വളി മാഹാത്മ്യം!
വളി മാഹാത്മ്യം!
വളി കാര്യക്ഷമമായ ഒരു ഭാവാവിഷ്കാരമാണ്.
ഉത്പാദകന്റെ ചുറ്റുമുള്ളവരിൽ
അതുണ്ടാക്കുന്ന ഭാവം സ്‌പഷ്‌ടമാണെന്നും!
പരിഹാസ്യമായ, നിന്ദാഗർഭമായ ഒരു നോട്ടം.
അതവിടെ കലാശിക്കുന്നു!
പക്ഷെ, വൈജാത്യം അവിടെ തുടങ്ങുന്നേയുള്ളു!
വിവിധഭാവങ്ങളുണ്ട്, വിവിധ അർത്ഥതലങ്ങളുണ്ട് വളിക്ക്,
അതിന്റെ കാരണഭൂതനെ സംബന്ധിച്ചടത്തോളം.
സന്തോഷം, വെറുപ്പ്, അവജ്ഞ,
അംഗീകാരം, നിരാകരണം, സംതൃപ്തി...
അങ്ങിനെ നിരവധി മനോഭാവങ്ങൾക്കു
നിരവധി പ്രകാശനരീതികളാണ്.
ഓരോ മനോവികാരത്തിനും
അമ്പേ അത്ഭുതപ്പെടുത്തുന്ന
പ്രകടമായ വ്യത്യസ്‌തത കാണാം,
വളിയുടെ ഭാഷയിലും, അതിന്റെ ഭാവാവിഷ്കാരത്തിലും!
ചിലതു മൂളിക്കൊണ്ട് അംഗീകാരം കൊടുക്കുമെങ്കിൽ,
ചിലതു ഗർജ്ജനത്തിലൂടെ ഖണ്ഠനം വ്യക്തമാക്കും.
മറ്റു ചിലതു&n
bsp;വെറുപ്പ് പരസ്യമാക്കി,
നമ്മെ നാറ്റിച്ചു പരിസരത്തു നിന്ന് ഓടിക്കും.
സന്തോഷം സ്ഫുരിക്കുന്ന
കാമുകിയുടെ ചിണുങ്ങലോടെയുള്ള
നേരിയ മൂളലാണ് ചിലതെങ്കിൽ,
ഇനിയുള്ള ചിലത്,
ഒന്നിന് പുറകെ വേറൊന്നു എന്ന രീതിയിൽ,
ഒരു തുടർ-പരമ്പര പോലെ,
അടുത്തത് എപ്പോളെങ്ങിനെ തുടങ്ങും, അവസാനിക്കും
എന്ന ഉദ്വേഗം പ്രദർശിക്കുന്നവയായിരിക്കും!
വളിയെക്കുറിച്ചൊരു കേവല-സത്യമിതാണ്:
ബുദ്ധിമുട്ടി നാം ഒളിച്ചുവെക്കാൻ ശ്രമിക്കുന്ന ജീവിത-രഹസ്യമാണ് വളി.
എത്ര വാശിയോടെ നാം അതിനെ ഒതുക്കാൻ നോക്കുന്നുവോ,
അത്രത്തോളം സമർത്ഥമായി അത് നമ്മളെ കവച്ചു, കബളിച്ചു
പുറത്തേക്കു ചാടി വരുന്നു എന്നതത്രെ!
വഴി ഒന്നേ ഉള്ളു.
വളിയെ അതിന്റെ വഴിയേ വിടുക!