STORYMIRROR

Ajith Patyam

Tragedy Others

3  

Ajith Patyam

Tragedy Others

അകലങ്ങളിലെ വഴിവിളക്ക്

അകലങ്ങളിലെ വഴിവിളക്ക്

1 min
194

അകലങ്ങളിലെ വഴി വിളക്കിൻ ചോട്ടിൽ

ഒരു തരി വെട്ടം തേടി ഞാനകന്നു.


അനുഭൂതി തൻ നിറവിളക്കായത്

എന്നിലേക്കെല്ലാം പടർന്നിറങ്ങി.


ഒരു നേരമെന്നിലെ മനസ്സിതെങ്ങോ

വഴിയറിയാതെ നടന്നുനീങ്ങി


ഇരുൾപകർന്നൊരാവഴിവക്കിലെങ്ങും

ഒരു തരി വെട്ടവും കാണാതുഴലുന്നു.


ഇനിയേതു നാട്ടിലവസാനിക്കുമീ

പാതയേറെയും താണ്ടിയല്ലോ ഞാൻ ഇതുവരെ .


പകലസ്തമിച്ചതോ പതിവായി തന്നെയോ

ഇരുളിൻ പാതയിതെങ്ങും തന്നെ .


ആഴത്തിൽ ചിന്തിച്ചെൻ മനം മടുത്തു

ആരേയും വഴി നീളെ കണ്ടതില്ല.


അവസാന യാത്രയിതെങ്ങു വരെ നീളുന്നു

നരകത്തിലേക്കുള്ള യാത്ര തന്നെ യോയിത്.


കടലും കായലുമൊരു അരുവി പോലും

ഇല്ലൊരു തുള്ളി കുടിക്കാൻ ജലവുമില്ല.


നാവു വരളുന്നു തൊണ്ടയിടറുന്നു

ആത്മാവിൽ പോലുമിരുട്ടു കയറുന്നു. 

ഈ അന്തരാത്മാവിലും ഇരുട്ട് പരക്കുന്നു.



Rate this content
Log in

Similar malayalam poem from Tragedy