STORYMIRROR

കാളിന്ദി 🔥

Comedy Fantasy

4  

കാളിന്ദി 🔥

Comedy Fantasy

പുട്ട്

പുട്ട്

2 mins
29

ആവി ഉപയോഗിച്ച് ജെയിംസ് വാട്ട് ആവിയന്ത്രം ഉണ്ടാക്കിയപ്പോൾ മാസ്സായ നമ്മുടെ കേരളത്തിലെ അമ്മമാർ ആവിയിൽ പുട്ട് ഉണ്ടാക്കി ലോകത്തെ കാണിച്ചു...


നമ്മുടെയൊക്കെ വീട്ടിലെ ദേശീയ ഭക്ഷണമാണ് പുട്ട്....


അരി പുട്ട്

ഗോതബ് പുട്ട്

റാഗി പുട്ട്

റവ പുട്ട്

മൈദ പുട്ട്

ചിരട്ട പുട്ട്

ചോളപൊടി പുട്ട്

ഓടസ് പുട്ട്

മസാല പുട്ട്

തരി പുട്ട്

കപ്പ പുട്ട്

കടല പുട്ട്

മണി പുട്ട്


എന്തിനു ഏറെ പറയുന്നു പുട്ട് കുറ്റിയിൽ ഐസ്ക്രീം വരെ ഉണ്ടാക്കി പുട്ട് ഐസ്ക്രീം വരെ ഉണ്ടാക്കി ഞെട്ടിച്ചു നമ്മൾ മല്ലൂസ്...


പിന്നെ ന്യൂജെൻ താരമായ ചോക്‌ളൈറ്റ് പുട്ട്... വേറേ ലെവലാണ്...


നമുക്ക് മലയാളികൾക്ക് അത്ര പരിചയം ഇല്ലാത്ത ഒരു പുട്ടുണ്ട് മംഗല്യ പുട്ട്.....(പുട്ടാമൃത് )...

അതെന്താ ഈ മംഗല്യ പുട്ട്....

കേട്ടപ്പോൾ എനിക്കും തോന്നി ഈ സംശയം...

പിന്നെ അതിന്റെ കുട്ടൻസ് തപ്പി ഞാനും ഇറങ്ങി..

വേറേ ഒന്നും ഇല്ല....


പുട്ട് പൊടിയിൽ തേങ്ങയും ശർക്കരയും ചുക്ക് പൊടിയും പഴം നുറുക്കിയതും ഏലക്ക പൊടിയും ചേർത്ത് ഇളകി യോജിപ്പിച്ച് ഉണ്ടാക്കുന്നൊരു പലഹാരം....


നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ചേച്ചിമാർ ചില പ്രത്യേക ദിവസം ഇതു ഉണ്ടാക്കാറുണ്ടെന്ന് ....


എന്തായാലും പുട്ട് അടിപൊളിയാ അല്ലെ....


അരി പൊടിയിൽ ഇത്തിരി ശർക്കരയോ പഞ്ചസാരയോ പൊടിച്ചു ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ മധുരപുട്ടായി....


നേന്ത്രപഴവും അൽപം നെയും ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ അസലൊരു പഴം പുട്ടായി...


ഇറച്ചിയും മസാലയും ഇട്ടു പുട്ട് ഉണ്ടാക്കിയാൽ നല്ലൊരു ഇറച്ചി പുട്ടായി..


ചെമ്മീനാണ്ങ്കിൽ ചെമ്മീൻ പുട്ടായി..


ചക്ക പഴം ചേർത്ത് ഉണ്ടാക്കിയാൽ ചക്ക പുട്ട്..


പല കളർ ചേർത്താൽ റൈയിൻമ്പോ പുട്ടായി... ( മഴവില്ല് പുട്ട് )


എത്ര വേറെറ്റി പുട്ട് ഉണ്ടെങ്കിലും എനിക്കിഷ്ടം അരി പുട്ടാണ്.


ഒരു പാത്രത്തിൽ ഒരു കഷ്ണം ആവി പറക്കുന്ന പുട്ടെടുത്തു അതിൽ പഞ്ചസാര മുകളിൽ തൂകി ഒരു പിടി പിടിക്കണം...


അല്ലെങ്കിൽ ഒരു കഷ്ണം പുട്ടെടുത്തു അതിൽ പഞ്ചസാരയും പഴവും കൂട്ടി കുഴച്ചു തിന്നണം..


 അതും അല്ലെങ്കിൽ ഒരു കഷ്ണം പുട്ടെടുത്തു അതിലേക്ക് കടലകറിയോ ചെറുപയർ കറിയോ ചേർത്ത്ഭംഗിക്ക് ഒരു പപ്പടവും വെച്ചു കൂട്ടി കുഴച്ചു ഓരോ ഉരുളയായി തൂത്തു വാരി കഴിച്ചു അവസാനം വിരലും ഒന്നു വായിലിട്ടു നക്കി

( ഇഷ്ടം ഉണ്ടെങ്കിൽ ഓപ്ഷൻ ആണ് )

 ഒരു ഗ്ലാസ്സ് കട്ടനും കുടിക്കണം...


പുട്ടിനൊപ്പം കട്ടൻ ചായ ഒഴിച്ച് കഴിച്ചാലും ആഡാറ് ടേസ്റ്റ് ആണ്....


ഒന്നും കൂട്ടാൻ ഇല്ലെങ്കിൽ പുട്ട് ഒറ്റക്ക് തിന്നാലും വേറെയൊരു വൈബ് തന്നെയാണ് ....


(പുട്ടിനൊപ്പം എന്തു കറി വേണമെങ്കിലും കൂട്ടാം.....

എല്ലാ കറികളെയും ഒരുപോലെ സ്ഥികരിക്കുന്നവൾ ആണ് പുട്ട്...)


പുട്ട് ആണോ ഇവൾ രാവിലെ കഴിച്ചേ..

ഇങ്ങനെ തള്ളി മറിക്കുന്നെ....എന്നൊരു സംശയം നിങ്ങളുടെ മനസ്സിൽ കാണും...

അതെ രാവിലെ ഗോതമ്പു പുട്ടാണ് കഴിച്ചേ..









Rate this content
Log in

Similar malayalam story from Comedy