ടു നമ്പരല്ല, വരിനമ്പരാണു ചോദിച്ചതെന്നു കടക്കാരൻ.

ആരെയും മുഖം കാണിക്കാനാവാതെ തലതാഴ്ത്തി നിന്നു ബാലൻ.


മുബയിലൊന്നു തുടച്ചുവെക്കാൻ പറഞ്ഞച്ഛൻ.

നന്നായ് തുടച്ചുവെച്ചു ബാലൻ,

വിരലുകളവിടിവിടെ തൊട്ട് മുബയിലിലോരോന്നു പ്രത്യക്ഷമായ്!

ആരിതു ചെയ്തെന്നച്ഛൻ ചോദിച്ചപ്പോൾ,

ഞാനല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു ബാലൻ.


കഞ്ഞിയിലല്പം ഉപ്പിട്ടു കുടിക്കാമെന്നു കരുതി 

ഭരണി കുപ്പിയിൽ നിന്നല്പം ഉപ്പെടുത്തിട്ടു,

കുപ്പിയരികിൽ വെച്ചു, കഞ്ഞി കുടിക്കാനിരുന്നു ബാലൻ.


അപ്പോഴവിടെയെത്തി ബാലൻറമ്മ.

കുപ്പി കണ്ടമ്മപറഞ്ഞു, "ഉപ്പല്ലിതു, പഞ്ചസാര കുപ്പി."

അവനൊന്നു നോക്കിയപ്പോൾ ഉപ്പു ഭരണികുപ്പി അപ്പുറത്തിരിക്കുന്നു.

വിഡ്ഢിചിരി ചിരിച്ചുകൊണ്ടവനെണീറ്റു പോയി.


കൂട്ടുകാരൻചൊല്ലി, "നാളെ സ്പോർട്സ് കഴിഞ്ഞു-

നിന്നെ കാണാനായി വരാം ഞാൻ, നിൻറെ വീട്ടിൽ."

ഓകെ, എന്നു ചൊല്ലി ബാലനും.


പിറ്റേന്നു വൈകുന്നേരം എല്ലാം മറന്നു ബാലൻ,

കൂട്ടുകാരനെ കാണാനായി എത്തി അവൻറെ വീട്ടിൽ.

കൂട്ടുകാരൻ വന്നു ബാലനെവിടെ, എന്നമ്മയോടാരാഞ്ഞപ്പോൾ,

അമ്മ ചൊല്ലി, "പുറത്തു പോയവൻ."


കൂട്ടുകാരൻ സ്വന്തം വീട്ടിലെത്തിയപ്പോൾ,

അവനെ കാത്തവിടെ ഇരിക്കുന്നു ബാലൻ.

കൂട്ടകാരനരികിലെത്തി പറഞ്ഞു ബാലനോട്,

"കാര്യങ്ങളെല്ലാം നിന്നോടു ഞാനിന്നലെ പറഞ്ഞതല്ലേ!"

അതു കേട്ടു, ജാള്യതയോടെ കൂട്ടുകാരനെ നോക്കി നിന്നു ബാലൻ.



Rate this content
Log in

Similar malayalam poem from Comedy