STORYMIRROR

Jyothi Kamalam

Comedy Action Fantasy

4  

Jyothi Kamalam

Comedy Action Fantasy

"ചിലന്തി രൂപൻ"

"ചിലന്തി രൂപൻ"

1 min
328

ആരെയും കൂസാതെ; മുഖതാവിൽ കാട്ടാതെ;

ചാടിയും തൂങ്ങിയും പായും തോഴൻ…

നീലിച്ച കാലുറയും ചെമ്പട്ടുകള്ളിയും കണ്ണിന്നുമീതെ മറവും പറ്റി

വിരൽ നീട്ടി വലചുറ്റി പായിച്ചു ഭംഗിയിൽ

അംബരചുംബികളിലൂർന്നു വീരൻ

പറ്റിപ്പിടിച്ചു കയറും കേമൻ

നീയെന്നും നന്മയ്ക്കായ് കുടികൊണ്ടവൻ


‘ഈഥൈലോ ക്ളോയ്‌ഡോ’ എന്താണാവോ

നിന്നിൽ ഭയം കൊണ്ടാ രാസരൂപം

‘സ്റ്റാൻലി’തൻ ഭാവന അതി സമർത്ഥം

അമാനുഷികം ചടുലമാം ഇന്ദ്രിയങ്ങൾ


അന്നൊരു വേനലവധിക്കാലം …

അമ്മതൻ സാരിത്തലപ്പുകെട്ടി

നിന്നെപ്പോലെ ഗോവണി മീതെ ചാടി

അട്ടത്തൂന്നൊക്കെയും നിലംപരിശായ്

ആകെതരിപ്പണം തവിടുപൊടി.

കാലങ്ങൾ പോയിട്ടും വെള്ളിഴ വന്നിട്ടും

മായില്ല അമ്മതൻ ചെവിക്കിഴുക്കും …..

ആസ്പത്രി മെത്തതൻ തരുതരുപ്പും…


Rate this content
Log in

Similar malayalam poem from Comedy