STORYMIRROR

Udayachandran C P

Abstract

3  

Udayachandran C P

Abstract

അറിയാമോ?

അറിയാമോ?

1 min
179

അറിയാമോ?

ഓരോ വീടിനും,

തനതായൊരു അന്തകരണമുണ്ട്;

തനിമേയോലുന്നൊരു പ്രകൃതമുണ്ട്;

ശ്രദ്ധിച്ചു നോക്കിയാൽ കാണാം!


ഓരോ വീടിനും,

തനിമയാർന്നൊരു

പേരുണ്ട്, ചൂരുണ്ട്.

നോക്കുണ്ട്, നാക്കുണ്ട്,

മനമുണ്ട്, നിനവുണ്ട്.

നിറമുണ്ട്, നിറവുണ്ട്.


ചിലവീടുകൾ

ചിരിച്ചുകൊണ്ടേയിരിക്കുമെങ്കിൽ ,

ദുഃഖം കെട്ടിനിൽക്കുന്ന

തളങ്ങളായിരിക്കും

മറ്റു ചില വസതികൾ.


ചിലവ

മുഖം കനപ്പിച്ചിരിക്കുമെങ്കിൽ,

ചില വീടുകളാവട്ടെ,

നിങ്ങളെ കൈകാട്ടി

വിളിച്ചുകൊണ്ടേയിരിക്കും,

സ്വാഗതമോതിക്കൊണ്ടിരിക്കും.


ചിലപാർപ്പിടങ്ങൾ

അഴിച്ചുകൊണ്ടേയിരിക്കും,

പരാതികളുടെ കെട്ടും,

അലപ്രയുടെ ഭാണ്ഡവും.


സന്തോഷത്തിരമാലയടിക്കും

വീടുകളുണ്ടനവധി, സത്യം.


ഭീതിതൻ ചീളുകൾ

ഒരു ബാധയായ് പൊതിയുന്ന

വസതികളുമുണ്ടോട്ടേറെ.


ഓരോ വീടും നിനക്ക് തരുന്ന അനുഭവം.

അത് നിന്റെ സ്വന്തം.

അത് നിനക്ക് മാത്രം.


അത് തരുന്നതെല്ലാം

നീ ചോദിച്ചു വാങ്ങുന്നതാണ്.


നിന്റെ വാക്കുകളാണതേറ്റു പറയുന്നത്.

നിന്റെ മുഖമാണേതേറ്റു വാങ്ങുന്നത്.

ഒരു കണ്ണാടി പോലെ!

ഒരുനേർചിത്രംപോലെ! 


Rate this content
Log in

Similar malayalam poem from Abstract