ഓണം... പൊന്നോണം...
ഓണം... പൊന്നോണം...
ഓണം, പൊന്നോണം!
ഓണം, പൊന്നോണം!!
അതിരാവിലെ പത്തരക്ക് എഴുന്നേറ്റോണം.
വേണേ പല്ല് തേച്ചോണം,
വീണ്ടും വേണേ കുളിച്ചോണം.
മോന്താനായി ക്യൂവില്‍ നിന്നോണം,
അല്ലെങ്കില്‍ ബാറില്‍ പൊക്കോണം.
രണ്ടുനാലടിച്ചോണം, ആര്‍പ്പ് വിളിച്ചോണം,
പാമ്പായി അവതരിച്ചോണം,
വീട്ടിലെക്കിഴഞ്ഞോണം,
കുടിക്കാത്തയലോത്തുകാര്‍ക്കെല്ലാം
നാടന്‍ തെറിപ്പൂക്കള്‍ കാഴ്ച്ച വെച്ചോണം.
“ഒരു മാവേലിയോ മറ്റോ ഞാനറിയാതെ നിന്നെ-
ക്കാണാനാരു താന്‍ വന്നതെടീ...” എന്നീ പാട്ട് പാടിക്കോണം
കെട്ടിയോള്‍ക്കിഷ
്ടംപോല്‍ മര്‍ദ്ദനം സമ്മാനിച്ചോണം.
കുട്ടികള്‍ക്കോണത്തല്ല് കൊടുത്തു സുഖിപ്പിച്ചോണം.
ഉള്ള വെള്ളച്ചോറെടുത്തിട്ടെറിഞ്ഞോണം
പിള്ളാരെ പട്ടിണിയാക്കിക്കോണം.
ശേഷം സുഖമായി കിടന്നോണം
ഇത്രയും സന്തോഷം നിറഞ്ഞൊരോണം
തന്ന മാവേലിയെ സ്മരിച്ചോണം,
വരും കൊല്ലം ഇത്രതന്നാമോദം തരുമോണം
എന്ന് മനസാ പ്രാര്‍ത്ഥിച്ചോണം,
കൂര്‍ക്കം വലിച്ചുറങ്ങിക്കോണം.
zzzzzzzzzzzzzzzzzzzzz...
ഓണമല്ലാത്തടുത്ത നാളതിരാവിലെ
പത്തരക്കേഴുനേല്ക്കേണം,
വീണ്ടും പൊ......ഓണോ.......ല്ലോ!