STORYMIRROR

Sreedevi P

Drama

2  

Sreedevi P

Drama

അച്ഛൻ അമ്മ

അച്ഛൻ അമ്മ

1 min
906

അച്ഛനമ്മമാർ നമ്മളെ സ്നേഹിക്കും ജീവൻറെ ജീവനായ്.

സന്തോഷമായ് വളർത്തുമവർ നമ്മളെ.

ഒരു ദീനം വന്നാലുറക്കമൊഴിച്ചു,

കാവലിരിക്കുമവരാ ദീനം മാറുവോളം.


ആജീവനാന്തം മക്കൾക്കു സൗഖ്യമായ് പെരുമാറുമവർ.

അച്ഛനമ്മമാരെപ്പോലിങ്ങനെ മറ്റാരുണ്ട്? മക്കളെ സംരക്ഷിക്കാൻ!


നമ്മുടെ കുറ്റങ്ങൾ കുറവുകൾ ചൂണ്ടിക്കാട്ടി,

അതില്ലാതാക്കും നമ്മുടെ മാതാപിതാക്കൾ.

നമ്മുടെ സന്തോഷങ്ങളിൽ, ഭാഗ്യങ്ങളിൽ

അവർ, ഉത്സാഹ ഭരിതരരായിടുന്നു.


നമ്മൾ വളർന്നു ആളായിടുമ്പോൾ,

അവരെ പരിപാലിച്ചു വണങ്ങുക നമ്മളെന്നും.


Rate this content
Log in

Similar malayalam poem from Drama